സർക്കാരിനു വരുമാനം; വെളിപ്പെടുത്തുന്നവർക്ക് സമാധാനം
സർക്കാരിനു വരുമാനം; വെളിപ്പെടുത്തുന്നവർക്ക്  സമാധാനം
Friday, August 12, 2016 4:44 AM IST
ജനാധിപത്യ രാജ്യങ്ങളിൽ നിയമം പാലിക്കുക എന്നത് ഓരോ പൗരന്റെയും കടമയാണ്. നിയമം പാലിക്കുന്നുണ്ടോ എന്ന് ചുമതലപ്പെട്ടവർ നിരീക്ഷിക്കും. എന്നാൽ എപ്പോഴും ഇത് സാദ്ധ്യമായി എന്ന് വരില്ല. തല്പരകക്ഷികൾ ഇത് മുതലെടുക്കാറുണ്ട്. ആദായനികുതി നിയമത്തിന്റെ കാര്യത്തിലും ഇങ്ങനെ തന്നെ.

എന്നാൽ നിയമാനുസൃതമായി വരുമാനം നേടിയ ശേഷം മനഃപൂർവമോ അല്ലാതെയോ നികുതി അടയ്ക്കാതിരിക്കുകയോ അതിനുള്ള റിട്ടേൺ വഴി ഏതെങ്കിലും വരുമാനം വെളിപ്പെടുത്താതിരിക്കുകയോ ചെയ്തവർക്ക് ഉദാരമനസ്കരായ നമ്മുടെ സർക്കാർ ഇടയ്ക്കിടെ അത് വെളിപ്പെടുത്താൻ അവസരം നൽകി കർക്കശമായ നിയമനടപടികളിൽ നിന്നും രക്ഷപ്പെടാൻ വഴിയൊരുക്കാറുണ്ട്.

സർക്കാരിന് കൂടുതൽ നികുതി വരുമാനം വേണ്ടിവരുമ്പോൾ ഒരുക്കുന്ന പദ്ധതിയുടെ കാര്യമാണ് പറയുന്നത്. 1997ലാണ് അവസാനം ഇങ്ങനെ ഒരു പദ്ധതി കൊണ്ടുവന്നത്. അതിനാകട്ടെ ഓഡിറ്റർ ജനറലിന്റെ (സിഎജി) രൂക്ഷ വിമർശനം നേരിടേണ്ടിയും വന്നു. സത്യസന്ധരായ സാമാന്യ നികുതിദായകരോട് നടത്തുന്ന വഞ്ചനയല്ലേ ഇതെന്നായിരുന്നു വിമർശനം. ഇത് സത്യമായതിനാൽ ഇക്കുറി പിഴ കൂടി ചേർത്തുള്ള പദ്ധതിയാണ് ധനമന്ത്രി അരുൺ ജയറ്റ്ലി ഒരുക്കിയിരിക്കുന്നത്.

<യ> പദ്ധതി

മുൻവർഷങ്ങളിൽ മുഴുവൻ ആദായത്തിനും നികുതി അടയ്ക്കാതിരുന്നവർക്ക് വരുമാനം വെളിപ്പെടുത്തി നികുതി, സർചാർജ്, പിഴ എന്നിവ അടച്ചു തലയൂരാനുള്ള അവസരമാണ് കേന്ദ്ര ഗവൺമെൻറ് പ്രഖ്യാപിച്ച നികുതി വെളിപ്പെടുത്തൽ പദ്ധതി 2016 വഴി ലഭിക്കുന്നത്.

നികുതി ബാദ്ധ്യതയുള്ള വരുമാനം 2016–17 സാമ്പത്തിക വർഷത്തിനു മുൻപ് നേടിയതായിരിക്കണം. റിട്ടേൺ സമർപ്പിക്കാതിരിക്കുകയോ സമർപ്പിച്ചതിൽ വെളിപ്പെടുത്താതിരിക്കുകയോ നികുതിദായകന്റെ വീഴ്ച കൊണ്ട് നികുതി നിർണയം നടക്കാതിരിക്കുകയോ ചെയ്ത വരുമാനമാണ് ഈ പദ്ധതി പ്രകാരം വെളിപ്പെടുത്താവുന്നത്.

<യ> മൂല്യ നിർണയത്തിന് ഉദാഹരണം

ഒരു ഉദാഹരണം പരിശോധിക്കാം. വെളിപ്പെടുത്താത്ത വരുമാനം കൂടി ചേർത്ത് അഞ്ചു ലക്ഷം രൂപയ്ക്ക് നേരത്തെ ആസ്തി വാങ്ങിയെന്നു കരുതുക.

വാങ്ങിയ ആസ്തിക്ക് 2016 ജൂൺ ഒന്നിന് നികുതി കണക്കാക്കാൻ പതിനഞ്ചു ലക്ഷം രൂപാ കമ്പോള വില നിശ്ചയിച്ചു എന്ന് കരുതുക. അഞ്ചു ലക്ഷം രൂപയിൽ രണ്ടു ലക്ഷം രൂപ മുൻവർഷങ്ങളിൽ നികുതി അടച്ച വരുമാനത്തിൽ നിന്നും കൊടുത്തതാണെന്നിരിക്കട്ടെ. വെളിപ്പെടുത്താത്ത വരുമാനം കമ്പോള വിലയുടെ ഇതേ അനുപാതത്തിൽ ആയിരിക്കും കണക്കാക്കുക. അതായത് ഒൻപതു ലക്ഷം രൂപാ.

