ത്രിവർണച്ചെടി; കണ്ണഞ്ചും ഇലകൾ
ത്രിവർണച്ചെടി; കണ്ണഞ്ചും ഇലകൾ
Thursday, June 30, 2016 4:52 AM IST
<യ> സീമ സുരേഷ്
ഡെപ്യൂട്ടി ഡയറക്ടർ
കൃഷിവകുപ്പ്, തിരുവനന്തപുരം

ഉഷ്ണമേഖലയിൽ വളരുന്ന ചെടികളുടെ കൂട്ടത്തിലെ രത്നം എന്നറിയപ്പെടുന്ന ഉദ്യാന സസ്യമാണ് ‘സ്ട്രൊമാന്തെ സാങ്ക്വിനെ’ എന്ന ആകർഷകമായ ഇലഞ്ചെടി, പ്രത്യേകിച്ച് ട്രൈകളർ അഥവാ ട്രയോസ്റ്റാർ എന്ന ഇനം. കണ്ണഞ്ചിപ്പിക്കുന്ന നിറച്ചാർത്തുള്ള ഇതിന്റെ ഇലകൾ വളരെ വേഗം ശ്രദ്ധ പിടിച്ചുപറ്റും. ഒന്നര മീറ്ററോളം നീളത്തിൽ വളരുന്ന ഇതിന്റെ ഇലകളുടെ അടിസ്‌ഥാന നിറം കടുംപച്ചയാണെങ്കിലും ഇതിൽ തന്നെ പിങ്ക്, ചുവപ്പ്, വെള്ള, പച്ച എന്നിങ്ങനെ വിവിധ നിറങ്ങളുടെ ഒരു സമ്മേളനം തന്നെ ദൃശ്യമാണ്. ബ്രസീലിയൻ മഴക്കാടുകളുടെ സന്തതിയായ ഈ ചെടി ഉദ്യാനത്തിലും അകത്തളച്ചെടിയായും വളർത്താൻ അനുരൂപമാണ്. പരമാവധി ഒന്നര മീറ്റർ വരെ ഉയരത്തിൽ വളരും.

നേരിട്ടുള്ള സൂര്യപ്രകാശത്തിൽ വളരാൻ ഇതിനിഷ്ടമല്ല, പ്രത്യേകിച്ച് വേനൽക്കാലത്ത് വേനൽ സൂര്യൻ ഇതിന്റെ മനോഹരമായ ഇലകളെ പൊള്ളിക്കും. മൂന്നു വ്യത്യസ്ത നിറങ്ങളുടെ സങ്കലനം നിമിത്തമാണ് ഈ ഇനത്തിന് ട്രയോസ്റ്റർ എന്ന പേരു കിട്ടിയത്. ഇലകളുടെ മുകൾപ്പരപ്പിന് വെള്ളയും പച്ചയും നിറമായിരിക്കും. അടിവശമാകട്ടെ ചുവപ്പുകലർന്ന പിങ്ക് നിറവും പകൽ സമയത്ത് വിടർന്നു നിൽക്കുന്ന ഇലകൾ രാത്രിയാകുമ്പോൾ കൂമ്പും. തണ്ടുകളുടെ മുകൾ ഭാഗത്ത് ഇലപ്പരപ്പിനു മീതെയായി പൂക്കൾ കുലകളായി ഉണ്ടാകുന്നു. പൂക്കൾക്ക് പിങ്ക് നിറമാണ്. ചുവപ്പു കലർന്ന ഓറഞ്ച് നിറ മുള്ള ഇതളുകൾകൊണ്ട് പൂവ് ചുറ്റപ്പെട്ടതുപോലെ കാണാം.

