ഗോദ
ഗോദ
Tuesday, August 30, 2016 4:12 AM IST
ഗുസ്തിക്കു പേരുകേട്ട ഗ്രാമമാണ് കണ്ണാടിക്കൽ ഗ്രാമം. ഒരുകാലത്തു പുറത്തുനിന്നുപോലും പ്രശസ്തരായ ഗുസ്തിക്കാർ വന്നു മത്സരമറിയിച്ചിട്ടുള്ള ഗ്രാമമാണിത്. ഗുസ്തി എന്നതു വെറും കായികവിനോദം മാത്രമല്ല, ഒരു വികാരമാണ് ഈ നാട്ടുകാർക്ക്. മനേത്തുവയലിലെ ഗോദയിലാണ് ഗുസ്തിമത്സരം നടക്കുക. വലുതായാൽ ഒരു ഗുസ്തിക്കാരനാകണമെന്ന് ഒരു കാലത്ത് ഇവിടത്തെ കുട്ടികൾ ചിന്തിച്ച കാലമുണ്ടായിരുന്നു. ഇന്നു പഴമയുടെ പ്രതാപമായി മനേത്തുവയലിലെ ഗോദ തിളങ്ങിനിൽക്കുന്നു. ഇന്നും ഗുസ്തിയുടെ വീരകഥകൾ അയവിറക്കിക്കൊണ്ട് ആവേശഭരിതരായ ഗുസ്തിക്കാർ ഇപ്പോഴും നാട്ടിലുണ്ട്. അതിൽ പ്രധാനിയാണ് ക്യാപ്റ്റൻ. നിരവധി വീരകഥകളും അംഗീകാരത്തിളക്കവുമാണ് ക്യാപ്റ്റനുള്ളത്.

പക്ഷേ, കാലം മാറിയതോടെ നിലപാടുകളും മാറി. പുതിയ തലമുറയ്ക്ക് ഇപ്പോൾ ഗുസ്തിയോടു താൽപര്യം കുറഞ്ഞു. ക്രിക്കറ്റിലാണ് അവരുടെ ജീവിതം. അങ്ങനെ ഗ്രാമത്തിലെ ചെറുപ്പക്കാർ ഒത്തുകൂടി ക്രിക്കറ്റ് ക്ലബ് ഉണ്ടാക്കി. കളി ആരംഭിച്ചു. മത്സരങ്ങൾ നടത്തി. ഒരിക്കൽ അവർ തീരുമാനിച്ചു. മനേത്തുവയലിൽ കളി സംഘടിപ്പിക്കാമെന്ന്. പണ്ടു ഗുസ്തിമത്സരം നടത്തിയ സ്‌ഥലത്ത് കാലം മാറിയതോടെ ക്രിക്കറ്റ് മത്സരം നടത്താമെന്ന്.

എന്നാൽ, അത് എളുപ്പമായിരുന്നില്ല. ആ സ്‌ഥലം വിട്ടുകൊടുക്കാൻ ഗുസ്തിക്കാർ സമ്മതിച്ചില്ല. അവരുടെ മുന്നിൽ ക്യാപ്റ്റൻ നേതാവായി ഉറച്ചുനിന്നു. ക്യാപ്റ്റന്റെ കൈക്കരുത്തിൽ പിടിച്ചുനിൽക്കാൻ പുതിയ കുട്ടികൾക്കു കഴിഞ്ഞില്ല. പക്ഷേ, ആ തുടക്കം ആ ഗ്രാമത്തിൽ മാത്രമല്ല, ക്യാപ്റ്റന്റെ കുടുംബജീവിതത്തിലും പ്രശ്നങ്ങളുണ്ടാക്കി. കാരണം ക്യാപ്റ്റന്റെ മകൻ ദാസനായിരുന്നു ക്രിക്കറ്റ് ടീം തലവൻ. തുടർന്നുള്ള ആവേശകരമായ മുഹൂർത്തങ്ങൾ നർമത്തിൽ ചാലിച്ച് ദൃശ്യവത്കരിക്കുകയാണ് ഗോദ എന്ന ചിത്രത്തിൽ.


<ശാഴ െൃര=/ളലമേൗൃല/രശിശബ2016മൗഴ30ളമ2.ഷുഴ മഹശഴി=ഹലളേ>

കുഞ്ഞിരാമായണം എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം ബേസിൽ ജോസഫ് സംവിധാനംചെയ്യുന്ന സ്പോർട്സ് – കോമഡി ചിത്രമാണ് ഗോദ. ക്യാപ്റ്റനായി രഞ്ജി പണിക്കരും ദാസനായി ടൊവിനോ തോമസും അഭിനയിക്കുന്നു.

അജു വർഗീസ്, ഷൈൻ ടോം ചാക്കോ, ശ്രീജിത് രവി, ബിജുക്കുട്ടൻ, ഹരീഷ് പേരടി, ദിനേശ് പ്രഭാകർ, കോട്ടയം പ്രദീപ്, ഹരീഷ് കണാരൻ, ധർമജൻ ബോൾഗാട്ടി, ഹരിശ്രീ മാർട്ടിൻ, മാമുക്കോയ, ആലിക്കോയ, ലുക്ക്മാൻ, സുരേഷ്, മിന്നൽ ജോർജ്, പഞ്ചാബി താരം വാമിക ഗബ്ബി, ടി. പാർവതി, ഗൗരി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൽ.

ഇ ഫോർ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ. മേത്ത നിർമിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം രാഗേഷ് മണ്ടോട്ടി എഴുതുന്നു. വിഷ്ണു ശർമ ഛായാഗ്രഹണം നിർവഹിക്കുന്നു. മനു മഞ്ജിത്തിന്റെ വരികൾക്ക് ഷാൻ റഹ്മാൻ ഈണം പകരുന്നു.

പ്രൊഡ. കൺട്രോളർ– മനോജ് പൂങ്കുന്നം, പി.ആർ.ഒ– എ.എസ്. ദിനേശ്

<ശാഴ െൃര=/ളലമേൗൃല/രശിശബ2016മൗഴ30ളമ3.ഷുഴ മഹശഴി=ഹലളേ>