ഓണമധുരത്തിനു പത്തുതരം പായസം
ഓണമധുരത്തിനു പത്തുതരം പായസം
Friday, September 9, 2016 4:50 AM IST
പായസത്തിന്റെ മധുരമില്ലാതെ ഒരു ഓണസദ്യയും പൂർണമാകുന്നില്ല. തൂശനിലയിൽ പപ്പടവും പഴവും ചേർത്ത് പായസം കഴിക്കുമ്പോൾ സദ്യയ്ക്ക് ഇരട്ടി മധുരമേറുന്നു. ഒന്നാം ഓണമായ ഉത്രാടം മുതൽ നാലാം ഓണമായ ചതയം വരെ പായസം വയ്ക്കുമ്പോൾ മടുപ്പില്ലാതിരിക്കാൻ രുചികൾ പലതാവുക തന്നെ വേണം. ഇത്തവണത്തെ ഓണം സ്പെഷൽ പാചകത്തിൽ പത്തുതരം പായസങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

<യ> അവൽ പായസം

ചേരുവകൾ
1 അവൽ – 1/4 കിലോ
2 ശർക്കര – 1/2 കിലോ
3 തേങ്ങ – 3 എണ്ണം
4 ചൗവ്വരി – 50 ഗ്രാം
5 നെയ്യ് – 100 ഗ്രാം
6 തേങ്ങാക്കൊത്ത് –100 ഗ്രാം
7 അണ്ടിപ്പരിപ്പ്, കിസ്മിസ് – 50 ഗ്രാം വീതം
8 ഏലയ്ക്ക – 50 ഗ്രാം

തയാറാക്കുന്നവിധം
തേങ്ങയുടെ മൂന്ന് പാൽ തയാറാക്കി വയ്ക്കുക. ചൗവ്വരി വേവിക്കുക. ശർക്കര പാവ് കാച്ചി അതിൽ അവലും നെയ്യും ചേർത്തു വഴറ്റുക.നൂൽപ്പരുവമാകുമ്പോൾ മൂന്നാം പാൽ ചേർത്ത് ഇളക്കുക. പിന്നെ രണ്ടാം പാൽ ചേർക്കുക. ഒരുവിധം വറ്റുമ്പോൾ വേവിച്ച ചൗവ്വരിയും ഒന്നാം പാലും ചേർത്തിളക്കുക. അഞ്ചുമിനിറ്റ് കഴിയുമ്പോൾ വാങ്ങിവയ്ക്കണം. നെയ്യിൽ വറുത്ത തേങ്ങാക്കൊത്തും അണ്ടിപ്പരിപ്പും കിസ്മിസും ചേർത്തശേഷം ഏലയ്ക്കാപ്പൊടിയും ചേർത്ത് ഉപയോഗിക്കാം.

<യ> പാൽപ്പായസം

ചേരുവകൾ
1 പച്ചനെല്ല് കുത്തിയ ചമ്പാവരി – 2 തവി
2 പാൽ കാച്ചിയത് – 2 ലിറ്റർ
3 ഏലയ്ക്ക പൊടിച്ചത് – 25 ഗ്രാം
4 പഞ്ചസാര – ഒന്നരക്കിലോ.

തയാറാക്കുന്നവിധം
പഞ്ചസാര പൊടിച്ചുവയ്ക്കുക. അരി നന്നായി കഴുകി അരലിറ്റർ വെള്ളവും പാലും ചേർത്തു കുക്കറിൽ വേവിക്കുക. ഒരു വിസിൽ വന്നുകഴിഞ്ഞാൽ മുക്കാൽ മണിക്കൂർ ചെറുതീയിൽ വേവിക്കുക. പ്രഷർ തനിയേ ഇറങ്ങിയ ശേഷം കുക്കർ തുറന്നു പഞ്ചസാര പൊടിച്ചതു ചേർത്തിളക്കുക. ഒരുവിധം കുറുകിവരുമ്പോൾ വാങ്ങി വച്ച ശേഷം ഏലയ്ക്കാപ്പൊടി വിതറുക.

