അമേരിക്കൻ മലയാളിയുടെ ഹോളിവുഡ് ചിത്രം ‘കാമസൂത്ര ഗാർഡൻ’
അമേരിക്കൻ മലയാളിയുടെ ഹോളിവുഡ് ചിത്രം ‘കാമസൂത്ര ഗാർഡൻ’
Thursday, August 4, 2016 3:52 AM IST
അമേരിക്കൻ മലയാളിയുടെ നേതത്വത്തിലുള്ള ഡ്രീം മർച്ചന്റ് എന്റർടെയ്മെന്റ് എൽഎൽസി നിർമിക്കുന്ന ആദ്യ ഹോളിവുഡ് ചിത്രം കാമസൂത്ര ഗാർഡൻ അടുത്തമാസം ഇന്ത്യയിൽ പ്രദർശനത്തിനെത്തുന്നു. റിജു ആർ സാം എഴുതിയ കാമസൂത്ര ഗാർഡൻ എന്ന നോവലാണ് 140 മിനിറ്റ് ദൈർഘ്യമുള്ള സിനിമയ്ക്കാധാരം.

റിജു തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നതും. എ.വി. അനൂപും ബ്ലസൻ മണ്ണിലുമാണ് നിർമാതാക്കൾ. ഹോളിവുഡിലേയും ഇന്ത്യൻ സിനിമയിലേയും ശ്രദ്ധേയരായ അഭിനേതാക്കൾ ചിത്രത്തിലെത്തുന്നു. ക്രിസ്സ് ഷ്രൂലി, ക്ലീസിയ സനോലി, അനൂപ് വാസവൻ, കരോൾ വുഡ്ഡ്, ഇസ്ലിൻ ഗർബ്ഹോൾഡ്, ബ്ലസൻ മണ്ണിൽ, റേച്ചൽ സനോറി, നാരായണി മഹാരാജ്, ജോസഫ് ഔസ്, അന്നാ ഗയിൻസ് തുടങ്ങിയവർക്കൊപ്പം പ്രഫഷണൽ റസ്ലറും ഹൾക്ക് ഹോഗനൊപ്പം ഒട്ടേറെ മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ള താരവുമായ ബിൽ ഡിമോട്ടും ശക്‌തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.


ഡേവ് പാവ്ലിനയുടേതാണു കാമറ. കാമസൂത്ര ഗാർഡനു പുറമേ ദ ഹോളിവുഡ് ബുൾവാഡ്, ഫോർബിഡൻ ഫ്രൂട്ട്സ് എന്നി സിനിമകളുടെ പ്രാരംഭ ജോലികളും ഡ്രീം മർച്ചന്റ് എന്റർടെയ്മെന്റ് ആരംഭിച്ചു കഴിഞ്ഞു.

<ശാഴ െൃര=/ളലമേൗൃല/രശിശബ2016മൗഴ04്മ2.ഷുഴ മഹശഴി=ഹലളേ>