ട്രെൻഡി മൊബൈൽ പൗച്ച്
ട്രെൻഡി മൊബൈൽ പൗച്ച്
Friday, January 29, 2016 5:27 AM IST
കണ്ടാൽ കുഞ്ഞു ഷൂ കഴുത്തിൽ തൂക്കിയിട്ടിരിക്കുന്നുവെന്നേ തോന്നൂ...ഇതെന്താ എന്നു ചോദിക്കും മുമ്പേ ഒന്നു സൂക്ഷിച്ചു നോക്കിയാൽ സംഗതി പിടികിട്ടും. പറഞ്ഞു വരുന്നത് മൊബൈൽ പൗച്ചുകളെക്കുറിച്ചാണ്.<യൃ><യൃ>പെൺകുട്ടികളുടെ ഫാഷൻ ആക്സസറീസിൽ ഇന്ന് മൊബൈൽ പൗച്ചുകൾ ട്രെൻഡിയാകുകയാണ്. ഇഷ്‌ടപ്പെട്ട നിറത്തിലും ഡിസൈനുകളിലും മൊബൈൽ പൗച്ചുകൾ ലഭ്യമായതോടെ യൂത്തും ഹാപ്പിയാണ്.<യൃ><യൃ>ആദ്യകാലത്ത് ഒറ്റ നിറത്തിലുള്ള പൗച്ചുകളായിരുന്നു. ഫാഷൻ വിപണിയിൽ മാറ്റങ്ങൾ കണ്ടുതുടങ്ങിയതോടെ മൊബൈൽ പൗച്ചുകളും കൂടുതൽ ട്രെൻഡിയായി. കല്ലുകളും മുത്തുകളും പിടിപ്പിച്ച മൊബൈൽ പൗച്ചുകൾ പിന്നീട് വിപണിയിലെത്തി. ഗാൽസ് ഇതിന്റെ ആരാധകരായതോടെ വിപണിയും പച്ചപിടിച്ചു.<യൃ><യൃ>ക്ലോത്ത്, ജീൻസ്, വുളൻ, ജൂട്ട്, ബട്ടൺസ്, മുത്ത്, പ്ലാസ്റ്റിക്, ലെതർ എന്നീ മെറ്റീരിയലുകളിലാണ് മൊബൈൽ പൗച്ചുകൾ നിർമിക്കുന്നത്. തുണിയിൽ തീർത്ത പൗച്ചുകളിൽ ബ്രോക്കേഡ് ലേസുകൾ തുന്നിച്ചേർത്ത് മനോഹരമാക്കുന്നു. മുത്ത്, സ്വീക്വൻസ്, പ്ലാസ്റ്റിക്, നൂല് എന്നിവകൊണ്ടുള്ള ഹാങിങ്ങുകൾ ഇവയെ ആകർഷകമാക്കുന്നു. വസ്ത്രത്തിന്റെ നിറത്തിനു ചേരുന്ന സൂപ്പർലുക്കുള്ള മൊബൈൽ പൗച്ചുകൾ മാറിമാറി ഉപയോഗിക്കുന്നത് പെൺകുട്ടികൾക്കിടയിലെ ട്രെൻഡാണ്. <യൃ><യൃ>പാവക്കുട്ടികൾ, ടെഡി ബെയർ, കാർട്ടൂൺ കഥാപാത്രങ്ങൾ എന്നിവയുള്ള മൊബൈൽ പൗച്ചുകളോടാണ് കോളജ് കുമാരികൾക്ക് പ്രിയം. <യൃ><യൃ>ഗ്രാഫിക് മൊബൈൽ പൗച്ചുകളോട് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുപോലെ ഇഷ്‌ടമാണ്. മഹാന്മാരുടെ മുഖങ്ങളോടുകൂടിയ പൗച്ചുകൾ യുവാക്കൾക്കിടയിൽ ഹിറ്റാണ്. ഫ്ളിപ്പ് കവേഴ്സാണ് മറ്റൊരു ഐറ്റം. മോഡൽ അനുസരിച്ച് ഇഷ്‌ടനിറത്തിലുള്ളവ തെരഞ്ഞെടുക്കാം. ഇവ ഗ്രാന്റ് ലുക്കും സുരക്ഷിതത്വവും നൽകുമെന്നതിനാൽ ആരാധകരും ഏറെയാണ്.<യൃ><യൃ>വർക്കിനും ഡിസൈനിനും അനുസരിച്ചാണ് മൊബൈൽ പൗച്ചുകൾക്ക് വില നിശ്ചയിക്കുന്നത്. 30 മുതൽ 500 രൂപ വരെ വില വരുന്ന മൊബൈൽ പൗച്ചുകൾ വിപണിയിലുണ്ട്.<യൃ><യൃ><യ> –സീമ മോഹൻലാൽ