തോപ്പിൽ ജോപ്പൻ
തോപ്പിൽ ജോപ്പൻ
Friday, July 8, 2016 4:28 AM IST
ചിരിയും കളിയും ലഹരിയുമൊക്കെയായി ഒരു ക്രോണിക് ബാച്ചിലറുടെ ജീവിതം ആസ്വദിക്കുകയാണ് തോപ്പിൽ ജോപ്പൻ എന്ന പ്ലാന്റർ. അമ്മയും വിവാഹിതയായ ഒരു സഹോദരിയുമാണ് ജോപ്പന് ബന്ധുക്കാരായുള്ളത്.

ജോണി ആന്റണി സംവിധാനം ചെയ്യുന്ന തോപ്പിൽ ജോപ്പൻ എന്ന ചിത്രത്തിലെ ഈ കേന്ദ്ര കഥാപാത്രത്തെ മമ്മൂട്ടി അവതരിപ്പിക്കുന്നു.

മലയാര ഗ്രാമമായ തോപ്രാംകുടിക്കാരനാണ് ജോപ്പൻ. ജോപ്പന് ഉത്തരവാദിത്വങ്ങളൊന്നുമില്ല. ഇട്ടുമൂടാൻ സ്വത്ത്. പിന്നെ എന്തിനും പോരുന്ന ഒരു സുഹൃത്വലയവും. അവരോടൊന്നിച്ചാണ് എല്ലാം. കള്ളുകുടിയും കബഡികളിയുമൊക്കെയാണ് ജോപ്പന്റെ ഹോബികൾ. പിന്നെ ഇടയ്ക്ക് ചില കൈയാങ്കളികളും ഉണ്ടാകാറുണ്ട്.

ജോപ്പൻ മദ്യപാനത്തിലേക്കു നീങ്ങുന്നത് മുടങ്ങിപ്പോയ ഒരു വിവാഹത്തിന്റെ പേരിലാണ്. അതും മനസമ്മതത്തിന്റെ അന്ന്. ഇതിൽപ്പരം ഒരാഘാതം ഉണ്ടാകാനുണ്ടോ? അന്നു തുടങ്ങിയതാണ് മദ്യപാനം. പിന്നെ അതിൽനിന്നും മോചനം ഉണ്ടായില്ല.

പാപ്പിച്ചായനും എൽ ദോയും മാത്തനും അരവിന്ദനുമാണ് ജോപ്പന്റെ ഏറ്റ വും അടുത്ത സുഹൃത്തുക്കൾ. ഇതിൽ ജോപ്പനും എൽദോയുമൊഴിച്ചുള്ളവരെല്ലാം വിവാഹിതർ. ഇവരുടെയെല്ലാം ചെല്ലും ചെലവും വഹിക്കുന്നതു ജോപ്പൻ തന്നെ. പക്ഷേ, ഒരു കാര്യം ജോപ്പനോടൊപ്പം രാവിലെ മുതൽ മദ്യപിക്കണം.

<ശാഴ െൃര=/ളലമേൗൃല/രശിശബ2016ഖൗഹ്യ08ീയ2.ഷുഴ മഹശഴി=ഹലളേ>


ജോപ്പന്റെ അമ്മയുടെയും എൽദോ ഒഴിച്ചുള്ളവരുടെ ഭാര്യമാരുടെയും ആഗ്രഹമാണ് ഇവരുടെ മദ്യപാനം നിർത്തുകയെന്നത്. പക്ഷേ, ഇതു നടക്കുന്നില്ല. അങ്ങനെയാണ് ഇവരെല്ലാം പരാതിയുമായി പള്ളിവികാരി ആനക്കാട്ടിലച്ചന്റെ അടുത്തെത്തുന്നത്.

ആനക്കാട്ടിലച്ചനോട് ജോപ്പന് അല്പം ഭയഭക്‌തിബഹുമാനമൊക്കെയുണ്ട്. ജോപ്പന്റെ മദ്യപാനം നിർത്താൻ അച്ചനൊരു പ്രതിവിധി നിർദേശിച്ചു. അങ്ങനെയാണ് ജോപ്പനും സംഘവും വാളമ്പറമ്പിലച്ചന്റെ ധ്യാനത്തിനു പോകുന്നത്. ഇതു പുതിയൊരു വഴിത്തിരിവിനു കാരണമാകുന്നു. ആൻഡ്രിയാ ജെറമിയായും മംമ്താ മോഹൻദാസുമാണ് ഈ ചിത്രത്തിലെ നായികമാർ.

അലൻസിയാർ, പാഷാ ണം ഷാജി, ശ്രീജിത് രവി, സോഹൻ സീനുലാൽ തുടങ്ങിയവരാണ് ജോപ്പന്റെ സുഹൃത്തുക്കളായി വേഷമിടുന്നത്. സലിംകുമാർ, രഞ്ജി പണിക്കർ, സുരേഷ് കൃഷ്ണ, ഹരിശ്രീ അശോകൻ, മോഹൻ ജോസ്, ബേബി അക്ഷര തുടങ്ങിയവരും അഭിനയിക്കുന്നു. നിഷാദ് കോയയുടേതാണു തിരക്കഥ. റഫീഖ് അഹമ്മദ്, നിഷാദ് അഹമ്മദ് എന്നിവരുടെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത് വിദ്യാ സാഗറാണ്. സുനോജ് വേലായുധൻ ഛായാഗ്രഹണം നിർവഹിക്കുന്നു.

ഗ്രാൻഡ് ഡെ പ്രൊഡക്ഷൻസ് ആൻഡ് എസ്.എൽ. ഗ്രൂപ്പിന്റെ ബാനറിലാണ് ഈ ചിത്രം നിർമിക്കുന്നത്.
വാഴൂർ ജോസ്.