സൗന്ദര്യ സംരക്ഷണത്തിന് പൂർണത നൽകാൻ
സൗന്ദര്യ സംരക്ഷണത്തിന് പൂർണത നൽകാൻ
Tuesday, May 17, 2016 5:08 AM IST
ബിരുദം ഭൗതികശാസ്ത്രത്തിലാണെങ്കിലും ജാസ്മിൻ മൻസൂറിന്റെ കരവിരുത് വിരിയുന്നത് സൗന്ദര്യ സംരക്ഷണ മേഖലയിലാണ്. കോട്ടയം–കുമളി റോഡിൽ ശീമാട്ടിയുടെ എതിർവശത്തുള്ള റിറ്റ്സ് ബിൽഡിംഗിലാണ് സൗന്ദര്യ സങ്കൽപങ്ങൾക്ക് മാറ്റുകൂട്ടുന്ന സിൻഡ്രല ബ്യൂട്ടി കോൺസെപ്റ്റ്. സിൻഡ്രല എന്ന പേരിൽ തയ്യൽക്കടയുമയാണ് 35 വർഷം മുമ്പ് ജാസ്മിന്റെ തുടക്കം. തയ്യൽക്കടയിലെത്തുന്ന ഉപയോക്‌താക്കളുടെ നിർബന്ധപ്രകാരമാണ് ബ്യൂട്ടി പാർലർ ആരംഭിച്ചത്. എറണാകുളത്തെ ആഗ്നസ് എന്ന പാർലറിൽ നിന്നുമായിരുന്നു ജാസ്മിൻപരിശീലനം നേടിയത്.<യൃ><യൃ><യ> സൗന്ദര്യസംരക്ഷണത്തോടൊപ്പം യോഗയും അക്യുപങ്ചറും <യൃ><യൃ>സ്കിൻ ആൻഡ് ഹെയർ പ്രശ്നങ്ങൾക്കുള്ള പരിഹാരമാണ് സിൻഡ്രലയിൽ നൽകുന്നത്. പ്രായഭേദമെന്യെ എല്ലാവരും അനുഭവിക്കുന്നതാണ് ഈ രണ്ടു പ്രശ്നങ്ങളുമെന്നാണ് ജാസ്മിൻ പറയുന്നത്. പക്ഷേ, സിൻഡ്രലയിലെത്തുന്നവർ തിരികെ പോകുന്നത് പ്രശ്നങ്ങൾ പരിഹരിച്ചായിരിക്കും എന്നുള്ളതാണ് ജാസ്മിന്റെ ഉറപ്പും 16 വർഷത്തെ അനുഭവവും. സംതൃപ്തിയോടെ മടങ്ങുന്ന ഉപയോക്‌താക്കളാണ് ജാസ്മിന്റെയും തൃപ്തി. സൗന്ദര്യ സംരക്ഷണത്തോടൊപ്പം ആരോഗ്യ സംരക്ഷണത്തിനായി അക്യുപങ്ചർ ചികിത്സയും ഉപയോക്‌താക്കൾക്കായി ജാസ്മിൻ നൽകുന്നുണ്ട്. മൂന്നു വർഷം മുമ്പാണ് കോട്ടയത്തുള്ള ഒരു പരിശീലനകേന്ദ്രത്തിൽ നിന്നും അക്യുപങ്ചർ ചികിത്സ ജാസ്മിൻ പഠിച്ചെടുത്തത്. തന്റെ അടുത്ത് ട്രീറ്റ്മെന്റിനായി എത്തുന്നവർക്ക് അവരുടെ മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കനുസരിച്ച് അക്യുപങ്ചർ ചികിത്സയും നൽകുന്നു. ഇതുവഴി ഒരു ഫേഷ്യലിനൊപ്പം ആന്തരികാവയവങ്ങൾക്കു കൂടി ഉത്തേജനം ലഭിക്കുന്നു എന്നാണ് ജാസ്മിൻ പറയുന്നത്. ശരീരത്തിലെ പോയിന്റുകൾക്കു നൽകുന്ന മസാജായാണ് ജാസ്മിൻ അക്യുപങ്ചർ ചികിത്സ നൽകുന്നത്. ഇതിനൊക്കെ പുറമെ എംജി യൂണിവേഴ്സിറ്റിയുടെ യോഗ, കൗൺസലിംഗ് കോഴ്സുകളും ജാസ്മിൻ പഠിച്ചിട്ടുണ്ട്. അതിനെക്കാൾ മുമ്പ് പ്രാണിക് ഹീലിംഗും പഠിച്ചിട്ടുണ്ട്. ഇതിനെയെല്ലാം