നിരത്തു കാത്തുകി‌ടക്കുന്ന പ്രമാണിമാർ!
നിരത്തു കാത്തുകി‌ടക്കുന്ന പ്രമാണിമാർ!
Tuesday, April 18, 2017 3:20 AM IST
വൈ​വി​ധ്യ​മാ​ർ​ന്ന നി​ര​വ​ധി മോ​ഡ​ലു​ക​ളാ​ണ് പോ​യ വ​ർ​ഷം വാ​ഹ​ന​മേ​ഖ​ല​യെ സ​ന്പ​ന്ന​മാ​ക്കി​യ​ത്. നി​ര​ത്തി​ലെ​ത്തി​യ ഒ​ട്ടു​മി​ക്ക വാ​ഹ​ന​ങ്ങ​ൾ​ക്കും മി​ക​ച്ച നേ​ട്ട​മാ​ണു കൊ​യ്ത​ത്. പി​ന്നി​ട്ട വ​ർ​ഷ​ത്തി​ലെ വി​ജ​യം വീ​ണ്ടും ആ​വ​ർ​ത്തി​ക്കാ​നു​ള്ള താ​യാ​റെ​ടു​പ്പി​ലാ​ണ് ഒ​ട്ടു​മി​ക്ക വാ​ഹ​നനി​ർ​മാ​താ​ക്ക​ളും. പ​ഴ​യ മോ​ഡ​ലു​ക​ളി​ൽ കാ​ലാ​നു​സൃ​ത​മാ​യ മാ​റ്റ​വും പു​തു​മ​യും വ​രു​ത്താ​നാ​ണ് ചി​ല​ർ ശ്ര​മി​ക്കു​ന്ന​തെ​ങ്കി​ൽ പു​തു​പു​ത്ത​ൻ മോ​ഡ​ൽ ഇ​റ​ക്കി പ​രീ​ക്ഷി​ക്കാ​ൻ മ​റ്റു ചി​ല​രും ഒ​രു​ങ്ങു​ന്നു. ഇ​ങ്ങ​നെ 2017ൽ ​നി​ര​ത്തു കാ​ത്ത് കി​ട​ക്കു​ന്ന ചി​ല മോ​ഡ​ലു​ക​ളി​ലേ​ക്ക്...

ഹ്യു​ണ്ടാ​യി കാ​ർ​ലി​നോ

നി​ര​ത്തു​ക​ൾ വ​ള​രെ പെ​ട്ടെന്നു കീ​ഴ​ട​ക്കി​യ കോം​പാ​ക്ട് എ​സ്‌​യു​വി സെ​ഗ്‌​മെ​ന്‍റി​ലേ​ക്കാ​ണ് ഹ്യു​ണ്ടാ​യി​യു​ടെ കാ​ർ​ലി​നോ എ​ന്ന പു​ത്ത​ൻ​ താ​രം എ​ത്തു​ന്ന​ത്. ഹ്യു​ണ്ടാ​യി​യു​ടെ മ​റ്റു മോ​ഡ​ലു​ക​ളി​ൽ​നി​ന്നു വ്യ​ത്യ​സ്ത​മാ​യി റ​ഫ് ലു​ക്കി​ലാ​ണ് കാ​ർ​ലി​നോ എ​ത്തു​ക. ഉ​യ​ർ​ന്ന ബോ​ണ​റ്റും അ​തി​നി​ണ​ങ്ങു​ന്ന ചെ​റി​യ ഹെ​ഡ്‌​ലാ​ന്പും വ​ലി​യ ഗ്രി​ല്ലു​മാ​ണ് മു​ഖ​ത്തി​നു ഗൗ​ര​വം പ​ക​രു​ന്ന​ത്. ഹൈ​ടെ​ക് സം​വി​ധാ​ന​ങ്ങ​ളോ​ടൊ​പ്പം ഫാ​ഷ​ണ​ബി​ളാ​യ ഇ​ന്‍റീ​രി​യ​റും ഇ​തി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്നു.

