കാമ്പസ് ഡയറി
കാമ്പസ് ഡയറി
Tuesday, September 6, 2016 4:11 AM IST
കൂർഗിലെ ടിബറ്റൻ കോളനി ദക്ഷിണേന്ത്യയിലെ ബുദ്ധമതക്കാരുടെ ആശ്രമമാണ്. കൂർഗ് ഏറെ മനോഹരമായ പ്രദേശമാണ്. ഇവിടത്തെ മനോഹാരിത ഒപ്പിയെടുത്തുകൊണ്ട് ജീവൻദാസ് സംവിധാനംചെയ്യുന്ന കാമ്പസ് ഡയറിയുടെ ഒരു ഗാനരംഗം ചിത്രീകരിക്കുകയുണ്ടായി. യുവനടൻ സുദേവ് നായരും ഗൗതമി നായരുമാണ് ഈ ഗാനരംഗത്തിൽ അഭിനയിച്ചത്.

സുദേവ് നായർ സംസ്‌ഥാന ഗവൺമെന്റിന്റെ ഏറ്റവും മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട നടനാണ്. തന്റെ ആദ്യചിത്രം പ്രദർശനത്തിനെത്തുന്നതിനുമുമ്പേ അംഗീകാരം ലഭിച്ചതിനാൽ സുദേവിനെ താരതമ്യേന ഒരു പുതുമുഖം എന്നു പറയാം. സുദേവിന്റെ പ്രദർശനത്തിനെത്തിയ ആദ്യചിത്രം കരിങ്കുന്നം സിക്സസ് ആയിരുന്നു. അതിനുശേഷം എത്തുന്ന ചിത്രം ഇതാണ്.

ഈ ചിത്രം കാമ്പസ് പശ്ചാത്തലത്തിലാണ് അവതരിപ്പിക്കപ്പെടുന്ന ത്. കാമ്പസിലെ രണ്ട് അംഗങ്ങളാണ് നിഖിലയും കൃഷ്ണപ്രിയയും. സുദേവും ഗൗതമി നായരുമാണ് ഇവരെ അവതരിപ്പിക്കുന്നത്.
<ശാഴ െൃര=/ളലമേൗൃല/രശിശബ2016ലെുേ06ഃമ2.ഷുഴ മഹശഴി=ഹലളേ>

ഒരു പ്രത്യേക സാഹചര്യത്തിൽ കാമ്പസിലെ ഏതാനും കൂട്ടികൾക്ക് കാലിക്കടവ് എന്ന ഗ്രാമം സന്ദർശിക്കേണ്ടതായി വരുന്നു. അവിടെ എത്തുമ്പോഴാണ് ആ ഗ്രാമത്തിന്റെ കുറവുകൾ അവർ മനസിലാക്കുന്നത്. കുടിവെള്ളത്തിനായി കേഴുന്ന വറ്റിവരണ്ട ഭൂമി. ഈ ഗ്രാമത്തെ രക്ഷിക്കാനായി കാമ്പസിലെ കുട്ടികൾ ഒരു എൻ.എസ്.എസ് ക്യാമ്പ് സംഘടിപ്പിച്ച് ഗ്രാമത്തെ രക്ഷിക്കുന്നു. ഇതിനിടയിൽ നിഖിലും കൃഷ്ണപ്രിയയും ഗാഢമായ പ്രണയത്തിലാകുന്നു. ഈ പ്രണയമാണ് ഈ ഗാനരംഗത്തിലൂടെ അവതരിപ്പിക്കുന്നത്.

അർജുൻ, മാത്തുക്കുട്ടി, ജയദേവ്, ശ്രീവിദ്യാ നായർ, ജോയ് മാത്യു, സുരാജ്, കോട്ടയം നസീർ, നന്ദു, മനൻരാജ്, ലക്ഷ്മിപ്രിയ, സുനിൽ സുഖദ തുടങ്ങിയവരും പ്രധാന താരങ്ങളാണ്.

വിനീഷ് പാലടായിന്റേതാണു തിരക്കഥ. റഫീഖ് അഹമ്മദിന്റെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത് ബിജിപാലാണ്. പ്രേമാനന്ദ് ഛായാഗ്രഹണവും പി.സി. മോഹൻ എഡിറ്റിംഗും നിർവഹിക്കുന്നു. ദൃശ്യാ ഫിലിംസിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്.
വാഴൂർ ജോസ്.

<ശാഴ െൃര=/ളലമേൗൃല/രശിശബ2016ലെുേ06ഃമ3.ഷുഴ മഹശഴി=ഹലളേ>