മെന്റലിസ്റ്റിനെ വിറപ്പിക്കുന്ന പ്രേതം; കണ്ടിരിക്കേണ്ട ചിത്രം
മെന്റലിസ്റ്റിനെ വിറപ്പിക്കുന്ന പ്രേതം; കണ്ടിരിക്കേണ്ട ചിത്രം
Saturday, August 13, 2016 12:46 AM IST
ജയസൂര്യ–അജു വർഗീസ്–രഞ്ജിത് ശങ്കർ കോമ്പിനേഷൻ ടീം മൂന്നാം അങ്കത്തിന് ഇറങ്ങുമ്പോൾ പ്രേക്ഷകർ എന്തായിരിക്കും ഉറ്റുനോക്കുന്നതെന്ന് ഈ ത്രയങ്ങൾക്ക് കൃത്യമായി അറിയാം. ചിരിപ്പിക്കണം, ചിന്തിപ്പിക്കണം, പിന്നെ സിംപിളുമായിരിക്കണം.

പക്ഷേ ‘പ്രേതം’ ഇതിനെയെല്ലാം കടത്തിവെട്ടി. പേരിലെ കൗതുകവും ആകാംഷയും സിനിമ തീരുവോളം നിലനിർത്താൻ രഞ്ജിത് ശങ്കറിനും കൂട്ടർക്കും കഴിഞ്ഞു. വിരസതയിലേക്ക് സിനിമ നീങ്ങുന്നുവെന്ന് തോന്നുന്നിടത്ത് പ്രേതത്തിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായ പ്രിയൻ (ഷറഫുദീൻ) പറയുന്നുണ്ട്, ഇത് ഒടുക്കത്ത ലാഗിംഗ് ആണല്ലോയെന്ന്... ലാഗിംഗിലേക്ക് വഴുതി വീഴാൻ പോയ സിനിമയെ ലാഗിംഗ് എന്ന പദം കൊണ്ടുതന്നെ തട്ടി ഉണർത്താൻ സംവിധായകൻ കാട്ടിയ മിടുക്കിനെ അഭിനന്ദിക്കാതിരിക്കാൻ പറ്റില്ല.

ഹൊറർ സിനിമകളുടെ നിരയിലേക്ക് പ്രേതത്തിന്റെ പേരും കൂട്ടിവായിക്കാമെങ്കിലും മറ്റ് പലതലങ്ങളിലേക്കും ചിത്രം നമ്മളെ കൂട്ടികൊണ്ടു പോകുന്നു. സമൂഹത്തിൽ ഇന്നു നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ചിലതിലേക്ക് സിനിമ വിരൽ ചൂണ്ടുമ്പോൾ ആ വിഷയങ്ങൾ കഥയുമായി കോർത്തിണക്കുന്നതിൽ കാട്ടിയ കണിശത പ്രേതത്തെ ക്ലീഷേ എന്നു പറഞ്ഞുപോയേക്കാവുന്ന നൂൽപ്പാലത്തിൽ നിന്നും രക്ഷപ്പെടുത്തുന്നു.

ഒന്നുറപ്പാണ് ഈ ചിത്രം കണ്ടിറങ്ങുന്നതോടെ കേരളത്തിൽ അങ്ങോളം ഇങ്ങോളം ഇനി മെന്റലിസ്റ്റിലാകാൻ പോകുന്നവരുടെ എണ്ണം ക്രമാതീതമായി വർധിക്കാൻ സാധ്യതയുണ്ട്. പ്രേതം കണ്ടിറങ്ങുന്ന ഏതൊരാളുടെയും മനസിലേക്ക് അത്രകണ്ട് ചിത്രത്തിലെ നായകൻ ജോൺ ഡോൺ ബോസ്കോ (ജയസൂര്യ) എന്ന മെന്റിലിസ്റ്റ് ഇറങ്ങി ചെല്ലുന്നു. മെന്റലിസ്റ്റോ അതെന്താടാ എന്നു ചോദിക്കുന്ന കൂട്ടുകാരോട് നീ പ്രേതം സിനിമ പോയി കാണെടാ അപ്പോൾ എല്ലാം മനസിലാകുമെന്ന് പറയാനെ പറ്റു. പറഞ്ഞ് ഫലിപ്പിക്കുന്നതിനുമപ്പുറം ജോൺ ഡോൺ ബോസ്കോ എന്ന മെന്റലിസ്റ്റ് കഥാപാത്രത്തെ ജയസൂര്യ അസാമാന്യമായി കൈകാര്യം ചെയ്തിട്ടുണ്ട്.

<ശാഴ െൃര=/ളലമേൗൃല/ജൃലവേമാബുശരബ080916.ഷുഴ മഹശഴി=ഹലളേ>

കടൽ തീരത്തിനോട് ചേർന്ന് ഒരു റെസ്റ്റോറന്റ് സ്വന്തമാക്കി അതിലൂടെ ജീവിതം പച്ചപിടിപ്പിക്കാൻ ശ്രമിക്കുന്ന ഡെന്നി (അജു വർഗീസ്) ഷിബു (ഗോവിന്ദ് പത്മസൂര്യ) പ്രിയൻ (ഷറഫൂദീൻ) എന്നീ മൂന്ന് യുവാക്കളിലൂടെയാണ് പ്രേതം മുന്നോട്ട് നീങ്ങുന്നത്. ആദ്യ പകുതിയിൽ ഉടനീളം ചിരി ഉണർത്തുന്ന ഡയലോഗുകൾ കൊണ്ട് അജുവും ഷറഫുദീനും പ്രേക്ഷകരെ കൈയിലെടുത്തപ്പോൾ യേശു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ധർമജൻ ഒരുപിടി ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ചോദിച്ച് പ്രേക്ഷകരുടെ മനം കവർന്നു. ഗോവിന്ദ് പത്മസൂര്യ, പേളി മാണി എന്നീ രണ്ടു താരങ്ങൾക്ക് തേങ്ങാക്കൊല മാങ്ങാത്തൊലി എന്ന സംഗീത ആൽബം ഇറക്കിയത് കൊണ്ടുണ്ട ായ ചീത്ത പേര് ഈ ഒരു സിനിമയോടു കൂടി മാറി കിട്ടുമെന്നു പറയാം. സംവിധായകൻ വിശ്വാസത്തോടെ ഏൽപ്പിച്ച കഥാപാത്രങ്ങളെ അവർ കൈയടക്കത്തോടെ തന്നെ ചെയ്തു.


