ആയിരം കോഴിക്ക് അരക്കാട
ആയിരം കോഴിക്ക് അരക്കാട
Monday, July 11, 2016 4:43 AM IST
<യ> ഡോ.എസ്.ഹരികൃഷ്ണൻ

ആയിരം കോഴിക്ക് അരക്കാട എന്നാണുചൊല്ല്. ആ പഴഞ്ചൊല്ലിനെ അന്വർഥമാക്കുംവിധം ഏറ്റവും വേഗത്തിൽ വരുമാനം നേടിത്തരുന്ന ഒരു തൊഴിൽ സംരംഭമാണ് കാടവളർത്തൽ.

കാടകളെ ഒരു ദിവസം പ്രായ ത്തിലോ നാലാഴ്ച പ്രായത്തിലോ വിപണിയിൽ നിന്നു ലഭിക്കും. ഇവയെ വീടിന്റെ ചായ്പിലോ, പ്രത്യേകമായി ഷെഡ്ഡു നിർമിച്ചോ കേജ് രീതിയിലോ പാർപ്പിക്കാം.

വിരിഞ്ഞിറങ്ങി ആദ്യത്തെ മൂന്നാ ഴ്ച ബ്രൂഡർ കാടകൾ എന്നറിയപ്പെടുന്ന ഇവയെ പരിചരിക്കാൻ കൃത്രിമ ചൂടു നൽകാൻ സംവിധാനമുള്ള ബ്രൂഡർ കേജുകൾ ഉണ്ടാക്കണം. മൂന്നടി നീളവും രണ്ടടി വീതിയും ഒരടി ഉയരവുമുള്ള കൂട്ടിൽ 100 കുഞ്ഞുങ്ങളെ പാർപ്പിക്കാം.

ഒരു കുഞ്ഞിനു ഒരു വാട്ട് എന്ന പ്രകാരം 60 കുഞ്ഞുങ്ങൾക്ക് 60 വാട്ടിന്റെ ഓരോ ബൾബ് ലഭ്യമാക്കണം. ഇത്തരത്തിൽ രണ്ടാഴ്ച വരെ കൃത്രിമ ചൂട് നൽകേണ്ടത് അത്യാവശ്യമാണ്.

കൂട്ടിൽ ചണച്ചാക്ക് വിരിക്കുന്നത് കുഞ്ഞുങ്ങൾ വഴുതി വീഴാതിരിക്കാൻ ഉപകരിക്കും. ആദ്യത്തെ ആഴ്ച പത്രക്കടലാസിൽ തീറ്റ നൽകണം. ആഴം കുറഞ്ഞ വെള്ളപ്പാത്രങ്ങൾ ഉപയോഗിച്ചാൽ കുഞ്ഞുങ്ങൾ വെള്ളപ്പാത്രത്തിൽ മുങ്ങിച്ചാകുന്നത് ഒരു പരിധിവരെ തടയാം.

മൂന്നാഴ്ചകൾക്കുശേഷം ആരോഗ്യമുള്ള കാടക്കുഞ്ഞുങ്ങളെ ഗ്രോവർ കൂടുകളിലേക്കു മാറ്റാം. നാലടി നീളം, രണ്ടടി വീതി, ഒരടി ഉയരമുള്ള കൂട്ടിൽ ഏകദേശം 60 ഗ്രോവർ കാടകളെ വളർത്താം. തീറ്റയും വെള്ളവും കൂടിനു പുറത്തു സജീകരിക്കാം.

