പോ​ർ​ഷെ 911 ജി​ടി 2 ആ​ർ​എ​സ് ഇ​ന്ത്യ​ൻ വി​പ​ണി​യി​ൽ
പോ​ർ​ഷെ 911 ജി​ടി 2 ആ​ർ​എ​സ്  ഇ​ന്ത്യ​ൻ വി​പ​ണി​യി​ൽ
Monday, August 13, 2018 5:08 PM IST
ജ​ർ​മ​ൻ ക​ന്പ​നി പോ​ർ​ഷെ ഇ​ന്ത്യ ര​ണ്ടാം ത​ല​മു​റ ജി​ടി 2 ആ​ർ​എ​സ് ഇ​ന്ത്യ​ൻ വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ച്ചു. ട്രാ​ക്കി​ലോ​ടു​ന്ന സ്പോ​ർ​ട്സ് കാ​റി​നു സ​മാ​ന​മാ​യ പെ​ർ​ഫോ​മ​ൻ​സ് പു​റ​ത്തെ​ടു​ക്കു​ന്ന ഈ ​മോ​ഡ​ലി​ന് ഇ​ര​ട്ട ട​ർ​ബോ​യു​ള്ള 3.8 ലി​റ്റ​ർ, ആ​റ് സി​ലി​ണ്ട​ർ പെ​ട്രോ​ൾ എ​ൻ​ജി​നാ​ണ്. മ​ണി​ക്കൂ​റി​ൽ 100 കി​ലോ​മീ​റ്റ​ർ വേ​ഗം ആ​ർ​ജി​ക്കാ​ൻ വെ​റും 2.8 സെ​ക്ക​ൻ​ഡ് മ​തി. റി​യ​ർ വീ​ൽ ഡ്രൈ​വ് സ്പോ​ർ​ട്സ് കൂ​പ്പെ​യ്ക്ക് മ​ണി​ക്കൂ​റി​ൽ 340 കി​ലോ​മീ​റ്റ​റാ​ണ് പ​ര​മാ​വ​ധി വേ​ഗം. ഡ​ബി​ൾ ക്ല​ച്ച് ഓ​ട്ടോ​മാ​റ്റി​ക് ട്രാ​ൻ​സ് മി​ഷ​നാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.


ഫു​ൾ ടാ​ങ്ക് ഇ​ന്ധ​നം അ​ട​ക്കം 1,470 കി​ലോ​ഗ്രാം ഭാ​ര​മു​ള്ള സ്പോ​ർ​ട്സ് കൂ​പ്പെ ര​ണ്ട് സീ​റ്റ​റാ​ണ്. ഒ​ന്നാം ത​ല​മു​റ 911 ജി​ടി 2 ആ​ർ​എ​സു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​ന്പോ​ൾ ക​രു​ത്തു കൂ​ടു​ത​ലു​ണ്ട് പു​തി​യ മോ​ഡ​ലി​ന്.

കൊ​ച്ചി​യി​ലേ​ത് അ​ട​ക്ക​മു​ള്ള പോ​ർ​ഷെ സെ​ന്‍റ​റു​ക​ളി​ൽ വി​ൽ​പ്പ​ന​യ്ക്കു​ള്ള 911 ജി​ടി 2 ആ​ർ​എ​സി​ന് 3.88 കോ​ടി രൂ​പ​യാ​ണ് എ​ക്സ് ഷോ​റൂം വി​ല.