വെളിപ്പെടുത്താത്ത വരുമാനം നിക്ഷേപിച്ച ആസ്തിയുടെ കമ്പോള വിലയ്ക്ക് മൂല്യ നിർണയ റിപ്പോർട്ട് സമർപ്പിക്കുന്നത് അത്യാവശ്യമല്ലെങ്കിലും പദ്ധതി വഴി വരുമാനം വെളിപ്പെടുത്തുന്ന നികുതിദായകൻ അത് കരുതണം. ആദായ നികുതി ഡിപാർട്ട്മെൻറ് വെബ്സൈറ്റിലൂടെ ഇ–ഫയൽ ചെയ്യുമ്പോൾ പ്രമാണങ്ങൾ അപ് ലോഡു ചെയ്യാനും സൗകര്യം ഉണ്ടായിരിക്കും.

വെളിപ്പെടുത്താത്ത വരുമാനം നിക്ഷേപിച്ച ആസ്തിയുടെ 2016 ജൂൺ ഒന്നിലെ നൈതിക കമ്പോള വിലയുടെ നികുതി മേൽപറഞ്ഞ നിരക്കിൽ അടച്ചെങ്കിൽ അതേ വിലയായിരിക്കും ഭാവിയിൽ ആസ്തിക്ക് മൂലധന നേട്ട നികുതി കണക്കാക്കാൻ വാങ്ങിയ വിലയായി പരിഗണിക്കുക.

<യ> ബുള്ളിയൻ, ആഭരണങ്ങൾ തുടങ്ങിയവ

വാങ്ങിയ വില, ജൂൺ ഒന്നിലെ കമ്പോള വില ഇതിൽ ഏതാണോ കൂടുതൽ, അതായിരിക്കും മൂല്യം. മൂല്യ നിർണയത്തിന് രജിസ്റ്റഡ് വാല്യുവറുടെ റിപ്പോർട്ട് വേണം.

<യ> സെക്യൂരിറ്റികളും ഓഹരികളും

ക്വോട്ട് ചെയ്തവ: ജൂൺ ഒന്നിന് അംഗീകൃത സ്റ്റോക്ക് എക്സ്ചേഞ്ചി ൽ ക്വോട്ട് ചെയ്ത ഏറ്റവും കുറഞ്ഞതും കൂടിയതുമായ വിലയുടെ ശരാശരി, വാങ്ങിയ വില ഇതിൽ ഏതാണോ കൂടുതൽ, അതായിരിക്കും മൂല്യം. ജൂൺ ഒന്നിന് സ്റ്റോക്ക് എക്സ്ചേഞ്ചിൽ കച്ചവടം ഇല്ലെങ്കിൽ, അതിനു മുൻപ് കച്ചവടം ചെയ്ത ഏറ്റവും അടുത്ത ദിവസത്തെ വിലയാണെടുക്കുക.


<യ> ക്വോട്ട് ചെയ്യാത്തവ

വാങ്ങിയ വില, ജൂൺ ഒന്നിലെ കമ്പോള വില ഇതിൽ ഏതാണോ കൂടുതൽ, അതായിരിക്കും മൂല്യം. മൂല്യ നിർണയത്തിന് രജിസ്റ്റേഡ് വാല്യുവറുടെ റിപ്പോർട്ട് വേണം. ജൂൺ ഒന്നിന് ഓഹരി ഒന്നിന് ഉള്ള അറ്റ ആസ്തി മൂല്യം ആയിരിക്കും ഈ കമ്പോള വില.

<യ> പാർട്ണർഷിപ്, എൽഎൽപി

ജൂൺ ഒന്നിലെ അറ്റ ആസ്തി മൂല്യത്തിൽ മൂലധനത്തിന് തുല്യമായ തുക മൂലധനാനുപാതത്തിലും ബാക്കി പാർട്ണർഷിപ്,എൽഎൽപി എന്നിവ പിരിച്ചുവിടുമ്പോൾ കൊടുക്കാൻ നിശ്ചയിച്ചിരുന്ന പ്രകാരവും, അഥവാ അങ്ങനെ നിശ്ചയിച്ചിട്ടില്ലെങ്കിൽ, ലാഭവീതം കൊടുക്കുന്ന പ്രകാരവും, നിർണയിച്ചതിന്റെ ആകെത്തുക.

<യ> മറ്റുള്ളവ

വാങ്ങിയ വില, ജൂൺ ഒന്നിലെ കമ്പോള വില ഇതിൽ ഏതാണോ കൂടുതൽ, അതായിരിക്കും മൂല്യം. മൂല്യ നിർണയത്തിന് രജിസ്റ്റേഡ്് വാല്യുവറുടെ റിപ്പോർട്ട് വേണം.