<ശാഴ െൃര=/ളലമേൗൃല/െവേൃലലബ2016ലെുേ09്യമ2.ഷുഴ മഹശഴി=ഹലളേ>

<യ> പഴം പായസം

ചേരുവകൾ
1 നന്നായി പഴുത്ത ഏത്തപ്പഴം – അര കിലോ
2 ശർക്കര – ഒരു കിലോ
3 തേങ്ങ – 3 എണ്ണം
4 നെയ്യ് – 150 ഗ്രാം
5 ചൗവ്വരി – 50 ഗ്രാം
6 അണ്ടിപ്പരിപ്പ്, കിസ്മിസ് – 50 ഗ്രാം വീതം
7 ഏലയ്ക്ക – ആവശ്യത്തിന്
8 തേങ്ങ വറുത്തത് – 50 ഗ്രാം

തയാറാക്കുന്നവിധം
ചൗവ്വരി വേവിച്ചു വയ്ക്കുക. അണ്ടിപ്പരിപ്പും കിസ്മിസും നെയ്യിൽ വറുത്തുവയ്ക്കുക. ഏത്തപ്പഴം തൊലികളഞ്ഞു നന്നായി കുക്കറിൽ വേവിച്ച് ഉടയ്ക്കുക. അതിനുശേഷം ശർക്കര പാവിൽ നെയ്യും ചേർത്ത് പഴം വഴറ്റിയെടുക്കുക. നൂൽപ്പരുവമാകുമ്പോൾ രണ്ടാം പാൽ ചേർത്തു നന്നായി തിളപ്പിക്കുക. കുറുകിവരുമ്പോൾ വേവിച്ച ചൗവ്വരിയും ഒന്നാം പാലും ചേർത്തു പത്തുമിനിട്ട് ഇളക്കിയ ശേഷം വാങ്ങുക. വറുത്ത തേങ്ങയും അണ്ടിപ്പരിപ്പും കിസ്മിസും ചേർത്തിളക്കി ഏലയ്ക്കാപ്പൊടിയും വിതറി ഉപയോഗിക്കാം.

<യ> ഗോതമ്പ് പായസം

ആവശ്യമായ സാധനങ്ങൾ

സൂചിഗോതമ്പ് (നുറുക്ക്) – അര കപ്പ്
മിൽക് മെയ്ഡ് – അര കപ്പ്
പഞ്ചസാര – അര കപ്പ്
തേങ്ങാപ്പാൽ (രണ്ടാം പാൽ) – മൂന്ന് കപ്പ്
തേങ്ങാപ്പാൽ (ഒന്നാംപാൽ) –ഒന്നര കപ്പ്
നെയ്യ് – 2 ടേബിൾ സ്പൂൺ
അണ്ടിപ്പരിപ്പ് – 25 ഗ്രാം
കിസ്മിസ് – 25 ഗ്രാം
ഏലയ്ക്കാപൊടിച്ചത് – അര ടീസ്പൂൺ

തയാറാക്കുന്നവിധം
ഗോതമ്പ് കഴുകി വൃത്തിയാക്കി, തേങ്ങയുടെ രണ്ടാം പാലും പഞ്ചസാരയും ചേർത്ത് ഒരു കുക്കറിൽ 25 മിനിറ്റ് വേവിക്കുക.(ആദ്യത്തെ വിസിൽ കേട്ട് കഴിഞ്ഞാൽ തീ കുറച്ചശേഷം ആറു വിസിൽ കേൾക്കുന്നതുവരെ വേവിക്കുക).
ഗോതമ്പ് നന്നായി വെന്ത് കുറുകിക്കഴിയുമ്പോൾ തേങ്ങയുടെ ഒന്നാംപാലും ചേർത്ത് തിളപ്പിക്കുക. തിള വന്നു തുടങ്ങുമ്പോൾ കണ്ടൻസ്ഡ് മിൽക്കും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് ഏലയ്ക്കാപ്പൊടിയും ചേർത്ത് അടുപ്പിൽ നിന്നു മാറ്റുക. മറ്റൊരു പാത്രത്തിൽ നെയ്യ് ചൂടാക്കി അണ്ടിപ്പരിപ്പും കിസ്മിസും മൂപ്പിച്ച് ആ നെയ്യോടു കൂടി പായസത്തിലേക്ക് ഒഴിച്ച് ഇളക്കി യോജിപ്പിക്കുക.

