പ്രിയം കുറയാതെ പ്രിയങ്ക
പ്രിയം കുറയാതെ പ്രിയങ്ക
Thursday, August 4, 2016 3:52 AM IST
<യ> ബിജോ ജോ തോമസ്

പ്രിയങ്കാ നായർ എന്ന അഭിനേത്രിയെ പ്രേക്ഷകർക്ക് അത്രപെട്ടെന്ന് മറക്കാനാവില്ല. അധികം സിനിമകളൊന്നും ഈ നടിയുടേതായി എത്തിയില്ലെങ്കിലും അഭിനയിച്ച ചിത്രങ്ങളിലൂടെ നടിയെന്ന നിലയിൽ വ്യക്‌തിമുദ്ര പതിപ്പിക്കാൻ പ്രിയങ്കയ്ക്കു കഴിഞ്ഞു. ഒരേസമയം ആർട്ട്–കൊമേഴ്സ്യൽ സിനിമകളുടെ ഭാഗമായ പ്രിയങ്കയ്ക്ക് മികച്ച നടിക്കുള്ള സംസ്‌ഥാന അവാർഡും ലഭിച്ചു. വിവാഹത്തെത്തുടർന്ന് കുറച്ചുനാൾ രംഗത്തു നിന്നു വിട്ടു നിന്നെങ്കിലും ഇപ്പോൾ സിനിമയിൽ സജീവമാവുകയാണ് ഈ അഭിനേത്രി. രണ്ടാം വരവിലും പ്രിയങ്കയ്ക്ക് മികച്ച അവസരങ്ങളാണ് ലഭിക്കുന്നത്. ജലം എന്ന സിനിമ ഈ നടിയുടെ റേഞ്ച് വീണ്ടും പ്രേക്ഷകർക്ക് മനസിലാക്കി തന്നു. വാമനപുരത്തെ വീട്ടിൽ വച്ചാണ് പ്രിയങ്കയെ കണ്ടത്. രാഷ്ര്‌ടദീപിക സിനിമയ്ക്കുവേണ്ടി ഫോട്ടോസെഷനും അഭിമുഖവുമൊക്കെയായി ഏറെ നേരം പ്രിയങ്ക ചെലവഴിച്ചു....

കുറച്ചു നാളത്തെ ഗ്യാപ്പിനുശേഷം ജലം എന്ന ചിത്രത്തിലൂടെ നല്ല തിരിച്ചുവരവാണല്ലോ നടത്തിയത്?

ജലം ആണ് ആദ്യം ചെയ്തത്. പക്ഷേ ആദ്യം റിലീസ് ചെയ്തത് കുമ്പസാരമായിരുന്നു. പിന്നെ ലീലയും മാൽഗുഡി ഡേയ്സും. ഇത്രയുമാണ് ഇതുവരെ ചെയ്തത്. ലീലയ്ക്കുശേഷം ഒരു സിനിമ ചെയ്തു. പെൺകൊടി. നവാഗതനായ സജിപിള്ളയാണ് സംവിധായകൻ. അതിന്റെ പ്രൊമോഷനെല്ലാം കുറച്ച് ലേറ്റായിട്ട് ചെയ്യാനാണ് സംവിധായകൻ ഉദ്ദേശിച്ചിരിക്കുന്നത്. ആർട്ട് ഫിലിമാണ്. കേന്ദ്രകഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഗംഭീര സബ്ജക്ടാണ്. എനിക്കു വലിയ പ്രതീക്ഷയുള്ള സിനിമയാണത്.

ജലം സിനിമയിലെ പ്രകടനം ഏറെ ശ്രദ്ധപിടിച്ചു പറ്റിയല്ലോ?

