എന്താണ് പ്രിസ്മ..? വല്ല ഐഡിയയുമുണ്ടോ..?
എന്താണ് പ്രിസ്മ..? വല്ല ഐഡിയയുമുണ്ടോ..?
Monday, July 18, 2016 2:56 AM IST
എവിടെ നോക്കിയാലും പ്രിസ്മയാണ്. ഫേസ്ബുക്ക് തുറന്നാൽ, വാട്സ്ആപ്പ് തുറന്നാൽ. സെലിബ്രിറ്റികളടക്കം പ്രിസ്മയിൽ രൂപംമാറ്റിയ ചിത്രങ്ങൾ പോസ്റ്റ് ചെയ്യാൻ മത്സരിക്കുന്നു. ഇല്ലാത്തവൻ ഉള്ളവനോട് പ്രിസ്മ എഡിറ്റ് ചെയ്തുതരാൻ ആവശ്യപ്പെട്ടു കൊണ്ടുള്ള സന്ദേശങ്ങളാണ് ഫേസ്ബുക്ക്, വാട്സ്ആപ്പ് ചാറ്റുകളിൽ നിറയുന്നത്. ഒരു ബ്ലോക്ബസ്റ്റർ ചിത്രം പോലെ കൊടുങ്കാറ്റ് പോലെ വന്ന് വല്ലാതെ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ് ഈ പ്രിസ്മ.

<യ> പ്രിസ്മ എന്ന മാന്ത്രികൻ

ഫോട്ടോ എഡിറ്റിംഗ് സോഫ്റ്റ് വെയറുകൾ എണ്ണിയാലൊടുങ്ങാത്ത എണ്ണമുണ്ട് ആപ്പ് സ്റ്റോറുകളിൽ. അതുപോലെ തന്നെയുള്ള ഒരു പിക്ചർ ഫിൽട്ടർ ആപ്പാണ് പ്രിസ്മ. എന്നാൽ മറ്റ് ആപ്പുകളിൽ നിന്ന് പ്രിസ്മയെ വ്യത്യസ്തമാക്കുന്നത് അതിന്റെ പെർഫെക്ഷനാണ്. മറ്റുള്ളവയിൽ നിന്നു വ്യത്യസ്തമായ 33 ഫിൽട്ടർ ഓപ്ഷനുകളാണ് ഇതിനെ വേറിട്ടുനിർത്തുന്നത്. പിക്കാസോ, വാൻഗോഗ്, മൂങ്ക്, ലെവിറ്റാൻ തുടങ്ങിയ വിഖ്യാത ചിത്രകാരന്മാരുടെ ശൈലി ഫോട്ടോകളിലേക്കു പകർത്താനാകുമെന്നതാണ് പ്രിസ്മയുടെ ജനപ്രീതിക്കു കാരണം. അതായത്, എത്ര അറുബോറൻ ചിത്രമാണെങ്കിലും പ്രിസ്മയുടെ കരസ്പർശമേറ്റു കഴിഞ്ഞാൽ ക്ലാസിക് പെയിന്റിംഗ് ആയിത്തീരുമെന്ന് അർഥം. പോർട്രെയ്റ്റ് ചിത്രങ്ങളുടെ എഡിറ്റിംഗിനായി വിവിധ ഡിസൈനുകളും പാറ്റേണുകളും തന്നെ പ്രിസ്മയ്ക്കുണ്ട്.

റഷ്യൻ സ്റ്റാർട്ടപ് കമ്പനിയാണ് ഈ അദ്ഭുത ആപ്പിനു പിന്നിൽ. അലക്സി മൊയ്സീൻകോവ് എന്ന 25കാരൻ നാലു സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ഈ സ്റ്റാർട്ടപ് ആരംഭിച്ചത്.

<ശാഴ െൃര=/ളലമേൗൃല/ലേരബ2016ഖൗഹ്യ18്യമ2.ഷുഴ മഹശഴി=ഹലളേ>

<യ> എങ്ങനെ പ്രിസ്മ?