<ശാഴ െൃര=/ളലമേൗൃല/െവേൃലലബ2016ലെുേ09്യമ3.ഷുഴ മഹശഴി=ഹലളേ>

<യ> പൈനാപ്പിൾ പായസം

ആവശ്യമായ സാധനങ്ങൾ

നന്നായി പഴുത്ത പൈനാപ്പിൾ – നാല് കപ്പ്
(ഒരു ഇടത്തരം പൈനാപ്പിൾ മതിയാകും, ചെറുതായി അരിഞ്ഞത്)
പഞ്ചസാര – ഒന്നര കപ്പ്
ചൗവ്വരി വേവിച്ചത് – അര കപ്പ്
ഇടത്തരം കട്ടിത്തേങ്ങാപ്പാൽ – നാല് കപ്പ്
വെള്ളം – രണ്ട് കപ്പ്
കേസരി കളർ (മഞ്ഞ ഫുഡ്കളർ) – ഒരു നുള്ള്
ഏലയ്ക്കാ പൊടിച്ചത് – അര ടീസ്പൂൺ
മിൽക് മെയ്ഡ് – അര കപ്പ്

തയാറാക്കുന്നവിധം
അര കപ്പ് ചൗവ്വരി ആവശ്യത്തിനു വെള്ളം ഒഴിച്ചു വേവിച്ചെടുക്കുക. (ഇത് ഏകദേശം ഒന്നരകപ്പ് ഉണ്ടാകും). പൈനാപ്പിൾ കഷണങ്ങൾ രണ്ട് കപ്പ് വെള്ളം ഒഴിച്ച് വേവിക്കുക.
പൈനാപ്പിൾ പാകത്തിനു വെന്തുകഴിഞ്ഞാൽ പഞ്ചസാരയും കേസരികളറും വേവിച്ച ചൗവ്വരിയും ചേർത്ത് വീണ്ടും ഒരു അഞ്ചു മിനിറ്റ് വേവിക്കുക. ഇതിലേക്ക് നാലു കപ്പ് ഇടത്തരം അയവിലുള്ള തേങ്ങാപ്പാലും ചേർത്ത് ചെറുതീയിൽ തിളപ്പിക്കുക. തിള വന്നുതുടങ്ങുമ്പോൾ അര കപ്പ് മിൽക്മെയ്ഡും ഏലയ്ക്കാപ്പൊടിയും ചേർത്ത് നന്നായി ഇളക്കി അടുപ്പിൽ നിന്നു മാറ്റുക. പായസം തയാർ.

<യ> ചക്കപ്പായസം

ആവശ്യമുള്ള സാധനങ്ങൾ
1. നന്നായി വിളഞ്ഞ ചക്കച്ചുള – 500 ഗ്രാം
2. ശർക്കര – 2 കപ്പ്
3. തേങ്ങയുടെ ഒന്നാം പാൽ – 2 കപ്പ്
4. തേങ്ങയുടെ രണ്ടാം പാൽ – 4 കപ്പ്
5. ചൗവ്വരി – അര കപ്പ്
6. പാൽ – ഒരു ലിറ്റർ
7. കിസ്മിസ്, അണ്ടിപ്പരിപ്പ് – 25 ഗ്രാം വീതം
8. നെയ്യ് – 2 ടേ. സ്പൂൺ
9. ചുക്കുപൊടി – ഒരു ടീസ്പൂൺ
10. ഏലയ്ക്കാപ്പൊടി – ഒരു ടീസ്പൂൺ
11. ജീരകം പൊടിച്ചത് – ഒരു ടീസ്പൂൺ

