നേരത്തെ തുടങ്ങാം, റിട്ടയർമെന്റിന്
നേരത്തെ തുടങ്ങാം, റിട്ടയർമെന്റിന്
Friday, July 15, 2016 4:52 AM IST
<യ> ജോയ് ഫിലിപ്പ്

ജോലിക്കു കയറുമ്പോൾ റിട്ടയർമെന്റിനെക്കുറിച്ച് ഓർമിക്കുകയില്ല. റിട്ടയർമെന്റിനെക്കുറിച്ചാലോചിക്കാൻ ധാരാളം സമയമുണ്ടല്ലോ; അതു വളരെ അകലെയാണല്ലോ എന്നൊക്കെയാണ് ചിന്തിക്കുക. ചെറുപ്പത്തിന്റെ പ്രസരിപ്പിൽ സമയം കടന്നുപോകുന്നത് പലപ്പോഴും അറിയാറില്ല. ജോലി ജീവിതത്തിന്റെ അവസാന ലാപ്പിലേക്ക് എത്തുമ്പോഴാണ് റിട്ടയർമെന്റിനെക്കുറിച്ചാലോചിക്കുക.

റിട്ടയർമെന്റിനുശേഷവും 25–30 വർഷം ജോലിക്കാലത്തെ വരുമാനമില്ലാതെ ജീവിക്കേണ്ട സ്‌ഥിതിയിലാണ്. റിട്ടയർമെന്റെ ജീവിതത്തിനിടയിൽ പണമില്ലാതാകുന്ന ആലോചിക്കുവാൻ കഴിയുമോ?
നിർഭാഗ്യവശാൽ മിക്ക മാതാപിതാക്കളും റിട്ടയർമെന്റ് പ്ലാനിംഗിനെക്കുറിച്ചു ജോലിയുള്ള മുതിർന്ന മക്കളോട് സംസാരിക്കാറില്ല. കാരണം അവർ അതു അവരുടെ ജോലിക്കാലത്തു റിട്ടയർമെന്റിനായി സൂക്ഷിക്കുവാൻ സാധിച്ചിരുന്നില്ല എന്നതുതന്നെ കാരണം. നല്ലൊരു പങ്കു മാതാപിതാക്കൾക്കും അവരുടെ ‘ സുവർണ വർഷങ്ങളിലേക്ക്’ പണം സ്വരൂപിക്കുന്നതിനുള്ള വലിയ ജോലിയില്ല എന്നതുതന്നെയായിരുന്നു മുഖ്യകാരണങ്ങളിലൊന്ന്.

എന്നാൽ ഇന്നു സ്‌ഥിതി മാറി. പഴയ കാലത്ത് റിട്ടയർമെന്റ് ജീവിതത്തിൽ ആശ്രയിക്കാവുന്ന മറ്റു വഴികളുണ്ടായിരുന്നു. അണുകുടുംബത്തിന്റെ വരവോടെ ഇന്ന് അതെല്ലാം അടഞ്ഞതുപോലെയാണ്. ഇനി ജോലി ചെയ്യുന്ന സമയത്തു ‘ സുവർണ വർഷ’ങ്ങൾക്കായി സമ്പാദിക്കുകയേ വഴിയുള്ളു. അതിനു മാതാപിതാക്കളുടെ പറയാതെ പറയുന്ന അനുഭവത്തിൽ നിന്നുള്ള പാഠം പഠിക്കുക!

<യ> കടത്തിൽ മുങ്ങി മരണം

ഇതൊരു സാധാരണ പ്രതിഭാസമാണ്. വിജയിക്കാത്ത റിട്ടയർമെന്റ് കഥകൾക്കു പിന്നിലെ ഏക കാരണം ഇതാണ്. വകതിരിവില്ലാതെ, ഭാവിയിലുണ്ടാകാനിരിക്കുന്ന വരുമാനം പണയം വച്ചു കടം വാങ്ങും. അതു വെറുതെ ചെലവഴിക്കും. ഈ കടം സർവീസ് ചെയ്യാൻ വീണ്ടും കടമെടുക്കും. ഇതിന് ഉത്തരമൊന്നേയുള്ളു. വിവേകത്തോടെ ചെലവഴിക്കുക; കടം വാങ്ങുന്നത് കഴിയുന്നതും ഒഴിവാക്കുക.
മറ്റൊന്നു കൂടി ഓർമിക്കുക റിട്ടയർമെന്റിനു മുമ്പേ ഭവന വായ്പ ഉൾപ്പെടെ കടമെല്ലാം അവസാനിപ്പിക്കുക.

