കംതകം പാതകം
കംതകം പാതകം
Tuesday, August 2, 2016 4:15 AM IST
ഒരു തികഞ്ഞ ഫാമിലി ത്രില്ലർ സിനിമയാണ് കംതകം പാതകം. ഈ ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് കെ. ജോൺ ജോസഫാണ്.

കൊച്ചിയിൽ പ്രശസ്തമായ നിലയിൽ പ്രവർത്തിച്ചുപോരുന്ന മെഗാ മീഡിയ സ്റ്റുഡിയോയുടെ ഉടമകൂടിയാണ് ജോൺ ജോസഫ്.

പതിനെട്ടു വർഷക്കാലം എഡിറ്റിംഗ് രംഗത്തു പ്രവർത്തിച്ച പരിചയവും ജോൺ ജോസഫിനുണ്ട്. ഹൈടെക് നിക്കൽ പെർഫെക്ഷനിൽ ചിത്രീകരിച്ച സിനിമകൂടിയാണിത്.

തുടക്കംമുതൽ അവസാനംവരെയും തികഞ്ഞ ഉദ്വേഗത്തോടെ അവതരിപ്പിക്കപ്പെടുന്ന സിനിമയാണിത്.
നമ്മളറിയാതെയുള്ള ശത്രുക്കൾ ഈ സമൂഹത്തിൽ ഓരോരുത്തരുമുണ്ട്. അത്തരമൊരു ഭാവമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

വിജയ് ബാബു, പാർവതി നായർ എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സമീപകാലത്തെത്തിയ ജയിംസ് ആൻഡ് ആലീസ് എന്ന ചിത്രത്തിലെ ഉപനായികകൂടിയായിരുന്നു പാർവതി നായർ.


ബാംഗളൂരിലെ ബിസിനസ് നിർത്തി നാട്ടിലേക്കു മടങ്ങുന്ന നന്ദൻ മേനോനും ഭാര്യ രാധികയും. ഇവർക്കു യാത്രയിലുടനീളം ഉണ്ടാകുന്ന ആക്രമണങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
ഇത്തരമൊരു പശ്ചാത്തലം മലയാളസിനിമയിൽ ഇതാദ്യമാണുതാനും.

ബേബി ലയ, കൃഷ്ണ, നിയാസ്, നിയാസ് ബക്കർ, പ്രദീപ് കോട്ടയം, അഞ്ജലി അനീഷ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. അജയൻ വിൻസന്റിന്റെ ഛായാഗ്രഹണമാണ് മറ്റൊരു പ്രധാന ഘടകം. അനിൽ കുഞ്ഞപ്പന്റേതാണു തിരക്കഥ. സംഭാഷണം– ദിനേശ് കാർത്തികേയൻ. എഡിറ്റിംഗ്– ജോൺ ജോസഫ്.

റഫീഖ് അഹമ്മദിന്റെ ഗാനങ്ങൾക്ക് റോണി റാഫേൽ ഈണം പകർന്നിരിക്കുന്നു.
വാഴൂർ ജോസ്.