വ്യാജപ്രചാരണം തടയാൻ വാട്സ് ആപ്പിൽ ഫീച്ചർ ഒരുങ്ങുന്നു
വ്യാജപ്രചാരണം തടയാൻ വാട്സ് ആപ്പിൽ ഫീച്ചർ ഒരുങ്ങുന്നു
Monday, July 9, 2018 3:06 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: വാ​​​ട്സാ​​​പ്പി​​​ലൂ​​​ടെ​​​യു​​​ള്ള വ്യാ​​​ജ​​​പ്ര​​​ചാ​​​ര​​​ണം ത​​​ട​​​യാ​​​ൻ ഫീ​​​ച്ച​​​ർ ഒ​​​രു​​​ങ്ങു​​​ന്നു. സ​​​സ്പീ​​​ഷ്യ​​​സ് ലി​​​ങ്ക് ഡി​​​റ്റ​​​ക്ടിം​​​ഗ് ഫീ​​​ച്ച​​​ർ എ​​​ന്ന സം​​​വി​​​ധാ​​​ന​​​മാ​​​ണ് വാ​​​ട്സ് ആ​​പ് പ​​​രീ​​​ക്ഷി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​ത്. ബീ​​​റ്റാ​​​വേ​​​ർ​​​ഷ​​​നി​​​ൽ ന​​​ട​​​ന്നു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന ഫീ​​​ച്ച​​​റി​​​ന്‍റെ പ​​​രീ​​​ക്ഷ​​​ണം സം​​​ബ​​​ന്ധി​​​ച്ച ചി​​​ത്ര​​​ങ്ങ​​​ൾ വാ​​​ബീ​​​റ്റ​​​ൽ ഇ​​​ൻ​​​ഫോ പു​​​റ​​​ത്തു​​​വി​​​ട്ടു.​ വാ​​ട്ട്സ് ആ​​പ്പി​​ലൂ​​ടെ ല​​​ഭി​​​ക്കു​​​ന്ന വാ​​​ർ​​​ത്താലി​​​ങ്കി​​​ന്‍റെ സം​​​ഗ്ര​​​ഹം വ്യാ​​​ജ​​​മാ​​​ണെ​​​ങ്കി​​​ൽ അ​​​ക്കാ​​​ര്യ​​​ത്തേക്കു​​​റി​​​ച്ചു യൂ​​​സ​​​റി​​​നു സൂ​​​ച​​​ന ന​​​ൽ​​​കു​​​ന്ന ത​​​ര​​​ത്തി​​​ലാ​​​ണ് ഫീ​​​ച്ച​​​റി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​നം.

എ​​​ന്നാ​​​ൽ, എ​​​ന്നു​​​മു​​​ത​​​ൽ പു​​​തി​​​യ ഫീ​​​ച്ച​​​ർ ല​​​ഭ്യ​​​മാ​​​കു​​​മെ​​​ന്ന​​​ത് അ​​​റി​​​യി​​​ച്ചി​​​ട്ടി​​​ല്ല. വാ​​​ട്സ് ആ​​​പ്പി​​​ലൂ​​​ടെ​​​യു​​​ള്ള വ്യ​​​ജ​​​പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ളെ​​​ത്തു​​​ട​​​ർ​​​ന്ന് ജ​​​ന​​​ക്കൂ​​​ട്ടം നി​​​ര​​​പ​​​രാ​​​ധി​​​ക​​​ളെ കൈ​​​യേ​​​റ്റം ചെ​​​യ്യു​​​ന്ന സം​​​ഭ​​​വ​​​ങ്ങ​​​ൾ‌ അ​​​ടു​​​ത്തി​​​ടെ​​​യാ​​​യി ഏ​​​റി​​​വ​​​രി​​​ക​​​യാ​​​ണ്. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് വ്യാ​​​ജ​​​പ്ര​​​ചാ​​​ര​​​ണം നി​​​യ​​​ന്ത്രി​​​ക്കാ​​​ൻ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നു കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​ർ വാ​​​ട്സ് ആ​​പ്പി​​നോ​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു.


വ്യാ​​​ജ​​​പ്ര​​​ചാ​​​ര​​​ണങ്ങ​​​ളെ​​​ത്തു​​​ട​​​ർ​​​ന്ന് ഇ​​​തു​​​വ​​​രെ ഇ​​​ന്ത്യ​​​യി​​​ൽ‌ 27 പേ​​രെ ജ​​​ന​​​ക്കൂ​​​ട്ടം കൊ​​ല​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ടെ​​ന്നാ​​ണ് റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ. ഫേ​​​സ്ബു​​​ക്കും വ്യാ​​​ജവാ​​​ർ​​​ത്ത​​​ക​​​ൾ ത​​​ട​​​യാ​​​നു​​​ള്ള സം​​​വി​​​ധാ​​​നം അ​​​വ​​​ത​​​രി​​​പ്പി​​​ക്കാ​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​ലാ​​​ണ്.