ഇന്നോവ ക്രിസ്റ്റ വേറേ ലെവലാണ്
ഇന്നോവ ക്രിസ്റ്റ വേറേ ലെവലാണ്
Saturday, July 23, 2016 3:47 AM IST
<യ> ഐപ്പ് കുര്യൻ

വിൽപ്പന വിജയം നേടിയ ക്വാളിസിനു പകരമായാണ് 2005 ൽ ഇന്നോവ വിപണിയിലെത്തിയത്. പുറത്തിറങ്ങിയ കാലം മുതൽ എംപിവി വിപണിയിലെ ഒന്നാം സ്‌ഥാനക്കാരനായി തുടരാൻ ഇന്നോവയ്ക്ക് കഴിഞ്ഞു. ഒടുവിൽ ഇന്നോവയ്ക്കും ഒരു പകരക്കാരനെത്തി ഇന്നോവ ക്രിസ്റ്റ. അത് ഇന്നോവയുടെ രണ്ടാം തലമുറയല്ലേ എന്നു ചോദിച്ചേക്കാം. എന്നാൽ വില, സൗകര്യങ്ങൾ, സുരക്ഷാസംവിധാനങ്ങൾ എന്നിവ പരിഗണിച്ചാൽ പഴയ ഇന്നോവയല്ല ഇന്നോവ ക്രിസ്റ്റ എന്നു ബോധ്യമാകും. ഇന്നോവ ക്രിസ്റ്റയെ വിശദമായി പരിചയപ്പെടാൻ ടെസ്റ്റ് െരഡെവിലേയ്ക്ക് കടക്കാം.

<യ> രൂപകൽപ്പന

നിർമാണച്ചെലവ് പരമാവധി കുറയ്ക്കുന്നതിനും ഈട് ഉറപ്പാക്കുന്നതിനും പഴമയെ കൂട്ടുപിടിച്ചാണ് ക്രിസ്റ്റയെ ടൊയോട്ട ഒരുക്കിയിരിക്കുന്നത്. പരമ്പരാഗത രീതിയിലുള്ള ട്യൂബുലാർ ഷാസിയിൽ ഉറപ്പിച്ച ബോഡിയും ഹൈഡ്രോളിക് പവർ സ്റ്റിയറിംഗും അതിന് ഉദാഹരണങ്ങൾ. എന്നാൽ ബാക്കിയുള്ള എല്ലാ ഘടകങ്ങളും പുതിയതാണ്.

അടിസ്‌ഥാന രൂപഘടന പഴയതുപോലെയാണ്. എന്നാൽ വലുപ്പം കൂടിയിട്ടുണ്ട്. വീൽ ബേസിൽ മാറ്റമില്ല, 2750 മില്ലിമീറ്റർ. നീളം 150 മില്ലിമീറ്ററും വീതി 70 മില്ലിമീറ്ററും ഉയരം 35 മില്ലിമീറ്ററും ആണ് കൂടിയിരിക്കുന്നത്. നീളത്തിലുണ്ടായ വർധന രണ്ടാം നിര സീറ്റിന്റെ ലഗ് സ്പേസ് കൂട്ടിയിട്ടുണ്ട്. കൂടാതെ വലിയൊരു സ്യൂട്ട്കേസ് വയ്ക്കാനും മാത്രം വലുപ്പമുള്ളതായി ബൂട്ട് സ്പേസ് മാറി.
മുൻഭാഗത്തിന് എസ്യുവിയുടേതുപോലെയുള്ള ഗാംഭീര്യമുണ്ട്. ഷഡ്ഭുജാകൃതിയിലുള്ള ഗ്രില്ലിലെ ഇരട്ട ക്രോം വരകൾ എൽഇഡി പ്രൊജക്ടർ ഹെഡ്ലാംപുകളുമായി ഭംഗിയായി ഇഴുകിചേരുന്നു. എൽഇഡി ഡേ ടൈം റണ്ണിംഗ് ലാംപുകൾ ഹെഡ്ലാംപ് യൂണിറ്റിലുണ്ട്. ബമ്പറിന്റെ ഇരുവശത്തുമായി ഫോഗ് ലാംപുകളും ടേൺ ഇൻഡിക്കേറ്ററുകളും നൽകിയിരിക്കുന്നു. വശങ്ങളിൽ നിന്നുള്ള ലുക്ക് പഴയതുപോലെ തന്നെ.

