എ.ആർ. മുരുഗദാസ് സ്വപ്നത്തിനു പിന്നാലെ തളരാത്ത മനസുമായി
എ.ആർ. മുരുഗദാസ്  സ്വപ്നത്തിനു പിന്നാലെ  തളരാത്ത മനസുമായി
Monday, August 8, 2016 5:23 AM IST
<യ> മോട്ടിവേഷൻ/ഡോ. രാജൻ പെരുന്ന

2001 ജനുവരി 14. തമിഴ്നാട്ടിലെയും കേരളത്തിലെ ചില സ്‌ഥലങ്ങളിലെയും തിയേറ്ററുകളിൽ അജിത് നായകനായ ചിത്രം റിലീസ് ചെയ്യുകയാണ്. വിജയ് സിനി കംബൈൻസിനുവേണ്ടി ജയപ്രശാന്താണ് ചിത്രം നിർമിച്ചിരിക്കുന്നത്. ലൈല നായിക. സുരേഷ് ഗോപി സുപ്രധാനവേഷത്തിൽ. അജിത് ഗുണ്ടാനേതാവായും സുരേഷ് ഗോപി അധോലോകനായകനായുമാണ് വേഷമിടുന്നത്. ചിത്രത്തിന്റെ പേര് ദീന.

നായകനായ അജിത്തിനും നിർമാതാവായ ജയപ്രശാന്തിനും തിയേറ്ററുകളിൽ നിന്നുള്ള റിപ്പോർട്ടുകൾ കിട്ടുന്നതുവരെ ഉൽക്കണ്ഠയായിരുന്നു. ആദ്യത്തെ ഷോ കഴിഞ്ഞുള്ള റിപ്പോർട്ടുകളാണ് മിക്കപ്പോഴും ചിത്രത്തെ രക്ഷപ്പെടുത്തുന്നത്. ഇരുപത്തിയെട്ടുകാരനായ എ. ആർ. മുരുഗദാസ് എന്ന ചെറുപ്പക്കാരനെ സംബന്ധിച്ചിടത്തോളം സ്വതന്ത്രസംവിധായകനാകുന്ന ആദ്യത്തെ ചിത്രമാണ് ദീന. മുരുഗദാസിന് ഇരിക്കാനു വയ്യ നിൽക്കാനും വയ്യ എന്ന അവസ്‌ഥ.

അൽപനേരത്തിനകം ആദ്യ റിപ്പോർട്ടുകൾ വന്നു തുടങ്ങി. മിക്ക തിയേറ്ററുകളിലും നല്ല റെസ്പോൺസാണ്. ഒരാഴ്ച കഴിഞ്ഞതോടെ ഒരു കാര്യം ഉറപ്പായി. ചിത്രം വൻ വിജയമാകും.

അജിത്തിന് പുതിയൊരു മുഖം ലഭിക്കുകയായിരുന്നു. ദീനയിലെ കഥാനായകനായ ദീനദയാലു എന്ന ഗുണ്ടയെ സ്നേഹത്തോടെ ആളുകൾ വിളിക്കുന്ന തല എന്ന പേര്, ചിത്രത്തിന്റെ വിജയത്തോടെ അജിത്തിന് ചാർത്തിക്കൊടുത്തു കാണികൾ. അജിത്തിന്റെ വിജയത്തെക്കാൾ ശ്രദ്ധേയമായ ഒരു പ്രത്യേകത ദീനയ്ക്കുണ്ട്. മുരുഗദാസ് എന്ന സെലിബ്രിറ്റി സംവിധായകന്റെ പിറവിയ്ക്ക് ആ ചിത്രം കാരണമായി. .

<യ> സെലിബ്രിറ്റി പദവിയിലേക്ക്

ഗജിനി, രമണ, തുപ്പാക്കി, ഏഴാം അറിവ്, കത്തി..... എല്ലാം സൂപ്പർഹിറ്റ്. പ്രേക്ഷകരുടെ മനസറിഞ്ഞ് സാമൂഹ്യപ്രശ്നങ്ങൾ നന്നായി കൈകാര്യം ചെയ്യാനറിയാവുന്ന സംവിധായകൻ എന്ന നിലയിൽ മുരുഗദാസ് പേരെടുത്തു കഴിഞ്ഞു. മുരുഗദാസിന്റെ ചിത്രങ്ങൾക്കായി കാണികൾ ഇപ്പോൾ കാത്തിരിക്കുന്നു. തങ്ങളെ ത്രസിപ്പിക്കുന്നതെന്തെങ്കിലും മുരുഗദാസിന്റെ ചിത്രങ്ങളിലുണ്ടെന്ന് അവർക്കറിയാം.