മിക്ക ആളുകളും കുട്ടികളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനുമൊക്കെയുള്ള നിക്ഷേപത്തിനാണ് പ്രാധാന്യം നൽകുന്നത്. അതുവരുമ്പോൾ റിട്ടയർമെന്റ് പിന്നോട്ടു പോകും. ഇതു വലിയ തെറ്റാണ്. കാരണം റിട്ടയർമെന്റ് നിക്ഷേപത്തിന്റെ കോമ്പൗണ്ടിംഗിനു ലഭിക്കാവുന്ന സമയം കിട്ടാതെ പോകുന്നു. മികച്ച സമ്പത്തിനു ദീർഘനാൾ വേണം.

കുട്ടികളുടെ വിദ്യാഭ്യാസത്തിനു വായ്പ കിട്ടും. അവർക്കു തിരിച്ചടയ്ക്കാൻ സമയവുമുണ്ട്. പക്ഷേ റിട്ടയർമെന്റിന് വായ്പ കിട്ടുകയില്ല എന്ന കാര്യം മറക്കാതിരിക്കുക.

അതിനാൽ റിട്ടയർമെന്റിന് ഏറ്റവും മുന്തിയ പരിഗണന നൽകുക. രണ്ടാം സ്‌ഥാനമേ മറ്റെന്തിനുമുള്ളു.
വരുമാനത്തിന്റെ നാളുകളിൽ വരുമാനമില്ലാത്ത നാളുകൾക്കായി സമ്പത്ത് സൃഷ്ടിക്കാൻ ശ്രദ്ധ നൽകാം. നിക്ഷേപം പ്ലാൻ ചെയ്യാം.

<ശാഴ െൃര=/ളലമേൗൃല/യറബ2016ഖൗഹ്യ15ിമ2.ഷുഴ മഹശഴി=ഹലളേ>

<യ>റിട്ടയർമെന്റിന് എങ്ങനെ 10 കോടി നേടാം

ഇരുപത്തിമൂന്നാം വയസിൽ ഐടി കമ്പനിയിൽ കയറിയ കൃഷ്ണകുമാർ നാലു വർഷത്തിനുശേഷം ജോലി മാറിയപ്പോൾ ശമ്പളം ഇരട്ടിയോടെ എഴുപതിനായിരത്തിനു മുകളിലായി. ഇതുവരെ കിട്ടുന്ന ശമ്പളം ചെലവിനു തികയുകയേ ഉണ്ടായിരുന്നുള്ളു. സമ്പാദ്യമായി വളരെ ചെറിയ തുകയേ ഉണ്ടായിരുന്നുള്ളു.

പുതിയ ജോലിയിൽ ആദ്യമായി ചിന്തിച്ചത് റിട്ടയർമെന്റ് നിക്ഷേപത്തെക്കുറിച്ചാണ്. ഇപ്പോൾ 40,000 രൂപ പ്രതിമാസ ചെലവു വരുന്നു. 30 വർഷത്തിനുശേഷം ഇതേ നിലവാരത്തിൽ മുന്നോട്ടു പോകണമെങ്കിൽ ( 7 ശതമാനം പണപ്പെരുപ്പത്തിൽ) മാസം 3.1 ലക്ഷം രൂപ വേണം. 58 വയസിൽ റിട്ടയർ ചെയ്താൽ അടുത്ത 20 വർഷം ഇതേ നിലവാരത്തിൽ ജീവിച്ചു പോകുവാൻ കുറഞ്ഞത് 6.2 കോടി രൂപ വേണം. സംഖ്യയുടെ വലുപ്പം കണ്ട് കൃഷ്ണകുമാർ ഞെട്ടി!
ഇതെങ്ങനെ നേടാൻ? കൃഷ്ണകുമാർ ആത്മഗതംപോലെ പറഞ്ഞു.
മലയാളത്തിൽ ഒരു ചൊല്ലുണ്ട്.
‘പല തുള്ളി പെരുവെള്ളം’ ഇതോടൊപ്പം വിഖ്യാത ശാസ്ത്രജ്‌ഞൻ എട്ടാമത്തെ അത്ഭുതമായ വിശേഷിപ്പിച്ച ‘പവർ ഓഫ് കോമ്പൗണ്ടിംഗ്’ കൂടി ചേരുമ്പോൾ കൃഷണകുമാറിന്റെ ലക്ഷ്യം നേടുക പ്രയാസകരമാവില്ല. അതും ചെറിയ നിക്ഷേപത്തിലൂടെ. കൃഷ്ണകുമാറിനു ചെലവു കഴിഞ്ഞു മിച്ചമുള്ള 15000 രൂപകൊണ്ടുതന്നെ.

