ഡഫേദാർ
ഡഫേദാർ
Tuesday, August 9, 2016 3:51 AM IST
ജോൺസൺ എ സ്തപ്പാൻ തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന ഡഫേദാർ എന്ന ചിത്രത്തിൽ ടിനി ടോം, അറുപത്തിയഞ്ചു വയസു കഴിഞ്ഞ അയ്യപ്പൻ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കലാഭവൻ മണിക്കുവേണ്ടി ഒരുക്കിയ കഥാപാത്രമായിരുന്നു അത്. ചിത്രീകരണം ആരംഭിക്കാനിരിക്കവെയാണ് മണിയുടെ ആകസ്മിക വിയോഗം.

മണിക്കു പകരം സംവിധായകൻ പകരക്കാരെ തേടി കണ്ടെത്തിയത് ടിനി ടോമിനെയായിരുന്നു.
അയ്യപ്പൻ കീഴ്ജാതിക്കാരനാണ്. കഴിഞ്ഞ നാൽപതു വർഷത്തെ ഡഫേദാർ സേവനത്തിനുശേഷം ജോലിയിൽനിന്നും വിരമിച്ചിരിക്കുകയാണ്. കളക്ടറുടെ അംഗരക്ഷകനാണ് ഡഫേദാർ. വിവിധ കളക്ടർമാരുടെകൂടെ ജോലിചെയ്തു റവന്യൂ നിയമങ്ങളും മറ്റും കാണാപാഠങ്ങളാണ്. ജോലിയിൽനിന്നും വിരമിച്ചതായി അയ്യപ്പന് ഇപ്പോഴും വിശ്വാസമായിട്ടില്ല. ഇത്രയും നാളത്തെ ജോലിയോടുള്ള ആത്മബന്ധംമൂലം അതേ വേഷത്തിൽ കളക്ടറേറ്റിൽ പോകുകയും മറ്റുള്ളവർക്കായി സേവനങ്ങൾ ചെയ്തുപോരുകയും ചെയ്യുന്നു.

അയ്യപ്പന് രണ്ട് ആൺമക്കളാണുള്ളത്. മക്കളെ സാമൂഹ്യസേവകാരാക്കണമെന്ന ആഗ്രഹങ്ങളോടെയാണ് അയ്യപ്പൻ വളർത്തി അവരെ പഠിപ്പിച്ചത്. ഭാര്യ കൂടെയില്ല. മൂത്ത മകൻ ജയദേവൻ അസിസ്റ്റന്റ് പോലീസ് കമ്മീഷണറും ഇളയവൻ പബ്ലിക് പ്രോസിക്യൂട്ടറുമാണ്.

മക്കളിലൂടെ അച്ഛന്റെ ലക്ഷ്യം സഫലമായില്ല. അവർ ഇരുവരും അഴിമതിയുടെ കൂട്ടുകാരാണ്. അച്ഛന്റെ വിചിത്രമായ ഈ നിലപാടിൽ പ്രതിഷേധിച്ച് ഇരുവരും അച്ഛനു താമസിക്കാൻ പ്രത്യേകിച്ചൊരു വീടു വാടകയ്ക്കെടുത്തു കൊടുക്കുന്നു.


<ശാഴ െൃര=/ളലമേൗൃല/രശിശബ2016മൗഴ09്യയ1.ഷുഴ മഹശഴി=ഹലളേ>

അയ്യപ്പനെ നോക്കാനും മറ്റുമായി നാലു ശമ്പളക്കാരുമുണ്ട്. ഇതിനിടയിലാണ് അയ്യപ്പനെ ശുശ്രൂഷിക്കാനായി ആമി എന്ന അമല കടന്നുവരുന്നത്. മക്കളുടെ സ്നേഹം ലഭിക്കാതിരുന്ന അയ്യപ്പന് ആമി സ്നേഹപ്രവാഹമായി ഒഴുകിയെത്തി. തുടർന്ന് അയ്യപ്പന്റെയും മക്കളുടെയും ജീവിതത്തിലുണ്ടാകുന്ന ഹൃദയസ്പർശിയായ മുഹൂർത്തങ്ങളാണ് ഡഫേദാർ എന്ന ചിത്രത്തിൽ ദൃശ്യവത്കരിക്കുന്നത്.

കറുത്ത പക്ഷികളിലൂടെ ഏറ്റവും മികച്ച ബാലനടിക്കുള്ള സംസ്‌ഥാന അവാർഡു നേടിയ മാളവികാ നായർ ആമിയായി ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നു.

മക്കളായി ജയദേവനെ സുധീർ കരമനയും വിശ്വനാഥനെ ജയകൃഷ്ണനും അവതരിപ്പിക്കുന്നു. ദേവൻ, ഇന്ദ്രൻസ്, കലാഭവൻ റഹ്മാൻ, യതികുമാർ, ശ്രീനി ഞാറയ്ക്കൽ, നന്ദു പൊതുവാൾ, ഗീതാ വിജയൻ, കവിതാ നായർ, ലക്ഷ്മി ഒറ്റപ്പാലം, ശ്രീയ തുടങ്ങിയവരാണ് ഡഫേദാറിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഏദൻ ഫിലിംസിന്റെ ബാനറിൽ ജിക്സൺ തെക്കുംതല, ജിനു മാത്യു ജോർജ് എന്നിവർ ചേർന്നു നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സുധീർ കെ. സുധാകർ നിർവഹിക്കുന്നു. കെ. ജയകുമാർ, റഫീഖ് അഹമ്മദ് എന്നിവരുടെ വരികൾക്ക് ഇളയരാജ സംഗീതം പകരുന്നു.

എ.എസ്. ദിനേശ്

<ശാഴ െൃര=/ളലമേൗൃല/രശിശബ2016മൗഴ09്യയ2.ഷുഴ മഹശഴി=ഹലളേ>