കർക്കടക സ്പെഷൽ
കർക്കടക സ്പെഷൽ
Saturday, July 16, 2016 4:18 AM IST
<യ> ഇലക്കറികൾ

എളുപ്പത്തിൽ ദഹിക്കുന്നതും ഊർജപ്രദവുമായ ഭക്ഷണക്രമമാണ് മിഥുനം, കർക്കിടക മാസത്തിൽ ശീലിക്കേണ്ടത്. മഴക്കാലം ആരോഗ്യ സമ്പുഷ്ടമാക്കാൻ ആറ്തരം ഇലക്കറി വിഭവങ്ങളാണ് ഇത്തവണ കർക്കടക–റംസാൻ സ്പെഷൽ പാചകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ചേമ്പില, ഉലുവയില, പയറില, മത്തന്റെ ഇല എന്നിങ്ങനെയുള്ള ഇലകൾ ഉപയോഗിച്ചു വ്യത്യസ്ത രുചിയുള്ള കറികൾ തയാറാക്കാം. ഇത്തരം കറികൾ ആരോഗ്യത്തിന് ഉത്തമമാണ്.ആ പാചകക്കുറിപ്പുകൾ രുചിക്കാം...

<യ> പയറില– മത്തനില തോരൻ

ആവശ്യമുള്ള സാധനങ്ങൾ
പയറിന്റെ തളിരില – നാലു കപ്പ്
മത്തന്റെ തളിരില – മൂന്നു കപ്പ്
ഉപ്പ്– പാകത്തിന്
മഞ്ഞൾപൊടി – അര ടീസ്പൂൺ
തേങ്ങാ ചുരണ്ടിയത് – രണ്ടു കപ്പ്
മുളകുപൊടി – ഒരു ടീസ്പൂൺ
ജീരകം, കടുക്, ഉഴുന്ന് – കാൽ ടീസ്പൂൺ വീതം
വെളുത്തുള്ളി – നാല് അല്ലി
എണ്ണ – ഒരു ടേബിൾസ്പൂൺ
ഉണക്കമുളക് – മൂന്നെണ്ണം

തയാറാക്കുന്ന വിധം
പയറിലയും മത്തനിലയും ചെറുതായരിഞ്ഞ് ഉപ്പും മഞ്ഞളും ചേർത്തിളക്കി വയ്ക്കുക. ഒരു ചീനച്ചട്ടി ചൂടാക്കി അതിൽ എണ്ണ ഒഴിച്ച് ചൂടാക്കി പയറില, മത്തനിലക്കൂട്ട് ഇട്ട് വേവിച്ചു വാങ്ങുക. അൽപം വെള്ളം തളിച്ചു വേണം വേവിക്കേണ്ടത്. തേങ്ങാ, മുളകുപൊടി, ജീരകം, വെളുത്തുള്ളി എന്നിവ നന്നായി ചതച്ചു കഷണത്തോടൊപ്പം ചേർക്കുക. മുക്കാൽ ടീസ്പൂൺ എണ്ണ ഒരു പാനിൽ ഒഴിച്ചു ചൂടാക്കി കാൽ ടീസ്പൂൺ ഉഴുന്ന്, കാൽ ടീസ്പൂൺ കടുക,് മൂന്ന് ഉണക്കമുളക് എന്നിവയിട്ടു വറുക്കുക. കടുക് പൊട്ടുമ്പോൾ കൂട്ട് ചേർത്ത് കഷണം ഇതിലേക്കിട്ട് ഇളക്കി നന്നായി ഉലർത്തി വാങ്ങുക.

<ശാഴ െൃര=/ളലമേൗൃല/െവേൃലലബ2016ഖൗഹ്യ16ഴമ2.ഷുഴ മഹശഴി=ഹലളേ>

<യ>ചീര ദാൽ കറി

ആവശ്യമുള്ള സാധനങ്ങൾ
ചീര (ചെറുതായരിഞ്ഞത്)– നാലു കപ്പ്
മസൂർ ദാൽ വേവിച്ചത് – ഒരു കപ്പ്
ഉപ്പ് – പാകത്തിന്
മഞ്ഞൾപൊടി – അര ടീസ്പൂൺ
തേങ്ങ ചുരണ്ടിയത് – ഒരു കപ്പ്് +
ഒരു ടേബിൾസ്പൂൺ
ജീരകം – രണ്ടു നുള്ള്
മുളകുപൊടി – ഒരു ടീസ്പൂൺ
കടുക്, ഉഴുന്ന് – കാൽ ടീസ്പൂൺ വീതം