<യ>ഇപ്പോൾ തുടങ്ങാം റിട്ടയർമെന്റ് നിക്ഷേപം

ഇപ്പോൾ തന്നെ റിട്ടയർമെന്റിനായി നിക്ഷേപം തുടങ്ങാം. ഏതു പ്രായം എന്നൊന്നും നേക്കേണ്ട. ഇതുവരെ റിട്ടയർമെന്റ് നിക്ഷേപം തുടങ്ങാത്തവർ ഇത് ഇപ്പോൾ തന്നെ ആരംഭിക്കണം. റിട്ടയർമെന്റിന് സമ്പാദ്യം മാറ്റി വയ്ക്കാൻ താമസിച്ചത് എന്തുകൊണ്ടെന്ന ആലോചിക്കാനുള്ള സമയമല്ലിത്.

സമയം കളയാതെ നിക്ഷേപം ആരംഭിക്കുകയെന്നതാണ് പ്രധാനം. കാരണം നിക്ഷേപം കൂടുതൽ കാലം കിടക്കുംതോറും കൂട്ടു പലിശയ്ക്ക് ആ നിക്ഷേപത്തിൽ പ്രവർത്തിക്കാൻ കൂടുതൽ കാലം ലഭിക്കുന്നു. ചെറിയ കാലത്തെ താമസം നിങ്ങളുടെ റിട്ടയർമെന്റ് നിധിയിൽ ലക്ഷക്കണക്കിനു രൂപയുടെ കുറവുണ്ടാക്കുന്നു. ചിലപ്പോൾ കോടികളുടെ കുറവും!

ചെറിയ നിക്ഷേപം പോലും ദീർഘകാലത്തൽ അതിശയിപ്പിക്കുന്ന സമ്പത്തായി മാറും. ഉദാഹരണത്തിന്, 10,000 രൂപ വീതം അടുത്ത 30 വർഷത്തേക്ക് ഇക്വിറ്റി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുകയാണെന്നു കരുതുക. പന്ത്രണ്ടു ശതമാനം റിട്ടേൺ ലഭിച്ചാൽ നിക്ഷേപം 3.56 കോടിയായി വളരും. നിക്ഷേപമാകട്ടെ 36 ലക്ഷം രൂപയും.

അതിനാൽ മാസം നടത്തുന്ന നിക്ഷേപത്തെ ടെലിഫോൺ ബില്ലോ, വൈദ്യുതി ബില്ലോ, വെള്ളത്തിന്റെ ബില്ലോ ഒക്കെ അടയ്ക്കുന്നതുപോലെ തന്നെ ഓരോ മാസവും അടച്ചുപോരുക.
വരുമാനം ലഭിച്ചു തുടങ്ങുന്ന അന്നു മുതൽതന്നെ റിട്ടയർമെന്റിനായി നിക്ഷേപം തുടങ്ങുക. കട്ടിംഗ് ഒക്കെ കഴിഞ്ഞു വീട്ടിലേക്കു കൊണ്ടുപോകുന്ന ശമ്പളത്തിന്റ പത്തു ശതമാനമെങ്കിലും നിക്ഷേപത്തിലേക്ക് അനുഷ്ഠാനം പോലെ നീക്കി വയ്ക്കുക.

ഈ സാമ്പത്തിക ഉത്തരവാദിത്വം നിങ്ങൾക്കു ദീർഘകാലത്തിൽ ഉത്ക്കണ്ഠയ്ക്കു വകയില്ലാത്ത സാമ്പത്തികാടിത്തറ നൽകും.