തയാറാക്കുന്നവിധം
ചക്കച്ചുള വെള്ളം ചേർക്കാതെ മിക്സിയിൽ അരച്ച് വയ്ക്കുക. ചൗവ്വരി കുതിർത്തു വേവിച്ചു വയ്ക്കുക. ശർക്കര ഒരു കപ്പ് വെള്ളത്തിൽ അലിയിച്ച് അരിച്ചെടുക്കുക. അല്പം നെയ്യിൽ കിസ്മിസും അണ്ടിപ്പരിപ്പും വറുത്തു വയ്ക്കുക. ഉരുളിയിൽ ശർക്കര കലക്കിയത് ഒഴിച്ച് അതിൽ ചക്കച്ചുള അരച്ചതു ചേർത്ത് വേവിക്കുക. പാകമാകുമ്പോൾ ചൗവ്വരി വേവിച്ചതും നെയ്യും ചേർത്തിളക്കുക. അല്പം കഴിഞ്ഞു രണ്ടാം പാൽ ചേർക്കുക. കുറുകി വരുമ്പോൾ പാൽ ചേർത്തിളക്കുക. അതു കുറുകുമ്പോൾ ഒന്നാം പാൽ ചേർത്ത് വാങ്ങി വയ്ക്കുക. ഇതിലേക്ക് ചുക്ക്, ഏലയ്ക്ക, ജീരകം എന്നിവയുടെ പൊടികൾ ചേർത്തിളക്കുക. വറുത്തു വച്ച അണ്ടിപ്പരിപ്പും കിസ്മിസും കൂടെ ചേർത്ത് ഉപയോഗിക്കാം.


<യ>കടലപ്പരിപ്പ് പ്രഥമൻ

ആവശ്യമായ സാധനങ്ങൾ

കടലപ്പരിപ്പ് (വേവിച്ച് ഉടച്ചത്) – 250 ഗ്രാം
ശർക്കര (ഉരുക്കി അരിച്ചത്) – 600 ഗ്രാം
ചൗവരി (വേവിച്ചത്) – 50 ഗ്രാം
കിസ്മിസ് – 50 ഗ്രാം
അണ്ടിപ്പരിപ്പ് – 50 ഗ്രാം
തേങ്ങാക്കൊത്ത് – അരകപ്പ്
ഏലയ്ക്കാപ്പൊടിച്ചത് – ഒരു ടീസ്പൂൺ
തേങ്ങാപ്പാൽ (മൂന്നാംപാൽ) – മൂന്ന് കപ്പ്
രണ്ടാം പാൽ ( രണ്ട് കപ്പ്)
ഒന്നാം പാൽ (ഒരു കപ്പ്)
നെയ്യ് – 50 ഗ്രാം

തയാറാക്കുന്നവിധം
ഉരുളിയിൽ അൽപം നെയ്യ് ഒഴിച്ച് വേവിച്ച കടലപ്പരിപ്പ് ഇട്ട് വഴറ്റി ശർക്കര ഉരുക്കിയത് ചേർത്ത് വരട്ടി എടുക്കുക.
ഇതിലേയ്ക്ക് മൂന്നാം പാൽ ഒഴിച്ച് ചൗവരി വേവിച്ചതും ചേർത്ത് തിളപ്പിച്ച് കുറുക്കുക.
മൂന്നാം പാൽ വറ്റിത്തുടങ്ങുമ്പോൾ രണ്ടാം പാൽ ഒഴിച്ച് കുറുക്കി ഒന്നാം പാലും ചേർത്ത് പായസം അടുപ്പിൽ നിന്ന് മാറ്റി ഏലയ്ക്കാപ്പൊടിച്ചതും ചേർക്കുക. നെയ്യിൽ വറുത്ത അണ്ടിപ്പരിപ്പും കിസ്മിസും തേങ്ങാക്കൊത്തും വിതറുക.

<യ> അരി പ്രഥമൻ

ആവശ്യമുള്ള സാധനങ്ങൾ
1. ഉണക്കലരി – 1 ലിറ്റർ
2. ശർക്കര –ഒന്നര കിലോ
3. തേങ്ങ – 6
4. ചുക്ക് –മൂന്നു കഷണം
5. ജീരകം– 50 ഗ്രാം
6. നെയ്യ് –100 ഗ്രാം
7. പാൽ – മൂന്നെമുക്കാൽ ലിറ്റർ
8. കൊട്ടത്തേങ്ങ – അര മുറി

