സ്വർണക്കടുവ
സ്വർണക്കടുവ
Saturday, July 23, 2016 3:49 AM IST
അടിവാരം എന്ന ചിത്രത്തിനുശേഷം ജോസ് തോമസും ബാബു ജനാർദ്ദനനും ഒന്നിച്ചുചേരുന്ന ചിത്രമാണ് സ്വർണക്കടുവ. മെഗാഹിറ്റുകളായ മായാമോഹിനി, ശൃംഗാരവേലൻ എന്നീ ചിത്രങ്ങൾക്കുശേഷം ജോസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രം ജോബ്ജി ഫിലിംസിന്റെ ബാനറിൽ ജോസ് ജി ഉമ്മൻ നിർമിക്കുന്നു.

ബിജു മേനോനാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇന്നസെന്റും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

തൃശൂർ, ഇരിങ്ങാലക്കുട, കുന്നംകുളം ഭാഗങ്ങളിലെ വിവാഹവുമായി ബന്ധപ്പെട്ട ചില ആചാരങ്ങൾക്കും ഈ ചിത്രം ഏറെ പ്രാധാന്യം നൽകുന്നുണ്ട്. ജീവിതത്തിൽ നേട്ടങ്ങൾ കൊയ്യുവാൻ മൂല്യങ്ങളും മര്യാദകളും മറക്കുന്ന ഒരു ചെറുപ്പക്കാരന്റെ പ്രയാണത്തിന്റെ കഥ പറയുന്നു ഈ ചിത്രം.
ജ്വല്വറി, ഹോട്ടൽ, സിനിമാ നിർമാണം തുടങ്ങിയ നിരവധി ബിസിനസുകൾ നടത്തുന്ന ലോനപ്പൻ വള്ളക്കാലിയുടെ വിശ്വസ്തനായ റിനി ഈപ്പൻ മാട്ടുമ്മൽ. തന്നെ വിശ്വസിക്കുന്നവരോടു നൂറു ശതമാനവും നീതി പുലർത്തുന്നവൻ. എന്നാൽ, അതിനിടയിലും പ്രായോഗികതയും കൗശലവും തന്ത്രവുമൊക്കെ റിനിക്കു കൂട്ടായുണ്ടായിരുന്നു. ഈ പോക്ക് എല്ലാ അതിർവരമ്പുകളും ലംഘിക്കുന്നതായിരുന്നു. ഇതിനിടയിൽ രണ്ടു പെൺകുട്ടികളും അവന്റെ ജീവിതത്തിന്റെ ഭാഗമാകുന്നു. ലൗലിയും ദീപ്തിയും. ഒരു ഘട്ടത്തിൽ അവരും റിനിയുടെ ലക്ഷ്യങ്ങൾ തിരിച്ചറിയുന്നിടത്താണ് ഈ ചിത്രത്തിനു പുതിയ വഴിത്തിരിവുണ്ടാകുന്നത്.


<ശാഴ െൃര=/ളലമേൗൃല/രശിശബ2016ഖൗഹ്യ23ഴ2യ.ഷുഴ മഹശഴി=ഹലളേ>

ഒരു പ്രതിനായക സങ്കൽപത്തിലൂടെയാണ് ഇതിലെ റിനി ഈപ്പനെ ബിജു മേനോൻ അവതരിപ്പിക്കുന്നത്. ലോനപ്പൻ വള്ളക്കാലി എന്ന പൊങ്ങച്ചക്കാരനായ കഥാപാത്രത്തെ ഇന്നസെന്റ് ഭദ്രമാക്കുമെന്നുറപ്പാണ്. ഇനിയ ലൗലിയെയും പൂജിത ദീപ്തിയെയും അവതരിപ്പിക്കുന്നു.

സുരേഷ് കൃഷ്ണ, സുധീർ കരമന, ഹരീഷ് കണാരൻ, കിഷോർ സത്യ, കോട്ടയം നസീർ, ജയകുമാർ, സ്വസ്തിക, ബൈജു, നസീർ സംക്രാന്തി, കലാഭവൻ ജിന്റോ, സീമാ ജി. നായർ തുടങ്ങിയവരും ഇതിലെ പ്രധാന താരങ്ങളാണ്. ബാബു ജനാർദ്ദന്റേതാണ് തിരക്കഥ. സന്തോഷ് വർമ, ഹരി നാരായണൻ, എം.ടി. പ്രദീപ്കുമാർ എന്നിവരുടെ ഗാനങ്ങൾക്കു രതീഷ് വേഗ ഈണം പകർന്നിരിക്കുന്നു. മനോജ് പിള്ള ഛായാഗ്രഹണവും ജോൺകുട്ടി എഡിറ്റിംഗും നിർവഹിക്കുന്നു. കലാസംവിധാനം– അരുൺ കല്ലുമ്മൂട്. ഈ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. –വാഴൂർ ജോസ്.

<ശാഴ െൃര=/ളലമേൗൃല/രശിശബ2016ഖൗഹ്യ23ഴ2ര.ഷുഴ മഹശഴി=ഹലളേ>