ചില്ലർ ഏറ്റെടുത്ത് ട്രൂ കോളർ വികസനപാതയിൽ
ചില്ലർ ഏറ്റെടുത്ത് ട്രൂ കോളർ വികസനപാതയിൽ
Saturday, June 16, 2018 4:31 PM IST
കൊ​​​ച്ചി: മ​​​ല​​​യാ​​​ളി ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള പേ​​​യ്മെ​​​ന്‍റ് ആ​​​പ്പാ​​​യ ചി​​​ല്ല​​​റി​​​നെ ഫോ​​​ണ്‍ ന​​​ന്പ​​​ർ സെ​​​ർ​​​ച്ച് എ​​​ൻ​​​ജി​​​നാ​​​യ ട്രൂ ​​​കോ​​​ള​​​ർ ഏ​​​റ്റെ​​​ടു​​​ത്തു. ക​​​രാ​​​ർ അ​​​നു​​​സ​​​രി​​​ച്ച് ചി​​​ല്ല​​​റി​​​ന്‍റെ മു​​​ഴു​​​വ​​​ൻ ജീ​​​വ​​​ന​​​ക്കാ​​​രും ഇ​​​നി ട്രൂ ​​​കോ​​​ള​​​റി​​​ന്‍റെ ഭാ​​​ഗ​​​മാ​​​കും. ചി​​​ല്ല​​​ർ സി​​​ഇ​​​ഒ സോ​​​ണി ജോ​​​യി ട്രൂ ​​​കോ​​​ള​​​ർ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റാ​​​കും. ട്രൂ ​​​കോ​​​ള​​​ർ ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം അ​​​വ​​​ത​​​രി​​​പ്പി​​​ച്ച ട്രൂ ​​​കോ​​​ള​​​ർ പേ​​​യ്ക്ക് മി​​​ക​​​ച്ച പ്ര​​​തി​​​ക​​​ര​​​ണ​​​മാ​​​ണ് ഇ​​​ന്ത്യ​​​യി​​​ൽ ല​​​ഭി​​​ക്കു​​​ന്ന​​​ത്.

ചി​​​ല്ല​​​റി​​​ന്‍റെ ഏ​​​റ്റെ​​​ടു​​​ക്ക​​​ലി​​​ലൂ​​​ടെ ഇ​​​തു വി​​​പു​​​ലീ​​​ക​​​രി​​​ക്കാ​​നാ​​ണ് ക​​​ന്പ​​​നി ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്. ഇ​​​ന്ത്യ​​​യി​​​ലെ ഏ​​​റ്റ​​​വും മി​​​ക​​​ച്ച മൂ​​​ന്നു പേ​​​യ്മെ​​​ന്‍റ് ആ​​​പ്പു​​​ക​​​ളി​​​ൽ ഒ​​​ന്നാ​​​യി മാ​​​റു​​​ക​​യെ​​​ന്ന​​​തും ക​​​ന്പ​​​നി ല​​​ക്ഷ്യ​​​മി​​​ടു​​​ന്നു. എ​​​ന്നാ​​​ൽ എ​​​ത്ര രൂ​​​പ​​​യ്ക്കാ​​​ണ് ഏ​​​റ്റെ​​​ടു​​​ക്ക​​​ൽ ന​​​ട​​​ന്ന​​​തെ​​​ന്ന് ക​​​ന്പ​​​നി അ​​​ധി​​​കൃ​​​ത​​​ർ വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടി​​​ല്ല.


സ്വീ​​​ഡ​​​നി​​​ലെ സ്റ്റോ​​​ക്ക്ഹോം ആ​​​സ്ഥാ​​​ന​​​മാ​​​യി 2009 മു​​​ത​​​ലാ​​​ണ് ട്രൂ​​​കോ​​​ള​​​ർ പ്ര​​​വ​​​ർ​​​ത്തി​​​ച്ചു തു​​​ട​​​ങ്ങി​​​യ​​​ത്. ഏ​​​റ്റെ​​​ടു​​​ക്ക​​​ൽ ന​​​ട​​​ന്ന​​​തോ​​​ടെ ട്രൂ ​​​കോ​​​ള​​​റി​​​ൽ ഇ​​​നി പേ​​​യ്മെ​​​ന്‍റ്, ബാ​​​ങ്ക് ട്രാ​​​ൻ​​​സ്ഫ​​​ർ ഓ​​​പ്ഷ​​​നു​​​ക​​​ൾ വ​​​രും.

മ​​​ല​​​യാ​​​ളി​​​ക​​​ളാ​​​യ സോ​​​ണി ജോ​​​യി, അ​​​നൂ​​​പ് ശ​​​ങ്ക​​​ർ, മു​​​ഹ​​​മ്മ​​​ദ് ഗാ​​​ലി​​​ബ്, ലി​​​ഷോ​​​യ് ഭാ​​​സ്ക​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ ചേ​​​ർ​​​ന്ന് 2013 ലാ​​​ണ് ചി​​​ല്ല​​​ർ ആ​​​രം​​​ഭി​​​ച്ച​​​ത്.
കേ​​​ര​​​ള​​​വും മും​​​ബൈ​​​യും ആ​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യാ​​​യി​​​രു​​​ന്നു പ്ര​​​വ​​​ർ​​​ത്ത​​​നം.