തയാറാക്കുന്നവിധം
ഉണക്കലരി കഴുകി 2 ലിറ്റർ വെള്ളം ഒഴിച്ച് ഉരുളിയിൽ അടുപ്പത്തിടുക. അരി നന്നായി വെന്ത് വെള്ളം വറ്റുമ്പോൾ ശർക്കര ഇട്ട് ചട്ടുകം കൊണ്ട് ഇളക്കി വരട്ടുക. നന്നായി വരളുമ്പോൾ ഇളക്കുന്ന പാടിൽ ഉരുളിയുടെ അടി കാണാൻ കഴിയും. തേങ്ങാ ചുരണ്ടി പിഴിഞ്ഞ് പാലെടുക്കുക. ഇതിന് തലപാൽ എന്നു പറയുന്നു. അതിനുശേഷം ഒരു ലിറ്റർ വെള്ളം തേങ്ങാപീരയിൽ ഒഴിച്ച് പിഴിഞ്ഞ് പാൽ എടുക്കുക. ഇതിന് രണ്ടാം പാൽ എന്നു പറയും. അതിനുശേഷം ഒരു ലിറ്റർ വെള്ളം ഒഴിച്ച് തേങ്ങാപീര നന്നായി പിഴിഞ്ഞ് എടുക്കുക. ഇതിന് മൂന്നാം പാൽ എന്നു പറയും. വരണ്ട പായസത്തിൽ മൂന്നാം പാൽ കുറെെൾ ഒഴിച്ച് നന്നായി ഇളക്കുക. തിളച്ചു കഴിഞ്ഞാൽ രണ്ടാം പാലും കുറേെൾ ഒഴിച്ച് പായസം തിളപ്പിച്ച് വറ്റിക്കുക. തിളക്കുമ്പോൾ ഉണ്ടാകുന്ന പതക്ക് ചുവപ്പു നിറം വരുമ്പോൾ വാങ്ങി വക്കുക. തലപാലിൽ ചുക്കും ജീരകവും കൂടി പൊടിച്ച് ചേർത്ത് ഇളക്കിയശേഷം പായസത്തിൽ ഒഴിച്ച് ചെറുതായി നുറുക്കി നെയ്യിൽ വറുത്തെടുത്ത കൊട്ടതേങ്ങ കൂടി ചേർത്ത് നന്നായി ഇളക്കണം. ശർക്കര ഇട്ട് വരട്ടുമ്പോൾ 100 ഗ്രാം നെയ് കൂടി ചേർക്കുന്നത് നല്ലതാണ്.്

<യ> അടപ്രഥമൻ

ആവശ്യമുള്ള സാധനങ്ങൾ
ചമ്പാ പച്ചരിപൊടി – മൂന്ന് കപ്പ്
മൈദമാവ് – ടീ സ്പൂൺ
ശർക്കര അലിയിച്ചത് – രണ്ട് ടേബിൾ സ്പൂൺ
വെളിച്ചെണ്ണ – ഒരു ടീസ്പൂൺ
വാഴയില – ആവശ്യത്തിന്

പ്രഥമന് വേണ്ട ചേരുവകൾ
ശർക്കര ഉരുക്കിയത് – 250 ഗ്രാം
തേങ്ങാപ്പാൽ (ഒന്നാംപാൽ) – ഒരു കപ്പ്
രണ്ടാം പാൽ – മൂന്ന് കപ്പ്
ഏലയ്ക്കാപ്പൊടി – ആവശ്യത്തിന്
നെയ്യ് – 100 ഗ്രാം
അണ്ടിപ്പരിപ്പ് – 50 ഗ്രാം
കിസ്മിസ് – 50 ഗ്രാം

