സംരംഭക മികവിന് ബിസിനസ് ദീപികയുടെ ആദരം
സംരംഭക മികവിന്   ബിസിനസ് ദീപികയുടെ ആദരം
Monday, December 11, 2017 5:00 AM IST
ആർക്കിടെക്ചറൽ ആൻഡ് ഇന്‍റീരിയൽ പ്രോഡക്്ട്സ് വിഭാഗത്തിൽ മികച്ച പ്രവർത്തനത്തിനു കോട്ടയം ഏറ്റുമാനൂർ ഫ്യൂഷൻ ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ കം മാനേജിംഗ് ഡയറക്്ടർ ഡോ.സോണി സെബാസ്റ്റ്യനും സ്പെഷലാറ്റി കെമിക്കൽ മാനുഫാക്്ചറിംഗിൽ രാമപുരം സൂര്യ റിസേർച്ച് ആൻഡ് ഇൻഡസ്ട്രീസ് മാനേജിംഗ് ഡയറക്്ടർ എൻ.ജെ.ചെറിയാനും, ഓവർസീസ് എഡ്യൂക്കേഷൻ കണ്‍സൾട്ടൻസി ട്രെയിനിംഗ് ആൻഡ് പ്ലേസ്മെന്‍റ് വിഭഗത്തിലെ ഉന്നത നിലവാരത്തിലുള്ള പ്രവർത്തനത്തിനു പാലാ എലിസബത്ത് ഇന്‍റർനാഷണൽ മാനേജിംഗ് ഡയറക്്ടർ ലൂയിസ് മാത്യുവിനുമാണ് അവാർഡുകൾ സമ്മാനിച്ചത്.

ഫർണീഷിംഗ് ആൻഡ് ഇന്‍റീരിയിൽ ഡിസൈനിംഗിൽ മികച്ച പ്രവർത്തനത്തിനു കോട്ടയം തെള്ളകം എൽബ ഗ്രൂപ്പ് ഓഫ് കന്പനീസ് മാനേജിംഗ് ഡയറക്്ടർ പി.എസ് കുര്യാച്ചനും പ്രൈവറ്റ് ബാങ്കിംഗ് ആൻഡ് ഫിനാൻസ് വിഭാഗത്തിൽ പത്തനംതിട്ട ഇലന്തൂർ താഴയിൽ നിധി ലിമിറ്റഡ് മാനേജിംഗ് ഡയറക്്ടർ ഡോ. സിനോയി ജോണിനും ഓണ്‍ലൈൻ ബിസിനസിൽ നൂതനമായ സംരഭത്തിനു ബംഗളൂർ ഫ്രഷ് ടു ഹോം ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ആൻഡ് കോ ഫൗണ്ടർ മാത്യു ജോസഫിനും അവാർഡുകൾ സമ്മാനിച്ചു.


വീടുകളുടെയും ബിസിനസ് ആവശ്യത്തിനുള്ള കെട്ടിടങ്ങളുടെയും നിർമാണ മികവിനുള്ള അവാർഡ് കോട്ടയം മാഞ്ഞൂർ പാപ്പനംതോട്ടത്തിൽ കണ്‍സ്ട്രക്്ഷൻസ് മാനേജിംഗ് ഡയറക്്ടർ ബ്രൈറ്റ് തോംസണും, കോസ്മെറ്റിക് ഡെർമറ്റോളി വിഭാഗത്തിൽ മികവാർന്ന പ്രവർത്തനത്തിന് കോട്ടയം കടുത്തുരുത്തി ആമേരിക്കൻ ഇലക്്ട്രോളിസിസ് മാനേജിംഗ് ഡയറക്്ടർ സിൽജി പൗലോസ്, ബിൽഡിംഗ് മെറ്റീരിയൽസ് നിർമാണ രംഗത്തെ മികവിനുള്ള അവാർഡിനു പാലക്കാട് കഞ്ചിക്കോട് മലന്പുഴ സിമിന്‍റ്സ് ആൻഡ് കെമിക്കൽ പ്രൈവറ്റ് ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്്ടർ ജാഫർ സനലിനും ആഗ്രികൾച്ചർ ആൻഡ് ഡയറി ഫാമിംഗ് വിഭാഗത്തിൽ പത്തനംതിട്ട എഴുമറ്റൂർ അമൃത്ധാര എംഡി അജയൻ വല്ലൂഴത്തിലിനുമാണ് അവാർഡുകൾ സമ്മാനിച്ചത്.

||

അന്തർദേശീയ, ദേശീയ സംസ്ഥാന അവാർഡുകൾ ഉൾപ്പെടെ 75 അവാർഡുകൾ നേടിയ ദീപിക കോട്ടയം ബ്യൂറോ ചീഫും ചീഫ് റിപ്പോർട്ടറുമായ റെജി ജോസഫിനു എക്സലൻസ് ഇൻ ജേർണലിസം അവാർഡു നൽകി ആദരിച്ചു.
...