എന്നാൽ ജീവിത യാഥാർത്ഥ്യത്തിലേക്കു വരുമ്പോൾ, അതായത് ചെലവ് വരവിനേക്കാൾ വേഗം ഉയരുമ്പോൾ പലപ്പോഴും കത്തി വീഴുക റിട്ടയർമെന്റ് നിക്ഷേപത്തിലാണ്. ഇതിനെ ചെറുത്തു നിൽക്കുവാൻ സാമാന്യം നല്ല മനക്കരുത്തുതന്നെ വേണം.

<യ> എങ്ങനെയെത്താം 10 കോടിയിൽ?

മ്യൂച്വൽ ഫണ്ടുകൾ പറയും 15000 രൂപ വീതം 30 വർഷം നിക്ഷേപിച്ചാൽ 15 ശതമാനം വാർഷിക വരുമാനവും ലഭിച്ചാൽ 10 കോടി ഉറപ്പ്. ഇരുപതു വർഷക്കാലത്ത് 15–21 ശതമാനം വാർഷിക റിട്ടേൺ നൽകിയ ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ പലതുണ്ട്. ഇക്വിറ്റി ഫണ്ടുകളുടെ 15 വർഷത്തെ ശരാശരി റിട്ടേൺ 15ശതമാനത്തിനു താഴെയാണ്. അതിനാൽ 15 ശതമാനം റിട്ടേൺ പ്രതീക്ഷിക്കുക അതിമോഹമാണ്. ശരാശരി പ്രകടനം കാഴ്ച വയ്ക്കുന്ന ഇക്വിറ്റി ഫണ്ടുകളുടെ റിട്ടേൺ 12 ശതമാനമാണ്. ഇതു കണക്കിലെടുത്താൽ 30 വർഷംകൊണ്ടു ലഭിക്കുക 5.3 കോടി രൂപയാണ്. ലക്ഷ്യത്തേക്കാൾ 4.7 കോടി രൂപ കുറവ്. 13 ശതമാനം ലഭിച്ചാൽ 6.6 കോടിയാകും.
ലൈഫ് ഇൻഷുറൻസ്, മറ്റു ഡെറ്റ് ഉപകരണങ്ങൾ തുടങ്ങിയവയിലെ നിക്ഷേപം കൃഷ്ണകുമാറനെ ലക്ഷ്യത്തിന്റെ അടുത്തെങ്ങും എത്തിക്കുകയില്ല.

<യ> എന്താണ് പരിഹാരം?

നിക്ഷേപത്തിന്റെ അളവ് ഉയർത്തുക. പക്ഷേ ചെലവു നടക്കേണ്ട. കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ ആവശ്യങ്ങൾക്ക് നിക്ഷേപ വേണ്ടേ....


വേണം. തീർച്ചയായും.

എല്ലാവർഷവും ശമ്പളത്തിൽ വാർഷിക ഇൻക്രിമെന്റ് ലഭിക്കാറുണ്ടല്ലോ. ഇടയ്ക്ക് പ്രമോഷനും ബോണസുമൊക്കെ കിട്ടറുണ്ട്. അതോടെ വരുമാനത്തിനും മാറ്റം വരുന്നു. ഇങ്ങനെ വർധിക്കുന്ന വരുമാനത്തിൽ ഒരു ഭാഗം റിട്ടയർമെന്റ് നിക്ഷേപത്തിലേക്ക് എല്ലാ വർഷവും മാറ്റുക.
ഉദാഹരണത്തിന് റിട്ടയർമെന്റ് നിക്ഷേപത്തിൽ ഓരോ വർഷവും 5 ശതമാനം വീതം വർധിപ്പിക്കാം. റിട്ടയർമെന്റ് ആകുമ്പോൾ സമാഹരിക്കുന്ന തുകയിൽ എന്തു വ്യത്യാസം അതു വരുത്തുമെന്നു നോക്കാം.

പ്രതിമാസ നിക്ഷേപമായ 15000 രൂപയിൽ 5 ശതമാനം വീതം വർധന വരുത്തിയാൽ 12 ശതമാനം റിട്ടേണിൽ 30 വർഷം പൂർത്തിയാകുമ്പോൾ 6.6 കോടി രൂപയായി നിക്ഷേപം വളരും.
ഈ വർധന 10 ശതമാനമാക്കിയാൽ നിക്ഷേപം 11.3 കോടി രൂപയായി വളരും.
ചുരുക്കിപ്പറഞ്ഞാൽ വരുമാന വളർച്ചയ്ക്കനുസരിച്ച് ക്രമമായി ഒരു നിശ്ചിത ശതമാനം റിട്ടയർമെന്റ് നിക്ഷേപത്തിനുള്ള എസ്ഐപിയിലേക്കും മാറ്റുക.

