സ്ത്രീ സൗന്ദര്യം ആയുർവേദത്തിലൂടെ...
സ്ത്രീ സൗന്ദര്യം ആയുർവേദത്തിലൂടെ...
Thursday, July 21, 2016 4:22 AM IST
ബാല്യകൗമാരങ്ങൾ കടന്നു യൗവ്വനത്തിലെത്തുന്നതോടെ സ്ത്രീകളുടെ ഭംഗിയും ആകർഷകത്വവും പതിന്മടങ്ങ് വർധിക്കുന്നതായി കാണാം. എന്നാൽ വിവാഹശേഷം കുടുംബജീവിതം ആരംഭിച്ച് അധികം കഴിയുന്നതിന് മുമ്പുതന്നെ ഈ ഭംഗിയൊക്കെ കുറഞ്ഞ് അകാല വാർധക്യം ബാധിച്ചവരായി സ്ത്രീകൾ മാറാം. കൂട്ടത്തിൽ ഒരുപിടി രോഗങ്ങളും.

സ്ത്രീക്ക് ഏതു സാഹചര്യത്തിലും പ്രായത്തിലും ശരീരസൗന്ദര്യവും മാനസികാരോഗ്യവും നിലനിർത്താൻ സാധിക്കണം. എന്നാലെ ജീവിതവിജയം നേടാനാവൂ. ഇക്കാര്യത്തിൽ അല്പം അറിവും അതു പ്രകാശിപ്പിക്കാനുള്ള ബുദ്ധിയും ശ്രദ്ധയും നമുക്കുണ്ടാവുകതന്നെ വേണം.

അമ്മയാവുക, മൂലയൂട്ടി കുഞ്ഞിനെ വളർത്തുക, കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത് നടത്തുക എന്നീ സാഹചര്യങ്ങളിൽ സ്ത്രീകൾ ഏറെ ത്യാഗങ്ങൾ സഹിക്കേണ്ടി വരുന്നു. ഈ ത്യജിക്കലുകൾക്കിടയിൽ അവനവനുവേണ്ടി ഒരു നിമിഷം പോലും അവൾ ജീവിക്കുന്നുണ്ടാവില്ല. ഫലം മുടികൊഴിഞ്ഞ് ത്വക്കിന്റെ ഭംഗി നഷ്‌ടപ്പെട്ടു കൈകാലുകൾ വിണ്ടുകീറി ശരീരം ശുഷ്കിച്ച് ഭംഗിയില്ലാത്ത അവസ്‌ഥയിലെത്തുന്നു. അനാരോഗ്യവും ക്ഷീണവും വേട്ടയാടുമ്പോൾ ഭാര്യാധർമം വേണ്ടവിധം കൊണ്ടുപോകാൻ കഴിയാതെ വരാം. ഇത് കുടുംബജീവിതത്തെ സാരമായി ബാധിക്കും.

<ശാഴ െൃര=/ളലമേൗൃല/െവേൃലലബ2016ഖൗഹ്യ21ംമ2.ഷുഴ മഹശഴി=ഹലളേ>

<യ>സമയം കണ്ടെത്താം

സമയം ഫലപ്രദമായി വിനിയോഗിക്കാൻ ശ്രമിക്കണം. സ്വന്തമായി ഒരു ടൈംടേബിൾ ഉണ്ടാക്കണം. ഭർത്താവ,് കുഞ്ഞുങ്ങൾ, പ്രായമായ അച്ഛനമ്മമാർ ഇവരുടെയൊക്കെ ശ്രദ്ധ കുടുംബിനികളിൽ നിക്ഷിപ്തമാണ്. ഒപ്പം വീട്ടുഭരണവും. ഗർഭധാരണവും പ്രസവവും പാലൂട്ടലും കുട്ടികളുടെ പരിചരണവുമെല്ലാം സ്ത്രീശരീരത്തെ ക്ഷീണിപ്പിക്കും. ശരിയായ പ്രസവരക്ഷ ലഭിക്കുകയാണെങ്കിൽ ഇത് ഒരു പരിധിവരെ പരിഹരിക്കാം. ടൈംടേബിളിൽ നിർവഹിക്കേണ്ടതായ ജോലികൾക്കൊപ്പം വിശ്രമത്തിനും വിനോദത്തിനും അല്പം വായനയ്ക്കുമുള്ള സമയം നീക്കിവച്ചിരിക്കണം. ചെറിയൊരു പുസ്തകശേഖരം ഉണ്ടാക്കുന്നതു നന്ന്. സ്ത്രീജീവിതത്തെക്കുറിച്ചും സ്ത്രീകളുടെ ആരോഗ്യപരിപാലനത്തെക്കുറിച്ചും അറിവുകൾ തരുന്ന പുസ്തകങ്ങളാണ് അഭികാമ്യം. അവശ്യഘട്ടങ്ങളിൽ ഒരു ആത്മാർഥ സുഹൃത്തിന്റെ ഫലം ചെയ്യും ഈ പുസ്തകങ്ങൾ.

