ഇ​ന്ത്യ​ക്കാ​യി സ്മാ​ർ​ട്ഫോ​ണു​ക​ൾ ഇ​റ​ക്കും: സാം​സം​ഗ്
ഇ​ന്ത്യ​ക്കാ​യി സ്മാ​ർ​ട്ഫോ​ണു​ക​ൾ ഇ​റ​ക്കും: സാം​സം​ഗ്
Saturday, March 10, 2018 4:33 PM IST
ന്യൂ​​ഡ​​ൽ​​ഹി: ഇ​​ന്ത്യ​​ൻ വി​​പ​​ണി ല​​ക്ഷ്യം​​വ​​ച്ച് സ്മാ​​ർ​​ട്ഫോ​​ണു​​ക​​ൾ പു​റ​ത്തി​റ​​ക്കു​​മെ​​ന്ന് സാം​സം​​ഗ് ഇ​​ന്ത്യ ഗ്ലോ​​ബ​​ൽ വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് അ​​സിം വ​​ർ​​സി. ക​​ന്പ​​നി​​ ക​​ഴി​​ഞ്ഞ ദി​​വ​​സം അ​​വ​​ത​​രി​​പ്പി​​ച്ച എ​​സ്9, എ​​സ്9 പ്ല​സ് എ​​ന്നീ ഫ്ലാ​​ഗ് ഷി​​പ്പ് സ്മാ​​ർട്ഫോ​​ണ്‍ മോ​​ഡ​​ലു​​ക​​ൾ​​ക്ക് ഇ​​ന്ത്യ​​ൻ വി​​പ​​ണി​​യി​​ൽ വ​​ലി​​യ സ്വീ​​ക​​ര​​ണം ല​​ഭി​​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് സാ​​സം​​ഗ് മേ​​ധാ​​വി​​യു​​ടെ പ്ര​​തി​​ക​​ര​​ണം.


ഇ​​ന്ത്യ​​ക്കാ​​രു​​ടെ ഉ​​പ​​യോ​​ഗ രീ​​തി​​ക​​ൾ അ​​ടി​​സ്ഥാ​​ന​​മാ​​ക്കി​​യു​​ള്ള കൂ​​ടു​​ത​​ൽ സ്മാ​​ർ​​ട്ഫോ​​ണു​​ക​​ൾ ഇ​​റ​​ക്കു​​മെ​​ന്നും എ​​സ്9, എ​​സ്9 പ്ല​സ് എ​​ന്നീ മോ​​ഡ​​ലു​​ക​​ൾ അ​​ത്ത​​ര​​ത്തി​​ലു​​ള്ള സ്മാ​​ർ​​ട്ഫോ​​ണ്‍ ആ​​ണെ​​ന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.