പള്ളിക്കൂടം
പള്ളിക്കൂടം
Thursday, July 28, 2016 3:46 AM IST
ക്ലാസിൽ അധ്യാപകന്റെ ചോദ്യം അൽത്താഫിനെ കുഴക്കി. ഭാവിയിൽ ആരാകണമെന്ന ചോദ്യത്തിനു മറ്റു കുട്ടികളെല്ലാം അവരുടെ മോഹങ്ങൾ പറഞ്ഞപ്പോൾ അൽത്താഫിനു മാത്രം ഉത്തരമുണ്ടായില്ല. പക്ഷേ, മാഷ് വിട്ടില്ല. ആലോചിച്ച് ഒരാഴ്ചയ്ക്കുള്ളിൽ മറുപടി പറയണമെന്നു മാഷും.

നാലാം ക്ലാസ് വിദ്യാർഥിയായ അൽത്താഫ് തന്റെ ജീവിതാനുഭവങ്ങളിലൂടെ താൻ ആരാകണമെന്ന് ആലോചിക്കാൻ തുടങ്ങി. തന്റെ ജീവിതത്തിൽ പലപ്പോഴായി കടന്നുവന്നവരെക്കുറിച്ചു ചിന്തിച്ചു. ഡോക്ടർ, പോലീസ്, ഡ്രൈവർ. ഇല്ല ഇവർ ദുരിതങ്ങൾ സമ്മാനിച്ചവരാണ്. അതുകൊണ്ട് അതാവണ്ടെന്നു തീരുമാനിച്ചു. പക്ഷേ, ആരെങ്കിലും ആയല്ലേ പറ്റൂ. മാത്രമല്ല, മാഷിനോടു പറയാനെങ്കിലും ഒരു ഉത്തരം വേണ്ടേ.

അപ്പോഴാണ് മനസിൽ തെളിഞ്ഞുവന്നത്. റോളർ സ്കേറ്റിംഗ് കളി അൽത്താഫിനു പ്രിയപ്പെട്ടതാണ്. അങ്ങനെ നല്ലൊരു റോളർ സ്കേറ്റിംഗ് കളിക്കാരനാകണമെന്നു മാഷിനോട് അൽത്താഫ് ഉത്തരം പറഞ്ഞു.

ആ വർഷത്തെ റോളർ സ്കേറ്റിംഗ് മത്സരത്തിനുള്ള നാലുപേരിൽ ഒരാൾ അൽത്താഫായിരുന്നു. എന്നാൽ, നിർഭാഗ്യകരമെന്നു പറയട്ടെ, പി.ടി.എ പ്രസിഡന്റിന്റെ ഇടപെടൽ മൂലം അൽത്താഫിനു പകരം മറ്റൊരു കുട്ടിയെ ഉൾപ്പെടുത്തി. ഇതറിഞ്ഞ് അൽത്താഫിന്റെ മാഷ് ഗോകുൽ പ്രതികരിച്ചു. അപ്പോഴേക്കും അൽത്താഫ് ഒരു തീരുമാനമെടുത്തിരുന്നു. സംഭവബഹുലമായ മുഹൂർത്തങ്ങളാണ് പള്ളിക്കൂടം എന്ന ചിത്രത്തിൽ ദൃശ്യവത്കരിക്കുന്നത്.


<ശാഴ െൃര=/ളലമേൗൃല/രശിശബ2016ഖൗഹ്യ28ൗമ3.ഷുഴ മഹശഴി=ഹലളേ>

നവാഗതനായ ഗിരീഷ് പി.സി. പാലം തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന പള്ളിക്കൂടത്തിൽ അൽത്താഫായി മാസ്റ്റർ അലൻ അഭിനയിക്കുന്നു. ഗോകുൽ മാഷായി എത്തുന്നത് വിനീതാണ്.

മനോജ് കെ. ജയൻ, സുധീർ കരമന, ബിജുക്കുട്ടൻ, കോഴിക്കോട് നാരായണൻ നായർ, മുരുകേശ് താക്കൂർ, കീർത്തന പൊതുവാൾ, അഞ്ജലി അനീഷ് തുടങ്ങിയവരും അഭിനയിക്കുന്നു.
വേളാങ്കണ്ണി മാതാ പ്രൊഡക്ഷൻസിന്റെ ബാനറിൽ മനോജ് വർക്കി നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എം.ജെ. രാധാകൃഷ്ണൻ നിർവഹിക്കുന്നു. അനിൽ പനച്ചൂരാൻ, ബി.കെ. ഹരിനാരായണൻ, രമേശ് കാവിൽ എന്നിവരുടെ വരികൾക്ക് വിദ്യാധരൻ മാഷ്, തേജ് മെർവിൻ എന്നിവർ ഈണം പകരുന്നു.
എ.എസ്. ദിനേശ്,