സ്മാർട് സ്വിച്ചുകൾ; വീട്ടകം വിരൽ തുന്പിൽ
സ്മാർട് സ്വിച്ചുകൾ;  വീട്ടകം വിരൽ തുന്പിൽ
Tuesday, June 12, 2018 4:32 PM IST
കുട്ടികളും കുടുംബവുമൊക്കെയായി ഷോപ്പിംഗും ഒൗട്ടിംഗുമൊക്കെ ആസ്വദിച്ചു നടക്കുന്പോഴാണ് പലപ്പോഴും അമ്മമാരുടെ മനസിലേക്ക് മിക്സി ഓഫ് ചെയ്താരുന്നോ, ഫ്രിഡ്ജ് ഓണ്‍ ചെയ്യണമെന്ന് ഓർത്തിരുന്നു, ഓണ്‍ ചെയ്തില്ലെങ്കിൽ അരച്ചുവെച്ച മാവൊക്കെ ചീത്തയാകും... തുടങ്ങിയ ചിന്തകളൊക്കെ എത്തുന്നത്. പിന്നെ അന്നത്തെ ദിവസം മുഴുവൻ അത് ആലോചിച്ച് ഉള്ള സന്തോഷം കളയും.

അയണ്‍ ബോക്സ് ഓഫ് ചെയ്തോ, ലൈറ്റും ഫാനുമെല്ലാം ഓഫ് ചെയ്താരുന്നോ തുടങ്ങിയ ആകുലതകളുമായി എന്നും ഓഫീസിൽ പോകുന്നവരുമുണ്ട്. അടുത്ത വീട്ടുകരോട് പറഞ്ഞ് മെയിൻ സ്വിച്ച് ഓഫ് ചെയ്യിക്കുകയോ, ഫ്യൂസ് ഉൗരിവെപ്പിക്കുകയോ ചെയ്ത് ഇത്തരം ആകുലതകളിൽ നിന്നും രക്ഷ നേടുന്നവരുമുണ്ട്.

ഇത്തരം ആകുലതകൾക്കിടയിൽ ലോകത്തിന്‍റെ ഏതു കോണിൽ പോയാലും വീട്ടിലെ സ്വിച്ചുകളെ നിയന്ത്രിക്കാൻ ഒരു സംവിധാനം ഉണ്ടായിരുന്നെങ്കിലെന്ന് ചിന്തിക്കാത്തവരുമുണ്ടാകില്ല. ക്യൂരിയസ്ഫ്ളൈ’ എന്ന കന്പനി ആ ചിന്തകളെ സത്യമാക്കിയിരിക്കുന്നു. കയ്യിലിരിക്കുന്ന മൊബൈൽ ഫോണ്‍ ഉപയോഗിച്ച് വീട്ടിലെ സ്വിച്ചുകൾ നിയന്ത്രിക്കാം!

കന്പനിയുടെ സ്മാർട് സ്വിച്ചുകൾ ക്യൂരിയസ് ഫ്ളൈഎന്ന മൊബൈൽ ആപ്ലിക്കേഷൻ വഴി ബന്ധിപ്പിച്ചാണ് വീട്ടകത്തെ വിരൽ തുന്പിലാക്കിയിരിക്കുന്നത്. ക്യൂരിയസ്ഫ്ളൈ സ്മാർട് സ്വിച്ചുകളെക്കുറിച്ച് വിശദീകരിക്കുകയാണ് കന്പനിയുടെ ബ്രാൻഡ് മാനേജർ മിഥുൻ ജോർജ്.

സ്മാർട് സ്വിച്ച്

നിലവിലുള്ള പരന്പരാഗത സ്വിച്ചിനെ മാറ്റിയാണ് സ്മാർട് സ്വിച്ചുകൾ സ്ഥാപിക്കുന്നത്. ഇവ ഐഒടി(ഇന്‍റർനെറ്റ് ഓഫ് തിംഗ്സ്) ഉപയോഗിച്ച് ഉപകരണങ്ങളുമായി ബന്ധിപ്പിക്കും. ഓരോ ഉപകരണത്തേയും ഇന്‍റർനെറ്റുമായി കണക്ട് ചെയ്യുന്നതിനു പകരമാണിത്. ഈ സ്വിച്ചിനെ ടച്ച്’ കൊണ്ട് നിയന്ത്രിക്കാം.