മൂന്നാം നിരയുടെ വിൻഡോയ്ക്ക് രൂപമാറ്റമുണ്ട്. മുമ്പ് ചതുരത്തിലായിരുന്ന വിൻഡോയ്ക്ക് ഇപ്പോൾ ത്രികോണാകൃതിയാണ്. പിൻഭാഗത്തിനും എസ്യുവി ലുക്കുണ്ട്. തലതിരിഞ്ഞ എൽ ഷേപ്പിലുള്ള ടെയ്ൽ ലാംപുകൾക്ക് നല്ല ഭംഗി. മുന്തിയ വകഭേദത്തിന് റിയർ സ്പോയ്ലറുണ്ട്. ഷാർക്ക് ഫിൻ ടൈപ്പ് ആന്റിന മുകളിൽ നൽകിയിരിക്കുന്നു.

ഇന്റീരിയറിലാണ് അതിശയിപ്പിക്കുന്ന മാറ്റങ്ങൾ. ജർമൻ ലക്ഷ്വറി കാറുകളെ ഓർമിപ്പിക്കുന്നതരം ഭംഗിയും നിലവാരവും ഡാഷ്ബോർഡിനും ഇന്റീരിയർ ഘടകങ്ങൾക്കുമുണ്ട്. സ്വീകരണ മുറി പോലെ വിശാലമായ ഇന്റീരിയർ തികച്ചും ആഡംബരപൂർണ്ണമാണ്. നേർത്ത നീലപ്രകാശം ചൊരിയുന്ന ആംബിയന്റ് ഇലൂമിനേഷൻ ഉണ്ട്. വലിയ ഡയലുകളുള്ള ടാക്കോ സ്പീഡോ മീറ്ററുകൾക്കിടയിൽ 4.2 ഇഞ്ച് ടിഎഫ്ടി മൾട്ടി ഇൻഫർമേഷൻ സ്ക്രീൻ നൽകിയിരിക്കുന്നു. ഇന്ധന ഉപഭോഗം, ശരാശരി വേഗം, താപനില തുടങ്ങിയ നിരവധി വിവരങ്ങൾ ഇതിലുണ്ട്. ഡാഷ്ബോർഡിന്റെ നടുക്കുള്ള ഏഴിഞ്ച് ടച്ച് സ്ക്രീൻ ഡിസ്പ്ലേയിൽ ഓഡിയോ, വീഡിയോ, നാവിഗേഷൻ, റിവേഴ്സ് ക്യാമറ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു.

<ശാഴ െൃര=/ളലമേൗൃല/4ംലലഹബ2016ഖൗഹ്യ23ഴ2.ഷുഴ മഹശഴി=ഹലളേ>

ഓട്ടോമാറ്റിക്കാണ് എസി. മുൻ സീറ്റുകൾ കൂടുതൽ വീതിയുള്ളതും കൂടുതൽ സപ്പോർട്ട് നൽകുന്ന രൂപത്തിലുമാക്കിയിട്ടുണ്ട്. ഇത് ദീർഘ ദൂരയാത്രകൾ സുഖകരമാക്കുന്നു. െരഡെവർ സീറ്റ് ഇലക്ട്രിക്കലായി ക്രമീകരിക്കാം. മുൻസീറ്റുകളുടെ പിന്നിലായി വിമാനത്തിലേതുപോലെ ട്രേ നൽകിയിട്ടുണ്ട്. യാത്രയ്ക്കിടയിൽ ലഘുഭഷണം കഴിക്കാൻ ഇതുപയോഗിക്കാം. എന്നാൽ 14 ഇഞ്ച് ലാപ്ടോപ്പ് വയ്ക്കാനും മാത്രം സ്‌ഥലം ഇതിനില്ല.

നിരവധി സ്റ്റോറേജ് സ്പേസുകൾ ക്രിസ്റ്റയിലുണ്ട്. ബോട്ടിൽ ഹോൾഡറുകൾ തന്നെ 20 എണ്ണമുണ്ട്. എല്ലാ ഡോറുകളിലും ഒരു ലിറ്റർ കുപ്പി വയ്ക്കാനുള്ള സൗകര്യം നൽകിയിട്ടുണ്ട്. മൂന്നാം നിര സീറ്റ് 50:50 അനുപാതത്തിൽ മടക്കാം. അവസാനനിര സീറ്റിൽ മുതിർന്നവർക്കും സുഖമായി ഇരിക്കാം. ഏഴ്, എട്ട് സീറ്റ് ഓപ്ഷനുകൾ ഇന്നോവ ക്രിസ്റ്റയ്ക്കുണ്ട്. രണ്ടാം നിരയിൽ ബക്കറ്റ് സീറ്റുകളാണ് ഏഴ് സീറ്റർ വേരിയന്റിന്.