റെസ്റ്റോറന്റ് ഉടമകളുടെ വീക്ക്നസിനെ ചുറ്റിപറ്റി ചില അസ്വാഭാവിക സംഭവങ്ങൾ രൂപപ്പെടുന്നതോടെയാണ് കഥയുടെ ഗതി പതുക്കെ മാറാൻ തുടങ്ങുന്നത്. പിന്നീട് ഉണ്ടാകുന്ന തോന്നലുകളും അങ്കലാപ്പുകളിലൂടെ ആദ്യ പകുതിയലേക്ക് വഴുതി വീഴുന്നതിന് മുമ്പ് കഥയുടെ ചരട് സംവിധായകൻ മെന്റലിസ്റ്റിനെ ഏൽപ്പിക്കുകയാണ്. പിന്നീട് സംഭവിക്കുന്നതെല്ലാം പ്രേക്ഷകന് പുത്തൻ അനുഭവങ്ങളാണ്. അത്രയും നേരംകൊണ്ട് ഉടലെടുത്ത പ്രേതം ഉണ്ടോ ഇല്ലയോ എന്ന ചോദ്യത്തിന് ഉത്തരം നല്കിയാണ് ഒന്നാം പകുതി അവസാനിക്കുന്നത്.

മെന്റലിസ്റ്റിന്റെ മാനറിസങ്ങളെ സസൂക്ഷ്മം വീക്ഷിക്കാൻ ഒരുങ്ങിയിരിക്കുന്നരുടെ മുന്നിലേക്ക് രണ്ടാം പകുതിയിൽ അവർ ഒന്നാം പകുതിയിൽ തന്നെ പ്രതീക്ഷിച്ച ഒരു സംഭവം എത്തുന്നതോടെ കഥാഗതിക്ക് മാറ്റം ഉണ്ടാകുന്നു. ഒരു മെന്റലിസ്റ്റിന്റെ മേന്മകൾ മാത്രമല്ല പോരായ്മകളും ചിത്രത്തിൽ എടുത്തു കാട്ടുന്നതോടെ മനസ് വായിക്കാൻ കഴിവുള്ള മെന്റലിസ്റ്റ് അമാനുഷികനല്ലായെന്നു കാട്ടാനും സംവിധായകൻ ശ്രമിക്കുന്നുണ്ട്. സസ്പെൻസുകൾ നിറഞ്ഞ രണ്ടാം പകുതിയിൽ ദേവൻ ഉൾപ്പടെയുള്ള താരങ്ങൾ കടന്നു വരുന്നുണ്ട്.

<ശാഴ െൃര=/ളലമേൗൃല/ഖമ്യമൌൃ്യമബ080916.ഷുഴ മഹശഴി=ൃശഴവേ>

ലുക്കിൽ മാറ്റം വരുത്തി എത്തിയ ജയസൂര്യയേയും കടലോര കാഴ്ചകളേയും മികവോടെ കാമറകണ്ണുകളിൽ കൂടി ഒപ്പിയെടുത്ത് പ്രേക്ഷകരിലെത്തിക്കാൻ ജിത്തു ദാമോദറെന്ന ഛായാഗ്രഹകൻ വിജയിച്ചുവെന്നു പറയാം. ചിത്രത്തിലെ ഒരേ ഒരു ഗാനം കല്ലുകടിയായും ഇടയ്ക്ക് എവിടെയോ വർഷങ്ങൾക്ക് മുമ്പിറങ്ങിയ വിസ്മയത്തുമ്പത്തെന്ന സിനിമയേയും ഓർമിപ്പിച്ചതൊഴിച്ചാൽ കുടുംബ പ്രേക്ഷകരെ പിടിച്ചിരുത്താൻ തക്കവണ്ണം രസകരമായി തന്നെയാണ് രഞ്ജിത് ശങ്കർ പ്രേതം ഒരുക്കിയിരിക്കുന്നത്.

കണ്ടു പഴകിയ പ്രേത കഥകളിൽ നിന്നും തീർത്തും വ്യത്യസ്തമാണ് പ്രേതം. ഒന്നുറപ്പാണ് ചിത്രം കണ്ടിറങ്ങുന്ന ഏതൊരാളേയും പ്രേതവും മെന്റിലിസ്റ്റും കുറച്ചു സമയമെങ്കിലും വിടാതെ പിൻതുടരും.

(സസ്പെൻസ് സസ്പെൻനായി നിലനിന്നാലെ പ്രേതം കാണാനൊരു ആവേശം ഉണ്ടാകു. അതുകൊണ്ടു തന്നെയാണ് പ്രേതം എന്ന കഥാപാത്രത്തെ പറ്റി കൂടുതൽ പറയാത്തത.് രണ്ടോ മൂന്നോവട്ടം ആലോചിച്ച് തലപുകയ്ക്കാതെ ധൈര്യസമേതം തീയറ്ററിൽ പോയിരുന്ന കാണാവുന്ന ചിത്രമാണ് പ്രേതം.)

<യ>വി.ശ്രീകാന്ത്