<ശാഴ െൃര=/ളലമേൗൃല/യറബ2016ഖൗഹ്യ15ിമ3.ഷുഴ മഹശഴി=ഹലളേ>

<യ>(നേരത്തെ) റിട്ടയർ ചെയ്യാൻ 5 സ്റ്റെപ്പുകൾ

1. നിക്ഷേപം യുക്‌തിയോടെ ആസൂത്രണം ചെയ്യുക. ഏഴു ശതമാനം പണപ്പെരുപ്പം കണക്കാക്കി അതിനേക്കാൾ മെച്ചപ്പെട്ട റിട്ടേണിനുള്ള നിക്ഷേപം നടത്തുക. ദീർഘകാല ലക്ഷ്യമായതിനാൽ റിസ്ക് എടുക്കാൻ മടിക്കരുത്.
2. കഴിയുന്നത്ര ചെലവ് ഒഴിവാക്കുക. ഇതിനർത്ഥം ആവശ്യങ്ങൾ ഉപേക്ഷിക്കണമെന്നല്ല. അനാവശ്യങ്ങൾ ഉപേക്ഷിക്കുക. ഡിസ്കൗണ്ടുകളും സൗജന്യങ്ങളുമൊക്കെ ഉപയോഗപ്പെടുത്താം.
3. കൂടുതൽ വരുമാനം നേടുക. ഒരു ജോലിയിൽ പ്രവേശിച്ചുഎന്നു കരുതി അതിൽ തൂങ്ങിക്കിടക്കേണ്ടതില്ല. കൂടുതൽ സ്കിൽ ആർജിച്ച് വരുമാനം മെച്ചപ്പെടുത്താൻ ശ്രമിക്കുക.
4. ആവശ്യത്തിനു ഹെൽത്ത്, ടേം ഇൻഷുറൻസ് പോളിസികൾ എടുക്കുക. സമ്പത്തു ചോർന്നു പോകുന്നതിനെതിരേയുള്ള മുൻകരുതലാണിത്.
5. വരുമാനം, ചെലവ് എന്നിവ അടിസ്‌ഥാനമാക്കി ധനകാര്യ ലക്ഷ്യങ്ങൾ നിശ്ചയിക്കു. അതു നടപ്പിൽ വരുത്തുക.

റിട്ടയർമെന്റ് ഫണ്ടിന് മിശ്രിത നിക്ഷേപം

എല്ലാവർക്കും ഇക്വിറ്റി അധിഷ്ഠിത നിക്ഷേപത്തിൽ താല്പര്യമുണ്ടാവില്ല. റിസ്ക് എടുക്കാനുള്ള മനക്കരുത്തുണ്ടാവില്ല. അതിനാൽ വിവിധ ആസ്തികളുടെ കോംബിനേഷനുകൾ നിക്ഷേപത്തിനായി തെരഞ്ഞെടുക്കാം.

കുറഞ്ഞ പ്രായത്തിലുള്ളവർ തീർച്ചയായും ഇക്വിറ്റി ഫണ്ടിലെ നിക്ഷേപത്തിനു ഊന്നൽ നൽകണം. പ്രായം കൂടുന്നതനുസരിച്ച് റിസ്ക് ശേഷി കുറയുന്നതിനാൽ ഇക്വിറ്റിയുടെ വിഹിതം നിക്ഷേപത്തിൽ കുറച്ചുകൊണ്ടുവരാം.

ഇന്ത്യൻ സമ്പദ്ഘടനയുടെ വളർച്ചയും കൂടി കണക്കിലെടുത്ത് അയവുള്ള സമീപനം ഇക്കാര്യത്തിൽ സ്വീകരിക്കുക.