<യ> മുന്നൊരുക്കവും ലക്ഷ്യങ്ങളും

പദ്ധതിക്കു വേണ്ടി വലിയ തയ്യാറെടുപ്പാണ് ഗവൺമെന്റ് നടത്തുന്നത്. ഓരോ പ്രിൻസിപ്പൽ കമ്മീഷണറുടെയും ഓഫീസിൽ പ്രത്യേക ഓഫീസറെ നിയമിച്ചിട്ടുണ്ട്. കക്ഷികളുടെ വിവരങ്ങളുടെ രഹസ്യ സ്വഭാവം സംരക്ഷിക്കും. ഒന്നിലധികം ഓഫീസർമാരുമായി ഇടപെടേണ്ടി വരില്ല.

ഇങ്ങനെ വെളിപ്പെടുത്തിയ ആദായത്തിനു മേൽ ലഭിക്കുന്ന നികുതി വഴി സമ്പദ് വ്യവസ്‌ഥയ്ക്ക് കൂടുതൽ കരുത്തുനല്കാനും ഇപ്പോഴുള്ള തണുത്ത വ്യവസായ അന്തരീക്ഷത്തിനു മാറ്റം വരുത്തി അതിനു ഉത്തേജനം നൽകാനും കഴിയുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.

നികുതിദായകർക്കു ലഭിക്കുന്ന മനസ്സമാധാനം അതുക്കും മേലെയെത്തുമെന്നു നമുക്കും പ്രതീക്ഷിക്കാം.

<ശാഴ െൃര=/ളലമേൗൃല/യറബ2016മൗഴ12ൗമ2.ഷുഴ മഹശഴി=ഹലളേ>

<യ> നികുതി നിരക്ക്

വരുമാനത്തിന്മേൽ നികുതി:30 %
കൃഷി കല്യാൺ സെസ്സ്:25 %
പിഴ:നികുതിയുടെ 25%
ആകെ അടയ്ക്കേണ്ടത്:45 %

<യ> സമയ പരിധി

2016 ജൂൺ ഒന്നു മുതൽ സെപ്റ്റംബർ മുപ്പതു വരെയാണ് വെളിപ്പെടുത്താനുള്ള സമയം. നികുതി നവംബർ മുപ്പതു വരെ അടയ്ക്കാം. നികുതിദായകൻ ഫോം ഒന്ന് ഫയൽ ചെയ്യണം. അതേ മാസം കഴിഞ്ഞു പതിനഞ്ചു ദിവസത്തിനുള്ളിൽ ഫോം രണ്ടിൽ ഇതിനു പ്രിൻസിപ്പൽ കമ്മീഷണർ അഥവാ കമ്മീഷണർ രസീത് തരും. അതിനുശേഷം നികുതി അടച്ചതിനുള്ള തെളിവ് ഫോം 3 പ്രകാരം ഫയൽ ചെയ്യണം. ഇതിനുശേഷം പതിനഞ്ചു ദിവസത്തിനുള്ളിൽ ഫോം 4 പ്രകാരം സർട്ടിഫിക്കറ്റ് കിട്ടും.

നവംബർ മുപ്പതിനുള്ളിൽ മുഴുവൻ നികുതിയും അടയ്ക്കാതിരുന്നാൽ വെളിപ്പെടുത്തൽ നടത്തിയതായി അംഗീകരിക്കുകയില്ല. തെറ്റിദ്ധരിപ്പിക്കുന്നതോ വസ്തുതകളോ വിവരമോ മറച്ചുവെച്ചതോ ആയ വെളിപ്പെടുത്തലാണു നടത്തുന്നതെങ്കിലും അതിനു സാധുതയുണ്ടാവില്ല. ഈ രണ്ടു സാഹചര്യത്തിലും അടച്ച തുക നഷ്‌ടമാകും. വെളിപ്പെടുത്തൽ അംഗീകരിക്കുകയുമില്ല.

<യ> വെളിപ്പെടുത്തലുകൾക്കുള്ള ഗുണങ്ങൾ

1. വെളിപ്പെടുത്തിയ തുക ആദായ നികുതി നിയമപ്രകാരം ഏതെങ്കിലും വർഷത്തെ മൊത്തം വരുമാനത്തിൽ ചേർക്കില്ല.

2. വെളിപ്പെടുത്തിയ വിവരം ആദായ നികുതി, സ്വത്ത് നികുതി നടപടികളിൽ തെളിവായി എടുക്കുകയില്ല. സ്വത്ത് നികുതി ബാധകമാകുകയില്ല.

3. ബിനാമി ഇടപാടുകൾ നിരോധന നിയമത്തി ൽ (1988) നിന്നും സംരക്ഷണം. എന്നാൽ പ്രസ്തുത ആസ്തി അഥവാ വസ്തു വെളിപ്പെടുത്തുന്ന ആൾക്കോ നിയമ പ്രകാരമുള്ള പ്രതിനിധിക്കോ 2017 സെപ്റ്റംബർ മുപ്പതിനകം കൈമാറണം

<യ> –ലൂക്കോസ് ജോസഫ്, അനിൽ പി നായർ