അടൂരിന്റെ ‘പിന്നെയും’
അടൂരിന്റെ ‘പിന്നെയും’
Thursday, July 14, 2016 4:12 AM IST
അടൂർഗോപാലകൃഷ്ണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിലൂടെ ദിലീപും കാവ്യയും ഒരിടവേളക്കുശേഷം ഒന്നിക്കുന്നു. പിന്നെയും എന്നു പേരിട്ടിരിക്കുന്ന ഈ ചിത്രം ഷൂട്ടിംഗിനു മുമ്പു തന്നെ ഏറെ പബ്ലിസിറ്റി നേടിയിരുന്നു. അടൂർ ഗോപാലകൃഷ്ണൻ ചിത്രം എന്നതിനൊപ്പം ദീലീപ്– കാവ്യ ജോഡി ഒന്നിക്കുന്നതിന്റെ പ്രത്യേകതയുമാണ് ചിത്രത്തെ ശ്രദ്ധേയമാക്കിയത്. വെള്ളരിപ്രാവിന്റെ ചങ്ങാതിയാണ് ഇരുവരും ഒന്നിച്ചഭിനയിച്ച അവസാന ചിത്രം.

ഭാര്യയും ഭർത്താവുമായാണ് ദിലീപ്–കാവ്യ ഈ ചിത്രത്തിലഭിനയിക്കുന്നത്. പുരോഷത്തമൻ നായരും ദേവിയും. നാട്ടിൻപുറത്തെ കഥാപാത്രങ്ങൾ. തികച്ചും ഗ്രാമീണശൈലിയിലുള്ള വേഷവിധാനങ്ങളിലാണ് ഇരുവരും എത്തുന്നത്. പുരുഷോത്തമൻ തൊഴിൽ രഹിതനാണ്. ഭാര്യ ദേവിയാകട്ടെ അധ്യാപികയും. ഒരു മകളുണ്ട്. ഇവരുടെ ജീവിത കഥയാണ് അടൂർ ഈ ചിത്രത്തിലൂടെ പറയുന്നത്. സിനിമയുടെ കഥാഗതിയെ സംബന്ധിച്ച് ഇതുവരേയും ഒന്നും പുറത്തു വിട്ടിട്ടില്ല.


നെടുമുടിവേണു, വിജയരാഘവൻ, കെ.പി.എ.സി.ലളിത, ഇന്ദ്രൻസ്, സുധീർകരമന, ശ്രിന്റ തുടങ്ങിയവരും അഭിനയിക്കുന്നു. എം.ജെ.രാധാകൃഷ്ണൻ ഛായാഗ്രഹണം നിർവഹിക്കുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലായ് ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി.

<ശാഴ െൃര=/ളലമേൗൃല/രശിശബ2016ഖൗഹ്യ14ുമ2.ഷുഴ മഹശഴി=ഹലളേ>