മെഴ്സിഡസ് ബെൻസിന്റെ ഇന്ത്യൻ നിർമിത ജിഎൽസി പുറത്തിറക്കി
മെഴ്സിഡസ് ബെൻസിന്റെ ഇന്ത്യൻ നിർമിത ജിഎൽസി പുറത്തിറക്കി
Friday, September 30, 2016 3:07 AM IST
പൂന: മേക്ക് ഇൻ ഇന്ത്യ കാമ്പയിനോട് അനുഭാവം പ്രകടിപ്പിച്ച് ലോകപ്രശസ്ത കാർ വാഹന നിർമാതാക്കളായ മെഴ്സിഡസ് ബെൻസ് തദ്ദേശീയമായി നിർമിച്ച ജിഎൽസി വിപണിയിലെത്തി. മേഴ്സിഡസിന്റെ എസ്യുവി രാജ്യത്തു നിർമിച്ച് നാലു മാസത്തിനുള്ളിലാണ് ജിഎൽസി യും എത്തിയിരിക്കുന്നത്.

1995ൽ ബെൻസ് ഇ ക്ലാസാണ് തദ്ദേശീയമായി ആദ്യം നിർമച്ചത്. അന്നുമുതൽ ലഭിക്കുന്ന പിന്തു ണ വളരെ വലുതാണ്. കമ്പനി വളരെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും മെഴ്സിഡസ് ബെൻസ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടർ ആൻഡ് സിഇഒ റോളണ്ട് ഫോൾഗർ അറിയിച്ചു.


അമേരിക്കയ്ക്കു പുറത്ത് മെഴ്സിഡസ് ആദ്യമായി എസ്യുവി നിർമിക്കുന്നത് ഇന്ത്യയിലാണ്. ജിഎൽസി 220ഡി സ്റ്റൈൽ 4മാറ്റിക്, ജിഎൽസി 220ഡി സ്പോർട്ട് 4മാറ്റിക്, ജിഎൽസി 300 4മാറ്റിക് സ്പോർട്ട് എന്നിവയാണ് ജിഎൽസിയുടെ മൂന്ന് മോഡലുകൾ. 47.9 ലക്ഷം മുതൽ 51.9 ലക്ഷം രൂപ യാണ് ജിഎൽസിയുടെ വില.