തയാറാക്കുന്നവിധം

അട ഉണ്ടാക്കാൻ
ചമ്പാ പച്ചരിമാവും മൈദയും ശർക്കരയും വെളിച്ചെണ്ണയും പാകത്തിനുള്ള വെള്ളവും ഒഴിച്ച് കുറുകെ കലക്കുക. (കൈയിൽ നിന്നും തുള്ളിയായി ഇലയിലേക്ക് വീഴുന്ന പാകത്തിന്). ഈ കലക്കിയ മാവ് വാഴയിലയുടെ മുകളിൽ തുള്ളിയായി ചുറ്റി കൈകൊണ്ട് വീഴ്ത്തുക. ഇല നന്നായി മടക്കുക. ഇങ്ങനെ മടക്കിയ ഇലകൾ ചേർത്ത് വാഴനാര് വച്ചു കെട്ടി തിളപ്പിച്ച വെള്ളത്തിലേയ്ക്ക് ഇട്ട് അമർത്തികൊടുക്കുക. ഏകദേശം 15മിനിറ്റ് തിളച്ച വെള്ളത്തിൽ കിടന്ന് വെന്തശേഷം ഈ ഇലക്കെട്ടുകൾ തണുത്ത വെള്ളത്തിലേയ്ക്ക് ഇടുക. ഇലകൾ തുറന്ന് അട ഇളക്കി ആ തണുത്ത വെള്ളത്തിലേക്കുതന്നെ ഇടുക. ഈ അട വെള്ളത്തിൽ നിന്ന് അരിച്ചുമാറ്റി വെള്ളം വാലാൻ വയ്ക്കുക.
ഇങ്ങനെ ഉണ്ടാക്കുന്ന അട അല്ലെങ്കിൽ കടയിൽ നിന്ന് വാങ്ങാൻ കിട്ടുന്ന അട (ഏകദേശം മുക്കാൽ പാക്കറ്റ് അട തിളച്ച വെള്ളത്തിൽ ഇട്ട് വേവിച്ച് മാറ്റിയത്) ഉരുളിയിൽ ശർക്കരപ്പാനിയുടെ കൂടെ ഇട്ട് വരട്ടുക.
പാകം മൂത്ത് കഴിഞ്ഞാൽ പകുതി നെയ്യും ഒഴിച്ച് വീണ്ടും വരട്ടുക. ഇതിലേയ്ക്ക് രണ്ടാം പാൽ ഒഴിച്ച് കുറുകുവാൻ അനുവദിക്കുക. പാകത്തിന് കുറുകി കഴിയുമ്പോൾ ഒന്നാംപാലും ഒഴിച്ച് ആവശ്യത്തിന് ഏലയ്ക്കാ ചേർത്ത് ഉരുളി അടുപ്പിൽ നിന്ന് വാങ്ങുക. അവസാനമായി ബാക്കി നെയ്യിൽ വറുത്ത അണ്ടിപ്പരിപ്പും കിസ്മിസും ആ നെയ്യോടുകൂടി പ്രഥമനിലേക്ക് ഒഴിക്കുക. അടപ്രമഥൻ തയ്യാർ.
(വേണമെങ്കിൽ കാൽ കപ്പ് ചൗവരി തിളച്ച വെള്ളത്തിൽ ഇട്ട് നന്നായി വേവിച്ച് ഈ പ്രഥമനിൽ ചേർക്കാം. ചൗവരി ചേർക്കുകയാണെങ്കിൽ അട ശർക്കര ഉരുക്കിയതിൽ വരട്ടുന്ന സമയത്തു ചേർക്കണം).

<യ> സേമിയ പായസം

ചേരുവകൾ

1. സേമിയാ –200 ഗ്രാം
2. പാൽ –1 ലിറ്റർ
3. അണ്ടിപ്പരിപ്പ് –50 ഗ്രാം
4. ഏലക്ക – 5 ഗ്രാം
6. പഞ്ചസാര– 500 ഗ്രാം
7. നെയ്യ് –150 ഗ്രാം

തയാറാക്കുന്നവിധം
വറുത്ത അരിപ്പൊടിയും ജീരകവും ഏലയ്ക്കാപ്പൊടിയും തമ്മിൽ ചേർത്തിളക്കുക. ശർക്കര ഒരു പാത്രത്തിലാക്കി ചൂടാക്കുക. ഇതിലേക്ക് മാവ് കുറേശെ ചേർത്ത് കട്ടകെട്ടാതെ ഇളക്കി ചെറുനാരങ്ങാ വലിപ്പമുള്ള ഉരുളകൾ തയാറാക്കുക.

<ശാഴ െൃര=/ളലമേൗൃല/െവേൃലലബ2016ലെുേ09്യമ4.ഷുഴ മഹശഴി=ഹലളേ>

<യ>വിദ്യ ബിനേഷ്
പാലാരിവട്ടം.