ഊഴം
ഊഴം
Monday, August 22, 2016 5:00 AM IST
ഉയർന്ന സാങ്കേതിക മേന്മയുടെ അകമ്പടിയോടെ ജിത്തു ജോസഫ് തിരക്കഥ രചിച്ചു സംവിധാനംചെയ്യുന്ന ചിത്രമാണ് ഊഴം. ഈ ചിത്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായിവരുന്നു.

ഫൈൻ ട്യൂൺ പിക്ചേഴ്സിന്റെ ബാനറിൽ ബി. ജോർജ്, ആന്റോ ജോസ് പടിഞ്ഞാറേക്കര എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്.

പൃഥ്വിരാജാണ് ഈ ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദിവ്യാ പിള്ളയാണു നായിക. ഏറെ ശ്രദ്ധേയമായ മെമ്മറീസിനുശേഷം ജിത്തു ജോസഫും പൃഥ്വിരാജും ഒത്തുചേരുന്ന ചിത്രംകൂടിയാണിത്.

ആക്ഷൻ മൂഡിൽ ചിത്രീകരിക്കുന്ന ഈ ചിത്രത്തിന്റെ കഥയുടെ വിശദാംശങ്ങളിലേക്കൊന്നും സംവിധായകൻ ഇറങ്ങിച്ചെല്ലുന്നില്ല. കുടുംബജീവിതവുമായി ഏറെ ബന്ധപ്പെടുത്തിക്കൊണ്ടാണ് ഊഴത്തിന്റെ ചിത്രീകരണം. കോയമ്പത്തൂർ, ഹൈദരാബാദ്, ചെന്നൈ, കൊച്ചി, വാഗമൺ എന്നിവിടങ്ങളിലായാണ് ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്.

സ്നേഹസമ്പന്നമായ ഒരു കുടുംബമാണ് സൂര്യയുടേത്. അച്ഛൻ കൃഷ്ണമൂർത്തി, അമ്മ സുബ്ബലക്ഷ്മി, ഏക സഹോദരി ഐശ്വര്യ എന്നിവരടങ്ങുന്ന കുടുംബം. പിന്നെ കുടുംബസുഹൃത്തായ അജ്മലിന്റെ സാന്നിധ്യവും എപ്പോഴുമുണ്ട്. ഇങ്ങനെയുള്ള ഒരു കുടുംബത്തിലെ അംഗമായ സൂര്യയുടെ ജീവിതമാണ് സംഘർഷഭരിതമായ മുഹൂർത്തങ്ങളിലേക്കു നയിക്കപ്പെടുന്നത്.


പൃഥ്വിരാജിന്റെ ചെറുപ്പത്തിനും പ്രസരിപ്പിനുമൊക്കെ ഏറെ അനുയോജ്യമായ വിധത്തിലാണ് സൂര്യ എന്ന കഥാപാത്രത്തെ കോർത്തിണക്കിയിരിക്കുന്നത്.

<ശാഴ െൃര=/ളലമേൗൃല/രശിശബ2016മൗഴ22്മ2.ഷുഴ മഹശഴി=ഹലളേ>

ബാലചന്ദ്രമേനോൻ, സീത, പുതുമുഖം രഹ്ന എന്നിവരാണ് കൃഷ്ണമൂർത്തി, സുബ്ബലക്ഷ്മി, ഐശ്വര്യ എന്നിവരെ അവതരിപ്പിക്കുന്നത്. നീരജ് മാധവ് അജ്മലിനെ അവതരിപ്പിക്കുന്നു. പ്രശസ്ത തമിഴ് താരങ്ങളായ പശുപതി, ജെ.പി എന്നിവരും കിഷോർ സത്യ, ടോണി ലൂക്ക, ആൻസൺ പോൾ, ഇർഷാദ്, ദിനേശ് നായർ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

സന്തോഷ് വർമയുടെ ഗാനങ്ങൾക്ക് അനിൽ ജോൺസ് ഈണം പകർന്നിരിക്കുന്നു. ശ്യാംദത്ത് ഛായാഗ്രഹണവും അയുബ്ഖാൻ എഡിറ്റിംഗും നിർവഹിക്കുന്നു. പ്രൊഡ. കൺട്രോളർ– വിനോദ് മംഗലത്ത്, പ്രൊഡ. എക്സിക്യൂട്ടീവ്സ്– ജോബ് ജോർജ്, ബിനു മണമ്പൂർ, പ്രൊഡ. മാനേജർ– ജസ്റ്റിൻ കൊല്ലം. സെൻട്രൽ പിക്ചേഴ്സ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.

വാഴൂർ ജോസ്.