ടൈംടേബിൾ ഉണ്ടാക്കി അതനുസരിച്ച് പ്രവൃത്തികൾ ചെയ്യുമ്പോൾ തന്നെ ശാരീരിക ആരോഗ്യത്തിനുവേണ്ടി നല്ലഭക്ഷണം കഴിക്കാനും ശ്രദ്ധിക്കണം.

<യ>തേച്ചുകുളിയുടെ പ്രസക്‌തി

നല്ല ഭക്ഷണശീലത്തോടൊപ്പം പ്രധാനമാണു തേച്ചുകുളിയും മുടിയുടെ പരിചരണവും. എണ്ണ തേച്ചുകുളിച്ചാൽ രോഗങ്ങൾ അലട്ടുകയില്ല. നമുക്ക് സന്തോഷവും സംതൃപ്തിയും ലഭിക്കുകയും ചെയ്യും.ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും ശരീരത്തിൽ എണ്ണ തേച്ചുകുളിയും തലയിൽ പച്ചിലത്താളിയോ ഉലുവ അരച്ചതോ ഉപയോഗിച്ച് അഴുക്കും മെഴുക്കും കളയണം. തലയിൽ ദിവസവും എണ്ണ തേക്കുന്നതാണ് നല്ലത്. കുളികഴിഞ്ഞാൽ മുടിവേർപെടുത്തി ഉണക്കുകയും വേണം. ഉണങ്ങിയ മുടി ചീകുന്നതാണ് മുടിപൊട്ടിപ്പോവാതിരിക്കാൻ നല്ലത്.

ശരീരത്തിന് അഭംഗി തോന്നിക്കുന്ന വസ്തുതകൾ – മുടികൊഴിച്ചിൽ, കൈകാലുകളുടെ വിണ്ടുകീറൽ, ത്വക്കിന്റെ പരുപരുപ്പ്, വൃത്തി തോന്നിക്കാത്തപല്ലുകൾ ഇവയൊക്കെയാണ്.


ത്വക്കിന്റെ പ്രധാനശത്രു പൊടിയാണ്. പക്ഷെ വീട്ടിലെ പൊടിയും അഴുക്കും കളയാൻ അടിച്ചുവാരലും തുടയ്ക്കലും കഴിയുന്നതോടുകൂടിയാണ് കൈകാലുകളുടെ മൃദുത്വം നഷ്‌ടപ്പെട്ട് അഭംഗി തെളിയുന്നത്. ഇത്തരം പ്രവൃത്തികൾ ചെയ്തു കഴിഞ്ഞാലുടനെ കുളിക്കാൻ ശ്രദ്ധിക്കണം. എന്നാലെ ശരീരത്തിൽ പറ്റിയ പൊടി പോവുകയുള്ളൂ. അതുപോലെ തുണി അലക്കുമ്പോഴും പാത്രങ്ങൾ കഴുകുമ്പോഴും കയ്യുറകൾ ഉപയോഗിക്കുന്നത് കൈയുടെ ഭംഗി നഷ്‌ടപ്പെടാതെ നോക്കും.