തമിഴ്നാട്ടിൽ നിന്ന് മുരുഗദാസ് ഹോളിവുഡിലുമെത്തി ഗജിനിയുടെ റീമേക്കുമായി. തമിഴിൽ സൂര്യയും അസിനും നയൻതാരയും അഭിനയിച്ച ചിത്രം. ഹിന്ദിയിൽ സാക്ഷാൽ ആമിർഖാനാണ് അഭിനയിച്ചത്. 2008–ൽ റിലീസ് ചെയ്ത് ഗജിനി ബോക്സ് ഓഫീസിൽ 100 കോടി കടക്കുന്ന ആദ്യത്തെ ഹിന്ദിചിത്രമായി.

വെറുതെയാണോ ഫോർബ്സ് ഇൻഡ്യയുടെ 2014–ലെ 100 സെലിബ്രിറ്റികളുടെ ലിസ്റ്റിൽ മുരുഗദാസ് കയറിയത്. രജനീകാന്തും വിജയയും ധനുഷും സഞ്ജയ് ലീലാ ബൻസാലിയും ഒക്കെയാണ് ഈ ലിസ്റ്റിൽ ആ വർഷം കയറിയ പുതുസെലിബ്രിറ്റികൾ. 2014–ൽ 44.33 കോടി രൂപയാണ് മുരുഗദാസിന്റെ മൊത്ത വരുമാനം.

ഇന്ന് മുരുഗദാസിന് സ്വന്തമായ പ്രൊഡക്ഷൻ കമ്പനിയുണ്ട്. എ.ആർ. മുരുഗദാസ് പ്രൊഡക്ഷൻസ് എന്നാണ് പേര്. പുതിയ സംവിധായകരെ രംഗത്തെത്തിക്കുന്നതിൽ ശ്രദ്ധേയനാണ് മുരുഗദാസ്.

മുരുഗദാസിന്റെ പ്രശസ്ത ചിത്രമായ തുപ്പാക്കിയുടെ റിമേക്കായ ഹോളിഡേ – ഏ സോൾജ്യർ ഈസ് നെവർ ഓഫ് ഡ്യൂട്ടിയിൽ അക്ഷയകുമാറും സോനാക്ഷി സിൻഹയുമാണ് മുഖ്യതാരങ്ങൾ. 50 കോടിയിൽ താഴെ മാത്രം ചെലവിൽ നിർമിച്ച ചിത്രം 176 കോടിയിലധികം രൂപ ബോക്സ് ഓഫീസിൽ വാരിക്കൂട്ടി. തമിഴിലേതുപോലെ തന്നെ ഹിന്ദിയിലും വൻവിജയമായി. ബംഗാളിയിൽ ഈ ചിത്രം ഗെയിം എന്ന പേരിൽ ഇറങ്ങി. മുരുഗദാസ് ഒറ്റ ദിവസം കൊണ്ട് ആർജിച്ചതല്ല ഈ വിജയം.

<ശാഴ െൃര=/ളലമേൗൃല/യറബ2016മൗഴ08ളമ2.ഷുഴ മഹശഴി=ഹലളേ>

<യ> ചർച്ചകൾ നൽകിയ പാഠം

ഇതിനിടെ പ്രശസ്ത എഴുത്തുകാരനായ പി. കലൈമണിയെ പരിചയപ്പെട്ടു. സഹായത്തിന് ഒരു പയ്യനെ അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം. ഭാരതീരാജയ്ക്കു വേണ്ടി ചില ചിത്രങ്ങൾ എഴുതിയത് കലൈമണിയാണ്. 16 വയതിനിലെ, ഗോപുപരങ്ങൾ ശായ്വതില്ലൈ, കാതൽ ഓവിയം, മൺവാസനൈ മുതലായ ചിത്രങ്ങളുടെ രചയിതാവാണ് കലൈമണി.