1.2 ലി​റ്റ​ർ പെ​ട്രോ​ൾ എ​ൻ​ജി​നി​ലും 1.4 ലി​റ്റ​ർ ഡീ​സ​ൽ എ​ൻ​ജി​നി​ലു​മാ​ണ് കാ​ർ​ലി​നോയുടെ വരവ്.

അ​ഞ്ച് സ്പീ​ഡ് മാ​ന്വ​ൽ ഗി​യ​ർ ബോ​ക്സി​ലും നാ​ല് സ്പീ​ഡ് ഓ​ട്ടോ​മാ​റ്റി​ക് ഗി​യ​ർ​ബോ​ക്സി​ലും എത്തുന്ന കാ​ർ​ലി​നോ​യ്ക്കു എ​ട്ടു മു​ത​ൽ 12 ല​ക്ഷം രൂ​പ വ​രെ​യാ​ണ് വി​ല പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ഫോ​ർ​ഡ് മോ​ൻ​ഡി​യോ

വോ​ക്സ്‌​വാ​ഗ​ണ്‍ ജെ​റ്റ, കൊ​റോ​ള ആ​ൾ​ട്ടി​സ് എ​ന്നീ മോ​ഡ​ലു​ക​ളോ​ടു കി​ട​പി​ടി​ക്കാ​നാ​ണ് മോ​ൻ​ഡി​യോ എ​ത്തു​ന്ന​ത്. മ​ത്സ​ര​ത്തി​നൊ​രു​ങ്ങു​ന്ന​തി​ന്‍റെ ല​ക്ഷ​ണം മു​ഖ​ഭാ​വ​ത്തി​ൽ തെ​ളി​യു​ന്നു. നീ​ള​മേ​റി​യ ബോ​ണ​റ്റി​നു പു​റ​മെ ഫി​ഗോ, ആ​സ്പ​യ​ർ തു​ട​ങ്ങി​യ മോ​ഡ​ലു​ക​ളി​ലേ​തി​നു സ​മാ​ന​മാ​യ ഗ്രി​ല്ലും എ​യ​ർ​ഡാ​മു​മാ​ണ് മോ​ൻ​ഡി​യോ​യി​ലു​മു​ള്ള​ത്. വീ​തി കു​റ​ഞ്ഞ നീ​ള​ത്തി​ലു​ള്ള ഹെ​ഡ്‌​ലാ​ന്പും മു​ൻ​ഭാ​ഗം മ​നോ​ഹ​​ര​മാ​ക്കു​ന്നു.

അ​മേ​രി​ക്ക​ൻ നി​ർ​മി​തി​യു​ടെ എ​ല്ലാ മേ​ന്മ​യും ഒ​ന്നി​ക്കു​ന്ന ഇ​ന്‍റീ​രി​യ​റാ​ണ് ഇ​തി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. 1.6 ലി​റ്റ​ർ ഡീ​സ​ൽ എ​ൻ​ജി​നും 1.5 ലി​റ്റ​ർ പെ​ട്രോ​ൾ എ​ൻ​ജി​നും പു​റ​മേ 1.0 ലി​റ്റ​ർ ഇ​ക്കോ​ബൂ​സ്റ്റ് എ​ൻ​ജി​നി​ലും മോ​ൻ​ഡി​യോ എ​ത്തു​ന്നു​ണ്ട്. 15 ല​ക്ഷം രൂ​പ മു​ത​ൽ വി​ല പ്ര​തീ​ക്ഷി​ക്കു​ന്ന മോ​ൻ​ഡി​യോ ഈ ​വ​ർ​ഷം അ​വ​സാ​നം നി​ര​ത്തി​ലെ​ത്തു​മെ​ന്നാ​ണു പ്ര​തീ​ക്ഷ.

