കാത്തിരിക്കാം, ഗ്രാൻഡ് കമാൻഡറിനെ
കാത്തിരിക്കാം, ഗ്രാൻഡ് കമാൻഡറിനെ
Monday, May 21, 2018 3:12 PM IST
അ​​​മേ​​​രി​​​ക്ക​​​ൻ എ​​​സ്‌​​​യു​​​വി നി​​​ർ​​​മാ​​​താ​​​ക്ക​​​ളാ​​​യ ജീ​​​പ്പി​​​ന് അ​​​ടു​​​ത്ത​​​കാ​​​ല​​​ത്ത് ഇ​​​ന്ത്യ​​​യി​​​ൽ മി​​​ക​​​ച്ച സ്വാ​​​ധീ​​​നം ചെ​​​ലു​​​ത്താ​​​ൻ സാ​​​ധി​​​ച്ച​​​ത് കോം​​​പാ​​​സി​​​ലൂ​​​ടെ​​​യാ​​​ണ്. പു​​​തു​​​മ​​​യാ​​​ർ​​​ന്ന ഡി​​​സൈ​​​നും ഒ​​​ട്ട​​​ന​​​വ​​​ധി ഫീ​​​ച്ചേ​​​ഴ്സും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി അ​​​വ​​​ത​​​രി​​​പ്പി​​​ച്ച കോം​​​പാ​​​സ് മി​​​ക​​​ച്ച കു​​​തി​​​പ്പ് കാ​​​ഴ്ച​​​വ​​​യ്ക്കു​​​ന്നു​​​ണ്ട്.

ജീ​​​പ്പി​​​ൽ​​​നി​​​ന്നും ഇ​​​നി പ്ര​​​തീ​​​ക്ഷി​​​ക്കാ​​​വു​​​ന്ന പ്രീ​​​മി​​​യം 7-സീ​​​റ്റ​​​ർ എ​​​സ്‌​​​യു​​​വി​​​യാ​​​ണ് ഗ്രാ​​​ൻ​​​ഡ് ക​​​മാ​​​ൻ​​​ഡ​​​ർ. ചൈ​​​നീ​​​സ് മാ​​​ർ​​​ക്ക​​​റ്റി​​​ൽ ഈ ​​​വ​​​ർ​​​ഷം അ​​​വ​​​ത​​​രി​​​ക്കു​​​ന്ന ഈ 7-​​​സീ​​​റ്റ​​​ർ വാ​​​ഹ​​​നം വൈ​​​കാ​​​തെ​​​ത​​​ന്നെ ഇ​​​ന്ത്യ​​​ൻ മാ​​​ർ​​​ക്ക​​​റ്റി​​​ൽ എ​​​ത്തി​​​യേ​​​ക്കും. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ചൈ​​​ന​​​യി​​​ലെ ഷാ​​​ങ്ഹാ​​​യ് മോ​​​ട്ടോ​​​ർ ഷോ​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച വാ​​​ഹ​​​നം ര​​​ണ്ടു വേ​​​രി​​​യ​​​ന്‍റു​​​ക​​​ളി​​​ലാ​​​യി എ​​​ഫ്ഡ​​​ബ്ല്യു​​​ഡി (ഫ്ര​​​ണ്ട് വീ​​​ൽ ഡ്രൈ​​​വ്), 4ഡ​​​ബ്ല്യു​​​ഡി (ഫോ​​​ർ വീ​​​ൽ ഡ്രൈ​​​വ്) സം​​​വി​​​ധാ​​​ന​​​ത്തി​​​ലാ​​​ണ് വി​​​പ​​​ണി​​​യി​​​ലെ​​​ത്തു​​​ക.