ഡിജിറ്റൽ സാങ്കേതികവിദ്യ വന്നതോടെ ഫോട്ടോ എഡിറ്റിംഗിന് അതിരില്ലാത്ത സാധ്യതകളാണ് കൈവന്നത്. ഇതിന്റെ പുതിയ വേർഷനായ ആർട്ടിഫിഷ്യൽ ഇന്റലിജൻസും ന്യൂറൽ നെറ്റ്വർക്കുമാണ് പ്രിസ്മയുടെ കരുത്ത്. മറ്റ് എഡിറ്റിംഗ് ആപ്പുകൾ ചിത്രങ്ങൾക്ക് ഇഫക്ടുകൾ മാത്രം നല്കുമ്പോൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ ചിത്രങ്ങൾ വിശദമായി പഠിച്ച് അവയെ പുതുതായി വരച്ചുണ്ടാക്കുകയാണ് പ്രിസ്മ ചെയ്യുന്നത്. ഇംപ്രഷൻ, മൊസൈക്ക്, ഗോത്തിക് തുടങ്ങിയ 33 ഫിൽട്ടർ ഓപ്ഷനുകളെ കൂട്ടുപിടിച്ചാണ് ഇത്.


<യ> വൈറലായി വൈറലായി ഇതെങ്ങോട്ട്...!

സ്വപ്നതുല്യമായ പ്രചാരമാണ് പ്രിസ്മയ്ക്ക് സോഷ്യൽ മീഡിയയിൽ ലഭിച്ചിരിക്കുന്നത്. പ്രിസ്മയിൽ ചിത്രമെടുത്തു ഷെയർ ചെയ്യുന്നത് അഭിമാന പ്രശ്നമായി വരെ ആളുകൾ കണ്ടുതുടങ്ങി. ഫലമോ, പത്തുലക്ഷത്തിലേറെപ്പേർ ഇതുവരെ ആപ്പ് ഡൗൺലോഡ് ചെയ്തുകഴിഞ്ഞു. സെലിബ്രിറ്റികൾ ഏറ്റെടുത്തതോടെ ഇനിയും പ്രിസ്മയ്ക്ക് ജനപ്രീതി കൂടുമെന്നത് ഉറപ്പാണ്. അതേസമയം, ആപ്പിളിന്റെ ഐഒഎസിൽ മാത്രമേ പ്രിസ്മ ഇൻസ്റ്റാൾ ചെയ്യാനാകൂ എന്ന ഒരു പരാതി മാത്രമേയുള്ളൂ.

<ശാഴ െൃര=/ളലമേൗൃല/ലേരബ2016ഖൗഹ്യ18്യമ3.ഷുഴ മഹശഴി=ഹലളേ>

<യ> ആൻഡ്രോയിഡുകാർ വിഷമിക്കേണ്ട, പ്രിസ്മ വരും

നിലവിൽ ഐഒഎസ് ഉപഭോക്‌താക്കൾക്കു മാത്രമുള്ള പ്രിസ്മ തങ്ങൾക്കും ലഭിക്കുമെന്ന് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആൻഡ്രോയിഡ്, വിൻഡോസ് ഉപഭോക്‌താക്കൾ. അവർക്ക് സന്തോഷത്തിനു വക നല്കുന്നതാണ് കമ്പനി വൃത്തങ്ങളിൽ നിന്നു വരുന്ന പുതിയ വാർത്തകൾ. ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും ഉപയോഗിക്കാൻ പാകത്തിൽ പ്രിസ്മ എത്തുമെന്നാണ് അറിയുന്നത്.

ഇതു കൂടാതെ വീഡിയോ ദൃശ്യങ്ങളെ ആനിമേഷൻ രൂപത്തിലാക്കാൻ പാകത്തിൽ പരിഷ്കരിച്ച പ്രിസ്മ ആപ്പ് എത്തുമെന്നും അറിയുന്നു. എന്നു വരുമെന്ന് അറിയില്ലെങ്കിലും വീഡിയോ ആപ്പ് ഉടൻ തന്നെ വരുമെന്നാണ് കമ്പനി നല്കുന്ന സൂചന. ഇനി പ്രിസ്മ ആരാധകർക്ക് അതിനുവേണ്ടിയുള്ള കാത്തിരിപ്പ് ആരംഭിക്കാം. ആൻഡ്രോയിഡുകാർക്ക് പ്രിസ്മയ്ക്കു വേണ്ടിയുള്ള കട്ട വെയ്റ്റിംഗ് തുടരാം.

തയാറാക്കിയത്: <യ> ഡെന്നിസ് ജേക്കബ്

<ശാഴ െൃര=/ളലമേൗൃല/ലേരബ2016ഖൗഹ്യ18്യമ4.ഷുഴ മഹശഴി=ഹലളേ>