നല്ല അപ്രിസിയേഷൻ കിട്ടിയ സിനിമയായിരുന്നു അത്. എന്റെ കരിയറിലെ മികച്ച സിനിമകളിലൊന്നായി ജലം. പ്രിയങ്ക എന്ന ആക്ടർക്കു കുറച്ചു കൂടി പക്വത വന്നു എന്ന് എനിക്കു കൂടി തോന്നിയ ചിത്രമായിരുന്നു അത്. ഒരു മെതേഡ് ആക്ടർ എന്ന നിലയിൽ നിന്ന് കുറച്ചു കൂടി പോളിഷ്ഡ് ആക്ടർ ആയതുപോലെ തോന്നി. കോട്ടയത്ത് താഴത്തങ്ങാടിയിൽ ഒരു പാലത്തിന്റെ അടിയിൽ താമസിക്കുന്ന കുടുംബത്തിന്റെ യഥാർത്ഥ കഥയായിരുന്നു ഈ സിനിമയിൽ പറഞ്ഞത്. ഇപ്പോഴത്തെ സാമൂഹിക അന്തരീക്ഷത്തിൽ അന്തിയുറങ്ങാൻ ഒരു കൂരപോലുമില്ലാതെ പെട്ടുപോകുന്ന സ്ത്രീയുടെ അവസ്‌ഥയാണ് ഇതിൽ ചിത്രീകരിച്ചിരിക്കുന്നത്. അവളുടെ മാനത്തിനോ ജീവനോ ഒരു സുരക്ഷിതത്വവുമില്ലാത്ത അവസ്‌ഥ. ഇമോഷണലി, പെർഫോം വൈസ് എനിക്ക് വളരെ ഇഷ്‌ടപ്പെട്ട കഥാപാത്രമായിരുന്നു അത്. തിയറ്ററിൽ അത് കൂടുതൽ ഓടിയില്ല. ഇത്തരം സിനിമകളുടെ മാർക്കറ്റിംഗിനൊക്കെ ലിമിറ്റുണ്ട്. നല്ല സിനിമ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ചെയ്ത സിനിമയാണത്. അതിന്റെ പബ്ലിസിറ്റിക്കൊക്കെ പരിമിതികളുണ്ട്. പക്ഷേ ചിത്രത്തിന്റെ ഡിവിഡി വാങ്ങി കണ്ടിട്ട് എല്ലാവരും നല്ല അഭിപ്രായം പറയുന്നുണ്ട്. തിയറ്ററിൽ വന്ന് ഇത്തരം സിനിമകൾ കാണാൻ പലരും വിമുഖത കാട്ടുന്നുണ്ട്. എന്റർടൈൻ ചെയ്യാനാണ് കൂടുതൽ പേരും തിയറ്ററിലെത്തുന്നത്.

<ശാഴ െൃര=/ളലമേൗൃല/രശിശബ2016മൗഴ04്യ2.ഷുഴ മഹശഴി=ഹലളേ>

ലീലയിലെ ചെറിയ കാരക്ടർ ചെയ്തത് എന്തുകൊണ്ടാണ്?

രഞ്ജിത്ത് ഇതിനുമുമ്പും എന്നെ പടങ്ങളിലേക്ക് വിളിച്ചിട്ടുണ്ട്. നിർഭാഗ്യവശാൽ ഒന്നും ചെയ്യാൻ പറ്റിയിട്ടില്ല. ലീലയിലേക്കു വിളിക്കുമ്പോൾ രഞ്ജിത്തേട്ടൻ പറഞ്ഞത് ഈ കാരക്ടർ ചെയ്തതുകൊണ്ട് പ്രിയങ്ക എന്ന ആക്ടറിന് ഗുണമുണ്ടാകുമോയെന്ന് അറിയില്ല, പക്ഷേ ഈ സിനിമയ്ക്ക് ഗുണമുണ്ടാകും എന്നാണ്. രെു സീനേ ഉള്ളൂവെങ്കിലും ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രമായി. എനിക്കു കംഫർട്ടബിളായി തോന്നിയതുകൊണ്ട് അതു സ്വീകരിച്ചു. ചിലർ വളരെ നന്നായി എന്നു പറഞ്ഞു. ഇത്രയും ചെറിയ കാരക്ടർ എന്തിനു ചെയ്തു എന്നു ചോദിച്ചവരുമുണ്ട്.

ഇനി കരിയർ എങ്ങനെ കൊണ്ടുപോകാനാണ് ഉദ്ദേശിക്കുന്നത്?