കലൈമണി കത്തി നിൽക്കുന്ന സമയമാണ്. അദ്ദേഹത്തെ കാണാനും ചിത്രങ്ങളുടെ സ്ക്രിപ്റ്റ് ഡിസ്കഷനും മറ്റുമായി ധാരാളം പേർ വരും. അവർക്ക് ചായവാങ്ങാനും ചർച്ചകൾക്ക് ചൂടു നൽകാൻ മദ്യം വാങ്ങാനും മുരുഗദാസ് പോകണം. ചർച്ചയുടെ പ്രധാനകാര്യങ്ങൾ എഴുതിയെടുക്കണം. തികഞ്ഞ ലക്ഷ്യബോധമുള്ളതുകൊണ്ട് മുരുഗദാസ് എന്തു ചെയ്തെന്നോ, ഈ ചർച്ചകളിലൊക്കെ അവരുടെ കൂടെ കൂടി. ഇതിനിടെ മധുരൈ മീനാക്ഷി എന്നൊരു ചിത്രത്തിനു വേണ്ടി സ്വന്തമായി സംഭാഷണമെഴുതാനുള്ള അവസരം കിട്ടി.


പിന്നീട് മൂന്നു വർഷം കൊണ്ട് 12 ചിത്രങ്ങളുടെ അസിസ്റ്റന്റായി പ്രവർത്തിച്ചു. എല്ലാ അറിവുകളും കോളിവുഡ് സിനിമാലോകത്തെക്കുറിച്ചുള്ള ശരിയായ അവബോധം നൽകി. അങ്ങനെ എസ്.ജെ. സൂര്യയുടെ അസിസ്റ്റന്റായി ഖുഷി എന്ന ചിത്രത്തിൽ പ്രവർത്തിക്കുമ്പോഴാണ് അജിത്തിനെ താനെഴുതിയ കഥ മുരുഗദാസ് വായിച്ചു കേൾപ്പിക്കുന്നത്. സ്വന്തം കഥ സ്വന്തമായി സംവിധാനം ചെയ്യാനാഗ്രഹിക്കുന്ന കാര്യവും സൂചിപ്പിച്ചു. കഥ ഇഷ്ടപ്പെട്ട അജിത്ത് പുതിയ സംവിധായകന് ഡേറ്റ് നൽകി. ദീനയുടെ ഷൂട്ടിംഗ് ആരംഭിച്ചു.

കലൈമണിയുമൊത്തുള്ള അനുഭവങ്ങളാണ് മുരുഗദാസിന്റെ ഏറ്റവും വലിയ ബലം. ഒരു ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും അത്തരം അനുഭവങ്ങൾ ലഭിക്കില്ലെന്ന് മുരുഗദാസ് ഈയിടെ ഒരു ഇന്റർവ്യൂവിൽ പറഞ്ഞു. നല്ലൊരു കൊമേഴ്സ്യൽ സിനിമയുടെ ചേരുവകൾ കൃത്യമായി താൻ പഠിച്ചിരിക്കുന്നുവെന്ന് അഭിമാനത്തോടെ അദ്ദേഹം പറയുന്നു.

<യ> സാധാരണക്കാരനായി

പുതിയ സംവിധായകരെ വച്ച് എങ്കെയും എപ്പോതും, രാജാ റാണി, മാൻ കരാട്ടെ മുതലായ ചിത്രങ്ങൾ എ.ആർ മുരുഗദാസ് പ്രൊഡക്ഷൻസാണ് നിർമിച്ചത്.

സെലിബ്രിറ്റിയാണെങ്കിലും യാതൊരു ജാഡയുമില്ലാത്ത ശരീരഭാഷയാണ് മുരുഗദാസിന്റേത്. ഗജിനിയുടെ ഹിന്ദി പതിപ്പിന്റെ ചർച്ചയ്ക്കായി ആദ്യമായി ആമിർഖാനെ പരിചയപ്പെട്ടപ്പോൾ മുരുഗദാസിനെ ഏതോ കോളേജ് വിദ്യാർത്ഥിയാണെന്നാണ് അദ്ദേഹം കരുതിയതത്രേ.