റെ​നോ ക്യാ​പ്റ്റ​ർ

വാഹനപ്രേമികൾക്ക് ദീ​പാ​വ​ലി സ​മ്മാ​ന​മാ​യി ക്യാ​പ്റ്റ​റു​മാ​യി റെനോ എ​ത്തു​ന്നു. കോം​പാ​ക്ട് എ​സ്‌​യു​വി വി​ഭാ​ഗ​ത്തി​ലാ​ണ് ക്യാ​പ്റ്റ​റി​ന്‍റെ​യും വ​ര​വ്. വ​ലി​യ പ്രോ​ജ​ക്‌​ഷ​ൻ ഹെ​ഡ്‌​ലാ​ന്പു​ക​ളും ഗ്രി​ല്ലി​നു മു​ക​ളി​ലാ​യി ക്രോം ​സ്ട്രി​പ്പും ഫോ​ഗ് ലാ​ന്പി​നൊ​പ്പം ന​ല്കി​യി​രി​ക്കു​ന്ന ഡേ​ടൈം റ​ണ്ണിം​ഗ് ലാ​ന്പും കൊ​ണ്ടാ​ണ് മു​ൻ​വ​ശം അ​ല​ങ്ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഡു​വ​ൽ ടോ​ണ്‍ ക​ള​ർ കോം​പി​നേ​ഷ​നിൽ പെ​ട്രോ​ൾ, ഡീ​സ​ൽ മോ​ഡ​ലു​ക​ളി​ൽ പു​റ​ത്തി​റ​ങ്ങു​ന്ന ക്യാ​പ്റ്റ​റി​ന് 9.20 മു​ത​ൽ 13.50 ല​ക്ഷം രൂ​പ വ​രെ​യാ​ണ് വി​ല പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

നി​സാ​ൻ കി​ക്സ്

നീ​ണ്ട ഇ​ട​വേ​ള​യ്ക്കു ശേ​ഷം നി​സാ​നി​ൽ​നി​ന്നു പു​റ​ത്തി​റ​ങ്ങു​ന്ന കോം​പാ​ക്ട് എ​സ്‌​യു​വി​യാ​ണ് കി​ക്സ്. ടെ​റാ​നോ​യോ​ടു സാ​മ്യം തോ​ന്നി​ക്കു​ന്ന ഗ്രി​ല്ലും ബോ​ണ​റ്റി​ലേ​ക്ക് കൂ​ടു​ത​ൽ ക​യ​റി​യി​രി​ക്കു​ന്ന ഹെ​ഡ്‌​ലാ​ന്പു​മാ​ണ് മു​ൻ​ഭാ​ഗ​ത്തെ ആ​ക​ർ​ഷ​ണം.


ബ്ലാ​ക്ക് ടോ​ൺ ഇ​ന്‍റീ​രി​യ​റി​ൽ ഏ​ഴ് ഇ​ഞ്ച് ഇ​ൻ​ഫോ​ടെ​യ്ൻ​മെ​ന്‍റ് സി​സ്റ്റം, ഓ​ട്ടോ​മാ​റ്റി​ക് ക്ലൈ​മ​റ്റ് ക​ണ്‍ട്രോ​ൾ എ​ന്നി​വ​യ്​ക്കൊ​പ്പം വി​ശാ​ല​മാ​യ സ്പേ​സും ഒ​രു​ക്കു​ന്നു​ണ്ട്.

1.6 ലി​റ്റ​ർ പെ​ട്രോ​ൾ ഡീ​സ​ൽ എ​ൻ​ജി​നു​ക​ളി​ലും അ​ഞ്ച് സ്പീ​ഡ് മാ​ന്വ​ൽ, സി​വി​ടി ഗി​യ​ർ​ബോ​ക്സി​ലു​മെ​ത്തു​ന്ന കി​ക്സി​ന് എ​ട്ടു മു​ത​ൽ 15 ല​ക്ഷം രൂ​പ വ​രെ​യാ​ണ് വി​ല.

