സ്മാ​ർ​ട്ട് ടി​വി​യു​മാ​യി ഷ​വോ​മി ഇ​ന്ത്യ​യി​ലേ​ക്ക്
സ്മാ​ർ​ട്ട്  ടി​വി​യു​മാ​യി  ഷ​വോ​മി  ഇ​ന്ത്യ​യി​ലേ​ക്ക്
Thursday, March 15, 2018 2:57 PM IST
ബ​ജ​റ്റ് സ്മാ​ർ​ട്ട് ടെ​ലി​വി​ഷ​ൻ നി​ര​യു​മാ​യി ഷ​വോ​മി ഇ​ന്ത്യ​യി​ലെ​ത്തു​ന്നു. ഇ​തി​നു മു​ന്നോ​ടി​യാ​യി ക​ന്പ​നി​യു​ടെ ഷ​വോ​മി ഇ​ന്ത്യ​യു​ടെ സൈ​റ്റി​ൽ 43 ഇ​ഞ്ച് വ​ലി​പ്പ​മു​ള്ള മി ​ടി​വി 4സി ​ലി​സ്റ്റ് ചെ​യ്തു​ക​ഴി​ഞ്ഞു. 27,999 രൂ​പ​യാ​ണ് വി​ല. 32 ഇ​ഞ്ച് മോ​ഡ​ലു​ക​ളും ഇ​ന്ത്യ​ൻ വി​പ​ണി​യി​ലെ​ത്തി​ക്കു​മെ​ന്നാ​ണ് സൂ​ച​ന​ക​ൾ. 40 ഇ​ഞ്ചി​ന്‍റെ പു​തി​യ മോ​ഡ​ൽ മി ​ടി​വി 4എ ​ചൈ​ന​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സം ക​ന്പ​നി അ​വ​ത​രി​പ്പി​ച്ചി​രു​ന്നു.

ഒ​ക്ടോ​ബ​റി​ൽ ചൈ​ന​യി​ൽ അ​വ​ത​രി​പ്പി​ച്ച​താ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ഇ​ന്ത്യ​ൻ സൈ​റ്റി​ൽ ലി​സ്റ്റ് ചെ​യ്ത 43 ഇ​ഞ്ച് മോ​ഡ​ൽ. സൈ​റ്റി​ൽ ന​ൽ​കി​യി​രി​ക്കു​ന്ന വി​ല​യേ​ക്കാ​ൾ കു​റ​വാ​കും യ​ഥാ​ർ​ഥ വി​ല​യെ​ന്നും സൂ​ച​ന​യു​ണ്ട്.


ഫു​ൾ എ​ച്ച്ഡി ഡി​സ്പ്ലേ, 1 ജി​ബി റാം, 8 ​ജി​ബി സ്റ്റോ​റേ​ജ്, ക്വാ​ഡ്-​കോ​ർ പ്രോ​സ​സ​ർ, വൈ-​ഫൈ ക​ണ​ക്ടി​വി​റ്റി, ബ്ലൂ​ടൂ​ത്ത്, ഡോ​ൾ​ബി, ഡി​ടി​എ​സ് എ​ച്ച്ഡി ഓ​ഡി​യോ തു​ട​ങ്ങി​യ ഫീ​ച്ച​റു​ക​ൾ ടി​വി​യി​ലു​ണ്ട്. ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് അ​ധി​ഷ്ഠി​ത​മാ​യ യൂ​സ​ർ ഇ​ന്‍റ​ർ​ഫേ​സാ​ണ് ഇ​തി​ലു​ള്ള​ത്.

-വി.ആർ