ഹോണ്ട ജാസ് പുലിക്കുട്ടിയാ...
ഹോണ്ട ജാസ് പുലിക്കുട്ടിയാ...
Monday, August 29, 2016 4:06 AM IST
നിരത്തിലൂടെ കുതിച്ചുപായുമ്പോൾ ആരും ഒന്നു നോക്കിപ്പോകുന്ന കാർ വേണമെന്ന ആഗ്രഹമില്ലാത്തവർ കാണില്ല. അത്തരക്കാർക്ക് വാഹനസൗന്ദര്യത്തോടൊപ്പം സുഖപ്രദമായ യാത്രകൂടി സമ്മാനിക്കാൻ ഹോണ്ട ജാസ് വീണ്ടും അവതരിച്ചിരിക്കുകയാണ്. ഓട്ടോമാറ്റിക് എന്ന പുതുവശ്യതയോടെ. പുതിയ ജാസ് ഓട്ടോമാറ്റിക്കിന്റെ വിശേഷങ്ങളിലൂടെ....

നേത്രങ്ങൾക്ക് സമാനമായ ചെറിയ ഹെഡ്ലാമ്പാണ് മുൻഭാഗത്തിന്റെ പ്രധാന ആകർഷണം. കൂടാതെ വി ഷേപ്പിൽ പിയാനോ ബ്ലാക്ക് തീം നല്കിയിരിക്കുന്ന ഗ്രില്ലിനോടൊപ്പമുള്ള ക്രോം ഫിനീഷിംഗ് ലൈനുമാണ് ജാസിന്റെ മുഖം മാറാൻ സഹായിച്ചിരിക്കുന്നത്. ബമ്പറിന്റെ താഴെ ഏറ്റവും ആകർഷണീയവും സുരക്ഷിതവുമായ രീതിയിലാണ് ഫോഗ് ലാമ്പുകൾ സ്‌ഥാനമുറപ്പിച്ചിരിക്കുന്നത്. ഈ സവിശേഷതകൾ പുതിയ ജാസിന്റെ സൗന്ദര്യത്തിന് മാറ്റു കൂട്ടുന്നു.

വലിയ വീൽ ആർച്ചുകളും അവയിൽനിന്നു ഡോർ ഹാൻഡിലിലൂടെ റിയർ ലൈറ്റിൽ വരെ നീളുന്ന ബെൽറ്റ് ലൈനുകളുമാണ് വശങ്ങളിലെ ആകർഷണം. ബോഡി കളർ റിയർവ്യു മിറർ, ബ്ലാക്ക് തീം ബി പില്ലറുകൾ എന്നിവയ്ക്കൊപ്പം 15 ഇഞ്ച് അലോയ് വീലുകളും സിറ്റിയുടെ പിന്മുറക്കാരൻ എന്ന ഖ്യാതിക്ക് ജാസിനെ യോഗ്യനാക്കുന്നു.

പിൻഭാഗത്ത് ക്രോം സ്ട്രിപ്പിൽ ഹോണ്ടയുടെ ലോഗോ നല്കിയിരിക്കുന്നതും ബമ്പറിന്റെ താഴ്ഭാഗത്തെ ഹണി കോമ്പ് ഗ്രില്ലും ബാക്ക് സ്പോയിലറുമൊഴിച്ചാൽ മുക്കാൽ ഭാഗവും പഴയ ജാസിനു സമാനം. എന്നാൽ, ഇതിനിടയിലും പുതുമ നല്കുന്നത് റിയർ ഗ്ലാസിന്റെ സൈഡിലൂടെ റൂഫ് വരെ നീളുന്ന റിഫ്ളക്ഷൻ ലൈറ്റാണ്. ഇത് ജാസിന്റെ പിൻഭാഗത്തിന് ഒരു വോൾവോ പരിവേഷം പകരുന്നു. മറ്റ് ഹാച്ച്ബാക്ക് കാറുകളെക്കാളും വലുപ്പം തോന്നിക്കുന്ന രൂപകല്പനയും ജാസിന്റെ മറ്റൊരു പ്രധാന സവിശേഷതയാണ്. ഇതുതന്നെയാണ് മറ്റു മോഡലുകളേക്കാളും ജാസിനെ ഒരുപടി മുന്നിൽ നിർത്തുന്നത്.

നീളവും വീൽബേസും പഴയ കാറിലുള്ളതിനേക്കാൾ അല്പം ഉയർത്തിയാണ് പുതിയ ജാസിന്റെ നിർമാണം. 3955 എംഎം നീളവും, 1694 എംഎം വീതിയും, 1544 എംഎം ഉയരത്തിനുമൊപ്പം 165 എംഎം ഗ്രൗണ്ട് ക്ലിയറൻസും പുതിയ ജാസിനുണ്ട്.