2016ൽ ​​​ജീ​​​പ്പ് ഇ​​​ന്ത്യ​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച ഗ്രാ​​​ൻ​​​ഡ് ചെ​​​റോ​​​ക്കി, വ്രാ​​​ൻ​​​ഗ്ല​​​ർ മോ​​​ഡ​​​ലു​​​ക​​​ൾ​​​ക്ക് ക​​​ന്പ​​​നി​​​യു​​​ടെ പ്ര​​​തീ​​​ക്ഷ​​​ക​​​ൾ സ​​​ഫ​​​ല​​​മാ​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞി​​​ല്ല. ഇ​​​തി​​​നു​​​ശേ​​​ഷ​​​മാ​​​ണ് ത​​​ദ്ദേ​​​ശീ​​​യ​​​മാ​​​യി നി​​​ർ​​​മി​​​ച്ച കോം​​​പാ​​​സ് ഇ​​​ന്ത്യ​​​ൻ നി​​​ര​​​ത്ത് കീ​​​ഴ​​​ടക്കി​​​യ​​​ത്. കോം​​​പാ​​​സി​​​ന്‍റെ പി​​​ൻ​​​ബ​​​ല​​​ത്തി​​​ൽ 2017-18 സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷ​​​ത്തി​​​ന്‍റെ ആ​​​ദ്യപ​​​കു​​​തി​​​യി​​​ൽ ഫി​​​യ​​​റ്റ് ക്രി​​​സ്‌​​​ല​​​ർ ഓ​​​ട്ടോ​​​മൊ​​​ബൈ​​​ൽ​​​സി​​​ന്‍റെ വി​​​പ​​​ണി​​​വി​​​ഹി​​​തം കു​​​തി​​​ച്ചു​​​യ​​​രു​​​ക​​​യും ചെ​​​യ്തു.

ഇ​​​പ്പോ​​​ൾ വാ​​​ഹ​​​ന​​​ശ്രേ​​​ണി വി​​​ക​​​സി​​​പ്പി​​​ക്കാ​​​നൊ​​​രു​​​ങ്ങു​​​ന്ന ജീ​​​പ്പി​​​ൽ​​​നി​​​ന്നും റെ​​​ന​​​ഗെ​​​ഡ് എ​​​ന്ന കോം​​​പാ​​​ക്ട് എ​​​സ്‌​​​യു​​​വി വൈ​​​കാ​​​തെ വി​​​പ​​​ണി​​​യി​​​ലെ​​​ത്തും.

ഗ്രാ​​​ൻ​​​ഡ് ക​​​മാ​​​ൻ​​​ഡ​​​ർഇ​​​ന്ത്യ​​​യി​​​ൽ

ജീ​​​പ്പി​​​ന്‍റെ ഓ​​​ൾ ന്യൂ ​​​ഗ്രാ​​​ൻ​​​ഡ് ക​​​മാ​​​ൻ​​​ഡ​​​ർ 7-സീ​​​റ്റ​​​ർ എ​​​സ്‌​​യു​​​വി ഈ ​​​വ​​​ർ​​​ഷം ചൈ​​​ന​​​യി​​​ൽ വി​​​പ​​​ണി​​​യി​​​ലെ​​​ത്തും. റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ള​​​നു​​​സ​​​രി​​​ച്ച് ഗ്രാ​​​ൻ​​​ഡ് ക​​​മാ​​​ൻ​​​ഡ​​​ർ ഇ​​​ന്ത്യ​​​യി​​​ലേ​​​ക്കു സ​​​ഞ്ച​​​രി​​​ക്കു​​​ക​​​യാ​​​ണ്. എ​​​ന്നാ​​​ൽ, എ​​​ന്ന് മാ​​​ർ​​​ക്ക​​​റ്റി​​​ൽ അ​​​വ​​​ത​​​രി​​​ക്കു​​​മെ​​​ന്നു വ്യ​​​ക്ത​​​ത​​​യി​​​ല്ല. ഇ​​​ന്ത്യ​​​ൻ വി​​​പ​​​ണി​​​യി​​​ൽ എ​​​ത്തി​​​യാ​​​ൽ ടൊ​​​യോ​​​ട്ട ഫോ​​​ർ​​​ച്യൂ​​​ണ​​​ർ, ഫോ​​​ർ​​​ഡ് എ​​​ൻ​​​ഡ​​​വ​​​ർ തു​​​ട​​​ങ്ങി​​​യ വാ​​​ഹ​​​ന​​​ങ്ങ​​​ൾക്ക് ശ​​​ക്ത​​​മാ​​​യ വെ​​​ല്ലു​​​വി​​​ളി ഉ​​​യ​​​ർ​​​ത്താ​​​ൻ ഗ്രാ​​​ൻ​​​ഡ് ക​​​മാ​​​ൻ​​​ഡ​​​റി​​​നു ക​​​ഴി​​യും.