ഉപയോഗപ്പെടുത്തിയാണ് ജാസ്മിന്റെ ട്രീറ്റ്മെന്റ്. <യൃ><യൃ><യ>ചർമ്മ,കേശ പ്രശ്നങ്ങൾക്ക് കൃത്യമായ പരിഹാരം<യൃ><യൃ>മുഖക്കുരു മാറാനായി ഡോക്ടർമാർ മാത്രം ചെയ്തു നൽകുന്ന പീലിംഗും ജാസ്മിൻ ഉപയോക്‌താക്കൾക്കായി ചെയ്തു നൽകുന്നു. മുംബൈയിലുള്ള ടെൻഡർ സ്കിൻ എന്ന സ്കിൻ സ്പെഷാലിറ്റി ഹോസ്പിറ്റലിലെ ഡോ.സോണിയയുടെ കീഴിലാണ് പീലിംഗും പിഗ്മെന്റേഷനും പഠിച്ചത്. ഏറെ ഗുണനിലവാരമുള്ള ഒ ത്രീ പ്ലസ്, ഷോസ്കോപ് എന്നിവയുടെ ഉത്പന്നങ്ങളാണ് സ്കിൻ ട്രീറ്റ്മെന്റിനായി ജാസ്മിൻ ഉപയോഗിക്കുന്നത്. <യൃ><യൃ>ജാസ്മിന്റെ അടുത്ത മേഖല കേശ സംരക്ഷണമാണ്. ഇതിനായി ആയുർവേദ ഉത്പന്നങ്ങളാണ് ഉപയോഗിക്കുന്നത്. താരൻ, മുടികൊഴിച്ചിൽ എന്നിവയ്ക്കുള്ള പരിഹാരമാണ് ജാസ്മിന്റെ പക്കലുള്ളത്. ഒറ്റ സിറ്റിംഗുകൊണ്ടു തന്നെ തലമുടി കൊഴിച്ചിൽ, താരൻ എന്നിവയ്ക്കെല്ലാം പരിഹാരമാകുന്നു എന്നാണ് ജാസ്മിൻ പറയുന്നത്. കൂടാതെ വീട്ടിൽ ചെന്നിട്ടുള്ള സംരക്ഷണത്തിനാവശ്യമായ മരുന്നുകളും ഉപയോക്‌താക്കൾക്കു നൽകുന്നുണ്ട്. ഫുൾ ബോഡി വൈറ്റനിംഗാണ് ആവശ്യക്കാർ കൂടുതലെത്തുന്ന മറ്റൊരു മേഖല. മുഖ വൈറ്റനിംഗിനായും എത്തുന്നവരുമുണ്ട്.<യൃ><യൃ><യ>പരിശീലകയുടെ റോളിലും<യൃ><യൃ> ഇതിനൊക്കെ പുറമെയാണു ബ്യൂട്ടി തെറാപ്പി ട്രെയിനിംഗ് എന്ന പേരിൽ പരിശീലന സ്‌ഥാപനവും നടത്തുന്നത്. സൗന്ദര്യ സംരക്ഷണവുമായി ബന്ധപ്പെട്ട് ആറുമാസത്തെയും ഒരു വർഷത്തെയും പരിശീലനമാണു നൽകുന്നത്. ജാസ്മിൻ തന്നെയാണ് ഉദ്യോഗാർത്ഥികൾക്കു പരിശീലനം നൽകുന്നത്. പത്തു പേരെയാണ് ഒരു ബാച്ചിൽ എടുക്കുന്നത്. തിയറി ക്ലാസും പ്രാക്ടിക്കലും ഒത്തുചേർന്നാണു പരിശീലനം. അതിനാൽ തന്നെ പരിശീലനം കഴിഞ്ഞു പുറത്തിറങ്ങുന്നവർ നല്ല രീതിയിൽ പഠനം പൂർത്തിയാക്കിയതിനു ശേഷമാണു പ്രവർത്തന രംഗത്തേക്കിറങ്ങുന്നത്. അത് അവരുടെ പ്രവർത്തനമേഖലകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ഏറെ സഹായകമാകുന്നുണ്ടെന്നാണ് അനുഭവ സാക്ഷ്യമെന്നു ജാസ്മിൻ പറയുന്നു. ഇതിനു പുറമെ ഓൺലൈൻ വഴിയുള്ള പരിശീലനവും നൽകുന്നു.