സൂപ്പർ വില്ലത്തി
സൂപ്പർ വില്ലത്തി
Wednesday, February 24, 2016 7:03 AM IST
അലസമായി പറക്കുന്ന തലമുടി, ആരെയും കൂസാതെയുള്ള നടത്തം, എന്തും ചെയ്യാൻ മടിയില്ലാത്ത പ്രകൃതം... അതാണ് അർച്ചനയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കിയത്. ഷോയ്ക്കായി സിംഗപ്പൂരിലേക്ക് പുറപ്പെടാനുള്ള തയാറെടുപ്പിലായിരുന്നു അർച്ചന. എങ്കിലും അൽപസമയം അഭിമുഖത്തിനായ് അനുവദിച്ചു. എറണാകുളത്തെ ഹോട്ടലിലിരുന്നു സംസാരിക്കുമ്പോൾ കൊഞ്ചിക്കൊഞ്ചിയുള്ള മലയാളം വിട്ട് ഓരോ ചോദ്യത്തിനും പക്വമായ മറുപടിയായിരുന്നു അവർ പറഞ്ഞത്. മിനിസ്ക്രീനിലെ വില്ലത്തരങ്ങൾക്ക് പുതിയമുഖം നൽകിയ ഡോ.മെറീനയുടെ വിശേഷങ്ങളിലേക്ക്... <യൃ><യൃ>പത്തു വർഷം മുമ്പ് ഒരു മലയാളം ചാനലിൽ ഫോൺ–ഇൻ–പ്രോഗ്രാം അവതരിപ്പിക്കാനെത്തിയ പെൺകുട്ടി. മലയാളം അറിയാത്ത ആ ഉത്തരേന്ത്യക്കാരിയുടെ കൊഞ്ചിക്കൊഞ്ചിയുള്ള സംസാരം പ്രേക്ഷകരെ ആകർഷിച്ചു. <യൃ><യൃ>തുടർന്ന് രണ്ടു വർഷത്തിനു ശേഷം ആ പെൺകുട്ടിയെ പ്രേക്ഷകർ വീണ്ടും കണ്ടു. എന്റെ മാനസപുത്രി എന്ന സീരിയലിലെ വില്ലത്തി ഗ്ലോറിയായി. അലസമായി പറക്കുന്ന തലമുടി, ആരെയും കൂസാതെയുള്ള നടത്തം, എന്തും ചെയ്യാൻ മടിയില്ലാത്ത പ്രകൃതം... ഇവയെല്ലാമാണ് ഗ്ലോറി എന്ന കഥാപാത്രത്തെ മലയാളിപ്രേക്ഷകരുടെ ഓർമകളിൽ ഇന്നും നിലനിർത്തുന്നത്. <യൃ><യൃ>ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കറുത്തമുത്ത് എന്ന സീരിയലിലെ ഡോ.മെറീനയായും മഴവിൽ മനോരമയിലെ സീരിയലായ പൊന്നമ്പിളിയിലെ ഭൈരവിയായും വില്ലൻ വേഷത്തിലെത്തുന്ന അർച്ചന സുശീലൻ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടകഥാപാത്രമാണ്. അഭിനയം, നൃത്തപരിപാടികൾ എന്നിങ്ങനെ തിരക്കിട്ട ജീവിതത്തിലാണ് അർച്ചനയിപ്പോൾ.<യൃ><യൃ>ഡോ.മെറീന എന്ന വില്ലത്തി<യൃ><യൃ>വില്ലത്തിയായിട്ടാണെങ്കിലും ഡോ.