രണ്ടാമത്തെയും മൂന്നാമത്തെയും നിരയ്ക്കായി പ്രത്യേകം എസി വെന്റുകളുണ്ട്. ഇവയ്ക്കായി പ്രത്യേകം ഇലകട്രേണിക് കൺട്രോളുകളും നൽകിയിരിക്കുന്നു. ഇലക് ട്രോണിക് ഉപകരണങ്ങൾ ചാർജ് ചെയ്യുന്നതിനായി ഒരു യുഎസ്ബി പോർട്ടും രണ്ട് 12 വോൾട്ട് പവർ ഔട്ട്ലെറ്റുകളുമാണുള്ളത്. ഏഴ് സീറ്റർ വാഹനത്തിന് ഇതിൽ കൂടുതലെണ്ണം വേണ്ടിയിരുന്നു.


<യ> സുരക്ഷയിൽ മുന്നിൽ

ഇന്നോവ ക്രിസ്റ്റ സുരക്ഷാകാര്യത്തിൽ മുൻഗാമിയെക്കാൾ ഏറെ മുന്നിട്ട് നിൽക്കുന്നു. അടിസ്‌ഥാന വകഭേദത്തിനു പോലും മൂന്ന് എയർബാഗ് (ഡ്രൈവർ, െരഡെവർ കാൽമുട്ട്, മുൻസീറ്റ് യാത്രികൻ), എബിഎസ് എന്നിവയുണ്ട്. മുന്തിയ വകഭേദമായ സെഡ് എക്സിന് ഏഴ് എയർബാഗുകൾ, വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ ഏഴിഞ്ച് ടച്ച് സ്ക്രീൻ നാവിഗേഷൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, എട്ട് തരത്തിൽ ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന െരഡെവർ സീറ്റ്, ക്ലൈമറ്റ് കൺട്രോൾ എസി, പുഷ് സ്റ്റാർട്ട് ബട്ടൻ, എൽഇഡി ഡേ ടൈം റണ്ണിംഗ് ലാംപുകളുള്ള പ്രൊജക്ടർ ഹെഡ്ലാംപുകൾ എന്നിവയും പുതിയ ഫീച്ചറുകളിൽ പെടുന്നു.

<ശാഴ െൃര=/ളലമേൗൃല/4ംലലഹബ2016ഖൗഹ്യ23ഴ3.ഷുഴ മഹശഴി=ഹലളേ>

<യ> എൻജിൻ ഡ്രൈവ്

രണ്ട് പുതിയ ഡീസൽ എൻജിനുകളുമായാണ് ഇന്നോവ ക്രിസ്റ്റ എത്തിയിരിക്കുന്നത്. പഴയ 2.5 ലിറ്റർ എൻജിനെക്കാൾ കരുത്തും ഇന്ധനക്ഷമതയുമുള്ളതാണ് പുതിയ 2.4 ലിറ്റർ ജിഡി ടർബോ ഡീസൽ എൻജിൻ. 148 ബിഎച്ച്പി 343 എൻഎം ആണ് എൻജിൻ ശേഷി ( പഴയ 2.5 ലീറ്റർ എൻജിന് 101 ബിഎച്ച്പി 200 എൻഎം). അഞ്ച് സ്പീഡ് മാന്വൽ ഗീയർ ബോക്സുള്ള 2.4 ലീറ്റർ വേരിയന്റിന് ലിറ്ററിന് 15.10 കിലോമീറ്റർ മൈലേജ് എആർഎഐ സാക്ഷ്യപ്പെടുത്തുന്നു.

2.8 ലിറ്റർ ടർബോ ഡീസൽ എൻജിന് 172 ബിഎച്ച്പി 360 എൻഎം ആണ് ശേഷി. ഫോർച്യൂണറിന്റെ മൂന്ന് ലിറ്റർ ഡീസൽ എൻജിന് കരുത്ത് 169 ബിഎച്ച്പി മാത്രമാണെന്ന് ഓർമിപ്പിക്കട്ടെ.