കൊമേഴ്സ്യൽ സിനിമകളിൽ ശ്രദ്ധിക്കാനാണ് ഉദ്ദേശിക്കുന്നത്. ഒത്തിരി സിനിമകൾ വരുന്നുണ്ട്. പണ്ട് ഞാൻ ഓവർ ചൂസിയായിരുന്നു. ടൈപ്പ് ചെയ്യപ്പെട്ടു പോകുമോ എന്ന് കരുതി കുറെ സിനിമകൾ ഉപേക്ഷിച്ചിട്ടുണ്ട്. ഇനി അങ്ങനെയില്ല. ഒത്തിരി സിനിമകളുണ്ടാകുന്നെങ്കിലും എല്ലാം നമ്മളിലേക്ക് എത്തണമെന്നില്ല. എത്തിയാലും പല കാരണങ്ങൾക്കൊണ്ട് നമ്മൾ ചെയ്യണമെന്നില്ല. നല്ല സിനിമകളുടെ ഭാഗമാകുക എന്നതാണ് ലക്ഷ്യം. ചില സിനിമകൾ നമ്മളിലെ ആക്ടറിനെ തൃപ്തിപ്പെടുത്താൻ വർഷത്തിൽ ഒന്നോ രണ്ടോ സീരിയസ് സിനിമകൾ ചെയ്യും. ബാക്കി കൊമേഴ്സ്യൽ സിനിമകൾക്കായി നീക്കി വയ്ക്കും. അതു നമ്മുടെ അതിജീവനത്തിനുവേണ്ടിയാണ്. ഒരുപാട് അവസരങ്ങൾ വരുന്നുണ്ട്. ഒരുപാട് കഥകൾ കേൾക്കുന്നു. അത്തരം സിനിമകളിലേയ്ക്ക് നമ്മളെ വിളിക്കുന്നുണ്ടല്ലോ എന്നോർക്കുമ്പോൾ സന്തോഷം. കുറച്ചുനാൾ മാറി നിന്ന് വീണ്ടും സിനിമകൾ ചെയ്യണമെന്ന് ആഗ്രഹിച്ചപ്പോഴും എന്നെത്തേടി അവസരങ്ങൾ വരുന്നു. രണ്ടാം വരവിൽ ജലം സിനിമ ലഭിച്ചപ്പോൾ ഇതാണ് തിരിച്ചുവരവിന് പറ്റിയ സിനിമ എന്നു തോന്നി.



<ശാഴ െൃര=/ളലമേൗൃല/രശിശബ2016മൗഴ04്യ3.ഷുഴ മഹശഴി=ഹലളേ>

ജലത്തിലൂടെ വീണ്ടും പുരസ്കാരം ലഭിക്കാത്തതിൽ വിഷമമുണ്ടോ?

അതിൽ ഒരു വിഷമവുമില്ല. ഒരു ജൂറിയുടെ അന്തിമ തീരുമാനമാണ് അവാർഡ്. അവസാന മൂന്നുപേരിൽ വന്നല്ലോ എന്നതും വലിയ കാര്യമല്ലേ. ഒരു തവണ എനിക്ക് അവാർഡു കിട്ടിയതാണ്. ഒരു ആക്ടറിന്റെ നിലനിൽപ് എന്നു പറയുന്നത് അവാർഡ് വാങ്ങി ഷെൽഫിൽ കൊണ്ടു വയ്ക്കുക എന്നതല്ല. ജനങ്ങളിലേക്ക് എത്തുക, ഒരാൾക്കൂട്ടത്തിൽ ചെല്ലുമ്പോൾ ഇന്ന സിനിമയിലെ കാരക്ടർ നന്നായി എന്നു പറയുക... അവിടെയൊക്കെയാണ് ഒരു ആക്ടറിന്റെ നിലനിൽപ്. ശബാന ആസ്മി, സ്മിതാപാട്ടീൽ, സീമാ ബിശ്വാസ് എന്നിവരെപ്പോലെയാകാൻ ഞാനും കൊതിച്ചിട്ടുണ്ട്. അവരൊക്കെ ലജൻഡ്സാണ്. പക്ഷേ അതിന്റെയൊരു കാലഘട്ടം കഴിഞ്ഞു. സിനിമ കുറേക്കൂടി ജനകീയമായി. അത്തരം സിനിമകളിൽ മാത്രം അഭിനയിച്ചുള്ള നിലനിൽപ് ഇന്ന് സാധ്യമല്ല. പുരസ്കാര മോഹിയല്ല ഞാൻ. പക്ഷേ നമ്മൾ ചെയ്യുന്ന എഫർട്ട് ആൾക്കാരിലേക്ക് എത്തണം. നമ്മൾ നാളെ മരിച്ചുപോയാലും സിനിമകൾ നിലനിൽക്കും. അപ്പോഴും പ്രിയങ്ക എന്ന നടി ഇവിടെയുണ്ടായിരുന്നു എന്നു പറയണം. നമ്മൾ ഇവിടെ നിന്നതിന് ഒരു ഐഡന്റിറ്റിയുണ്ടാകണം.

തമിഴിൽ ഒരു സമയത്ത് കുറച്ചു നല്ല സിനിമകൾ ചെയ്തിരുന്നല്ലോ. ഇപ്പോൾ അവിടെ നിന്നും ഓഫറുകളുണ്ടോ?

