പുതിയ "ഹിമാലയൻ' അടുത്ത മാസം
പുതിയ "ഹിമാലയൻ' അടുത്ത മാസം
Wednesday, August 16, 2017 3:29 AM IST
പൂ​ന: റോ​യ​ൽ എ​ൻ​ഫീ​ൽ​ഡി​ന്‍റെ ഹി​മാ​ല​യ​ൻ ഭാ​ര​ത് സ്റ്റേ​ജ്- നാ​ല് വേ​ർ​ഷ​ൻ വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ച്ചു. സെ​പ്റ്റം​ബ​ർ ആ​ദ്യവാ​രം വി​ല്പ​ന ആ​രം​ഭി​ക്കു​ന്ന ഹി​മാ​ല​യ​ന്‍റെ ബു​ക്കിം​ഗ് നേ​ര​ത്തേത​ന്നെ ആ​രം​ഭി​ച്ചി​രു​ന്നു. 5000 രൂ​പ ന​ല്കി ബു​ക്ക് ചെ​യ്യാ​ൻ അ​വ​സ​ര​മു​ണ്ട്.

എ​ൻ​ജി​ൻ പ​രി​ഷ്ക​രി​ച്ച​തി​നൊ​പ്പം പു​റം​മോ​ടി​യി​ൽ അ​ല്പം മ​റ്റ​ങ്ങ​ൾ വ​രു​ത്തി​യി​ട്ടു​ണ്ട്. ബി​എ​സ് 4, ഓ​ക്സി​ജ​ൻ സെ​ൻ​സ​റു​ള്ള ഫ്യൂ​വ​ൽ ഇ​ൻ​ജ​ക്റ്റ​ഡ് എ​ൻ​ജി​ൻ തു​ട​ങ്ങി​യ​വ​യാ​ണ് എ​ൻ​ജി​ന്‍റെ പ്ര​ധാ​ന പ്ര​ത്യേ​ക​ത​ക​ൾ. കൂ​ടാ​തെ 411 സി​സി 5-സ്പീ​ഡ് ഗി​യ​ർ​ബോ​ക്സ് 24.5 എ​ച്ച്പി പ​വ​റി​ൽ 32 എ​ൻ​എം ടോ​ർ​ക്ക് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ഹി​മാ​​ല​യ​ന്‍റെ പു​തി​യ പ​തി​പ്പി​ന് 1.94 ല​ക്ഷം രൂ​പ​യാ​ണു വി​ല.


2016ൽ ​കാ​ർ​ബ​റേ​റ്റ​ഡ് എ​ൻ​ജി​നു​മാ​യി റോ​യ​ൽ എ​ൻ​ഫീ​ൽ​ഡ് വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ച്ച ഹി​മാ​ല​യ​ന്‍റെ ക്ല​ച്ച് ബോ​ക്സി​നെ​ക്കു​റി​ച്ചും ഗി​യ​ർ ബോ​ക്സി​നെ​ക്കു​റി​ച്ചും പ​രാ​തി​യു​യ​ർ​ന്നി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് വി​പ​ണി​യി​ൽ​നി​ന്ന് പൂ​ർ​ണ​മാ​യി പി​ൻ​വ​ലി​ച്ച​ശേ​ഷം ബി​എ​സ് 4 ഇ​റ​ക്കാ​ൻ ക​മ്പ​നി​യെ പ്രേ​രി​പ്പി​ച്ച​ത്.