വാട്സ്ആപ്പ് ചതിച്ചു? മെസേജുകൾ ഡിലീറ്റ് ആകുന്നില്ല
വാട്സ്ആപ്പ് ചതിച്ചു? മെസേജുകൾ ഡിലീറ്റ് ആകുന്നില്ല
Saturday, July 30, 2016 8:13 PM IST
എൻഡ് ടു എൻഡ് എൻക്രിപ്ഷൻ– വാട്സ്ആപ്പിന്റെ ഏറ്റവും വലിയ പ്രത്യേകതയായി എല്ലാവരും പറയുന്ന കാര്യമാണ്. നമ്മൾ അയയ്ക്കുന്ന മെസേജ് ആർക്കും പരിശോധിക്കാൻ സാധിക്കില്ലെന്നാണ് ഈ ഫീച്ചറിന്റെ പ്രത്യേകത. വാട്സ്ആപ്പിൽ അയയ്ക്കുന്ന മെസേജ് ഡിലീറ്റ് ചെയ്തു കഴിഞ്ഞാൽ പിന്നെ ആർക്കും അത് കണ്ടെടുക്കാൻ സാധിക്കില്ലെന്നാണ് നമ്മുടെ ധാരണ. എന്നാൽ അതെല്ലാം തെറ്റായ ധാരണയാണെന്നാണ് പുതിയ റിപ്പോർട്ട്.

നമ്മൾ ഡിലീറ്റ് ചെയ്യുന്ന മെസേജുകളെല്ലാം വാട്സ്ആപ്പ് സൂക്ഷിച്ച് വയ്ക്കുന്നുണ്ട്. മാത്രമല്ല നമ്മുടെ വാട്സ്ആപ്പ് നമ്പർ ഉപയോഗിച്ച് അത് റീ സ്റ്റോർ ചെയ്യാനും സാധിക്കും. അതിനായി വാട്സ്ആപ്പ് അൺ ഇൻസ്റ്റാൾ ചെയ്തിട്ട് വീണ്ടും ഇൻസ്റ്റാൾ ചെയാൽ മാത്രം മതി. അപ്പോൾ ബാക്കപ് വേണോ എന്നോ ചോദ്യം ആപ്പിൽ വരും. ഒരു വർഷം വരെയുള്ള മെസേജുകൾ ഇങ്ങനെ ബാക്കപ് ചെയ്യാൻ സാധിക്കുമെന്നാണ് റിപ്പോർട്ട്.


സെറ്റിംഗ്സിൽ പോയി ചാറ്റ് – ചാറ്റ് ഹിസ്റ്ററിയിൽ ചെന്ന് എല്ലാം ഡിലീറ്റ് ചെയ്തിട്ട് ആശ്വസിച്ചിരുന്നവർക്ക് അത്ര ശുഭകരമായ റിപ്പോർട്ടല്ല ഇത്. സാങ്കേതി വിദ്യകളെ വിശ്വസിക്കരുതെന്ന് എന്നുള്ള വാദത്തിന് ബലമേകുന്നതാണ് ഈ റിപ്പോർട്ട്. ഇനി അന്വേഷണ ഏജൻസികൾക്ക് കാര്യങ്ങൾ എളുപ്പമാണ്.