മെറീന തനിക്ക് ഏറെ പ്രേക്ഷകരെ നേടിത്തന്നുവെന്നാണ് അർച്ചന പറയുന്നത്. എന്നാൽ ഗ്ലോറിയോട് പ്രേക്ഷകർ കാണിച്ചിരുന്നത്ര ദേഷ്യവും ശകാരവും ഡോ.മെറീനയ്ക്ക് കിട്ടുന്നില്ലെന്ന സത്യം അർച്ചന മറച്ചുവച്ചില്ല. ‘ഫംഗ്ഷനുകളിലും ഷോപ്പിംഗിനുമൊക്കെ പോകുമ്പോൾ പലരും അടുത്തുവന്നിട്ട് പറയാറുണ്ട്– ആ കൊച്ചുകുഞ്ഞിനെ ഇങ്ങനെ ദ്രോഹിക്കണോയെന്ന്. അതിനെയെങ്കിലും വെറുതെ വിട്ടൂടെയെന്നാണ് അമ്മമാർ പറയാറ്– അർച്ചന പറഞ്ഞു.<യൃ><യൃ>കൊച്ചു കുട്ടികൾക്കും സ്ത്രീകൾക്കുമൊക്കെ എന്നെ പേടിയാണ്. ഡോ.മെറീനയുടെ അഭിനയം കണ്ടിട്ടാണ് ഈ ഭയം ഉണ്ടായതെന്നു തോന്നുന്നു. പൊന്നമ്പിളിയിലെ ഭൈരവിയോട് പ്രേക്ഷകർക്ക് അത്ര വെറുപ്പില്ല. കാരണം ഭൈരവിയുടെ ക്രൂരതയ്ക്കുപിന്നിൽ വ്യക്‌തമായ ഒരു കാരണം ഉണ്ട്. ആ പോസിറ്റീവ് സൈഡ് പ്രേക്ഷകർ മനസിലാക്കുന്നു. പ്രേക്ഷകരുടെ ഇടയിൽ നിന്നുള്ള ഇത്തരത്തിലുള്ള പ്രതികരണം കഥാപാത്രത്തിന്റെ വിജയം സൂചിപ്പിക്കുന്നുവെന്നതിനാൽ ഏറെ സന്തോഷം തോന്നാറുണ്ട്.<യൃ><യൃ>ഗ്ലാമർ വേഷത്തിൽ നിന്നു സാരിയിലേക്ക്<യൃ><യൃ>ഡോ.മെറീനയുടെയും ഭൈരവിയുടെയും വേഷം സാരിയാണ്. സാരിയിൽ ഞാൻ ഒട്ടും കംഫർട്ട് അല്ല. ആദ്യമൊക്കെ സാരി ഉടുക്കാനും നടക്കാനുമൊക്കെ വളരെ വിഷമമായിരുന്നു. ഡോ.മെറീന മെച്യുർ കാരക്ടർ ആണ്. സീരിയലിന്റെ തുടക്കത്തിൽ കഥാപാത്രത്തിനായി ചുരിദാർ, കുർത്ത ഒക്കെ ഇട്ടുനോക്കി. പക്ഷേ സാരി ഉടുത്തുവന്നപ്പോഴാണ് മെച്യുരിറ്റി തോന്നിയത്. അന്നുമുതലാണ് സാരിയിലേക്ക് മാറിയത്.<യൃ><യൃ>ഒരു ദിവസം 12 സീനുകളിലായി 12 സാരികൾ ഉടുക്കേണ്ടി വരും. ആദ്യമൊക്കെ ഞാൻ സാരി വാരിവലിച്ചുടുത്ത് ചുരുട്ടു കൂട്ടിയൊക്കെ വയ്ക്കുമായിരുന്നു. അതൊക്കെ പ്രേക്ഷകർ വിളിച്ചറിയിക്കുമായിരുന്നു. അങ്ങനെയാണ് ഷൂട്ടിനിടയിൽ സാരിയുടുക്കാൻ എനിക്ക് അൽപം സമയം കൂടുതൽ തന്നത്. ഇപ്പോൾ ഭംഗിയായി സാരിയുടുക്കാൻ എനിക്കറിയാം.