‘ശമ്പളം’ തരാനും ആപ്പ്
‘ശമ്പളം’ തരാനും ആപ്പ്
Tuesday, July 19, 2016 4:17 AM IST
<യ> ക്ലിക്/ആർ. വിധുലാൽ

കിട്ടാനുള്ള മാസശമ്പളം വൈകിയാലെന്താ അതും മൊബൈൽ ആപ്പ് തരും. പലിശസഹിതം തിരിച്ചടയ്ക്കണമെന്നു മാത്രം. പൂനയിലെ <ളീിേ ളമരല=്ലൃറമിമ ശ്വെല=2> ലമൃഹ്യമെഹമൃ്യ.രീാ എന്ന സ്റ്റാർട്ട്അപ് കമ്പനിയാണ് മുൻകൂർ ശമ്പളം എന്ന നൂതന ആശയവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യയിൽ മൈക്രോ ലെൻഡിംഗ് വ്യവസ്‌ഥയിൽ തുച്ഛമായ പണം കടം നല്കുന്ന ഏക നോൺ ബാങ്കിംഗ് ഫിനാൻഷൽ കമ്പനി (എൻബിഎഫ്സി)യാണ് <ളീിേ ളമരല=്ലൃറമിമ ശ്വെല=2> ലമൃഹ്യമെഹമൃ്യ.രീാ. ചെയ്യാനുള്ളത് ഇത്രമാത്രം. <ളീിേ ളമരല=്ലൃറമിമ ശ്വെല=2> ലമൃഹ്യമെഹമൃ്യ.രീാ ആപ്പ് ഡൗൺലോഡ് ചെയ്ത് ഫേസ്ബുക്കിൽ ലോഗ് ഇൻ ചെയ്യുക. ആവശ്യമുള്ള പണം ക്ലെയിം ചെയ്യുക. ഒരു ലക്ഷം രൂപവരെ കമ്പനി കടം തരും. 10,000 രൂപയ്ക്ക് 990 രൂപയാണു പലിശ. ഏഴു ദിവസം മുതൽ 30 ദിവസം വരെയാണു കാലാവധി. ആവശ്യമെങ്കിൽ പത്തുദിവസത്തിനുള്ളിൽ വീണ്ടും പണം ആവശ്യപ്പെടാം. ഇത്തവണ പത്തുദിവസത്തേക്ക് 349 രൂപയാണു പലിശ. അപേക്ഷിച്ചാൽ മിനിറ്റുകൾക്കുള്ളിൽ പണം ബാങ്കിലെത്തും. അതിനുമുമ്പ് ചില പേപ്പറുകളിൽ ഒപ്പുവയ്ക്കാൻ കമ്പനിയുടെ ആളുകൾ വീട്ടുപടിക്കലെത്തും. പണം തരുന്നതു മാഗി നൂഡിൽസ് ഉണ്ടാക്കുന്നതുപോലെ ലളിതമെന്നാണ് കമ്പനി പറയുന്നത്.

22നും 30നുമിടയിലുള്ള, ശമ്പളം വാങ്ങുന്ന യുവാക്കളാണ് <ളീിേ ളമരല=്ലൃറമിമ ശ്വെല=2> ലമൃഹ്യമെഹമൃ്യ.രീാന്റെ ഐശ്വര്യം. കൈയിലുള്ള പൈസയും തീർന്നു, അടുത്തമാസം ശമ്പളം വാങ്ങാനുമില്ല എന്ന മാനസികാവസ്‌ഥയിലുള്ളവർ എന്നും പറയാം. മുംബൈ, പൂന, ബംഗളൂരു, ചെന്നൈ പട്ടണങ്ങളിലെ ശമ്പളം വാങ്ങുന്ന യുവാക്കൾക്കാണ് കമ്പനി ഈ ആപ്പ് സമർപ്പിക്കുന്നത്. കമ്പനിയുടെ ബ്രാഞ്ച് വൈകാതെ കൊച്ചിയിലും എത്തുമെന്നറിയുന്നു.


2015ൽ അക്ഷയ് മൽഹോത്ര, ജേ ജയിൻ, ആഷിഷ് ഗോയൽ എന്നിവർ ചേർന്ന് പൂനയിലാണു കമ്പനി തുടങ്ങുന്നത്. ടെക്നോളജിയും മണിട്രാൻസ്ഫറും ഒരുമിച്ചുള്ള ഈ ആപ്പ് നിർമിച്ചത് ഫിൻടെക് എന്ന ആഗോള ഫിനാൻഷ്യൽ സർവീസ് കമ്പനിയാണ്. ലോൺ തരുന്നതിനുമുമ്പ് അപേക്ഷിക്കുന്നയാളുടെ ബാങ്കിലെ ക്രെഡിറ്റ് ഹിസ്റ്ററി പരിശോധിക്കുന്നത് ആപ്പിലെ ഇൻ–ബിൽറ്റ് സംവിധാനം വഴിയാണ്. മെഷീൻ ഡിസിഷനിംഗ് സിസ്റ്റം വഴിയും സ്കോർ കാർഡ് വഴിയും യോഗ്യത പരിശോധിക്കും.

പണം ആവശ്യപ്പെടുന്നയാൾ ഫേസ്ബുക് ഐഡി, ബാങ്ക് അക്കൗണ്ട് നമ്പർ, പാൻകാർഡ് നമ്പർ, ജോലി ചെയ്യുന്ന സ്‌ഥാപനത്തിലെ സാലറി സ്റ്റേറ്റ്മെന്റ് എന്നിവ നല്കണം. അപേക്ഷ തള്ളിയാൽ ഫേസ്ബുക്കിലെ സുഹൃത്തുക്കൾക്കും ലോൺ കിട്ടാൻ ബുദ്ധിമുട്ടാവുമത്രേ. മൈക്രോ ലെൻഡിംഗ് പേഡേ ലോണുകൾ യുകെയിലും യുഎസിലും സർവസാധാരണമാണ്.

ക്രെഡിറ്റ് കാർഡ് കമ്പനികൾ വാങ്ങുന്നതിലും കുറഞ്ഞ പലിശയാണ് <ളീിേ ളമരല=്ലൃറമിമ ശ്വെല=2> ലമൃഹ്യമെഹമൃ്യ.രീാ ഈടാക്കുന്നത് എന്നതിനാൽ യുവാക്കൾക്കിടയിൽ ഈ ആപ്പിന് ഏറെ പ്രചാരമാണുള്ളത്.