സ്മാർട് സ്വിച്ചിന് പ്രധാനമായും മൂന്നു ഭാഗങ്ങളാണുള്ളത്. ആന്പർ സ്വിച്ച്, ഫ്ളൈസ്വിച്ച്, ഹബ്. പിന്നെ ഇവയെയെല്ലാം നിയന്ത്രിക്കാൻ ഒരു മൊബൈൽ ആപ്ലിക്കേഷനും. മൂന്നു ബെഡ്റൂമുള്ള ഒരു വീടിന് സ്മാർട് സ്വിച്ച് സ്ഥാപിക്കാൻ ഒരു ലക്ഷം രൂപ മുതലാണ് ചെലവു വരുന്നത്.ഇവയ്ക്ക് രണ്ടു വർഷം വരെ വാറന്‍റിയുമുണ്ട്.

ആന്പർ സ്വിച്ച്: പരന്പരാഗത സ്വിച്ചുകളുടെ സ്ഥാനം ഇവിടെ ആന്പർ സ്വിച്ചുകൾക്കാണ്. പഴയ സ്വിച്ചുകൾക്കായി ചെയ്ത നിലവിലുള്ള വയറിംഗിൽ തന്നെ ഇത് സ്ഥാപിക്കാം. ടച്ച് പാനലാണ് ഇതിനുള്ളത്. ഒരു മുറിയിൽ ഒരു ആന്പർ സ്വിച്ചാണുള്ളത്. എട്ട് വീട്ടുപകരണങ്ങൾ വരെ ഇതിൽ കണക്ട് ചെയ്യാം.

അതിനു പുറമേ ലൈവ് എന്നൊരു ഓപ്ഷൻ കൂടിയുണ്ട്. അതിൽ ടച്ച് ചെയ്താൽ മുറിയിലെ എല്ലാ ഉപകരണങ്ങളും ഒരുമിച്ച് പ്രവർത്തന സജ്ജമാകും. ഓഫാക്കാനും ഇതേ രീതി തന്നെ ഉപയോഗിക്കാം. ഫാനിന്‍റെ സ്പീഡ് കൂട്ടുകയും കുറയ്ക്കുകയും ചെയ്യാനുള്ള സംവിധാനവും ആന്പറിൽ തന്നെയുണ്ട്. ലൈവ് എന്ന ഓപ്ഷനിൽ അൽപനേരം അമർത്തിയാൽ ആന്പറുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈലിലേക്ക് പാനിക് അലാറം വരും. ഇത് കുട്ടികൾക്കും പ്രായമായവർക്കും ഉപകാരപ്രദമായ ഒരു സംവിധാനമാണ്.

ഫ്ളൈ സ്വിച്ചുകൾ: എവിടെയും പ്രത്യേകമായി സ്ഥാപിക്കേണ്ടതില്ല ഫ്ളൈ സ്വിച്ചുകൾ. ഇഷ്ടാനുസരണം കയ്യിൽ കൊണ്ടു നടക്കാം. ടു വേ സ്വിച്ചുകൾക്ക് പകരക്കാരനാണ് ഫ്ളൈസ്വിച്ചുകൾ. മൂന്നു സ്വിച്ചുകളാണ് ഒരു ഫ്ളൈയിൽ ഉണ്ടാവുക. അത് ഏതൊക്കെയായിരിക്കണം എന്നത് ഉപഭോക്താവിന്‍റെ ആവശ്യമനുസരിച്ച് മൊബൈൽ ആപ്ലിക്കേഷൻ വഴി സെറ്റ് ചെയ്യാം. ആന്പറും ഫ്ളൈയുമായി ഇന്‍റേണലി ബന്ധിതമായിരിക്കും. അതുകൊണ്ട് ഏതു മുറിയിലെ സ്വിച്ചും ഫ്ളൈയിലേക്ക് സെറ്റ് ചെയ്യാവുന്നതാണ്.
ഫ്ളൈയ്ക്ക് ചാർജബിൾ ബാറ്ററിയാണുള്ളത് മൊബൈൽ ചാർജ് ചെയ്യുന്നതു പോലെ ചാർജ് ചെയ്ത് ഉപയോഗിക്കാം. രണ്ടാഴ്ച്ചവരെയൊക്കെ ചാർജ് നിൽക്കും.