<യൃ> <യൃ>ജാസ്മിനോടൊപ്പം നാലു പേരാണ് സിൻഡ്രലയിലുള്ളത്. ഒരേ സമയം അഞ്ചു പേർക്കു ട്രീറ്റ്മെന്റ് നൽകാനുള്ള സംവിധാനം സിൻഡ്രലയിലുണ്ട്. സ്‌ഥിരമായി നൽകുന്ന സേവനങ്ങൾക്കപ്പുറം തന്റെ അടുത്തെത്തുന്ന ഉപയോക്‌താക്കളുടെ പ്രശ്നങ്ങൾക്കനുസരിച്ചു പരിഹാരവും നൽകാറുണ്ട്. ഒറ്റ സിറ്റിംഗുകൊണ്ട് ഉപ്പുറ്റി വിണ്ടുകീറലും താരൻ 90 ശതമാനത്തോളം മാറ്റിക്കൊടുക്കാറുണ്ടെന്ന് ഇവർ പറയുന്നു. ഫേഷ്യലിനു പുറമെ ക്ലീൻ അപ്പും ചെയ്യുന്നുണ്ട്.<യൃ><യൃ><യ>പഠിച്ചതെല്ലാം പക്ക<യൃ><യൃ>ഒരുപാടൊന്നും ജാസ്മിൻ പഠിച്ചിട്ടില്ല, പക്ഷേ, പഠിച്ചതെല്ലാം നന്നായി പഠിച്ചിരിക്കുന്നു, അതാണ് 16 വർഷമായുള്ള തന്റെ വിജയത്തിനു പിന്നിലെ രഹസ്യമെന്നാണ് ജാസ്മിൻ പറയുന്നത്. മറ്റു പാർലറുകളിലില്ലാത്ത പീലിംഗും അക്യുപങ്ചറും പിഗ്മെന്റേഷനുമെല്ലാം സിൻഡ്രലയുടെ മാത്രം പ്രത്യേകതയാണ്. മറ്റുള്ളവർക്ക് അറിവു പകർന്നു നൽകാൻ ഒരുപാട് ഇഷ്‌ടമാണ് ജാസ്മിന്. അതിനാലാണ് പരിശീലന സ്‌ഥാപനം കൂടി ആരംഭിച്ചത്. പലവിധ പ്രശ്നങ്ങളുമായി തന്റെ മുന്നിലെത്തുന്ന ഉപയോക്‌താക്കളുടെ പ്രശ്നത്തിന് നല്ല രീതിയിൽ പരിഹാരം കാണാൻ കഴിയുന്നു എന്നതുതന്നെ ഏറെ സന്തോഷം തരുന്ന കാര്യമാണെന്നാണ് ജാസ്മിൻ പറയുന്നത്. <യൃ><യൃ>കോട്ടയത്തുള്ള കസ്റ്റമേഴ്സിനെ കൂടാതെ കോഴിക്കോട്, ഇടുക്കി എന്നിങ്ങനെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉപയോക്‌താക്കൾ ജാസ്മിനെ തേടിയെത്താറുണ്ട്. എത്തുന്നവർക്കെല്ലാം തൃപ്തികരമായ സേവനം നൽകുന്നതിനാൽ അവർ വഴി അറിഞ്ഞുകേട്ട് എത്തുന്നവർ നിരവധിയാണ്. ഭർത്താവ് മൻസൂറാണ് തയ്യൽക്കട നോക്കി നടത്തുന്നത്. തയ്യൽക്കടയിൽ 35 തയ്യൽക്കാരും 20 കട്ടർമാരുമുണ്ട്. ഒരു സാധാരണ പാർലറായി തുടങ്ങിയ സിൻഡ്രലയെ മികച്ച ഒരു നിലവാരത്തിലേക്ക് എത്തിച്ചത് ഉപയോക്‌താക്കളാണെന്നാണു ജാസ്മിന്റെ അഭിപ്രായം. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു കൂടി സിൻഡ്രലയുടെ ശാഖകൾ തുറക്കണമെന്ന ആഗ്രഹവും ജാസ്മിനുണ്ട്.<യൃ><യൃ>ജാസ്മിന്റെ ഫോൺ നമ്പർ: 9447302134<യൃ><ളീിേ ളമരല=്ലൃറമിമ ശ്വെല=2> ലാമശഹ: രശിറൃലഹഹമരീിരലുേെ*്യമവീീ.രീാ<യൃ>ംലയ: ംംം.രശിറൃലഹറഹമയലമൗ്യേ.രീാ <യൃ><യൃ>തയാറാക്കിയത്– <യ> നൊമിനിറ്റ ജോസ് <യൃ>