എണ്ണ – ഒരു ടേബിൾ സ്പൂൺ
ഉണക്കമുളക് – രണ്ടെണ്ണം

തയാറാക്കുന്ന വിധം
ഒരു കപ്പ് തേങ്ങ, ജീരകം, മുളകുപൊടി എന്നിവ തരുതരുപ്പായി അരച്ചുവയ്ക്കുക. ചീര അരിഞ്ഞതിൽ ഉപ്പും മഞ്ഞളും കുറച്ച് വെള്ളവും ചേർത്തു വേവിക്കുക. വേവിച്ചുവച്ച മസൂർദാലും ചേർത്ത് രണ്ടും തമ്മിൽ നന്നായി യോജിക്കുമ്പോൾ അരപ്പിട്ട് ഇളക്കി വാങ്ങുക. എണ്ണ ചൂടാക്കി ഒരു ടേബിൾസ്പൂൺ തേങ്ങായിട്ടു വറുത്ത് ബ്രൗൺ നിറമാക്കി കറിയിലേക്ക് കോരിയിടുക. മിച്ചമുള്ള എണ്ണയിൽ ഉണക്കമുളക്, കടുക്, ഉഴുന്ന് എന്നിവയിട്ടു വറുക്കുക. കടുകു പൊട്ടുമ്പോൾ കൂട്ട് ചേർത്ത് കഷണം ഇതിലേക്ക് പകർന്ന് ആവശ്യത്തിന് വെള്ളമൊഴിച്ച് ചാറിന്റെ അയവ് പാകപ്പെടുത്തുക. തിള വന്നാലുടൻ വാങ്ങുക.

<യ>ചേമ്പില, ചേമ്പിൻതാൾ തീയൽ

ആവശ്യമുള്ള സാധനങ്ങൾ
ചേമ്പില വീതികുറച്ച്
നീളത്തിൽ അരിഞ്ഞത് – രണ്ടു കപ്പ്
ചേമ്പിൻതാൾ
നീളത്തിലരിഞ്ഞത് – ഒരു കപ്പ്
ഉപ്പ് –പാകത്തിന്
മഞ്ഞൾപ്പൊടി – മുക്കാൽ ടീസ്പൂൺ
ചുരണ്ടിയ തേങ്ങ – ഒന്നര കപ്പ്
ഉണക്കമുളക് – അഞ്ചെണ്ണം
ഉള്ളി – പത്തെണ്ണം
ഉലുവ, കടുക് – കാൽ ടീസ്പൂൺ വീതം
മല്ലി – ഒരു ടീസ്പൂൺ
എണ്ണ – ഒന്നര ടീസ്പൂൺ

തയാറാക്കുന്ന വിധം
ചേമ്പിലയും തണ്ടും അരിഞ്ഞത് ഒരു പാത്രത്തിലാക്കി ഉപ്പും മഞ്ഞളും വേകാൻ പാകത്തിന് വെള്ളവും ചേർത്ത് വേവിച്ചുവാങ്ങുക. ഒരു ടീസ്പൂൺ എണ്ണ ചൂടാക്കി നാല് ഉണക്കമുളക്, മല്ലി, എട്ട് ഉള്ളി അരിഞ്ഞത് എന്നിവയിട്ട് വറുത്ത് ബ്രൗൺ നിറമാക്കി കോരുക. ആറിയശേഷം മിക്സി ജാറിലിട്ട് വെണ്ണപോലരച്ച് കഷണത്തോടൊപ്പം ചേർത്ത് ഇളക്കുക. അര ടീസ്പൂൺ എണ്ണ ചൂടാക്കി ഒരു ഉണക്കമുളകും കടുകും ഉലുവയും രണ്ട് ഉള്ളി അരിഞ്ഞതുമിട്ട് വറുത്ത് കടുകു പൊട്ടുമ്പോൾ കൂട്ട് ചേർത്ത് കറി ഇതിലേക്കു പകർന്നു തിളവന്നാൽ ഉടൻ വാങ്ങി ഇളക്കി അടച്ചുവയ്ക്കുക.

കുറിപ്പ്: ഇലക്കറി പാചകത്തിന് കറിവേപ്പില ചേർക്കേണ്ടതില്ല.

<ശാഴ െൃര=/ളലമേൗൃല/െവേൃലലബ2016ഖൗഹ്യ16ഴമ3.ഷുഴ മഹശഴി=ഹലളേ>

<യ>ഇന്ദു നാരായൺ
തിരുവനന്തപുരം