വെള്ളം നൽകുന്നതിനായി പി.വി.സി. പൈപ്പുകൾ രണ്ടുവശത്തും അടപ്പിട്ടതിനുശേഷം നെടുകെ പിളർന്നു വീതികുറഞ്ഞ ഭാഗത്തായി പിടിപ്പിക്കാം. തീറ്റ നൽകാനായി അഞ്ചിഞ്ച് വ്യാസമുള്ള പി.വി.സി പൈപ്പ് മുകളിൽ പറഞ്ഞ രീതിയിൽ നിർമിച്ച് കൂടിന്റെ നീളം കൂടിയ ഭാഗത്തായി ഉറപ്പിക്കാം. ഗ്രോവർ കാടകൾക്ക് കൃത്രിമ ചൂടോ വെളിച്ചമോ നൽകരുത്. ഗ്രോവർ കാടകളുടെ ലിംഗ നിർണയം എളുപ്പമാണ.്
ആൺകാടകൾക്കു കഴുത്തിലും നെഞ്ചിലും ഇളം ചുവപ്പും തവിട്ടും കലർന്ന നിറമാണ്. പെൺകാടകൾക്ക് ഈ ഭാഗത്തായി കറുത്ത പുള്ളിക്കുത്തോടുകൂയിയ ചാരനിറമാണ്. ഇത്തരത്തിൽ കാടകളെ വേർതിരിച്ച ശേഷം ആൺകാടകളെ ഇറച്ചിക്കായി വിൽക്കുകയും പെൺകാടകളെ മാത്രം മുട്ടയ്ക്കായി വളർത്തുകയും ചെയ്യാം.

ഏഴാഴ്ചയ്ക്കുശേഷം കാടകൾ മുട്ടയിട്ടു തുടങ്ങുന്നു. അഞ്ചു കാടകളെ വളർത്താൻ ഒരു ചതുരശ്ര അടിസ്‌ഥലം ആവശ്യമാണ്. അതായത് നൂറ് മുട്ടക്കാടകളെ വളർത്താൻ ഏഴടി നീളവും മൂന്നടി വീതിയും ഒരടി പൊക്കവുമുള്ള കൂട് ധാരാളം.

<ശാഴ െൃര=/ളലമേൗൃല/സമൃബ2016ഖൗഹ്യ11്വയ2.ഷുഴ മഹശഴി=ഹലളേ>

കേജിന്റെ തട്ടുകളുടെ എണ്ണം നാലായി പരിമിതപ്പെടുത്തണം. കൂടിന്റെ അടിഭാഗത്തായി കാഷ്ഠം ശേഖരിക്കുന്നതിന് റബർഷീറ്റോ, പ്ലാസ്റ്റിക് ഷീറ്റോ ഉപയോഗിക്കാം. കാഷ്ഠം വീഴുന്ന ഷീറ്റിൽ അറക്കപ്പൊടിയോ തവിടോ വിതറിയാൽ വൃത്തിയാക്കൽ എളുപ്പമാകും. രൂക്ഷഗന്ധം ഒഴിവാക്കാൻ വിനാഗിരി തളിക്കാവുന്നതാണ്. മുട്ടയിടുന്ന കാടകൾക്ക് 14–16 മണിക്കൂർ വെളിച്ചം അത്യാവശ്യമാണ്.


ഇതിനായി ഷെഡ്ഡിൽ ബൾബ്, ട്യൂബുകൾ എന്നിവ ഘടിപ്പിക്കാം. പകൽ സമയത്ത് സ്വാഭാവിക സൂര്യപ്രകാശം ലഭ്യമായതിനുശേഷം 16 മണിക്കൂർ തികയ്ക്കാനായി കൃത്രിമ വെളിച്ചം ഉപയോഗിക്കാം.
കാടകൾ വൈകുന്നേരങ്ങളിൽ കൂട്ടത്തോടെ മുട്ടയിടുന്നു. ഇതിനാൽ പകൽ ജോലിത്തിരക്കുകൾക്കു ശേഷം മുട്ട ശേഖരണവും മറ്റു പരിപാലനങ്ങളും നടത്താവുന്നതാണ്.കൊത്തുമുട്ടകൾ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് കാടകളെ വളർത്തുന്നതെങ്കിൽ 1:4 അനുപാതത്തിൽ ആൺകാടകളെയും പെൺകാടകളെയും ഒരുമിച്ചു പാർപ്പിക്കണം.