വിശാലമായ ഡാഷ്ബോർഡും ക്രോം ഫീനീഷിംഗ് നല്കിയിരിക്കുന്ന എസി വെന്റുകളും ഇന്റീരിയർ രൂപകല്പനയുടെ മികവ് വെളിവാക്കുന്നുണ്ട്. എന്നാൽ, പ്രധാന ആകർഷണം ലളിതവും സ്പേഷ്യസുമായ സെന്റർ കൺസോളാണ്. പിയാനോ ബ്ലാക്ക് ഫിനീഷിംഗിൽ വളരെ ചിട്ടയായി ക്രമീകരിച്ചിരിക്കുന്ന ബട്ടണുകളും 6.2 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും സെന്റർ കൺസോളിനെ കൂടുതൽ വശ്യമാക്കുന്നു. ഡിവിഡി, യുഎസ്ബി എന്നിവയ്ക്കു പുറമെ നാവിഗേഷൻ സംവിധാനവും ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിലുണ്ട്.


ആഡംബര കാറുകളിലേതിനു സമാനമായ ടച്ച് സ്ക്രീൻ ക്ലൈമറ്റ് കൺട്രോളിംഗ് യൂണിറ്റാണ് ജാസിലും നല്കിയിരിക്കുന്നത്.

ക്രൂയിസ് കൺട്രോൾ യൂണിറ്റ് നല്കിയിട്ടില്ലെന്നതൊഴിച്ചാൽ ഹോണ്ട സിറ്റിയിൽ ഉപയോഗിച്ചതിനു സമാനമായ സ്റ്റിയറിംഗ് വീലാണ് ജാസിലും.

വലുപ്പമേറിയതും ആകർഷകവുമായ മീറ്റർ കൺസോളാണ് ജാസിന്റേത്. ഡയൽ ഷേപ്പിലുള്ള ടെക്നോ മീറ്ററിനും സ്പീഡോ മീറ്ററിനും പുറമെ മൾട്ടി ഇൻഫർമേഷൻ ഡിസ്പ്ലേ ഡിജിറ്റൽ മീറ്ററും ജാസിൽ പ്രവർത്തിക്കുന്നു. കംഫർട്ടബിൾ ഡ്രൈവിംഗിനൊപ്പം സുഖപ്രദമായ യാത്രയും ഉറപ്പു വരുത്തുന്നു. വിശാലമായ ലെഗ് സ്പേസും കംഫർട്ട് സീറ്റിംഗും ഉറപ്പുവരുത്തുന്ന രൂപകല്പനയാണ് സ്വീകരിച്ചിരിക്കുന്നത്. മറ്റ് എതിരാളികളെ അപേക്ഷിച്ച് 354 ലിറ്റർ എന്ന ഉയർന്ന ബൂട്ട് സ്പേസും ജാസിന്റെ പ്രത്യേകതകളിലൊന്നാണ്.

ഡീസൽ, പെട്രോൾ എന്നീ രണ്ട് എൻജിനുകളിൽ ജാസ് പുറത്തിറങ്ങുന്നു. ഡിഒഎച്ച്സി ഐ–ഡിടെക് ഡീസൽ എൻജിൻ 1498 സിസിയിൽ ആറ് സ്പീഡ് ഗിയർ ബോക്സാണ് പ്രവർത്തിക്കുന്നത്. ഇത് 200 എൻഎം ടോർക്കിൽ 100പിഎസ് പവർ ഉത്പാദിപ്പിക്കുന്നു.

1.2 ഐ– വിടെക് പെട്രോൾ എൻജിനിൽ 5 സ്പീഡ് മാന്വൽ ഗിയർബോക്സ്, ഏഴ് സ്പീഡ് സിടിവി ഓട്ടോമാറ്റിക് ഗിയർ ബോക്സ് എന്നീ രണ്ടു മോഡലുകൾ പുറത്തിറങ്ങുന്നു. 1199 സിസി പവറിൽ 110 എൻഎം ടോർക്കിൽ 90 പിഎസ് പവറാണ് പെട്രോൾ എൻജിന് കരുത്തു പകരുന്നത്.

എബിഎസ്, ഇബിഡി ബ്രേക്കിംഗ് സംവിധാനവും ടോപ്പ് എൻഡ് മോഡലുകൾക്ക് രണ്ട ് എയർബാഗുമാണ് ജാസിൽ നല്കിയിരിക്കുന്ന പ്രധാന സുരക്ഷാ സംവിധാനങ്ങൾ.

വില (ഓൺ റോഡ്)

പെട്രോൾ ങഠ
6.36 – 8.71 ലക്ഷം

ഡീസൽ ങഠ
7.78 – 10.2ലക്ഷം

ഓട്ടോമാറ്റിക്
8.30 – 9.35 ലക്ഷം

മൈലേജ്
പെട്രോൾ 19.00 സാുഹ
ഡീസൽ 27.3 സാുഹ

ടെസ്റ്റ് ഡ്രൈവ്: വിഷൻ ഹോണ്ട, കോട്ടയം. 9526051175.

<യ> –അജിത് ടോം