വരണ്ട കാലാവസ്‌ഥ ട്രയോസ്റ്റാറിന് ഇഷ്ട മല്ല. അതുകൊണ്ടു തന്നെ വെള്ളം വളരെ നേർത്ത തുള്ളികളായി തളിച്ചു കൊടുക്കുന്നതും ചെടി ചട്ടിയോടെ കല്ലുകൾ പാകിയ വെള്ളപാത്രത്തിൽ ഇറക്കിവയ് ക്കുന്നതും നല്ലതാണ്. ചിലയിട ങ്ങളിൽ ചെടിക്ക് അന്തരീക്ഷ ആർദ്രതയോടുള്ള താത്പര്യം കാരണം ചെടി, ചട്ടിയോടെ ഈർപ്പാംശം നിറഞ്ഞ അന്തരീക്ഷ മുള്ള കുളിമുറിയിൽ കുറേ നേരത്തേക്ക് മാറ്റിവയ്ക്കുന്ന പതിവുണ്ട്. നനയ് ക്കുന്നതിനു തൊട്ടുമുൻപ് ചെടിച്ചട്ടിയിലെ വളർച്ചാമാധ്യ മത്തിന്റെ മുകൾപ്പാ ളി ഉണങ്ങി യിട്ടുണ്ട് എന്നുറപ്പുവരു ത്തുക.


കൂട്ടത്തോടെ വളരുന്ന ചെടി യുടെ ചുവട്ടിൽ നിന്ന് വളരുന്ന കുഞ്ഞുതൈകൾ ഇളക്കിനട്ട് പുതിയ ചെടി വളർത്താം. അതല്ലെ ങ്കിൽ ചുവട്ടിലെ വിത്തുകിഴങ്ങ് രണ്ടോ മൂന്നോ ഇലകൾ ചേർത്ത് കഷണമായി മുറിച്ച് 5–8 സെന്റീ മീറ്റർ വലിപ്പമുള്ള ചട്ടിയിൽ മണലും പീറ്റും ചേർത്ത് കലർ ത്തിയ മിശ്രിതം നിറച്ചു നടാം.

ഗാർഡൻ പോർച്ച്, നടുമുറ്റം, തടങ്ങൾ, അതിരുകൾ, തണലി ടങ്ങൾ എന്നിവിടങ്ങൾക്ക് ഭംഗി പകരുന്നതിനു പുറമെ ബോട്ടിൽ ഗാർഡൻ, ടെറേറിയം എന്നിവ യിലും ട്രയോസ്റ്റാർ വളർത്താം. സ്ട്രൊമാന്തയുടെ സ്ട്രൈപ്പ് സ്റ്റാർ എന്ന മറ്റൊരിനം കൂടി ഈയടുത്ത കാലത്തായി ഉദ്യാനപ്രേമികളുടെ ഹരമായി മാറിയിട്ടുണ്ട്. ഇതിന് ട്രയോസ്റ്റാറിന്റെയത്ര ചന്തമില്ലന്നത് വാസ്തവം.

ജൈവവളങ്ങൾക്കു പുറമെ 20–20–20 പോലുള്ള രാസവള മിശ്രിതങ്ങൾ ഓരോ ടീസ്പൂൺ വീതം വെള്ളത്തിൽ കലർത്തി മാസത്തിലൊരിക്കൽ ചെടികൾക്ക് നൽകുന്ന ഉത്തമ വളർച്ചയ്ക്ക് സഹായകമാണ്.

<ശാഴ െൃര=/ളലമേൗൃല/സമൃബ2016ഖൗില30്യമ2.ഷുഴ മഹശഴി=ഹലളേ>

<യ> ട്രയോസ്റ്റാർ ആണ് താരം

സ്ട്രൊമാന്തെയുടെ ട്രയോസ്റ്റാർ എന്ന ഇനമാണ് ആരെയും വിസ്മയിപ്പിക്കുന്ന താരം. ചട്ടികളിലും ലാൻസ്കേപ്പുകൾക്ക് ചാരുത പകരും വിധം വളർത്താനും ഉത്തമം. ക്രീം, പച്ച, പിങ്ക് എന്നിങ്ങനെ മൂന്നു വ്യത്യസ്ത നിറങ്ങളുടെ സമ്മേളനമാണ് ട്രയോസ്റ്റാറിന് താരപരിവേഷം നൽകുന്നത്. കൂടാതെ വസന്തകാലത്ത് ചുവപ്പുകലർന്ന പിങ്ക് നിറമുള്ള പൂക്കളും വിടർത്തും. നാലടിയോളം ഉയരത്തിൽ വളരും.