പെൺകാടകൾ മുട്ടിയിട്ടു തുടങ്ങി ഏതാണ്ട് 3–4 ആഴ്ച കഴിഞ്ഞു മാത്രം ആൺകാടകളെ കൂട്ടിലേക്കു വിടാം. ഇത്തരത്തിൽ ഇണചേരാൻ അനുവദിച്ച് ഏതാണ്ട് ഒരാഴ്ചക്കു ശേഷം വിരിയിക്കാനുള്ള മുട്ടകൾ ശേഖരിക്കാം. കാടകൾ അടയിരിക്കൽ സ്വഭാവം കാണിക്കാത്തതിനാൽ ലഭിക്കുന്ന കൊത്തുമുട്ടകൾ ഇൻക്യുബേറ്റർ സഹായത്തോടെ മാത്രമേ വിരിയിക്കാനാകൂ. ഏതാണ്ട് എട്ടുമാസം ഇത്തരത്തിൽ കൊത്തുമുട്ടകൾ ശേഖരിച്ചുപയോഗിക്കാവുന്നതാണ്.

<യ> ആദ്യം സ്റ്റാർട്ടർ പിന്നെ മുട്ടക്കാട തീറ്റ

ബ്രോയിലർ കോഴികൾക്കു നൽകുന്ന സ്റ്റാർട്ടർ തീറ്റതന്നെ കാടകൾക്ക് ആറാഴ്ച വരെ നൽകാം. മുട്ടയിട്ടു തുടങ്ങിയശേഷം മുട്ടക്കാട തീറ്റ നൽകിത്തുടങ്ങാം. മുട്ടക്കാടത്തീറ്റ വിപണിയിൽ ലഭ്യമല്ലെങ്കിൽ ബ്രോയിലർ സ്റ്റാർട്ടർ തീറ്റയിൽ കക്കപ്പൊടിച്ചിട്ട് മുട്ടക്കാടത്തീറ്റയായി ഉപയോഗിക്കാം.
ഇതിനായി 94 കിലോ ബ്രോയ്ലർ സ്റ്റാർട്ടർ തീറ്റയിൽ ആറു കിലോ കക്കപൊടിച്ചിട്ട് നന്നായി മിശ്രണം ചെയ്യുക. കാടകൾ ആറാഴ്ച വരെ ഏകദേശം 650 ഗ്രാം തീറ്റയും അതിനുശേഷം 52 ആഴ്ച വരെ ഒമ്പതുകിലോ തീറ്റയും കഴിക്കുമെന്നു കണക്കാക്കപ്പെടുന്നു. മുട്ടക്കാടകൾക്ക് ഒരു ദിവസം 25–30 ഗ്രാം തീറ്റ ആവശ്യമാണ്. തീറ്റ പാഴാക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. തീറ്റയിലെ പുപ്പൽബാധ തടയാനായി നനവില്ലാത്ത സ്‌ഥലത്തു സൂക്ഷിക്കണം.

പൂപ്പൽ കലർന്ന തീറ്റ കാടകളുടെ ഉള്ളിൽ ചെന്നാൽ പലവിധ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുകയും മുട്ടയിൽ കുറവു വരികയും ചെയ്യും. പ്രതിരോധ കുത്തിവയ്പ്പുകൾ, വിരമരുന്നുകൾ എന്നിവ നൽകേണ്ടതില്ല. എന്നിരുന്നാലും പരിപാലനത്തിലെ പോരായ്മകൾ മൂലം രക്‌താതിസാരം, ന്യുമോണിയ, വയറിളക്കം തുടങ്ങിയ രോഗങ്ങൾ കണ്ടുവരുന്നു. തുടക്കത്തിൽ തന്നെ വൈദ്യസഹായം ലഭ്യമാക്കി ഇത്തരം പ്രശ്നങ്ങൾ വഷളാകാതെ ശ്രദ്ധിക്കണം. കുറഞ്ഞ സ്‌ഥലത്തു കൂടുതൽ കാടകളെ തിങ്ങിപാർപ്പിക്കുക, ആവശ്യത്തിലേറെ കൃത്രിമ വെളിച്ചം നൽകുക എന്നീ കാര്യങ്ങൾ പൂർണമായും ഒഴിവാക്കണം.
തൃശൂർ വെറ്ററിനറി സർവകലാശാല ഫാമിൽ നിന്നും ഒരു ദിവസം പ്രായമുള്ള കാടക്കുഞ്ഞുങ്ങളെ മുൻകൂട്ടി ബുക്ക് ചെയ്യാൻ ആഗ്രഹിക്കുന്ന കർഷകർ 0487 2371178 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
ഡോ.ഹരികൃഷ്ണൻ. എസ്. 9446443700