ട്രെൻഡുകൾ മാറിമറിഞ്ഞു മഞ്ഞലോഹം
ട്രെൻഡുകൾ മാറിമറിഞ്ഞു മഞ്ഞലോഹം
Tuesday, April 5, 2016 4:45 AM IST
പാരമ്പര്യത്തനിമയും പുതുമയും ഒത്തു ചേരുന്ന സിംപിൾ ഡിസൈനുകൾ. വിവാഹ, വിവാഹേതര ആവശ്യങ്ങൾക്കു പുതുതലമുറ തേടിയെത്തുന്ന സ്വർണാഭരണങ്ങളിൽ മറുനാടൻ ഡിസൈനും പ്രിയമേറുന്നു. മഞ്ഞലോഹമെന്നു പേരുകേട്ട സ്വർണം വൈറ്റ് ഗോൾഡായും ഇപ്പോൾ റോസ് ഗോൾഡായും വിപണി കീഴടക്കുന്നു. പുതുവർഷത്തിൽ എത്തിയ എയ്ഞ്ചൽ ഗോൾഡ്, റോസ് ഗോൾഡ് എന്നിവയാണു യുവഹൃദയങ്ങൾ തേടിയെത്തുന്നത്. പൂർണമായും സ്വർണത്തിൽ തീർത്ത ആഭരണങ്ങൾ കൂടാതെ വജ്രക്കല്ലുകൾ ചേർത്തു നിർമിച്ചവയ്ക്കും ആവശ്യക്കാരേറേയുണ്ട്. ഒരു ലക്ഷം മുതൽ 30 ലക്ഷം രൂപ വരെ വിലവരുന്ന ആഭരണങ്ങൾക്ക് ആവശ്യക്കാരേറെയെന്നു കോട്ടയത്തെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോസ്കോ ജ്വല്ലറിയുടെ മാനേജർ വിൽസൺ തോമസ് പറഞ്ഞു.<യൃ><യൃ><യ> പ്രിയം ലൈറ്റ് വെയ്റ്റിനോട് <യൃ><യൃ>പാർട്ടി വെയർ മോഡേ ൺ ഡ്രസ് തെരഞ്ഞെടുക്കുന്ന യുവതികൾ സറ്റൈലിഷ് ഇംപോർട്ടഡ് ലൈറ്റ് വെയറ്റ് സ്വർണാഭരണങ്ങൾ തേടിയെത്തുന്നു. കല്ലുകൾ പതിച്ച ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾക്കും ആവശ്യക്കാർ കൂടുതലാണ്. <യൃ><യൃ>22 കാരറ്റ് സ്വർണാഭരണങ്ങളിൽ അൺകട്ട് ഡയമണ്ട് പതിപ്പിച്ചവയും വലിയതോതിൽ വിറ്റഴിയുന്നു. അൺകട്ട് ഡയമണ്ടിനു റിയൽ ഡയമണ്ടിനെ അപേക്ഷിച്ചു വിലക്കുറവാണെങ്കിലും ആഭരണങ്ങൾ തിളക്കത്തോടെ കാണാനാകും. റിയൽ കാരറ്റ് ഡയമണ്ട് 18 കാരറ്റ് സ്വർണത്തിലെ സാധാരണ നിർമിക്കാറുള്ളു. ഈടും ഉറപ്പും ലഭിക്കുന്നതിനാണു കാരറ്റ് കുറച്ച് നിർമിക്കുന്നത്. സ്റ്റോണിന്റെ കാരറ്റ്, വലിപ്പം എന്നിവ അനുസരിച്ച് വിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാ കും. മാറ്റിവാങ്ങുമ്പോൾ റിയൽ ഡയമണ്ടിനു പൂ ർണവിലയും അൺകട്ടിനു 80 ശതമാനം വിലയും ലഭിക്കും. <യൃ><യൃ>അഞ്ച് ലക്ഷം മുതൽ കാൽ കോടി രൂപവരെ വിലവരുന്ന ഡയമണ്ടുകൾ ലഭ്യമാണ്.