മാ​രു​തി എം​ആ​ർ വാ​ഗ​ണ്‍

മാ​രു​തി​യു​ടെ ജ​ന​പ്രി​യ മോ​ഡ​ലാ​യ വാ​ഗ​ൺ ആ​റി​ന്‍റെ അ​തേ പ്ലാ​റ്റ്ഫോ​മി​ൽ മി​നി എം​പി​വി ആ​യി പു​ന​ർ​ജ​നി​ക്കു​ന്ന മോ​ഡ​ലാ​ണ് എം​ആ​ർ വാ​ഗ​ണ്‍. ഉ​യ​രം കൂ​ടി​യ മു​ൻ​വ​ശ​വും വ​ലി​യ റൗ​ണ്ട് ഹെ​ഡ്‌​ലാ​ന്പും തൊ​ട്ടു​താ​ഴെ​യാ​യി ഫോ​ഗ് ലാ​ന്പും ന​ല്കി​യി​രി​ക്കു​ന്നു. ഗ്രി​ല്ലി​ന്‍റെ അ​ഭാ​വം നി​ഴ​ലി​ക്കു​ന്ന മു​ൻ​വ​ശ​ത്ത് വ​ലി​യ എ​യ​ർ​ഡാം ന​ല്കി​യി​ട്ടു​ണ്ട്.

660 സി​സി പെ​ട്രോ​ൾ എ​ൻ​ജി​നി​ലാ​ണ് എം​ആ​ർ വാ​ഗ​ണ്‍ എ​ന്ന ഹാ​ച്ച്ബാ​ക്ക് മോ​ഡ​ൽ പു​റ​ത്തി​റ​ക്കു​ക. അ​ഞ്ച് ല​ക്ഷം രൂ​പ വി​ല പ്ര​തീ​ക്ഷി​ക്കു​ന്ന എം​ആ​ർ വാ​ഗ​ണ്‍ ഈ ​വ​ർ​ഷം അ​വ​സാ​നം നി​ര​ത്തി​ലെ​ത്തും.

സ്കോ​ഡ കോ​ഡി​യാ​ക്

സ്കോ​ഡ ഇ​ന്ത്യ​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന ആ​ദ്യ​ത്തെ എ​സ്‌​യു​വി മോ​ഡ​ലാ​ണ് കോ​ഡി​യാ​ക്. ആ​ഡം​ബ​ര വി​ഭാ​ഗ​ത്തി​ൽ ഇ​റ​ക്കു​ന്ന കോ​ഡി​യാ​ക്കി​ന് 25 മു​ത​ൽ 30 ല​ക്ഷം രൂ​പ വ​രെ​യാ​ണ് വി​ല പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഡേ ​ടൈം റ​ണ്ണിം​ഗ് ലൈ​റ്റ് ഉ​ൾ​പ്പെ​ടു​ന്ന ഡു​വ​ൽ ബീം ​ഹെ​ഡ്‌​ലാ​ന്പും ഫൈ​ബ​ർ ഫി​നീ​ഷിം​ഗ് ഗ്രി​ല്ലു​മാ​ണ് മു​ൻ​ഭാ​ഗ​ത്തി​ന് പ്രൈ​ഡി പ​ക​രു​ന്നു​ണ്ട്. 2, 3, 2 എ​ന്നി​ങ്ങ​നെ മൂ​ന്ന് നി​ര സീ​റ്റു​ക​ളാ​ണ് ന​ല്കി​യി​ട്ടു​ള്ള​ത്.

ടാ​റ്റാ നെ​ക്സ​ണ്‍

ടാ​റ്റ​യി​ൽ​നി​ന്ന് ആ​ദ്യ​മാ​യി പു​റ​ത്തി​റ​ങ്ങു​ന്ന കോം​പാ​ക്ട് എ​സ്‌​യു​വി​യാ​ണ് നെ​ക്സ​ണ്‍. അ​ടു​ത്തി​ടെ പു​റ​ത്തി​റ​ങ്ങി​യ ഹാ​ച്ച്ബാ​ക്ക് മോ​ഡ​ലാ​യ സെ​സ്റ്റി​ന്‍റെ മു​ൻ​വ​ശ​മാ​ണ് നെ​ക്സ​ണും ന​ല്കി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, ഉ​യ​ർ​ന്ന ബോ​ണ​റ്റും ബം​ബ​റി​ന്‍റെ മു​ക​ളി​ലാ​യി സ്ഥാ​നം പി​ടി​ച്ച ഫോ​ഗ് ലാ​ന്പും ഡു​വ​ൽ ടോ​ണ്‍ ക​ള​റും നെ​ക്സ​ണെ ആ​ക​ർ​ഷ​ക​മാ​ക്കു​ന്നു.