<യൃ><യൃ>ഗ്ലോറിയെ ഏറെ ഇഷ്‌ടം<യൃ><യൃ>വില്ലത്തിയായിട്ടാണെങ്കിലും എന്റെ മാനസപുത്രി എന്ന സീരിയലിലെ ഗ്ലോറി എന്ന കഥാപാത്രം തന്റെ ജീവിതത്തിൽ ഏറെ ഭാഗ്യം കൊണ്ടുവന്നു എന്നു വിശ്വസിക്കുന്ന ആളാണ് അർച്ചന. ഗ്ലോറിയുടെ ക്രൂരതയെ പറ്റി വിലപിച്ചിരുന്ന പ്രേക്ഷകർക്ക് ഒരു ദിവസം പോലും ഗ്ലോറിയെ കാണാതിരിക്കാൻ കഴിയില്ലെന്ന അവസ്‌ഥയും ഉണ്ടായിരുന്നുവെന്ന് അർച്ചന പറഞ്ഞു. <യൃ><യൃ>ഈ സീരിയലിൽ അഭിനയിക്കുന്ന സമയത്ത് മറക്കാൻ പറ്റാത്ത പല അനുഭവങ്ങളും അർച്ചനയ്ക്ക് ഉണ്ടായിട്ടുണ്ട്. ഒരിക്കൽ എറണാകുളത്ത് വച്ച് എടിഎമ്മിൽ നിന്നിറങ്ങിയ അർച്ചനയെ അടിക്കാൻ ഒരു സ്ത്രീ ഓടിയെത്തി. ‘സോഫിക്കൊച്ചിനെ സ്വൈര്യമായി ജീവിക്കാൻ അനുവദിച്ചു കൂടെയെന്നു’ പറഞ്ഞ് ഓടിയടുത്ത അവരിൽ നിന്ന് അർച്ചന രക്ഷപ്പെടുകയായിരുന്നു. ശംഖുമുഖം ബീച്ചിൽ വച്ചും സമാനമായ അനുഭവം ഉണ്ടായി. <യൃ><യൃ>അഭിനയിച്ച കഥാപാത്രങ്ങളിൽ അർച്ചനയ്ക്ക് ഏറെയിഷ്ടം ഗ്ലോറിയെ തന്നെയാണ്. ഗ്ലോറി അത്രയധികം വില്ലത്തി തന്നെയായിരുന്നുവെന്ന് അർച്ചന പറയുന്നു. മഹാറാണി എന്ന പേരിൽ തമിഴിലും ഈ സീരിയൽ ടെലികാസ്റ്റ് ചെയ്തിരുന്നു. അവിടെയും അർച്ചനയ്ക്ക് നിരവധി പ്രേക്ഷകരെ കിട്ടി. <യൃ><യൃ> നൃത്തത്തിലൂടെ തുടക്കം<യൃ><യൃ>നൃത്തം അർച്ചനയുടെ പാഷനാണ്. മോഡലിംഗിനൊപ്പം നൃത്തം പഠിക്കാനും അർച്ചന സമയം കണ്ടെത്തിയിരുന്നു. ചേച്ചി കൽപന മുമ്പ് എറണാകുളത്ത് ക്യാപ്സ് ഡാൻസ് സ്റ്റുഡിയോ എന്ന പേരിൽ നൃത്തവിദ്യാലയം നടത്തിയിരുന്നു. സ്റ്റേജ് പരിപാടികളിൽ ചേച്ചിക്കൊപ്പം അർച്ചനയും തിളങ്ങിയിരുന്നു. അങ്ങനെയാണ് കിരൺ ടിവിയിൽ ആങ്കറിംഗിന് അവസരം ലഭിക്കുന്നത്.<യൃ><യൃ>എന്നും നിനക്കായി പാടാം...