<യ>റിട്ടയർമെന്റിന് ഉപകരണങ്ങൾ

റിട്ടയർമെന്റ് ലക്ഷ്യത്തിനായി പണം വർധിപ്പിക്കുന്ന നിരവധി വഴികളുണ്ട്. ആശാരിയുടെ സഞ്ചിയിലെ ഉപകരണങ്ങൾ പോലെ. പലതരം ഉപകരണങ്ങൾകൊണ്ടാണ് ആശാരി നല്ല മികവുറ്റ മേശയും കസേരയും മറ്റു ഉപകരണങ്ങളുമൊക്കെ സൃഷ്ടിച്ചെടുക്കുന്നത്. എന്നു പറഞ്ഞതുപോലെ റിട്ടയർമെന്റാവശ്യത്തിനു ഉപയോഗിക്കുന്ന നിരവധി നിക്ഷേപ ഉപകരണങ്ങൾ ലഭ്യമാണ്. ആ ഉപകരണങ്ങൾ ഫലപ്രദമായി അതാതു സമയത്തു ഉപയോഗിച്ചാൽ ലക്ഷ്യത്തിലെത്തുക പ്രയാസമുള്ള കാര്യമല്ല.

<യ>മുഖ്യ സംഗതി

സ്‌ഥിരമായി, ക്രമമായി നിക്ഷേപം നടത്തുകയെന്നതാണ്. അതോടൊപ്പം ഓരോ വർഷവും നിക്ഷേപത്തുക ഉയർത്തിക്കൊണ്ടുവരികയെന്നതും.

ഇക്വിറ്റി മ്യൂച്വൽ ഫണ്ട് (12%)
ദീർഘകാലത്തിൽ നല്ലൊരു നിധി സ്വരൂപിക്കാനുള്ള ഏറ്റവും മികച്ച നിക്ഷേപ ഉപകരണം. അച്ചടക്കം, ക്ഷമ എന്നിവയാണ് ഈ നിക്ഷേപത്തിലെ വിജയത്തിന്റെ താക്കോൽ. കഴിഞ്ഞ 15 വർഷത്തെ ശരാശരി റിട്ടേൺ 14–15 ശതമാനമാണ്. ഇന്ത്യൻ സാമ്പത്തിക വളർച്ച കണക്കിലെടുക്കുമ്പോൾ ഇതേ റിട്ടേൺ അടുത്ത ഏതാനും ദശകങ്ങളിൽ നൽകാനുള്ള സാധ്യത ഏറെയാണ്. ചെറുപ്പക്കാർ പൂർണമായും
മധ്യവയസ്കർ ഭാഗികമായും ഈ ഉപകരണത്തെ സമ്പത്ത് സൃഷ്ടിക്കാൻ ഉപയോഗിക്കണം.

ലഘുസമ്പാദ്യം/ എഫ്ഡി (8%)

നല്ലൊരു പങ്ക് നിക്ഷേപകരുടേയും ഇഷ്ട നിക്ഷേപമേഖലയാണ്. 2016 ഏപ്രിൽ മുതൽ ഇവയുടെ പലിശ നിരക്ക് ഓരോ മൂന്നു മാസവും ഗവൺമെന്റ് പുതുക്കി നിശ്ചയിക്കുകയാണ്. നിരക്ക് എട്ടു ശതമാനത്തിനു ചുറ്റളവിലാണ്. വരുമാനം കുറവാണെങ്കിലും റിട്ടേണിന് ഉറപ്പുണ്ട്. ചിലതിനു നികുതിയും
നൽകേണ്ടതില്ല. വലിയ ഊന്നൽ ഇതിനു നൽകിയിട്ടു
കാര്യമില്ല.

ഇപിഎഫ് (8.7%)

ശമ്പളക്കാർക്ക് നിയമപരമായി തന്നെ ആരംഭിക്കേണ്ട നിക്ഷേപമാണിത്. ഇതു റിട്ടയർമെന്റിനായി
ഉപയോഗിക്കുക. റിട്ടയർ ചെയ്യുന്നതുവരെ ഇതിൽ നിന്നു തുക
പിൻവലിക്കരുത്. ഇതിന്റെ പലിശ ഓരോ വർഷവും ഗവൺമെന്റ്
നിശ്ചയിക്കുകയാണ്.

പെൻഷൻ പ്ലാൻ 7 %

റിട്ടേൺ കുറവ്. നികുതി ആനുകൂല്യങ്ങൾ ഉണ്ട്. പണപ്പെരുപ്പത്തോടെ കഷ്ടിച്ച് ഒത്തുപോകുന്നുവെന്നു മാത്രം.

