ഇന്റർനെറ്റിലെ ഇപ്പോഴത്തെ ഒരു മിനിറ്റ്!
ഇന്റർനെറ്റിലെ ഇപ്പോഴത്തെ ഒരു മിനിറ്റ്!
Friday, July 8, 2016 4:26 AM IST
ഒരു മിനിറ്റിന്റെ വില എത്രയാണ്? പല കണക്കുകളും നിങ്ങൾ നിരത്തിയേക്കാം. ചിലർ ഒരു മിനിറ്റു ദൈർഘ്യമുള്ള ഫോൺകോളിനെപ്പറ്റി പറഞ്ഞേക്കാം, ചിലർ ഒരു മിനിറ്റ് വൈകിയതിന്റെ പേരിൽ ട്രെയിൻ നഷ്‌ടപ്പെട്ടതിനെക്കുറിച്ചാകാം.

എന്നാൽ, ഇവിടത്തെ ചർച്ച ഒരു മിനിറ്റിൽ ഇന്റർനെറ്റിൽ എന്തൊക്കെ കാര്യങ്ങൾ സംഭവിക്കുന്നുണ്ടെന്നാണ്.

ബസ്ഫീഡിൽ 1,59,380 വിഷയങ്ങളെക്കുറിച്ചും ഗൂഗിളിൽ 69.5 ദശലക്ഷം വാക്കുകളെക്കുറിച്ചും ആപ്പിളിന്റെ സിരിയിൽ 99,206 റിക്വസ്റ്റുകളും ഒരു മിനിറ്റിൽ കൈകാര്യം ചെയ്യുന്നുണ്ടെന്ന് ഡോമോ പ്രസിദ്ധീകരിച്ച പുതിയ റിപ്പോർട്ടിൽ പറയുന്നു. ഇൻസ്റ്റഗ്രാമിൽ 2.4 ദശലക്ഷം പോസ്റ്റുകൾ ഒരു മിനിറ്റിൽ ലൈക്ക് ചെയ്യുന്നുണ്ട്. 6.94 ദശലക്ഷം ആളുകൾ സ്നാപ്ചാറ്റിലൂടെ വീഡിയോ കാണുന്നുണ്ട്.


ഇനി ഫേസ്ബുക്കിലാണെങ്കിലോ 2,16,302 ഫോട്ടോകളാണ് ഷെയർ ചെയ്യുന്നത്. 8,678 ട്വീറ്റുകളാണ് ട്വിറ്ററിൽ സംഭവിക്കുന്നത്. 2020ഓടെ 2.3 സെറ്റാബൈറ്റ് (100,00,00,000 ടിബി, 1 ടിബി= 1000 ജിബി) ഡാറ്റ ഒരു വർഷം ഇന്റർനെറ്റിൽ കൈമാറ്റം ചെയ്യപ്പെടുമെന്നാണ് കരുതുന്നത്.

ഇന്റർനെറ്റ് ഉപയോഗിക്കുന്ന 85 ശതമാനം ആളുകളും വീഡിയോ കാണുന്നതിനായാണ് ഡാറ്റ ഉപയോഗിക്കുന്നത്. ഇപ്പോൾ മനസിലായില്ലേ ഒരു മിനിറ്റിന്റെ വില.

<യ>–സോനു തോമസ്