<യൃ><യൃ>ആങ്കറിംഗ് ചെയ്യുന്ന സമയത്ത് ‘എന്നും നിനക്കായി പാടാം’ എന്ന ആൽബത്തിൽ അഭിനയിക്കാൻ അർച്ചനയ്ക്ക് അവസരം ലഭിച്ചു. അത് അവരുടെ ജീവിതത്തിൽ ബ്രേക്കായി. യൂടൂബിലും ചാനലുകളിലുമെല്ലാം ഈ ആൽബം ഹിറ്റായി. ഇതു കണ്ടിട്ടാണ് അർച്ചനയ്ക്ക് സീരിയലിലേക്ക് ക്ഷണം ലഭിക്കുന്നത്.<യൃ><യൃ>മലയാളം അറിയാതെ അഭിനയം<യൃ><യൃ>ബാല്യകൗമാരങ്ങളെല്ലാം മധ്യപ്രദേശിലായിരുന്നതുകൊണ്ട് അർച്ചനയുടെ മലയാളത്തിന് താളം കുറവായിരുന്നു. അതിനാൽ ഉത്തരേന്ത്യക്കാരിയാണെന്നായിരുന്നു എല്ലാവരും വിചാരിച്ചിരുന്നത്. അർച്ചനയുടെ പിതാവ് സുശീലൻ കൊല്ലം സ്വദേശിയാണ്. അമ്മ നേപ്പാൾ സ്വദേശിനിയും. പല സീരിയൽ ഡയറക്ടർമാരും അഭിനയം അറിയില്ലെന്നു പറഞ്ഞു തന്നെ തിരിച്ചയച്ചിട്ടുണ്ടെന്ന് അർച്ചന പറയുന്നു. ഒടുവിൽ ഡയറക്ടർ സുധീഷ് ശങ്കറാണ് അവസരം നൽകിയത്. <യൃ><യൃ>കാണാക്കിനാവ് എന്ന സീരിയലിലൂടെയായിരുന്നു തുടക്കം. മലയാളം കേട്ട് പറയുകയും ഒപ്പം അഭിനയിക്കുകയും വേണം. പക്ഷേ, അർച്ചന തന്റെ റോൾ ഭംഗിയായി ചെയ്തു. <യൃ><യൃ>എന്റെ മാനസപുത്രി എന്ന സീരിയലിലെ ഗ്ലോറി എന്ന കഥാപാത്രം അർച്ചനയ്ക്ക് ഏറെ ആരാധകരെ നേടിക്കൊടുത്തു. അമ്മക്കിളി എന്ന സീരിയലിൽ പോസിറ്റീവ് ഇമേജുള്ള കാരക്ടറായ ദേവികയായാണ് അർച്ചന പ്രേക്ഷകർക്കു മുന്നിൽ എത്തിയത്. രണ്ടു തമിഴ് സീരിയലുകളിലും അഭിനയിച്ചു. <യൃ><യൃ>പ്രണയത്തിന്റെ മധുരം<യൃ><യൃ>ഏഴ് വർഷം മുമ്പാണ് അർച്ചന ഡൽഹി സ്വദേശിയായ മനോജ് യാദവിനെ പരിചയപ്പെടുന്നത്. അർച്ചനയുടെ ഡാൻസ് കണ്ട് ആകൃഷ്‌ടനായ മനോജ് പ്രണയാഭ്യർഥന നടത്തുകയായിരുന്നു. ഡൽഹിയിൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവാണ് മനോജ്. വീട്ടുകാരോട് സമ്മതം ചോദിക്കാൻ അർച്ചന പറഞ്ഞു. പിറ്റേന്ന് തന്നെ മനോജ് വീട്ടിൽ വന്ന് സമ്മതം ചോദിച്ചു. ഇരുവീട്ടുകാരുടെയും സമ്മതത്തോടെ 2014 ഫെബ്രുവരി 22–നാണ് ഇവരുടെ വിവാഹം