ഫോട്ടോഗ്രഫി പഠിപ്പിക്കാൻ ആമസോണിന്‍റെ ഷട്ടർബഗ്
ഫോട്ടോഗ്രഫി പഠിപ്പിക്കാൻ ആമസോണിന്‍റെ ഷട്ടർബഗ്
Monday, May 21, 2018 3:16 PM IST
ബം​ഗ​ളൂ​രു: ഫോ​ട്ടോ​ഗ്ര​ഫി ഇ​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്കാ​യി ഷ​ട്ട​ർ​ബ​ഗ് എ​ന്ന ഓ​ണ്‍ലൈ​ൻ ക്ല​ബ്ബു​മാ​യി ആ​മ​സോ​ണ്‍.‌ തു​ട​ക്ക​ക്കാ​ർ മു​ത​ൽ പ്ര​ഫ​ഷ​ണ​ലു​ക​ൾ വ​രെ​യു​ള്ള ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​ർ​ക്കാ​യി സൗ​ജ​ന്യ​വേ​ദി​യൊ​രു​ക്കു​ക​യാ​ണ് ഷ​ട്ട​ർ​ബ​ഗ് ചെ​യ്യു​ന്ന​ത്. ഫോ​ട്ടോ​ഗ്ര​ഫി​യി​ൽ താ​ത്പ​ര്യ​മു​ള്ള ആ​ർ​ക്കും ഷ​ട്ട​ർ​ബ​ഗി​ന്‍റെ ഭാ​ഗ​മാ​കാം. പ്ര​ശ​സ്ത​രാ​യ ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​ർ ന​ല്കു​ന്ന നി​ർ​ദേ​ശ​ങ്ങ​ളും ശി​ക്ഷ​ണ​വു​മെ​ല്ലാം ഷ​ട്ട​ർ​ബ​ഗി​ന്‍റെ പ്ര​ത്യേ​ക​ത​ക​ളാ​ണ്. ഓ​ഫ്‌​ലൈ‌‌​നാ​യു​ള്ള പ​രി​ശീ​ല​ന​ക്ക​ള​രി​ക​ളും മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്യും.


ഫോ​ട്ടോ​ഗ്രാ​ഫ​റും ഫോ​ട്ടോ​ഗ്ര​ഫി പ​രി​ശീ​ല​ക​നും സാ​ങ്ച്വ​റി ഏ​ഷ്യാ അ​വാ​ർ​ഡ് ജേ​താ​വു​മാ​യ ജ​യ​ന്ത് ശ​ർ​മ നേ​തൃ​ത്വം ന​ല്കു​ന്ന ടോ​ഹോ​ൾ​ഡ് ട്രാ​വ​ൽ ആ​ൻ​ഡ് ഫോ​ട്ടോ​ഗ്ര​ഫി​യാ​ണ് ഷ​ട്ട​ർ​ബ​ഗി​ൽ ആ​മ​സോ​ണി​ന്‍റെ പ​ങ്കാ​ളി. എ​സ​ൻ​ഷ്യ​ൽ​സ് ഓ​ഫ് ഫോ​ട്ടോ​ഗ്ര​ഫി എ​ന്ന പേ​രി​ൽ 17 വീ​ഡി​യോ​ക​ൾ അ​ട​ങ്ങു​ന്ന അ​ഞ്ച് മൊ​ഡ്യൂ​ളു​ക​ളു​ള്ള ഫോ​ട്ടോ​ഗ്ര​ഫി കോ​ഴ്സു​മു​ണ്ട്. ഫോ​ട്ടോ​ഗ്ര​ഫി​യു​ടെ ഏ​റ്റ​വും പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ ഓ​രോ മാ​സ​വും ല​ഭ്യ​മാ​ക്കും.