അശോക് ലേലാൻഡ് ഇലക്ട്രിക് ബസ് പുറത്തിറക്കി
അശോക് ലേലാൻഡ് ഇലക്ട്രിക് ബസ് പുറത്തിറക്കി
Saturday, November 26, 2016 6:02 AM IST
ഹിന്ദുജ ഗ്രൂപ്പിന്റെ പതാകവാഹക കമ്പനിയായ അശോക് ലേലാൻഡ് രാജ്യത്തെ ആദ്യത്തെ സർക്യൂട്ട് ഇലക്ട്രിക് ബസ് രൂപകൽപ്പന ചെയ്തു പുറത്തിറക്കി. ഇന്ത്യൻ റോഡുകൾക്കും ഇന്ത്യയിലെ ലോഡ് കണ്ടീഷനും അനുസൃതമായാണ് ഈ സമ്പൂർണ ഇന്ത്യൻ ഇലക്ട്രിക് ബസ് നിർമിച്ചിട്ടുള്ളത്. ഒട്ടും മലിനീകരണമുണ്ടാക്കാത്ത ഈ വാഹനം വിവിധ പ്ലാറ്റ്ഫോമുകളിൽ ലഭ്യമാണ്.

നഗരങ്ങളിലെ പരിസ്‌ഥിതി മെച്ചപ്പെടുത്താനുള്ള ഉത്പന്നമാണിത്. സർക്യൂട്ട് ശ്രേണിയിലുള്ള ആദ്യത്തെ വാഹനം ലക്ഷ്യമിട്ടിരുന്നതിന് മുമ്പേ ലഭ്യമാക്കുവാൻ സാധിച്ചിരിക്കുകയാണെന്ന് അശോക് ലേലാൻഡ് മാനേജിംഗ് ഡയറക്ടർ വിനോദ് കെ ദസരി പറഞ്ഞു.


ഇന്ത്യയെ മനസിൽകണ്ടാണ് സർക്യൂട്ട് സീരിസ് വാഹനത്തിന്റെ രൂപകൽപ്പന നടത്തിയിട്ടുള്ളത്. ഒറ്റച്ചാർജിൽ 120 കിലോമീറ്റർ യാത്ര ചെയ്യാൻ സാധിക്കും. നഗരങ്ങളിലെ പൊതു ഗതാഗതത്തെ ലക്ഷ്യമാക്കിയുള്ള ഈ വാഹനത്തിനു പ്രവർത്തനച്ചെലവ്, അറ്റകുറ്റപ്പണിച്ചെലവ് എന്നിവ കുറവാണെന്ന് ഗ്ലോബൽ ബസ് സീനിയർ വൈസ് പ്രസിഡന്റ് ടി വെങ്കിട്ടരാമൻ പറഞ്ഞു.