നടന്നത്. <യൃ><യൃ>. ‘‘മനോജ് എന്റെ സീരിയലുകളൊക്കെ കണ്ട് അഭിപ്രായം പറയാറുണ്ട്. ഡ്രസിംഗിനെക്കുറിച്ചും തടി കൂടിയിട്ടുണ്ടെങ്കിലും അതുമൊക്കെ മനോജ് പറയും. സീരിയൽ കണ്ട് ആള് മലയാളം കേട്ടാൽ മനസിലാകുന്ന അവസ്‌ഥയിലെത്തി. എന്റെ ആഗ്രഹം എന്തൊക്കെയാണോ അത് ഫുൾഫിൽ ചെയ്യാൻ മനോജും ഫാമിലിയും ഒരുക്കമാണ്. റീസണബിൾ ആണെങ്കിൽ മനോജ് അത് ആക്സപ്റ്റ് ചെയ്യും. മനോജിന്റെ അച്ഛനും അമ്മയും വളരെ നല്ലവരാണ്. ഇങ്ങനെയുള്ള ഒരു ഫാമിലിയിൽ അംഗമാകാൻ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്.’’– അർച്ചന പറഞ്ഞു.<യൃ><യൃ>പിന്നെ മനോജ് എപ്പോഴും ഒരു പരാതി പറയാറുണ്ട്. കല്യാണത്തിനുമുമ്പ് നമ്മൾ എങ്ങനെയാണോ അതുപോലെതന്നെയാണ് ഇപ്പോഴുമെന്ന്. മാസത്തിലൊരിക്കലാണ് ഞങ്ങൾ കാണുന്നത്. ഒന്നെങ്കിൽ ഞാൻ ഡൽഹിക്കു പോകും അല്ലെങ്കിൽ മനോജ് ഇങ്ങോട്ടു വരും. <യൃ><യൃ>ബിസിനസിനു സമയമില്ല<യൃ><യൃ>എന്തെങ്കിലും ഒരു ബിസിനസ് തുടങ്ങുകയെന്നത് അർച്ചനയുടെ ഒരു സ്വപ്നമായിരുന്നു. അങ്ങനെ രണ്ടു വർഷം മുമ്പ് കവടിയാറിൽ ഗ്ലോറീസ് ബൊട്ടീക് എന്നൊരു വസ്ത്രശാല തുടങ്ങി. പക്ഷേ തിരക്കുകാരണം അതുമായി മുന്നോട്ടു പോകാൻ കഴിഞ്ഞില്ലെന്നു അർച്ചന പറയുന്നു. സീരിയലും ബിസിനസും ഒരുമിച്ചു കൊണ്ടുപോകാൻ പറ്റില്ലെന്നു മനസിലായപ്പോഴാണ് ബൊട്ടീക് അടച്ചതെന്ന് അർച്ചന പറഞ്ഞു.<യൃ><യൃ>നാത്തൂൻപോരില്ല<യൃ><യൃ>അർച്ചനയുടെ സഹോദരൻ രോഹിതിന്റെ ഭാര്യയാണ് ബഡായി ബംഗ്ലാവിൽ അഭിനയിക്കുന്ന ആര്യ. ഒരേ ഫീൽഡിൽ ആണെങ്കിലും തങ്ങൾ തമ്മിൽ നാത്തൂൻപോരൊന്നും ഇല്ലെന്ന് അർച്ചന പറയുന്നു. വല്ലപ്പോഴും മാത്രമാണ് തമ്മിൽ കാണുന്നത്. അപ്പോഴും കുടുംബകാര്യം മാത്രമേ ചർച്ച ചെയ്യാറുള്ളൂ. ഏട്ടത്തിയമ്മ നല്ല അഭിനേത്രിയാണ്. അവർക്ക് അഭിനയത്തെക്കുറിച്ചൊന്നും പറഞ്ഞുകൊടുക്കേണ്ട ആവശ്യവുമില്ലെന്ന് ഈ നാത്തൂൻ പറയുന്നു. <യൃ><യൃ>ഒരു സാമ്പാർ ഉണ്ടാക്കിയ കഥ<യൃ><യൃ>പാചകത്തിൽ താൻ അത്ര സമർഥയല്ലെന്നാണ് അർച്ചനയുടെ അഭിപ്രായം. ‘ഉണ്ടാക്കുന്ന ഭക്ഷണത്തിന് നല്ല രുചി ഉണ്ടാകുമെങ്കിലും അമ്മയുണ്ടാക്കുന്നത്ര വരില്ല. എന്റെ അച്ഛനും അമ്മയും നല്ല കുക്കാണ്. അവരുടെ കൈപ്പുണ്യമൊന്നും എനിക്കു കിട്ടിയിട്ടില്ല. നോർത്ത് ഇന്ത്യൻ ഫുഡ് ഉണ്ടാക്കാൻ എനിക്കറിയാം. സ്‌ഥിരമായി ചെയ്യാത്തതുകൊണ്ട് അത്ര പെർഫെക്ഷൻ വരില്ലെന്നു മാത്രം. പലപ്പോഴും ഭക്ഷണമുണ്ടാക്കാനൊന്നും സമയം കിട്ടാറില്ല. അമ്മ തന്നെ ഭക്ഷണമുണ്ടാക്കി തരികയാണ് പതിവ്. പിന്നെ വിവാഹശേഷം ഞാൻ ഭർത്താവിന്റെ വീട്ടിലുണ്ടാക്കിക്കൊടുത്ത ഇഡ്ഡലി– സാമ്പാറിന്റെ കഥ കേട്ടാൽ ചിരിക്കും.’– വിടർന്ന കണ്ണുകൾ മെല്ലേ അടച്ച് അർച്ചന പറഞ്ഞു.<യൃ><യൃ>‘വിവാഹം കഴിഞ്ഞ് ഡൽഹിയിലെത്തിയപ്പോൾ സൗത്ത് ഇന്ത്യൻ ഫുഡ് ഒന്നു പരീക്ഷിച്ചാലോയെന്നു മനോജ് പറഞ്ഞു. ഇഡ്ഡലിയും സാമ്പാറുമുണ്ടാക്കാമെന്ന് ഞാനും ഏറ്റു. ഇഡ്ഡലി മാവിന്റെ പാക്കറ്റ് വാങ്ങിച്ചു. സാമ്പാറിനുള്ള പച്ചക്കറികളും ശരിയാക്കി. ഞാൻ തിരുവനന്തപുരത്തെ വീട്ടിലേക്കു ഫോണിൽ വിളിച്ച് എന്റെ അമ്മയോട് ഭക്ഷണമുണ്ടാക്കുന്ന രീതിയൊക്കെ ചോദിച്ചു മനസിലാക്കി. എന്നിട്ട് പാചകം തുടങ്ങി. ഇഡ്ഡലി ഒക്കെയായിരുന്നു. പക്ഷേ സാമ്പാർ ഒരു ഒന്നൊന്നര സാമ്പാറായിപ്പോയി. പച്ചക്കറി കൂടുതലും പരിപ്പ് കുറവുമായിപ്പോയി. ഡൈനിംഗ് ടേബിളിൽ സാമ്പാർ എത്തിയപ്പോൾ ഞാനും ഒന്നു പകച്ചു. പുതുമണവാട്ടിയുടെ കൈപ്പുണ്യം രുചിച്ച അമ്മായിയമ്മ പറഞ്ഞു, സാമ്പാർ ശരിയായില്ല. കുഴപ്പമില്ല ഇനി പഠിച്ചാൽ മതിയെന്ന്. സാമ്പാർ ഉണ്ടാക്കാൻ അറിയില്ലെന്ന സത്യം ഞാൻ അമ്മായിയമ്മയോടു പറഞ്ഞു. പക്ഷേ സാമ്പാറിനു നല്ല ടേസ്റ്റ് ഉണ്ടായിരുന്നുവെന്ന അമ്മയുടെ കോംപ്ലിമെന്റ് കേട്ടപ്പോൾ ഞാനും ഹാപ്പിയായി...’