<ശാഴ െൃര=/ളലമേൗൃല/െവേൃലലബ2016ഖൗഹ്യ21ംമ3.ഷുഴ മഹശഴി=ഹലളേ>

<യ>പാദസംരക്ഷണം

അകത്തും പുറത്തും വ്യത്യസ്തമായ ചെരുപ്പുകൾ ഉപയോഗിച്ച് പാദങ്ങളെ സംരക്ഷിക്കാം. ഒപ്പം രാത്രി കിടക്കുന്നതിന് മുമ്പ് അല്പം ചൂടുവെള്ളത്തിൽ കാലുകൾ കഴുകി തുടച്ച് നല്ല ക്രീമുകൾ പുരട്ടാവുന്നതാണ്. പാദം വിണ്ടുകീറാതെ സംരക്ഷിക്കാൻ ഇതുകൊണ്ടു സാധിക്കും. എത്ര നല്ല വസ്ത്രം ധരിച്ചാലും കൈകാലുകളും ത്വക്കും മോശമാണെങ്കിൽ അഭംഗി വിളിച്ചോതും. ദിവസവും ഒരു ഗ്ലാസ് പാൽ കുടിക്കുന്നത് പ്രത്യേകിച്ചും കുഞ്ഞിനു പാൽ കൊടുക്കുന്ന അവസരങ്ങളിൽ ഒഴിച്ചുകൂടാനാവാത്തതാണ്. ബുദ്ധി ശരിയായി പ്രവർത്തിക്കാനും ത്വക്കിന്റെ സ്നിഗ്ദതയ്ക്കും പാൽ ഉത്തമമാണ്.

<യ>അൽപം വ്യായാമം

വ്യായാമം ഒരു പത്തുമിനിട്ടെങ്കിലും ശീലമാക്കുക തന്നെ വേണം. കുറച്ചു സമയമെങ്കിലും ടിവിയുടെ മുന്നിൽ ചെലവഴിക്കുന്ന ആളാണെങ്കിൽ വ്യായാമം ചെയ്തേ മതിയാകൂ. ശരീരത്തിന്റെ ഫിറ്റ്നസ് വളരെ പ്രധാനമാണ്. എത്ര നല്ല വസ്ത്രമായാലും ധരിച്ചാൽ ഭംഗി തോന്നണമെങ്കിൽ ഫിറ്റ്നസ് കൂടിയേ തീരു.

<യ> ഇത് ശ്രദ്ധിക്കാം

ഒരുപാടു വസ്ത്രങ്ങൾ നിത്യോപയോഗത്തിന് പുറത്തിടരുത്. അവയുടെ എണ്ണം കുറയ്ക്കുകയും അവ നല്ലവണ്ണം അലക്കിത്തേച്ചുപയോഗിക്കുകയും വേണം.

ജോലി കഴിഞ്ഞ് ഗൃഹനാഥൻ തിരിച്ചെത്തുമ്പോൾ വീട്ടുജോലികൾ ഒതുക്കി കുളിച്ച് വൃത്തിയായി വസ്ത്രം ധരിച്ച് ഒരു കപ്പ് കാപ്പിയുമായി നില്ക്കുവാനുള്ള രീതിയിലായിരിക്കണം നമ്മുടെ ടൈംടേബിൾ.
ശ്രദ്ധയോടെ മതിയായ സമയം വിനിയോഗിച്ച് ജോലികൾ ചെയ്യുമ്പോൾ ജോലി ആസ്വദിച്ച് ചെയ്യാനാകും. ആ സംതൃപ്തി നമ്മുടെ മുഖത്തും ശരീരഭാഷയിലും പ്രതിഫലിക്കും. അല്പം വായന പതിവാക്കിയാൽ നമ്മുടെ പോരായ്മകൾ പരിഹരിക്കാനും വ്യക്‌തിത്വം കൂടുതൽ ഉജ്വലമാക്കാനും കഴിയുന്നതാണ്. അതിന്റെ ഫലം നമ്മളെ ആശ്രയിക്കുന്നവർക്കാണ്.

രാവിലെയും വൈകുന്നേരവും സ്ത്രീകൾക്ക് ഏറ്റവും ജോലിത്തിരക്കുള്ള സമയമാണ്. പ്രത്യേകിച്ചു സമയം പാഴാക്കാതെ തന്നെ ഈ ജോലിക്കൊപ്പം റേഡിയോ തുറന്നുവയ്ക്കു. ജോലിയെടുക്കുന്നതോടൊപ്പം വിജ്‌ഞാനവും വിനോദവും നമ്മിലെത്തും. കുഞ്ഞുങ്ങളെ പഠിപ്പിക്കാനിരിക്കുമ്പോൾ അവരുടെ സംശയങ്ങൾ തീർക്കാൻ നമുക്കീ അറിവു പ്രയോജനപ്പെടും. ഇത്രയും കൂടി ആകുമ്പോൾ നമ്മൾ ഒരു പരിപൂർണ സ്ത്രീയാവുകയാണ്. മറ്റുള്ളവർക്കു നന്മ നല്കാൻ കഴിവുള്ള സ്ത്രീ. ഒന്നു ശ്രമിച്ചുനോക്കാം അല്ലേ?..

<യ>ഡോ. നിർമലാ നായർ
റിട്ട.എസ്എംഒ, തൃശൂർ.