ധനുഷ്, കീർത്തി സുരേഷ്: തൊടരി
ധനുഷ്, കീർത്തി സുരേഷ്: തൊടരി
Tuesday, July 5, 2016 4:35 AM IST
തമിഴ് സൂപ്പർസ്റ്റാർ ധനുഷും മലയാളികളുടെ പ്രീയ നായിക കീർത്തി സുരേഷും കേന്ദ്ര കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രമാണു തൊടരി. ഹിറ്റ് സംവിധായകൻ പ്രഭു സോളമൻ സംവിധാനം ചെയ്യുന്ന ചിത്രം ഒരു ട്രാവൽ മൂവി ആയിട്ടാണ് ഒരുക്കുന്നത്. ചെന്നെ മുതൽ ഡൽഹിവരെ പോകുന്ന തുരന്തോ എക്സ്പ്രസിലാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. പാൻട്രി ബോയ് ആയ പൂച്ചിയപ്പന്റെയും പ്രമുഖ നടിയുടെ ടച്ച് അപ്പ് ഗേൾ സരോജയുടേയും പ്രണയ കഥയാണ് ചിത്രത്തിൽ പറയുന്നത്. പൂച്ചിയപ്പനായി ധനുഷും സരോജയായി കീർത്തിയും എത്തുന്നു.

കീർത്തി മലയാളി പെൺകുട്ടിയായിട്ടാണ് അഭിനയിക്കുന്നത്. ഇവരോടൊപ്പം ഗണേഷ് വെങ്കിട്ടരാമൻ, പൂജ ദവേരി, ഹരീഷ് ഉത്തമൻ, കരുണാകരൻ, രാധാദേവി ആർ, തമ്പി രാമിയ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. സത്യ ജ്യോതി ഫിലിംസ് നിർമിക്കുന്ന ചിത്രം റൊമാന്റിക് ത്രില്ലർ മൂവിയായിട്ടാണ് ഒരുക്കിയിരിക്കുന്നത്. സംവിധായകന്റെ തന്നെ ട്രെയിൻ യാത്ര അനുഭവത്തിൽ നിന്നുമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിക്കുന്നത്. കൈ നിറയെ ചിത്രങ്ങളുള്ള കീർത്തി സുരേഷ് ആദ്യമായാണ് ധനുഷിന്റെ നായികയാകുന്നത്.


അവസാനം തിയറ്ററുകളിലെത്തിയ ധനുഷിന്റെ തങ്കമകൻ പ്രതീക്ഷിച്ചത്ര വിജയം കണ്ടിരുന്നില്ല. അതുകൊണ്ടു തന്നെ ധനുഷിന്റെ ഈ വർഷത്തെ ഏറ്റവും പ്രതീക്ഷയുള്ള ചിത്രമാണു തൊടരി. റെയിൽ എന്നതായിരുന്നു ചിത്രത്തിനു ആദ്യം നൽകിയിരുന്ന പേര്. ചിത്രം സെപ്റ്റംബറിൽ തിയറ്ററുകളിലെത്തും.

<ശാഴ െൃര=/ളലമേൗൃല/രശിശബ2016ഖൗഹ്യ05ൃമ2.ഷുഴ മഹശഴി=ഹലളേ>