ഫയർസ്റ്റോൺ ടയറുകൾ ഇന്ത്യയിലെത്തി
ഫയർസ്റ്റോൺ ടയറുകൾ ഇന്ത്യയിലെത്തി
Saturday, October 22, 2016 4:32 AM IST
മുൻനിര ടയർ നിർമാതാക്കളായ ബ്രിഡ്ജ്സ്റ്റോൺ ഇന്ത്യ, അമേരിക്കയുടെ പരമ്പരാഗത ടയർ ബ്രാൻഡായ ഫയർസ്റ്റോണിനെ ഇന്ത്യയിലെത്തിച്ചു. പാസഞ്ചർ കാർ വിഭാഗത്തിനുള്ള ഫയർസ്റ്റോൺ എഫ്ആർ 500 ടയറും എസ്യുവി കാർ വിഭാഗത്തിനുള്ള ഫയർസ്റ്റോൺ ഡെസ്റ്റിനേഷൻ എൽഇ 02–ഉം ആണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്.

ഹാർവി ഫയർസ്റ്റോൺ 1900–ൽ അമേരിക്കയിൽ സ്‌ഥാപിച്ച ഫയർസ്റ്റോൺ കഴിഞ്ഞ 100 വർഷമായി പാരമ്പര്യവും പൈതൃകവും കാത്തു സൂക്ഷിക്കുന്ന ടയർ ബ്രാൻഡാണ്.

പൂനെയിലെ ചക്കാൻ, ഇൻഡോറിലെ ഖേദ എന്നിവിടങ്ങളിലാണ് ഫയർസ്റ്റോൺ ടയർ നിർമാണ യൂണിറ്റുകൾ. മറ്റു വാഹനങ്ങൾക്കുള്ള ടയറുകളും ഉടനെ പുറത്തിറക്കുമെന്ന് ബ്രിഡ്ജ് സ്റ്റോൺ ഇന്ത്യ മാനേജിംഗ് ഡയറക്ടർ കസുഹിക്കോ മിമുറ അറിയിച്ചു.


ഇന്ത്യൻ റോഡുകൾക്ക് അനുസൃതമാണ് ഫയർസ്റ്റോൺ ടയറുകളുടെ രൂപകൽപന. എഫ്ആർ 500–ന്റെ പ്രത്യേക ട്രെഡ് ഡിസൈൻ, നനഞ്ഞതും വരണ്ടതുമായ പ്രതലങ്ങളിൽ മികച്ച ഗ്രിപ്പ് ആണ് പ്രദാനം ചെയ്യുക. 12 റിം ഡയമീറ്റർ മുതൽ 16 റിം ഡയമിീറ്റർ വരെ 24 സൈസുകളിൽ എഫ്ആർ 500 ടയർ ലഭ്യമാണ്.