ഹ്വാവേ നോവ വരുന്നു
ഹ്വാവേ നോവ വരുന്നു
Tuesday, October 25, 2016 4:21 AM IST
ഹ്വാവേയുടെ പുതിയ മിഡ് റേഞ്ച്ഡ് മോഡലായ നോവ ചൈനയിൽ വിപണിയിലെത്തി. രണ്ടു വേരിയന്റുകളിൽ അവതരിപ്പിച്ച ഫോണുകൾക്ക് ഏതാണ്ട് 20,800 രൂപയും 23,800 രൂപയുമാണ് വില. റാം, സ്റ്റോറേജ് എന്നിവയിലാണ് പ്രകടമായ വ്യത്യാസം. എൻട്രി ലെവൽ മോഡലിന് 3 ജിബി റാമും, 32 ജിബി സ്റ്റോറേജുമാണുള്ളത്. 4 ജിബി റാം, 64 ജിബി സ്റ്റോറേജ് ശേഷിയോടെയാണ് ഹൈ–എൻഡ് മോഡൽ എത്തിയിരിക്കുന്നത്.

മറ്റു സവിശേഷതകൾ ഇപ്രകാരം: 5 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലേ, ഒക്ടാകോർ 2 ജിഗാഹെർട്സ് സ്നാപ്ഡ്രാഗൺ 625 പ്രോസസർ, 12 എംപി– 8 എംപി കാമറകൾ, 3,020 എംഎഎച്ച് ബാറ്ററി, ആൻഡ്രോയ്ഡ് മാർഷ്മലോ ഒ.എസ്.

ഇന്ത്യൻ വിപണിയിൽ ഈ മോഡലുകൾ ഉടൻ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഹ്വാവേ ഹോണർ 8 മോഡൽ അടുത്തയിടെയാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്.
–എച്ച്