ഇപ്പോഴും ഒരുപാട് ഓഫറുകളുണ്ട്. വെയിൽ എന്ന ചിത്രത്തിലൂടെ തമിഴിൽ നേടിയ പേര് അതുപോലെ തന്നെ അവിടെ നിലനിൽക്കുന്നു. അതാണ് ഇപ്പോഴത്തെ പ്രശ്നവും. എന്തെങ്കിലും ചെയ്ത് ഇപ്പോഴുള്ള നല്ല പേരു കളയാനില്ല. ഉടനെ തന്നെ തമിഴിൽ ഒരു സിനിമ ചെയ്യുന്നു. ചെറുപ്പക്കാരുടെ ഒരു ടീമാണ് ഇതിനു പിന്നിൽ. ചിത്രത്തിന്റെ ഔദ്യോഗിക അനൗൺസ്മെന്റ് ഉടനെ ഉണ്ടാകും.

<ശാഴ െൃര=/ളലമേൗൃല/രശിശബ2016മൗഴ04്യ4.ഷുഴ മഹശഴി=ഹലളേ>

ആദ്യ സമയത്ത് കൂടുതൽ സെലക്ടീവായതു വേണ്ടിയിരുന്നില്ല എന്നു പിന്നീട് തോന്നിയിരുന്നോ?

സിനിമ കരിയർ എന്നതിലുപരി എന്റെ പാഷനാണ്. അറിയാതെ ഈ ഫീൽഡിലേക്ക് വന്നു. സിനിമയോട് ഇത്രയും പാഷനുള്ളതുകൊണ്ടാണ് അറിഞ്ഞോ അറിയാതെയോ ഇത്രയും സെലക്ടീവായത്. എന്തെങ്കിലുമൊക്കെ ചെയ്തുപോകാം എന്ന മനസ് ഇല്ല. സെലക്ടീവായതിനെക്കുറിച്ച് ഓർത്ത് വിഷമിക്കുന്നുമില്ല. ഓവർ എക്സപോസ്ഡ് ആകാതിരുന്നതു മൂലമാണ് ഇപ്പോഴും ഇവിടെ എനിക്ക് അവസരങ്ങൾ ലഭിക്കുന്നത്. ആദ്യസമയത്ത് നിറഞ്ഞു നിന്ന് സിനിമ ചെയ്തിരുന്നെങ്കിൽ ഈ രണ്ടാംവരവിൽ എനിക്ക് ഇത്രയും അവസരങ്ങൾ ലഭിക്കില്ലായിരുന്നു.

സിനിമയുടെ രീതികൾ എല്ലാം മാറിയല്ലോ... എന്തു തോന്നുന്നു?

ഇപ്പോഴത്തെ സിനിമാ ഇൻഡസ്ട്രി വളരെ കംഫർട്ടബിൾ ആയി തോന്നുന്നു. എല്ലാവരും ചെറുപ്പക്കാർ. വളരെ പ്രൊഫഷണലാണ് എല്ലാവരും. നമുക്ക് സജഷൻസ് പറയാൻ അവസരമുണ്ട്. അത് അംഗീകരിക്കാനുള്ള മനസുമുണ്ട്. സിനിമയിലിപ്പോൾ ഒരു ഫ്രണ്ട്സ് സർക്കിളുണ്ട്. ആർക്കും അങ്ങോട്ടും ഇങ്ങോട്ടും ഒരു പരിധിക്കപ്പുറം ഈഗോ ഇല്ല. കൂട്ടായ്മയിലൂടെ മാത്രമാണ് നല്ലൊരു പ്രോഡക്ട് വരുന്നതെന്ന ധാരണ എല്ലാവർക്കുമുണ്ട്. എല്ലാത്തിൽ നിന്നും മാറി നിന്ന ഒരു പ്രത്യേക സംഭവം എന്നതു മാറി സിനിമ കുറേക്കൂടി ജനകീയവും പ്രൊഫഷണലുമായി. പ്രേക്ഷകന്റെ രീതികളും മാറി. ലോക സിനിമ തന്നെ എല്ലാവരുടേയും വിരൽത്തുമ്പിലാണ്. ഒരു ആക്ടറിന്റെ സിനിമയാണെന്നു കരുതി തിയറ്ററിൽ പോകുന്ന രീതി മാറി. നല്ല സിനിമയാണോ, കണ്ടിരിക്കാമോ എന്നറിഞ്ഞിട്ടാണ് ഭൂരിഭാഗവും തിയറ്ററിലെത്തുന്നത്.

ഫോട്ടോ: <യ> സജി ജോസഫ്

<ശാഴ െൃര=/ളലമേൗൃല/രശിശബ2016മൗഴ04്യ5.ഷുഴ മഹശഴി=ഹലളേ>