മൊബൈൽ ആപ്ലിക്കേഷൻ

ക്യൂരിയസ്ഫ്ളൈ ആപ്പ് പ്ലേസ്റ്റോറിൽ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം. ആപ്ലിക്കേഷൻ ഉപയോഗിക്കാനുള്ള യൂസർ ഐഡിയും പാസ് വേർഡും ക്യൂരിയസ്ഫ്ളൈ സ്വിച്ച് പാക്കിനൊപ്പം ലഭിക്കും. ആപ്പ് വഴി വീട്ടിലെ മുഴുവൻ ഉപകരണങ്ങളും എവിടെയിരുന്നും നിയന്ത്രിക്കാം. ഏതൊക്കെയാണ് ഓണ്‍, ഏതൊക്കെയാണ് ഓഫ് എന്നറിയാനും സാധിക്കും. അതിനായി ഓരോ ആന്പറും സെറ്റ് ചെയ്യാം. ഉദാഹരണത്തിന് ലിവിംഗ് റൂം, ബെഡ്റും വണ്‍, ബെഡ്റൂം ടു, എന്നിങ്ങനെ ആന്പറുകൾ സെറ്റ് ചെയ്യാം. ആപ്ലിക്കേഷനിലുള്ള മറ്റു ചില ഓപ്ഷനുകളാണ് സീൻ, ഷെഡ്യൂളർ, ടൈമർ എന്നിവ. ഉദാഹരണത്തിന് വീട്ടിലുള്ള ഒരാളുടെ ജന്മദിനത്തിന് രാത്രി പന്ത്രണ്ടുമണിക്ക് എല്ലാ ലൈറ്റുകളും ഓണാക്കണം എന്നുണ്ടെങ്കിൽ ബർത്ത്ഡേ എന്ന സീൻ സെറ്റ് ചെയ്തു വയക്കാം. സമയമാകുന്പോൾ ഒറ്റ ടച്ചിൽ എല്ലാ ലൈറ്റും ഓണാകും.

അടുത്തതു ഷെഡ്യൂളറാണ് ചില ഉപകരണങ്ങൾ പ്രവർത്തിക്കാൻ ആവശ്യമായ സമയം സെറ്റ് ചെയ്തുവെയ്ക്കാം. സ്റ്റാർട്ട് ടൈം, എൻഡ് ടൈം സെറ്റ് ചെയ്യാം. അതുവഴി ഓട്ടോമാറ്റിക്കായി ഇത് ഓണാകും, ഓഫാകും.ഗീസർ , ഗേറ്റിലെ ലൈറ്റ് എന്നിവയെല്ലാം ഇങ്ങനെ സെറ്റ് ചയ്യാം.
എല്ലാദിവസവും ചെയ്യുന്ന പ്രവർത്തനങ്ങളെ ഇങ്ങനെ സെറ്റ് ചെയ്താൽ അക്കാര്യം മറന്നു പോകുമെന്ന് പടിക്കേണ്ട.

മൊബൈൽ ചാർജ് ചെയ്യാൻ വെച്ചാൽ അതു മറന്നു പോകുന്നവരാണ് പലരും. അങ്ങനെ യുള്ളവർക്ക് ടൈമർ എന്ന ഓപ്ഷൻ ഉപയോഗിക്കാം. നിശ്ചിത സമയം കൊടുത്താൽ ആ സമയം കഴിയുന്പോൾ അത് ഓഫാകും. ബൾബു മുതൽ എസിയും ഫ്രിഡ്ജുമെല്ലാം മൊബൈൽ ആപ്ലിക്കേഷൻ കൊണ്ട് നിയന്ത്രിക്കാം. ആപ്ലിക്കേഷൻ ഡൗണ്‍ലോഡ് ചെയ്തയാൾക്ക്, മറ്റു നാലുപേർക്കു കൂടി ഷെയർ ചെയ്യാനും സാധിക്കും.

ആമസോണ്‍ എക്കോ: ടച്ചിലൂടെ മാത്രമല്ല ശബ്ദം വഴിയും ഉപകരണങ്ങളെ നിയന്ത്രിക്കാനുള്ള സംവിധാനമാണ് ആമസോണ്‍ എക്കോ.ക്യൂരിയസ്ഫ്ളൈ സ്മാർട് സ്വിച്ചുകളോടൊപ്പം ആമസോണ്‍ എക്കോകൂടി ലഭ്യമാക്കും. ആമസോണ്‍ എക്കോവഴിയും ഉപകരണങ്ങളെ നിയന്ത്രിക്കാം. ആമസോണ്‍ എക്കോയെ ഹബ്ബുമായി ബന്ധിപ്പിച്ചാണ് ഇത് സാധ്യമാക്കുന്നത്. ആമസോണ്‍ എക്കോ ഹാൻഡ്ഫ്രീ വോയിസ് അസിസ്റ്റന്‍റാണ്. ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ ടേണ്‍ ഓണ്‍ ലൈറ്റ്, ടേണ്‍ ഓഫ് എസി, ഫാനിന്‍റെ സ്പീഡ് കൂട്ടുക, കുറയ്ക്കുക എന്നിങ്ങനെ ശബ്ദ സന്ദേശം നൽകിയാൽ മതി.