1.2 ലി​റ്റ​ർ പെ​ട്രോ​ൾ എ​ൻ​ജി​നി​ലും 1.3 ലി​റ്റ​ർ ഡീ​സ​ൽ എ​ൻ​ജി​നി​ലു​മാ​ണ് നെ​ക്സ​ണ്‍ എ​ത്തു​ന്ന​ത്. ഏ​ഴു മു​ത​ൽ 10 ല​ക്ഷം രൂ​പ വ​രെ വി​ല വ​രു​ന്ന നെ​ക്സ​ണ്‍ ജൂ​ലൈ​യി​ൽ നി​ര​ത്തി​ലെ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ടൊ​യോ​ട്ട വ​യോ​സ്

ആ​ൾ​ട്ടി​സി​നോ​ട് സ​മാ​ന​മാ​യ പു​റം​വ​ശ​വും വ​ള​രെ വി​ശാ​ല​വും ആ​ഡം​ബ​രപൂ​ർ​ണ​വു​മാ​യ ഉ​ൾ​വ​ശ​വു​മാ​ണ് വ​യോ​സ് എ​ന്ന സെ​ഡാ​നി​ൽ ടൊ​യോ​ട്ട ന​ല്കു​ന്ന​ത്.

എ​ത്തി​യോ​സി​ൽ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന 1.4 ലി​റ്റ​ർ പെ​ട്രോ​ളും 1.5 ലി​റ്റ​ർ ഡീ​സ​ൽ എ​ൻ​ജി​നു​മാ​ണ് വ​യോ​സി​ലും ന​ല്കു​ക. എ​ട്ടു ല​ക്ഷം മു​ത​ൽ 11 ല​ക്ഷം രൂ​പ വ​രെ വി​ല പ്ര​തീ​ക്ഷി​ക്കു​ന്ന വ​യോ​സ് ഈ ​വ​ർ​ഷം അ​വ​സാ​നം നി​ര​ത്തി​ലെ​ത്തി​യേ​ക്കും.

ഷെ​വ​ർ​ലെ എ​സ​ൻ​ഷ്യ

ഷെ​വ​ർ​ലെ​യി​ൽ​നി​ന്നു പു​റ​ത്തി​റ​ങ്ങു​ന്ന സെ​ഡാ​ൻ മോ​ഡ​ലാ​ണ് എ​സ​ൻ​ഷ്യ. ബീ​റ്റി​ന്‍റെ മു​ൻ​വ​ശ​ത്തി​നൊ​പ്പം ഡി​ക്കി​യുംകൂ​ടി ന​ല്കി ബീ​റ്റി​ന്‍റെ സെ​ഡാ​ൻ ആ​യാ​ണ് എ​സ​ൻ​ഷ്യ എ​ത്തു​ന്ന​ത്. സ്റ്റോ​റേ​ജ് സ്പേ​സ് കൂ​ടു​ത​ൽ ഉ​ണ്ടെ​ന്ന​തൊ​ഴി​ച്ചാ​ൽ ഇ​ന്‍റീ​രി​യ​റും ബീ​റ്റി​ൽ​നി​ന്ന് ഏ​റെ അ​ക​ലെ​യ​ല്ല.

936 സി​സി ഡീ​സ​ൽ എ​ൻ​ജി​നി​ലും, 1.2 ലി​റ്റ​ർ പെ​ട്രോ​ൾ​എ​ൻ​ജി​നി​ലു​മാ​ണ് എ​സ​ൻ​ഷ്യ എ​ത്തു​ന്ന​ത്.

4.5 മു​ത​ൽ ഏ​ഴു ല​ക്ഷം രൂ​പ വ​രെ വി​ല വ​രു​ന്ന എ​സ​ൻ​ഷ്യ ഓ​ഗ​സ്റ്റി​ലെ​ത്തു​മെ​ന്നാ​ണു പ്ര​തീ​ക്ഷ.

ഓട്ടോസ്പോട്ട്/അജിത് ടോം