പ്ല​സു​ക​ളു​മാ​യി വ​ണ്‍​ പ്ല​സ് 5
പ്ല​സു​ക​ളു​മാ​യി  വ​ണ്‍​ പ്ല​സ് 5
Wednesday, June 21, 2017 2:09 AM IST
വ​ണ്‍​ പ്ല​സ് 5 22ന് ​ഇ​ന്ത്യ​യി​ൽ ലോ​ഞ്ചിം​ഗ് ന​ട​ക്കും. പി​ൻ​വ​ശ​ത്തെ ഡ്യു​വ​ൽ കാ​മ​റ​യാ​വും ഫോ​ണി​ന്‍റെ ഏ​റ്റ​വും പ്ര​ധാ​ന ഹൈ​ലൈ​റ്റ് എ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്. സ്നാ​പ്ഡ്രാ​ഗ​ണ്‍ 835 പ്രോ​സ​സ​ർ, 8 ജി​ബി റാം ​എ​ന്നി​വ​യും ഫോ​ണി​ൽ പ്ര​തീ​ക്ഷി​ക്കു​ന്നു.

6 ജി​ബി റാം, 64 ​ജി​ബി സ്റ്റോ​റേ​ജ് മോ​ഡ​ലി​ന് 32,999 രൂ​പ​യാ​കും വി​ല​യെ​ന്നു റി​പ്പോ​ർ​ട്ടു​ക​ളി​ൽ പ​റ​യു​ന്നു. 8 ജി​ബി റാം, 128 ​ജി​ബി സ്റ്റോ​റേ​ജ് മോ​ഡ​ലി​ന് 37,999 രൂ​പ​യാ​കും വി​ല. വ​ണ്‍​ പ്ല​സ് അ​വ​ത​രി​പ്പി​ച്ച​വ​യി​ൽ​വ​ച്ച് ഏ​റ്റ​വും വി​ല​യേ​റി​യ സ്മാ​ർ​ട്ട്ഫോ​ണ്‍ ആ​കും അ​ത്.

സ്നാ​പ്ഡ്രാ​ഗ​ണ്‍ 835 പ്രോ​സ​സ​ർ അ​ട​ങ്ങി​യ ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ ഫോ​ണാ​കും വ​ണ്‍​പ്ല​സ് 5 എ​ന്ന് ക​ന്പ​നി അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും അ​തി​നു​മു​ന്പ് സോ​ണി എ​ക്സ്പീ​രി​യ എ​ക്സ് സെ​ഡ് പ്രീ​മി​യം പു​റ​ത്തി​റ​ക്കി.

ആ​ൻ​ഡ്രോ​യ്ഡ് നൂ​ഗാ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഫോ​ണി​ൽ സെ​ൽ​ഫി​ക​ൾ​ക്കാ​യി 16 എം​പി കാ​മ​റ​യു​ണ്ടാ​കും. ഫീ​ച്ച​റു​ക​ളി​ലും രൂ​പ​ഭം​ഗി​യി​ലും ഐ​ഫോ​ണ്‍ 7 പ്ല​സി​നോ​ടു സാ​മ്യ​മു​ള്ള ഫോ​ണ്‍ വ​ണ്‍​ പ്ല​സി​ന്‍റെ സ്ലി​മ്മ​സ്റ്റ് ഫ്ളാ​ഗ്ഷി​പ് സ്മാ​ർ​ട്ട്ഫോ​ണ്‍ ആ​യി​രി​ക്കു​മെ​ന്നും വെ​ബ്സൈ​റ്റു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.