വി​​​ല

ഫോ​​​ർ​​​ച്യൂ​​​ണ​​​റും എ​​​ൻ​​​ഡ​​​വ​​​റും സെ​​​ഗ്‌മെ​​​ന്‍റി​​​ൽ കു​​​തി​​​പ്പു​​​തു​​​ട​​​രു​​​ന്നി​​​ട​​​ത്തേ​​​ക്കാ​​ണ് ഗ്രാ​​​ൻ​​​ഡ് ക​​​മാ​​​ൻ​​​ഡ​​​ർ എ​​​ത്തു​​​ക. യ​​​ഥാ​​​ക്ര​​​മം 25.71-31.48 ല​​​ക്ഷം രൂ​​​പ​​​യും 25.08- 31.40 ല​​​ക്ഷം രൂ​​​പ​​​യു​​​മാ​​​ണ് ഫോ​​​ർ​​​ച്യൂ​​​ണ​​​റി​​​ന്‍റെ​​​യും എ​​​ൻ​​​ഡ​​​വ​​​റി​​​ന്‍റെ​​​യും വി​​​ല. ജീ​​​പ്പി​​​ന്‍റെ പു​​​തി​​​യ എ​​​സ്‌​​യു​​​വി​​​ക്ക് 25-31.50 ല​​​ക്ഷം രൂ​​​പ വി​​​ല വ​​​രു​​​മെ​​​ന്നാ​​​ണു പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്.

എ​​​ൻ​​​ജി​​​ൻ

ചൈ​​​ന​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന മോ​​​ഡ​​​ലി​​​ന് 2.0 ലി​​​റ്റ​​​ർ, 4 സി​​​ലി​​​ണ്ട​​​ർ ട​​​ർ​​​ബോ​​​ചാ​​​ർ​​​ജ്ഡ് പെ​​​ട്രോ​​​ൾ എ​​​ൻ​​​ജി​​​നാ​​​ണ് ക​​​രു​​​ത്ത്. ഈ ​​​എ​​​ൻ​​​ജി​​​ന് 234 ബി​​​എ​​​ച്ച്പി പ​​​വ​​​റി​​​ൽ 350 എ​​​ൻ​​​എം ടോ​​​ർ​​​ക്ക് ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കാ​​​നു​​​ള്ള ശേ​​​ഷി​​​യു​​​ണ്ട്. ജീ​​​പ്പി​​​ന്‍റെ 9 സ്പീ​​​ഡ് ഓ​​​ട്ടോ​​​മാ​​​റ്റി​​​ക് ഗി​​​യ​​​ർ​​​ബോ​​​ക്സാ​​​ണ് വാ​​​ഹ​​​ന​​​ത്തി​​​ന്‍റെ കു​​​തി​​​പ്പി​​​നു സ​​​ഹാ​​​യി​​​ക്കു​​​ക.