ആറ് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഇതിന്റെ ഗീയർബോക്സ്. ഇന്നോവയിൽ ആദ്യമായാണ് ഓട്ടോമാറ്റിക് ഗീയർ ബോക്സ്. ലിറ്ററിന് 14.29 കിലോമീറ്റർ ആണ് മൈലേജ്. പവർ, ഇക്കോ, നോർമൽ എന്നീ മൂന്ന് െരഡെവിംഗ് മോഡുകളുണ്ട്. പരമാവധി പെർഫോമൻസ് നേടാൻ പവർ മോഡും കൂടുതൽ മൈലേജിന് ഇക്കോ മോഡും ഉപയോഗിക്കാം. കരുത്തിനും മൈലേജിനും സമാസമം പ്രാധാന്യം നൽകുന്നതാണ് നോർമൽ മോഡ്.

ഓട്ടോമാറ്റിക് ഗീയർബോക്സുള്ള ഇന്നോവ ക്രിസ്റ്റയാണ് ടെസ്റ്റ് െരഡെവ് ചെയ്തത്. വലിയൊരു വാഹനമെങ്കിലും ഇന്നോവ ക്രിസ്റ്റയെ ഒരു ചെറുകാർ ഓടിക്കുന്ന ലാഘവത്തോടെ കൊണ്ടുനടക്കാം. ടർബോ ലാഗില്ലാത്ത നല്ല പെർഫോമൻസ്. സ്പീഡോ മീറ്റർ സൂചി 100 ലേയ്ക്ക് പായുന്നത് അറിയുകയേയില്ല. സ്പീഡ് ബ്രേക്കറിന്റെയും ഗട്ടറിന്റെയുമൊക്ക ആഘാതം തീർത്തും മയപ്പെടുത്താൻ സസ്പെൻഷൻ സംവിധാനത്തിനു കഴിയുന്നു. സൗണ്ട് ഇൻസുലേഷൻ കാര്യമായി മെച്ചപ്പെടുത്തിയെന്നു ടൊയോട്ട അവകാശപ്പെടുന്നുണ്ടെങ്കിലും പാസഞ്ചർ ക്യാബിനിൽ ഡീസൽ എൻജിന്റെ ശബ്ദം കടന്നുവരുന്നുണ്ട്.

ദീർഘദൂരയാത്രയ്ക്കു ശേഷവും ക്ഷീണം ലവലേശം അനുഭവപ്പെടില്ല. ഇന്നോവയെ ഏവരുടെയും പ്രിയ വാഹനമായി മാറ്റുന്നതും ഈ യാത്രാസുഖം തന്നെ.

പൊക്കമുള്ള വാഹനമാണെങ്കിലും ഇന്നോവയ്ക്ക് ബോഡി റോൾ വളരെ കുറവാണെന്നത് ശ്രദ്ധേയമാണ്. ഹൈഡ്രോളിക് സ്റ്റിയറിംഗ് ആയതുകൊണ്ടുതന്നെ കുറഞ്ഞ വേഗത്തിൽ സ്റ്റിയറിംഗിന് അൽപ്പം കട്ടിക്കൂടുതലുണ്ട്. യൂ ടേൺ എടുക്കുമ്പോൾ സ്റ്റിയറിംഗിൽ അൽപ്പം കൂടുതൽ ബലം കൊടുക്കേണ്ടതായുണ്ട്.

വീലുകളുടെ വലുപ്പം കൂട്ടി. പഴയതിന് 15 ഇഞ്ച് വീലുകളായിരുന്നെങ്കിൽ ഇന്നോവ ക്രിസ്റ്റയ്ക്ക് 17 ഇഞ്ച് വീലുകളാണ്.

<യ> വില

എംപിവി വിഭാഗത്തിലെ മഹീന്ദ്ര സൈലോ, റെനോ ലോഡ്ജി, മാരുതി എർട്ടിഗ, ഹോണ്ട മൊബീലിയോ എന്നിവയെക്കാൾ വിലയുള്ള മോഡലായിരുന്നു ഇന്നോവ. ഇപ്പോൾ ആ വില വ്യത്യാസം വളരെ കൂടുതലായി. വലുപ്പവും ആഡംബരവും ഭംഗിയും സുരക്ഷയും കൂടിയപ്പോൾ വിലയിലും വർധനവുണ്ടാകുക സ്വഭാവികം. മുൻഗാമിയെക്കാൾ രണ്ട് ലക്ഷം രൂപ മുതൽ 4.2 ലക്ഷം രൂപ വരെ വില അധികമാണ് ഇന്നോവ ക്രിസ്റ്റയ്ക്ക്. അതുകൊണ്ടുതന്നെ ഇന്നോവ ക്രിസ്റ്റയുടെ വിലനിലവാരമുള്ള മറ്റൊരു എംപിവി മോഡൽ വിപണിയിലില്ല.