സെൻഫോൺ 3 മാക്സ് ഇന്ത്യയിൽ നിർമിക്കുമെന്ന് അസൂസ്
സെൻഫോൺ 3 മാക്സ് ഇന്ത്യയിൽ നിർമിക്കുമെന്ന് അസൂസ്
Thursday, December 1, 2016 5:59 AM IST
ന്യൂഡൽഹി: സെൻഫോൺ 3 മാക്സ് ഇന്ത്യയിൽ നിർമിക്കുമെന്ന് അസൂസ്. ഇന്ത്യയിൽ സെൻഫോൺ മോഡലുകൾക്ക് വൻ സ്വീകാര്യത ലഭിക്കുന്ന സാഹചര്യത്തിലാണ് തായ്വാൻ കമ്പനി പുതിയ തീരുമാനമെടുത്തത്. ഡിസംബറിൽ പുതിയ ഫോണിന്റെ ഉത്പാദനം തുടങ്ങും. അസൂസ് ഇന്ത്യയിൽ നിർമിക്കുന്ന മൂന്നാമത് സ്മാർട്ട്ഫോണാണ് സെൻഫോൺ 3 മാക്സ്. മുമ്പ് സെൻഫോൺ 2 ലേസറും സെൻഫോൺ ഗോയും ഇന്ത്യയിൽ നിർമിച്ചിരുന്നു.

സെൻഫോൺ 3 മാക്സിന്റെ പ്രത്യേകതകൾ


* 5.2 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേ
* ഒക്ടാകോർ സ്നാപ്ഡ്രാഗൺ 615 പ്രോസസർ
* 13 എംപി പിൻ കാമറ
* 5 എംപി മുൻ കാമറ
* 3 ജിബി റാം
* 32 ജിബി സ്റ്റോറേജ്
* ആൻഡ്രോയിഡ് 6.0.1 മാർഷ്മാലോ ഓപ്പറേറ്റിംഗ് സിസ്റ്റം
* 4,100 എംഎഎച്ച് ബാറ്ററി
* 4ജി എൽടിഇ

മൂന്ന് മെറ്റാലിക് നിറങ്ങളിൽ രണ്ടു വേരിയന്റുകളായാണ് സെൻഫോൺ 3 മാക്സ് എത്തുന്നത്. വിലയെത്രയെന്ന് പുറത്തു വിട്ടിട്ടില്ല.