ഡി​ജി​റ്റ​ൽ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ് പ്ലാ​റ്റ് ഫോം ​സീ5
ഡി​ജി​റ്റ​ൽ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ് പ്ലാ​റ്റ് ഫോം ​സീ5
Tuesday, March 13, 2018 5:17 PM IST
സീ ​എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ് എ​ന്‍റ​ർ​പ്രൈ​സ​സ് ഡി​ജി​റ്റ​ൽ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ് പ്ലാ​റ്റ്ഫോം സീ 5 ​അ​വ​ത​രി​പ്പി​ച്ചു. സീ ​ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ​യും സി 5 ​ഗ്ലോ​ബ​ലി​ന്‍റെ​യും സി ​ഇ ഒ ​അ​മി​ത് ഗോ​യ​ങ്ക​യാ​ണ് പു​തി​യ പ്ലാ​റ്റ്ഫോ​മി​ന്‍റെ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

ഡി​ജി​റ്റ​ൽ യു​ഗ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ക​യും വി​നോ​ദ വി​ജ്ഞാ​ന ലോ​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു നി​ൽ​ക്കു​ക​യും ചെ​യ്യു​ന്ന ന​വീ​ന ഇ​ന്ത്യ​യു​ടെ വി​നോ​ദ ആ​വ​ശ്യ​ങ്ങ​ളെ​യാ​ണ് സീ 5 ​സം​ബോ​ധ​ന ചെ​യ്യു​ന്ന​ത്. ലൈ​വ് ടി ​വി പ​രി​പാ​ടി​ക​ളും ഓ​ണ്‍ ഡി​മാ​ൻ​ഡ് പ​രി​പാ​ടി​ക​ളും സ​മ​ന്വ​യി​പ്പി​ച്ചു​കൊ​ണ്ടു​ള്ള ഒ​രു സ​ന്പൂ​ർ​ണ ദൃ​ശ്യാ​നു​ഭ​വ​മാ​ണ് സീ 5 ​ഉ​റ​പ്പു ന​ൽ​കു​ന്ന​ത്. ഒ​രു ല​ക്ഷം മ​ണി​ക്കൂ​റി​ന്‍റെ ഓ​ണ്‍ ഡി​മാ​ൻ​ഡ് പ​രി​പാ​ടി​ക​ൾ സി 5​ൽ ല​ഭ്യ​മാ​യി​രി​ക്കും.

ഇ​ന്ത്യ​ൻ സി​നി​മ​ക​ൾ, വി​ദേ​ശ സി​നി​മ​ക​ൾ, ടി ​വി ഷോ​ക​ൾ, സം​ഗീ​തം, ആ​രോ​ഗ്യം, ലൈ​ഫ്സ്റ്റൈ​ൽ തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളു​ടെ വി​വി​ധ ഭാ​ഷ​ക​ളി​ലു​ള്ള ഒ​റി​ജി​ന​ൽ സീ 5​ൽ ല​ഭ്യ​മാ​യി​രി​ക്കും. തൊ​ണ്ണൂ​റി​ല​ധി​കം ജ​ന​പ്രി​യ ലൈ​വ് ടി ​വി ചാ​ന​ലു​ക​ളു​ടെ ലൈ​വ് പ​രി​പാ​ടി​ക​ളും ല​ഭ്യ​മാ​ണ്. ഇ​തെ​ല്ലാം ഒ​റ്റ പ്ലാ​റ്റ്ഫോ​മി​ൽ ല​ഭ്യ​മാ​കു​ന്നു​വെ​ന്ന​താ​ണ് സി 5​നെ ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും സ​മ​ഗ്ര​ത​യു​ള്ള എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ് പ്ലാ​റ്റ്ഫോ​മാ​ക്കി മാ​റ്റു​ന്ന​ത്.


ഇം​ഗ്ലീ​ഷ്, ഹി​ന്ദി, മ​ല​യാ​ളം, ബം​ഗാ​ളി, ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ, മ​റാ​ത്തി, ഒ​റി​യ, ഭോ​ജ്പു​രി, ഗു​ജ​റാ​ത്തി, പ​ഞ്ചാ​ബി എ​ന്നി​ങ്ങ​നെ 12 ഭാ​ഷ​ക​ളി​ലു​ള്ള പ​രി​പാ​ടി​ക​ൾ സി 5​ൽ കാ​ണാ​നാ​കും. ഇ​തി​ൽ ഒ​റി​യ ഒ​ഴി​ച്ചു​ള്ള 11 ഭാ​ഷ​ക​ളി​ൽ ഡി​സ്പ്ലെ ലാം​ഗ്വേ​ജ് തി​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള അ​വ​സ​രം ഇ​ന്ത്യ​യി​ൽ ആ​ദ്യ​മാ​യി സീ 5-​ൽ ഉ​ള്ള​ത്.