<യൃ><യൃ>എങ്കിലും ആളുകൾക്കു പ്രിയം ചുവപ്പും പച്ചയും കല്ലുകൾ പതിച്ച മനോഹരമായ കമ്മലുകളോടും മാലകളോടുമാണ്. വലിയ കല്ലുകളേക്കാൾ ചെറിയ കല്ലുകൾപതിച്ച നെക്ലേസുകളാണു പുതിയ ട്രെൻഡ്.<യൃ><യൃ><യ> ചെട്ടിനാട് കളക്ഷൻസ്<യൃ><യൃ>ബ്ലാക്കിഷ് നിറമുള്ള തിളക്കം കുറഞ്ഞ സ്വർണമാണ് ചെട്ടിനാട് കളക്ഷനുകളുടെ പ്രത്യേകത. ആന്റിക് ലുക് തോന്നാൻ ഇവയിൽ ഓക്സിഡൈസ് ചെയ്തിരിക്കുന്നു. വ്യത്യസ്തമായ ആഭരണം കൊതിക്കുന്നവർക്ക് അനുയോജ്യമാണ് ഈ ആഭരണങ്ങൾ. മഞ്ഞനിറം കുറവുള്ള ചെട്ടിനാട് കളക്ഷനുകൾ മൾട്ടികളറിൽ ലഭ്യമാണ്. കോപ്പർ, സിൽവർ എന്നി നിറങ്ങളിൽ നിർമിച്ച ചെട്ടിനാട് കളക്ഷനു പണികൂലി കൂടുതലാണ്. യന്ത്ര, മനുഷ്യനി ർമിത ആഭരണങ്ങൾ ഏതുവലുപ്പത്തിലും ലഭിക്കും. സ്വർണം തന്നെ നിറവ്യത്യാസത്തിൽ നിർമിക്കുന്നതാണ് ചെട്ടിനാട് കളക്ഷൻസ്. റോസ് നിറത്തിൽ കാണുന്നതാണ് റോസ് ഗോ ൾഡ്. സൊഡാക്സ് മാലയിൽ സിറികോൺ സ്റ്റോൺ പിടിപ്പിച്ചവ ഉയർന്ന ഗുണമേന്മ അവകാശപ്പെടുന്നു.<യൃ><യൃ>ആഭരണങ്ങളുടെ കാര്യത്തിൽ പെൺകുട്ടിയുടെ ഇഷ്ടമായിരിക്കും അവസാനവാക്ക്. വിവാഹശേഷവും ഡെയ്ലി യൂസ് ആയി ഉപയോഗിക്കാൻ കഴിയുന്ന ലളിതമായ ഡിസൈനുകളാണു പുതുതലമുറയ്ക്ക് ഇഷ്ടം.<യൃ><യൃ><ശാഴ െൃര=/ളലമേൗൃല/്യീൗബ2016മുൃശഹ05യമ3.ഷുഴ മഹശഴി=ഹലളേ><യൃ><യൃ><യ> മനംകവരും ഗ്രാഫിക് ഇനാമൽ <യൃ><യൃ>പലനിറങ്ങളിലുള്ള ഇനാമൽ വർക്കുകൾ ചെയ്ത സ്വർണവളകളും മാലകളും കുറേക്കാലമായി രംഗത്തുണ്ട്. ഇതിലും ഇപ്പോൾ പുതുമ കടന്നുവന്നിരിക്കുന്നു. സ്വർണത്തിൽ കട്ടിയിലുള്ള ഇനാമൽ വർക്കാണ് ഉണ്ടായിരുന്നത്. ഇപ്പോൾ ’ഗ്രാഫിക് ഇനാമൽ’ എന്നറിയപ്പെടുന്ന കനം കുറഞ്ഞ ഇനാമലാണ് ആഭരണങ്ങളിൽ കാണുന്നത്. ആഭരണത്തിന്റെ മൊത്തം കനം കൂട്ടുന്നില്ല എന്നതാണ് ഇവയുടെ ഗുണം. ഈ വിഭാഗത്തിൽ ഒന്നര പവൻ തൊട്ട് ആഭരണങ്ങൾ ലഭ്യമാണ്. നെക്ലേസിലും കമ്മലുകളിലും സ്റ്റോണിനു പകരം അതേ കാഴ്ചഭംഗി തോന്നുന്ന റോഡിയം പോളിഷാണു വരുന്നത്. വിവാഹത്തിന് ഇത്തരമൊരു കളക്ഷൻ വാങ്ങുന്നത് സാധാരണയാണ്. കറാച്ചി, മന്ദൂറ ഡിസൈനുകൾക്ക് നല്ല ഡിമാന്റുണ്ട്. ഇറ്റാലിയൻ, സിംഗപ്പൂർ കളക്ഷനുകളിലും നല്ല ഡിസൈനുകൾ വരുന്നുണ്ട്. രാജസ്‌ഥാനി, കുന്ദൻവർക്ക് മലയാളിക്കു പൊതുവേ പ്രിയമാണിപ്പോൾ.<യൃ><യൃ>ട്രഡീഷണൽ കളക്ഷനു പുറമേ ടെംബിൾ കളക്ഷൻ വിഭാഗത്തിൽപ്പെടുന്ന മാലകൾക്കും പ്രിയമേറേയാണ്. രണ്ടു മുതൽ അഞ്ച് പവൻ വരെ അടിസ്‌ഥാന തൂക്കം ഇതിന് ആവശ്യമാണെന്നു മാത്രം. നീലാംബരി വളകളും വിറ്റഴിയുന്നവയിൽ പ്രധാനമാണ്. <യൃ><യൃ>പണം കൈയിലുള്ളപ്പോൾ സ്വർണം വാങ്ങുന്ന ശൈലിയാണു മലയാളികൾ ഇപ്പോൾ പിന്തുടരുന്നത്. വിവാഹം എത്തുമ്പോൾ മാത്രം സ്വർണം വാങ്ങുന്ന രീതി പഴങ്കഥയായി. മുൻകൂട്ടി സ്വർണാഭരണങ്ങൾ വാങ്ങിവയ്ക്കുകയാണ് പൊതുവേ ചെയ്യുന്നത്. പുതിയതും പഴയതുമായ ഡിസൈസുകൾ വാങ്ങി സൂക്ഷിക്കുന്നവരാണ് കൂടുതലും. പഴയകാല ഡിസൈനുകൾ എന്നും നിലനില്ക്കുന്നതിനാൽ മുൻകൂട്ടി വാങ്ങി വയ്ക്കുന്നതിൽ തെറ്റില്ല. പുതിയ ഡിസൈൻ വിവാഹങ്ങളോട് അനുബന്ധിച്ചു വാങ്ങുകയും ചെയ്യും. ഒരേ മോഡലിലുള്ള നെക്ലേസ്, കമ്മൽ, വള, പാദസരം എന്നിവ ഒരു സെറ്റായി വിപണിയിൽ ലഭിക്കുന്നുണ്ട്. 30 ലക്ഷം രൂപ വരുന്ന കൊസപ്സി അവാർഡ് മാലയും വിറ്റഴിയുന്നതായും ട്രഡീഷൻ വിഭാഗത്തിൽ വരുന്ന മൈലാഞ്ചി മാലയ്ക്ക് 50 പവൻ തൂക്കംവരുമെന്നും ജോസ്കോയിലെ സെയിൽസ് എക്സിക്യൂട്ടീവ് കെ.എഫ്. സിന്റോ പറഞ്ഞു.<യൃ><യൃ><യ> ജോമി കുര്യാക്കോസ് <യൃ>ഫോട്ടോ: സനൽ വേളൂർ<യൃ>കടപ്പാട്: ജോസ്കോ, കോട്ടയം