– അർച്ചന പൊട്ടിച്ചിരിച്ചു.<യൃ><യൃ>സ്വയം വിലയിരുത്തിയാൽ<യൃ><യൃ>‘റിയൽ ലൈഫിൽ ഞാൻ വളരെ ബോൾഡാണ്. ഞാൻ ആരെയും ഉപദ്രവിക്കാറില്ല. എല്ലാ കാര്യത്തിലും വളരെ ആക്ടീവ് ആണ്. അതു കാണുമ്പോൾ എനിക്ക് ജാഡ അൽപം കൂടുതലാണോയെന്നു പലരും ചോദിക്കാറുണ്ട്. കഴിഞ്ഞ ദിവസം എറണാകുളത്തെ ഒരു ഹോട്ടലിൽ വച്ച് രണ്ടു സ്ത്രീകൾ എന്നെ നോക്കി. അവരെ നോക്കി ഞാൻ ചിരിച്ചെങ്കിലും അവർ അതുകണ്ടില്ലെന്നു തോന്നുന്നു. ഞാൻ നടന്നു നീങ്ങുമ്പോൾ ജാഡക്കാരിയാണെന്ന് അവർ കമന്റ് പറയുന്നത് ഞാൻ കേട്ടു. ഞാൻ അങ്ങനെ ജാഡക്കാരിയൊന്നും അല്ല കേട്ടോ...’– അർച്ചന പറയുന്നു.<യൃ><യൃ>പുതിയ പ്രോജക്ട്<യൃ><യൃ>സൂര്യ ടിവിയിൽ ഒരു റിയാലിറ്റി ഷോ ഉടൻ ആരംഭിക്കും. മലയാളത്തിൽ മറ്റൊന്നും ഇപ്പോൾ കമ്മിറ്റ് ചെയ്തിട്ടില്ല. തമിഴ് സീരിയലുകളിലേക്ക് വിളിച്ചെങ്കിലും പോകുന്നില്ല. കാരണം ഇവിടത്തെ ഷൂട്ടിംഗ് കഴിഞ്ഞ് ചെന്നൈയിലേക്കു പോകാനുള്ള ബുദ്ധിമുട്ടുതന്നെയാണ് കാരണം. ഗേൾസ്, തിങ്കൾ മുതൽ വെള്ളിവരെ എന്നിവയാണ് അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങൾ. ഒരു ചിത്രം റിലീസ് ചെയ്യാനുണ്ട്. സിനിമയിൽ താത്പര്യമുണ്ട്. പക്ഷേ സീരിയലിന്റെ ഡേറ്റുമായി ക്ലാഷ് ആകേണ്ടെന്ന് കരുതി പലതും വേണ്ടെന്നു വച്ചു. <യൃ><യൃ>കുടുംബവിശേഷങ്ങൾ<യൃ><യൃ>അച്ഛൻ വി.സുശീലൻ സിആർപിഎഫിൽ നിന്നു ഡെപ്യൂട്ടി കമാൻഡന്റായി വിരമിച്ചു. അമ്മ ലീന സുശീലൻ. ചേച്ചി കൽപന. ഭർത്താവ് മനു നേവിയിലാണ്. മകൻ സ്വയം. അവർ ഡൽഹിയിൽ സെറ്റിൽഡാണ്. ചേട്ടൻ റോഹിത്ത് സൺടെക്കിൽ ഉദ്യോഗസ്‌ഥനാണ്. ഭാര്യ സീരിയൽ നടി ആര്യ. അച്ഛന്റെ സ്വദേശം കൊല്ലത്ത് പട്ടത്താനത്താണ്. അമ്മ നേപ്പാൾ സ്വദേശിയും. ഞങ്ങൾ പഠിച്ചതും വളർന്നതുമെല്ലാം മധ്യപ്രദേശിലാണ്.<യൃ><യൃ><യ> സീമ മോഹൻലാൽ<യൃ><യൃ><ശാഴ െൃര=/ളലമേൗൃല/്യീൗബ2016ളലയ24ഴമ3.ഷുഴ മഹശഴി=ഹലളേ>