ഹബ്:

വീടിനുള്ളിലെ എല്ലാ ആന്പറിനെയും ഫ്ളൈയെയും ഇന്‍റർകണക്ട് ചെയ്തിരിക്കുന്ന പ്രധാനപ്പെട്ട ഉപകരണമാണ് ഹബ്ബ്. വീട്ടിലുള്ള എല്ലാവർക്കും ഉപയോഗിക്കാൻ സാധിക്കുന്ന വിധത്തിലാണ് ഇത് സ്ഥാപിക്കുന്നത്. ഹബ്ബിലെ ഒരു ടച്ചിലൂടെ വീട്ടിലെ എല്ലാ ഉപകരണങ്ങളും ഓണാക്കാനും ഓഫാക്കാനും സാധിക്കും. ഹബ്ബിലെ ഒറ്റ ടച്ചിലൂടെ ഉപകരണങ്ങൾ ഓഫാകുന്നത് എവേ മോഡ് എന്നാണ് അറിയപ്പെടുന്നത്.

ഇത്തരത്തിൽ എല്ലാ ഉപകരണങ്ങളും ഓഫാക്കേണ്ട എങ്കിൽ ഉദാഹരണത്തിന് ഫ്രിഡ്ജ്, അക്വേറിയം മുതലായവ ഒഴിവാക്കാനുള്ള ഓപ്ഷനുണ്ട്. ഹബ്ബ് ഓഫായാലും ഓണായിരിക്കേണ്ട ഉപകരണങ്ങളെ മൊബൈൽ ആപ്പുവഴി ഓണ്‍ ചെയ്യാം. ഇങ്ങനെ ചെയ്താൽ എപ്പോൾ ഹബ് ഓഫായാലും ഈ ഉപകരണങ്ങൾ ഓണായി തന്നെയിരിക്കും.

മാസ്റ്റർ സ്വിച്ച് എന്നു തന്നെ ഹബ്ബിനെ വിശേഷിപ്പിക്കാം. ക്ലൗഡ് ആക്സസ് വഴി ലോകത്തിൽ എവിടെ നിന്നും ഹബ്ബിനെ നിയന്ത്രിക്കാം. അതിനാൽ വീടുമുഴുവൻ ഇന്‍റർനെറ്റ് കണക്ടിവിറ്റി വേണമെന്നില്ല. ഹബ്ബിനു മാത്രം വൈഫൈ കണക്ടിവിറ്റി നൽകിയാൽ മതി. ആന്പർ, ഫ്ളൈ എന്നിവയെ ഹബ്ബുമായി ബന്ധിപ്പിക്കുന്നത് മെഷ് നെറ്റ് വർക്കു വഴിയാണ്.

ഉപഭോക്താക്കൾക്കുള്ള നേട്ടങ്ങൾ

1. സാധാരണ സ്വിച്ച് സ്ഥാപിക്കേണ്ടതില്ല.
2. ഇന്നത്തെ മോഡേണ്‍ രീതിയിലുള്ള വീടുകളോട് ചേർന്നു നിൽക്കുന്ന ഡിസൈൻ.
3. നിലവിലുള്ള വയറിംഗ് മതി.സാധാരണ ഇലക്ട്രീഷൻമാർക്ക് സെറ്റ് ചെയ്യാവുന്നതാണ്.
4. ഹോം ഓട്ടോമേഷനെ അപേക്ഷിച്ച് കാറ്റ് കേബിളിംഗ,് സ്റ്റാറ്റിക് ഐപി അഡ്രസ് എന്നിവ വേണ്ട.
5. പാനിക് അലേർട്ട് ഉണ്ട്.
6. ടു വേ വയറിംഗ്, മാസ്റ്റർ വയറിംഗ് എന്നിവ വേണ്ട.
7.വീടു പണിയുടെ സ്ട്രക്ച്ചറിംഗ് കഴിയുന്ന ഘട്ടത്തിലാണ് ക്യൂരിയസ് ഫ്ളൈ സേവനദാതാക്കളുമായി ബന്ധപ്പെടേണ്ടത്. കേരളത്തിൽ എല്ലായിടത്തും തന്നെ ക്യൂരിയസ്ഫ്ളൈ എത്തിക്കഴിഞ്ഞു. കൊച്ചിയിൽ കാക്കനാട് ഡെമോ ഹോം തയ്യാറാക്കിയിട്ടുണ്ട്. www.curiousfly.com എന്ന വെബ്സൈറ്റ് വഴി ഇവരെ കോണ്‍ടാക്ട് ചെയ്യാം.