ഏറ്റെടുക്കുന്ന ചിത്രത്തെക്കുറിച്ചള്ള പൂർണമായി വിശ്വാസം, നിർമാതാവിന് നഷ്്ടം വരാത്തവിധത്തിൽ അത് പൂർത്തിയാക്കിക്കൊടുക്കണമെന്നുള്ള വ്യഗ്രത, ചിത്രത്തിൽ പുതുതായെന്തെങ്കിലും സന്ദേശം വേണമെന്ന ദൃഢനിശ്ചയം, എല്ലാത്തിനും ഉപരിയായി സ്വപ്നസാഫല്യത്തിനായി എത്ര കാലം വേണമെങ്കിലും കാത്തിരിക്കാനുള്ള ക്ഷമാശീലം ...... ശരിയായ ഒരു വിജയിയുടെ ലക്ഷണങ്ങളല്ലേ ഇതെല്ലാം?

<ശാഴ െൃര=/ളലമേൗൃല/യറബ2016മൗഴ08ളമ3.ഷുഴ മഹശഴി=ഹലളേ>

<യ> കല്ലക്കുറിച്ചിയിൽ നിന്ന് സിനിമാസ്വപ്നവുമായി

തമിഴ്നാട്ടിലെ കല്ലക്കുറിച്ചി എന്നൊരു ചെറിയ ഗ്രാമത്തിൽ ജനിച്ചു വളർന്ന മുരുഗദാസ് എന്ന ചെറുപ്പക്കാരന്റെ മനസ് നിറയെ എപ്പോഴും സിനിമയായിരുന്നു. റെയിൽവേ സ്റ്റേഷനില്ലാത്ത നാടാണെങ്കിലും നാട്ടിൽ രണ്ട് സിനിമാ തിയേറ്ററുകളുണ്ട്. ഒൻപതു വയസുള്ളപ്പോഴേ സിനിമയാണ് തന്റെ ലോകമെന്ന് മുരുഗദാസ് തിരിച്ചറിഞ്ഞു. പക്ഷേ എങ്ങനെ?

ചെറുപ്പം മുതൽക്കേ കഥകളെഴുതുമായിരുന്നു. പലതും നാട്ടിലെ ചില പത്രമാസികകളിൽ പ്രസിദ്ധീകരിച്ചു. മകന്റെ സിനിമാഭ്രമം തിരിച്ചറിഞ്ഞ അച്ഛൻ അരുണാചലം മകനെ ഒരിക്കലും നിരുത്സാഹപ്പെടുത്തിയില്ല. മറിച്ച് പ്രോത്സാഹിപ്പിക്കുക മാത്രമാണ് ചെയ്തത്. അച്ഛന് ചെറിയൊരു പാത്രക്കടയാണ്. മുരുഗദാസിന്റെ മൂത്തതായി മൂന്നു സഹോദരികൾ. രണ്ട് സഹോദരന്മാർ താഴെ. കടയിലെ വരുമാനം കൊണ്ട് കഷ്ടിച്ച് കുടുംബം നടന്നു പോകും. അത്ര തന്നെ.

നാട്ടിൽ വച്ച് രണ്ടു തിയേറ്ററുകളിലും വരുന്ന പടങ്ങളൊക്കെയും കാണും. കാണുന്ന ചിത്രങ്ങളിലെ പോരായ്മകൾ മെച്ചപ്പെടുത്തി മനസിൽ ചിത്രീകരിക്കും. ആ കഥാപാത്രങ്ങൾക്ക് സ്വന്തമായി ഡയലോഗ് നൽകും. പക്ഷേ സ്വപ്നത്തിലാണെന്നു മാത്രം.

അങ്ങനെ ഡിഗ്രിപഠനത്തിനു ശേഷം മുരുഗദാസ് സിനിമാസ്വപ്നവുമായി മദ്രാസിലേക്ക് വണ്ടി കയറി. താമസത്തിനും മറ്റു ചെലവുകൾക്കുമായി അച്ഛൻ 400 രുപ അയച്ചു കൊടുക്കും. 100 രൂപ വാടക കൊടുക്കണം. അതിനിടെ ഒരാളുടെ കൂടെ അസിസ്റ്റന്റ് ആയി കൂടി. അസിസ്റ്റന്റ് എന്നാൽ ചായ വാങ്ങാനും ആഹാരം വാങ്ങാനും ഒരു സഹായി. അത്ര തന്നെ. പണമല്ല. സിനിമാനിർമാണത്തിന്റെ രഹസ്യങ്ങളായിരുന്നു മുരുഗദാസിനു വേണ്ടിയിരുന്നത്.