ടെംപിൾ ജ്വല്ലറി
ടെംപിൾ ജ്വല്ലറി
Thursday, December 22, 2016 6:18 AM IST
പണ്ടുകാലത്ത് തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ ദേവീ–ദേവന്മാരുടെ വിഗ്രഹങ്ങളെ അണിയിക്കാനുപയോഗിച്ച ആഭരണങ്ങളാണിവ. ഭരതനാട്യം, കുച്ചിപ്പുടി നർത്തകരും ഇതേ രീതിയിലുള്ള ആഭരണങ്ങളാണ് അണിയുന്നത്. ചെട്ടിനാടു കളക്ഷനിലുള്ള ആഭരണങ്ങൾ ഇപ്പോൾ ആന്റിക് ആയിട്ടാണു നിർമിക്കുന്നത്.

ലക്ഷ്മി ഗണപതി തുടങ്ങിയ ദൈവങ്ങളുടെ രൂപമാണ് ആഭരണങ്ങളിൽ കൊത്തിയെടുക്കുന്നത്. അഷ്ടലക്ഷ്മി മാല, ലക്ഷ്മി വള ഇവയെല്ലാം ഇക്കൂട്ടത്തിലുണ്ട്. റിവേഴ്സ് ചെയ്യാവുന്ന വലിയ പെൻഡന്റുകളുള്ള മാലകളാണ് മറ്റൊരാകർഷണം. ഒരു വശത്ത് ലക്ഷ്മിയും മറുവശത്തു കല്ലു പതിച്ച രൂപവുമാണ് ഈ പെൻഡന്റിന്റെ പ്രത്യേകത.