എക്സ്റ്റീരിയർ

2017ലെ ​​​ഷാ​​​ങ്ഹാ​​​യ് മോ​​​ട്ടോ​​​ർ ഷോ​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച ക​​​ണ്‍സ​​​പ്റ്റ് വാ​​​ഹ​​​ന​​​മാ​​​യ യു​​​ണ്ടു​​​വി​​​ന്‍റെ രൂ​​​പം ക​​​ടം​​​കൊ​​​ണ്ടാ​​​ണ് ഗ്രാ​​​ൻ​​​ഡ് ക​​​മാ​​​ൻ​​​ഡ​​​റി​​​ന്‍റെ പി​​​റ​​​വി. ജീ​​​പ്പി​​​ന്‍റെ സ്വ​​​ന്തം ബോ​​​ക്സി ബോ​​​ഡി, 7-സ്ലാ​​​റ്റ് റേ​​​ഡി​​​യേ​​​റ്റ​​​ർ ഗ്രി​​​ൽ, എ​​​ൻ​​​ഇ​​​ഡി ലൈ​​​റ്റിം​​​ഗ്, ഫോ​​​ഗ് ലാ​​​ന്പു​​​ക​​​ൾ, പ​​​നോ​​​ര​​​മി​​​ക് ഗ്ലാ​​​സ് റൂ​​​ഫ്, ട്രാ​​​പെ​​​സോ​​​യി​​​ഡ​​​ൽ വീ​​​ൽ ആ​​​ർ​​​ച്ചു​​​ക​​​ൾ, വ​​​ലി​​​യ വീ​​​ലു​​​ക​​​ൾ, സൂ​​​യി​​​സൈ​​​ഡ് റി​​​യ​​​ർ ഡോ​​​റു​​​ക​​​ൾ, അ​​​ണ്ട​​​ർ ബോ​​​ഡി ക്ലാ​​​ഡിം​​​ഗ് എ​​​ന്നി​​​വ​​​യാ​​​ണ് എ​​​ക്സ്റ്റീ​​​രി​​​യ​​​ർ ഫീ​​​ച്ച​​​റു​​​ക​​​ൾ.

‌ഇ​​ന്‍റീ​​രി​​യ​​ർ

കോം​​​പാ​​​സി​​​നെ അ​​​നു​​​സ്മ​​​രി​​​പ്പി​​​ക്കും​​​വി​​​ധ​​​മാ​​​ണ് ഇ​​​ന്‍റീ​​​രി​​​യ​​​ർ ഡി​​​സൈ​​​ൻ. വ​​​ലി​​​യ ട​​​ച്ച്സ്ക്രീ​​​ൻ, മൂ​​​ന്നാം നി​​​ര സീ​​​റ്റ് വ​​​രെ നീ​​​ള​​​മു​​​ള്ള സ​​​ണ്‍റൂ​​​ഫ്, ര​​​ണ്ടാം നി​​​ര സീ​​​റ്റ് 60ഃ40 അ​​​നു​​​പാ​​​ത​​​ത്തി​​​ലും മൂ​​​ന്നാം നി​​​ര സീ​​​റ്റ് 50ഃ50 അ​​​നു​​​പാ​​​ത​​​ത്തി​​​ലും വേ​​​ർ​​​തി​​​രി​​​ക്കാം. കൂ​​​ടാ​​​തെ മ​​​ൾ​​​ട്ടി​​​ഫം​​​ഗ്ഷ​​​ൻ 3-സ്പോ​​​ക് സ്റ്റി​​​യ​​​റിം​​​ഗ് വീ​​​ൽ, 3 സോ​​​ണ്‍ ക്ലൈ​​​മ​​​റ്റ് ക​​​ണ്‍ട്രോ​​​ൾ, ഇ​​​ല​​ക്‌​​ട്രി​​​ക് പാ​​​ർ​​​ക്കിം​​​ഗ് ബ്രേ​​​ക്ക് എ​​​ന്നി​​​വ മ​​​റ്റു ഫീ​​​ച്ച​​​റു​​​ക​​​ൾ.

ഓട്ടോസ്പോട്ട്/ ഐബി