ലൈഫ് ഇൻഷുറൻസ് 7%

മിക്കവരും സമ്പാദ്യത്തിനു നിക്ഷേപത്തിനുമായി സ്വീകരിക്കുന്ന വഴി ലൈഫ് ഇൻഷുറൻസ് എൻഡോവ്മെന്റ് പോളിസികളാണ്. നികുതിയിളവുണ്ടെങ്കിലും റിട്ടേൺ വളരെ കുറവാണ്. ലൈഫ് ഇൻഷുറൻസിനെ സമ്പാദ്യവുമായി കൂട്ടിക്കുഴയ്ക്കാതിരിക്കുക. എൻഡോവ്മെന്റ് പ്ലാനിനു പകരം
ടേം ഇൻഷുറൻസ് + നിക്ഷേപ പദ്ധതി തെരഞ്ഞെടുക്കുക.

എൻപിഎസ് 10%

സമീപകാലത്തു നിക്ഷേപത്തിനു ലഭിച്ച ഒരു ഉപകരണമാണിത്. റിട്ടയർമെന്റ് ലക്ഷ്യത്തിനായി ഗവൺമെന്റ് പ്രോത്സാഹിപ്പിക്കുന്ന ഉപകരണം. ഇതിലും റിസ്ക് എടുക്കാനുള്ള ശേഷിയനുസരിച്ച് നിക്ഷേപ പദ്ധതി തെരഞ്ഞെടുക്കാം. നികുതി ആനുകൂല്യങ്ങളും ലഭിക്കുന്നു. മോശമല്ലാത്ത റിട്ടേൺ ഇതുവഴി ലഭ്യമാക്കാം.

<യ>സമ്പാദ്യം ലളിതം; പക്ഷേ, അച്ചടക്കമില്ല

നല്ലൊരു പങ്ക് നിക്ഷേപകരും നേരുടന്ന പ്രശ്നമാണ് അച്ചടക്കമില്ലായ്മ. ഒന്നോ രണ്ടോ വർഷം നിക്ഷേപം നടത്തിയശേഷം അത് അവസാനിപ്പിക്കാനുള്ള പ്രവണത ഏറെയാണ്. പ്രത്യേകിച്ചും ചെറുകിട നിക്ഷേപകരുടെ ഇടയിൽ.

തുടക്കത്തിൽ അടുത്ത 25–30 വർഷത്തേക്കു എന്ന ലക്ഷ്യത്തോടെയാണ് നിക്ഷേപം ആരംഭിക്കുക. എന്നാൽ യാഥാർത്ഥ്യം എന്താണെന്ന് അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഓഫ് ഇന്ത്യയുടെ (ആംഫി) കണക്കുകൾ വ്യക്‌തമാക്കുന്നു.

ചെറുകിട നിക്ഷേപകരിൽ 47 ശതമാനവും ഇക്വിറ്റി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപം നടത്തി രണ്ടു വർഷത്തിനുള്ളിൽ നിക്ഷേപം പിൻവലിക്കുന്നു. നോൺ ഇക്വിറ്റി ഫണ്ടിലെ നിക്ഷേപം രണ്ടു വർഷത്തിനുള്ളിൽ പിൻ വലിക്കുന്നവർ 54 ശതമാനമാണ്. ഒരു വർഷത്തിനുള്ളിൽതന്നെ ഇക്വിറ്റി നിക്ഷേപത്തിന്റെ 27 ശതമാനം ചെറുകിട നിക്ഷേപകർ പിൻവലിക്കുന്നതായാണ് കണക്കുകൾ പറയുന്നത്.

ഒന്നോ രണ്ടോ വർഷം നിക്ഷേപം നടത്തിയതിനുശേഷം 10 കോടി രൂപ പ്രതീക്ഷിക്കുന്നതിൽ അർത്ഥമുണ്ടോ!

ഇക്വിറ്റി ഫണ്ടു നിക്ഷേപത്തിന്റെ റിട്ടൺ കയറിയിറങ്ങിയാണ് സംഭവിക്കുക. ദീർഘകാലത്തിൽ ഇതു സ്റ്റെഡി റിട്ടേൺ നൽകുന്നു. കഴിഞ്ഞ 15 വർഷത്തെ ഇക്വിറ്റി മ്യൂച്വൽ ഫണ്ടിലെ ശരാശരി റിട്ടേൺ 15 ശതമാനത്തിനു തൊട്ടുതാഴെയാണ്.
ഓർമിക്കുക, ക്ഷമ ദീർഘകാലത്തിൽ മികച്ച റിട്ടേൺ നേടിത്തരും!